Pages

Sunday, May 18, 2008

ഏകാന്തന്റെ ചിന്തകള്‍

അന്ന് ഞാന്‍ വാടക വീട്ടില്‍ ഒറ്റക്കായിരുന്നു.കുടുംബം അവധി ആഘോഷിക്കാനായി നാട്ടില്‍ പോയിരുന്നു.പതിവിന്‌ വിപരീതമായി എനിക്ക്‌ നേരത്തെ തന്നെ ഉറക്കം വന്ന് തുടങ്ങി.

അടുക്കളവാതിലും മുന്‍വാതിലും ഞാന്‍ ഭദ്രമായി അടച്ച്‌ കുറ്റിയിട്ടു..കൂടാതെ അടുക്കളയില്‍ നിന്നും സിറ്റ്‌ ഔട്ടില്‍ നിന്നും അകത്തേക്ക്‌ പ്രവേശിക്കുന്ന വാതിലുകളും പതിവ്‌ പോലെ താക്കോലിട്ട്‌ പൂട്ടി.

പുറത്ത്‌ ഇടിയും മഴയും തിമര്‍ക്കുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ ഇനി ആരെയും കാത്തിരിക്കേണ്ട എന്ന സിഗ്നല്‍ തന്നുകൊണ്ട്‌ കറന്റും പോയി.

പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍ അടച്ചിട്ട ജനല്‍ പാളിയിലൂടെ എന്റെ അടുത്തെത്തി.എന്റെ തലച്ചോറിലേക്ക്‌ കുറേ വെള്ളിടി ചിന്തകള്‍ അത്‌ കടത്തിവിട്ടു.

'വാതിലും ജനലും എല്ലാം ഇങ്ങിനെ അടച്ചുപൂട്ടി ഉറങ്ങി എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ ആര്‌, എങ്ങനെ അറിയും?'

'വല്ലതും സംഭവിച്ച്‌ ഞാന്‍ അലമുറയിട്ടാല്‍ പുറത്ത്‌ രക്ഷിക്കാന്‍ വെമ്പുന്ന അയല്‍വാസികളുടെ മുമ്പില്‍ നിരനിരയായി പൂട്ടിയിട്ട വാതിലുകള്‍ പ്രതിബന്ധമാവില്ലേ?'

'എന്നാപ്പിന്നെ വാതിലെല്ലാം തുറന്നിട്ടാല്‍ ........ധൈര്യമായി ഞാന്‍ എങ്ങനെ കിടന്നുറങ്ങും?'

ചിന്തകള്‍ അല്‍പനേരം ഉറക്കത്തെ മാനഭംഗപ്പെടുത്തിയെങ്കിലും , ഒന്നും സംഭവിക്കാതെ പിറ്റേന്ന് രാവിലെ എണീറ്റ്‌ ഓരോ വാതിലും തുറന്ന് ഞാന്‍ വീണ്ടും സ്വതന്ത്രനായി.

10 comments:

Areekkodan | അരീക്കോടന്‍ said...

അടുക്കളവാതിലും മുന്‍വാതിലും ഞാന്‍ ഭദ്രമായി അടച്ച്‌ കുറ്റിയിട്ടു..കൂടാതെ അടുക്കളയില്‍ നിന്നും സിറ്റ്‌ ഔട്ടില്‍ നിന്നും അകത്തേക്ക്‌ പ്രവേശിക്കുന്ന വാതിലുകളും പതിവ്‌ പോലെ താക്കോലിട്ട്‌ പൂട്ടി.

Aluvavala said...

ചന്ദ്രനില്‍ ചെന്നിട്ടു വേണം സ്വസ്ഥമായി മുറി തുറന്നിട്ടൊന്നുറങ്ങാന്‍...!

സുല്‍ |Sul said...

ചിന്തനീയം...

-സുല്‍

ബഷീർ said...

ചുമരും തുരന്നാണിപ്പോള്‍ അപകടം വരുന്നത്‌.. വാതിലടച്ചിട്ടൊന്നും കാര്യമില്ല.. വാതിലുകളില്ലാത്ത വീടുകളായിരുന്നുവെങ്കില്‍ ..ടെന്‍ഷന്‍ ഒഴിവാക്കാമായിരുന്നു.

അന്ന് ഉറങ്ങിയെന്ന് പറയുന്നത്‌ വിശ്വസിച്ചു ..

siva // ശിവ said...

അതെ അതെ....ഉറങ്ങിയെന്നു പറയുന്നത് ഞാനും വിശ്വസിച്ചു....

Kiranz..!! said...

ഒത്തിരിനാളായി അരീക്കോടന്റെ കാടന്‍ ചിന്തകളിലേക്കു നോക്കിയിട്ട്.അതിന്റെ കുറവിന്നത്തോടെ മാറിക്കിട്ടി.ഇത് ഒരു കാടല്ല,ഒരൊന്നരക്കാടന്‍ ചിന്തയായിപ്പോയി..!

കൂയ്,സുഖമല്ലേ മാഷേ..?

Areekkodan | അരീക്കോടന്‍ said...

ആലുവവാല....സ്വാഗതം,അത്രയും ഞാന്‍ കാട്‌ കയറി ഞാന്‍ ചിന്തിച്ചില്ല.
കുറേ കാലത്തിന്‌ ശേഷം രണ്ട്‌ പഴയ സുഹൃത്തുക്കള്‍ വന്നതില്‍ സന്തോഷം.....സുല്ലും കിരണ്‍സും
ബഷീര്‍.....ഇനിയും എന്നെ പേടിപ്പിക്കാല്ലേ?എനിക്ക്‌ പേടിയൊന്നുംല്ലട്ടോ.....ല്ലട്ടോ....ല്ല.....ട്ടോ..ങ്‌ഹേ!!!
ശിവ....വിശ്വസിച്ചാലും ഇല്ലെങ്കിലും
kiranz....ഇന്നലെയും ഞാന്‍ ഒരു മ്യൂസിക്‌ ബ്ലോഗില്‍ കയറി (ഡാര്‍വിന്‍ എന്നോ മറ്റോ പേര്‌) താങ്കള്‍ക്കുള്ള ഒരു നന്ദിക്കുറിപ്പ്‌ വായിച്ചു.
സുല്ലും കിരണ്‍സും എവിടെപ്പോയി എന്ന് കുറേ കാലമായി അന്വേഷിക്കുന്നു.പരസ്യം കൊടുത്തില്ല എന്ന് മാത്രം

Unknown said...

ഉറങ്ങിയോ സത്യമായിട്ടൂം

Sunith Somasekharan said...

veedollavanu vaathilineppatti dukham...veedillaathavano....?

Areekkodan | അരീക്കോടന്‍ said...

അനൂപ്‌....സത്യമായിട്ടും നന്നായി ഉറങ്ങി !!!
my....c..r..a..c..k....സ്വാഗതം....ആ ദു:ഖവും ചെറുതായി അനുഭവിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക