Wednesday, October 31, 2007
കോയാക്കയുടെ സംശയങ്ങള്‍(21)
മക്കാനിയില്‍ അബുവിന്റെ ജീവിതം സുഖമായി മുന്നോട്ട് നീങ്ങി.കോയാക്കയുടെ നല്ല പെരുമാറ്റവും ദിവസവും പുതിയ പുതിയ ആള്‍ക്കാരുമായുള്ള കൂടിക്കാഴ്ചയും പലതരത്തിലുള്ള ഭക്ഷണങ്ങളും അബുവിന് ഇഷ്ടമായി.എന്നാലും സ്വപ്നങ്ങളിലൂടെ എത്തുന്ന ഉമ്മയെക്കുറിച്ചുള്ള ചിന്തകള്‍ അബുവിന്റെ മനസ്സില്‍ വേദന സൃഷ്ടിച്ചു.സ്വപ്നം കാണുന്ന ദിവസങ്ങളുടെ പിറ്റേന്ന് അബുവിന്റെ പെരുമാറ്റ രീതിയില്‍ അത് നിഴലിട്ടു.
അബുവിന്റെ നീക്കങ്ങള്‍ ഓരോന്നും കോയാക്ക സസൂക്ഷ്മം വീക്ഷിച്ചു.മക്കാനിയില്‍ വരുന്നവരോടുള്ള അബുവിന്റെ പെരുമാറ്റം , ഭക്ഷണ സാധനങ്ങള്‍ മേശയില്‍ കൊണ്ടുവക്കുമ്പോഴുള്ള ശ്രദ്ധ , മേശ തുടച്ച് കഴിഞ്ഞാലുള്ള വൃത്തി , നടത്തം , സംസാരം , ചിരി എന്ന് വേണ്ട അബുവിന്റെ എല്ലാ ചലനങ്ങളും തന്റെ കുടുംബത്തിലെ ആരോടോ വല്ലാത്ത സാദൃശ്യം പുലര്‍ത്തുന്നതായി കോയാക്ക മനസ്സിലാക്കി.അബുവിനെപ്പറ്റി കൂടുതല്‍ സൈതാലിയോട് തന്നെ ചോദിക്കാം എന്നുറച്ച് കോയാക്ക അതെല്ലാം മനസ്സില്‍ തന്നെ ഒതുക്കി.
കാലം കടന്നുപോയി.അബു മക്കാനിയിലെത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടു.അങ്ങനെയിരിക്കെ ഒരു ദിവസം വണ്ടിക്കാരന് സൈതാലിക്ക വീണ്ടും കോയാക്കയുടെ മക്കാനിയിലെത്തി.
"കോയാക്കാ....."
"ആ....സൈതാല്യോ....കൊറേ കാലായല്ലോ കണ്ട്ട്ട്...."
"ആ....കച്ചോടം കൊറച്ച് കമ്മ്യായ്നി*..."
"ആ.... ഞാന്‍ വിചാരിച്ച്....സൊക്കേട് പിട്ച്ചോന്ന്........തലങ്ങും വെലങ്ങും ഇങ്ങനെ പായുമ്പോ വേം ദീനം* വരല്ലോ....."
"അല്ലംദുല്ലാ....ഇത് ബരേ അങ്ങനൊര് പ്രസനം ബെന്ന്ട്ട്ല്ല.....പിന്നെ........ഞമ്മളെ കുണ്ടന്‍ ബ്ടെ തെന്നെ ല്ലേ...?"
"ആ......അന്നോട് ഒര് കാര്യം ചോദിക്കണം ന്ന് കൊറേ കാലായി കര്ത്ണ്...?"
"എത്താ......ഓന് ചാടിപ്പോയോ...?"
"ഏയ്....അവന് നല്ല കുട്ട്യാ......പിന്നെ ......എനക്ക് ഒര് കാര്യം അറ്യണം...."
"എത്ത് കാര്യം...ഞമ്മക്ക് അറ്യണതാണെങ്കി ......"
"വാ...." കോയാക്ക സൈതാലിയേയും കൂട്ടി മക്കാനിയുടെ പുറത്തേക്ക് പോയി.
"എത്താ കോയാക്കാ....ഓനെത്തെങ്ക്ലും* കുലുമാല്..." സൈതാലി പരിഭ്രമത്തോടെ ചോദിച്ചു.
"അതൊന്നുംല്ല സൈതാല്യേ.....അനക്ക് ഓനെ എവിടന്നാ കിട്ട്യേ?"
"ഞമ്മളെ ബണ്ടീന്ന്..."
"ഛെ....അതല്ല....ഓന്റെ പൊര എവിടാന്ന്...?"
"അരീക്കോട് ന്നാ ഓന് പറഞ്ഞെ...."
"അനക്ക് അവനെപ്പറ്റി എന്തെങ്കിലും അറ്യോ..?" കോയാക്ക ശബ്ദം താഴ്ത്തി ചോദിച്ചു.
"ഞമ്മള് ബണ്ടി ബെടെ നിര്ത്ത്യേപ്പളാ ഓനെ കണ്ടതെന്നെ.....യൗടന്ന് കേറ്യതാ ന്ന് ചോയ്ചപ്പം അരീക്കോട് ന്നാ ന്നും പറഞ്ഞി......ബേറെ എത്തും ഇച്ചറീല*....."
"ശരി...ശരി..."
"കോയാക്കാ...ഇച്ച് എത്തും പുടി ക്ട്ട്ണ്ല്ല.....എത്താ കൊയപ്പം....?"
"കൊയപ്പം ഒന്നുംല്ല...."
"പിന്നേ...."
"എനിക്ക് ഒരു ശക്ക്*..."
"എത്ത് ശക്ക്..??"
"ഓന്റെ ചിരീം....നടത്തോം....സംസാരോം.....ഒക്കെ ഞമ്മളെ കുടുംബത്തിലെ ആരോ മാതിരി...."
"അത്പ്പം......ങള് ഏതേലും കാലത്ത് അയ്ലാണ്ട്* പോയീന്യോ...?" സൈതാലി അറച്ച് അറച്ച് ചോദിച്ചു.
" ഫ....ഹമ്ക്കേ....അതല്ല അന്നോട് ചോദിച്ചത്....എന്റെ ഒര് അന്ത്രോന്‍* അവിടെവിട്യോ ആണ് ന്ന് മാത്രം ഇനിക്കറിയാ....ഞാനും ഓനും ചെറുപ്പത്ത്ല് കൊറേ തല്ലുമ്പുടി* കൂടീനി...ഞാന്‍ പിന്നെ പൊരേന്ന് എറങ്ങി ഇവടെ കച്ചോടം തൊടങ്ങി...ഓന് മംഗലം കയ്ച്ച് പോയീന്ന് മാത്രം പിന്നെ എപ്പളോ അറിഞ്ഞി.....ഓന്റെ മോനാകോ ഈ അബൂന്ന് ഇനിക്കൊരു സംശ്യം...." കോയാക്ക പറഞ്ഞു.
"തമ്പുരാനേ......എത്താ ഈ കേക്ക്ണ.....ങളെ അന്സന്റെ കുട്ട്യോ..?" സൈതാലി അല്ഭുതത്തോടെ ചോദിച്ചു.
"ഒച്ചണ്ടാക്കല്ലേ.....ഇത് എന്റെ ഒര് സംശ്യം മാത്രാ....ഞ് നീ നാട്ട് പോവുമ്പോ അബൂനെപ്പറ്റി എന്തേലും വിവരം കിട്ടോന്ന് നോക്കണം...." കോയാക്ക പറഞ്ഞു.
"സരി....സരി...ഞമ്മള് സര്‍മിക്കാം*...." സൈതാലി സമ്മതിച്ചു.
(തുടരും...)
******************************
കമ്മ്യായ്നി = കുറവായിരുന്നു
ദീനം = അസുഖം
ഓനെത്തെങ്ക്ലും = അവന് എന്തെങ്കിലും
ഇച്ചറീല = എനിക്കറിയില്ല
ശക്ക് = സംശയം
അയ്ലാണ്ട് = അതിലൂടെ
അന്ത്രോന്‍ = അനിയന്
തല്ലുമ്പുടി = അടിപിടി
സര്‍മിക്കാം = ശ്രമിക്കാം
11 comments:
"അത്പ്പം......ങള് ഏതേലും കാലത്ത് അയ്ലാണ്ട്* പോയീന്യോ...?" സൈതാലി അറച്ച് അറച്ച് ചോദിച്ചു.
" ഫ....ഹമ്ക്കേ....അതല്ല അന്നോട് ചോദിച്ചത്...."
അബുവും സൈനബയും- Part 21
ദെന്ത് ത്താ പടച്ചോനേ ഞമ്മള് ഇക്കാണ്ണത്? ഞമ്മളെ മലപ്പറം ചേല്ക്ക് ബര്‍ത്താനം പറേണ കുട്ട്യേ, പഷ്ടായിട്ട്ണ്ട് അന്റെ പോഷ്ട്!
Welcome Balu..
U from?
അരീക്കോടന്‍ മാഷേ...
കഥ പുരോഗമിക്കുന്നല്ലോ...
:)
ഈ നിക്കാഹ് അടുത്തൊന്നും നടക്കില്ലെ
ഇതിപ്പ കൊറച്ച കഷ്ട്ടാണ്ട്ടാ മനസില്ലാക്കാന്‍..ഇതൊന്നു ത്രിശൂര്‍ ഭാഷയില്‍ മൊഴിമാറ്റി പോസ്റ്റ് ചെയ്യുമോ? :)
ഇതൊരു തുടരാന്‍ ആണോ? ഇതിന്റെ ആദ്യ ഭാഗങ്ങള്‍ ഒന്നും വായിക്കാന്‍ പറ്റിയില്ല. ലിങ്ക് ഒന്നു തരുമോ? ബ്ലോഗില്‍ എവിടെയും കണ്ടില്ല.
കോയാക്കയുടെ സംശയം തീരാന്‍ വല്ലാതെ കാത്തിരിക്കാന്‍ വയ്യ.
ജിഹേഷ് പറഞ്ഞപോലെ, ഇത്തിരി ശ്രദ്ധിച്ചു വായിച്ചാലേ മനസ്സിലാവുന്നുള്ളൂ.
kollam koyakkayude samsayangal
koyakkaaaaaaaaaaaaa
ശ്രീ....നന്ദി
വല്ല്യമ്മായീ.....അല്പം കൂടി ക്ഷമിക്ക്
ജിഹേഷ്,എഴുത്തുകാരീ....ഇത് തൃശൂര്‍ക്ക് മാറ്റ്യാ ഒരു രസോം ണ്ടാവൂല....
വാല്മീകീ....ലേബല്സില് ക്ലിക്ക് ചെയ്യൂ...
Post a Comment
നന്ദി....വീണ്ടും വരിക