Pages

Wednesday, May 21, 2008

പിള്ള മനസ്സില്‍ കള്ളമില്ല...

നാട്ടില്‍ നിന്നും ഞാന്‍ കുടുംബസമേതം മടങ്ങുന്ന ഒരു ദിവസം.പതിവുപോലെ ബസ്സില്‍ നല്ല തിരക്കായിരുന്നു.ഇടക്കെവിടെയോ വച്ച്‌ ഞങ്ങള്‍ക്ക്‌ സീറ്റ്‌ കിട്ടി.സ്ഥിരം യാത്രാ റൂട്ടായതിനാല്‍ കാഴ്ചകള്‍ കാണാനിരിക്കാതെ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.


താമരശ്ശേരി ചുരം കഴിഞ്ഞാണ്‌ ഞാന്‍ ഉറക്കമുണര്‍ന്നത്‌.അപ്പോള്‍ ഭാര്യ തൊട്ടടുത്തിരുന്ന സ്ത്രീയുമായി സംസാരിച്ചിരിക്കുകയായിരുന്നു.അവരുടെ സംസാരത്തില്‍ നിന്നും ആ സ്ത്രീ വയനാട്ട്‌കാരിയാണെന്നും കല്യാണം കഴിച്ചത്‌ വയനാട്ടിന്‌ പുറത്തേക്കാണെന്നും ഞാന്‍ മനസ്സിലാക്കി.എന്തോ മറച്ച്‌ പിടിച്ച്‌ സംസാരിക്കുന്ന ആ സ്ത്രീയുടെ ഒപ്പം നാലോ അഞ്ചോ വയസ്സ്‌ പ്രായമുള്ള ഒരു കുട്ടിയേയും ഞാന്‍ ശ്രദ്ധിച്ചു.


"അപ്പോള്‍ ഇനി തിരിച്ച്‌ അങ്ങോട്ടെന്നാ?" ഭാര്യ ആ സ്ത്രീയോട്‌ ചോദിച്ചു.


"തീരുമാനിച്ചിട്ടില്ല..." അലക്ഷ്യമായി ആ സ്ത്രീ മറുപടി പറഞ്ഞു.


"നിനക്ക്‌ പാട്ടറിയോ?" കുട്ടിയുടെ നേരെ തിരിഞ്ഞ്‌ എന്റെ ഭാര്യ ചോദിച്ചു.


"ങാ..."


"എന്നാലൊന്ന് പാടൂ..."


"ങൂഹും..." മടിയോടെ അവള്‍ തലയാട്ടി.


"നീ എവിടേക്കാ പോകുന്നത്‌?"


"അമ്മയുടെ വീട്ടിലേക്ക്‌...."


"അപ്പോ അഛന്റെ വീട്ടിലേക്കെന്നാ ഇനി പോക്വാ.."


"അച്ഛന്‍ കള്ള്‌കുടി നിര്‍ത്തിയിട്ട്‌...!!!"


പെട്ടെന്ന്, കേട്ടിരുന്ന ഞാനും ഭാര്യയും ഞെട്ടിപ്പോയി.എന്തോ കൈവിട്ടുപോയ ജാള്യതയോടെ കുട്ടിയുടെ അമ്മ എന്റെ ഭാര്യയുടെ നേരെ നോക്കി.ഭാര്യ ഒരു പുഞ്ചിരിയോടെ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.


മാതാപിതാക്കളുടെ ഓരോ ചലനവും വാക്കുകളും പ്രവൃത്തികളും ചെറിയ കുട്ടികള്‍ വീക്ഷിക്കുകയും പലപ്പോഴും അനുകരിക്കുകയും ചെയ്യും.അതിനാല്‍ എന്ത്‌ ദു:ശ്ശീലം ഉണ്ടെങ്കിലും ഒരിക്കലും അത്‌ കുട്ടികളുടെ മുമ്പില്‍ വച്ച്‌ പ്രകടിപ്പിക്കരുത്‌.അവരുടെ മുമ്പില്‍ എപ്പോളും മാതൃകയായി ജീവിക്കുക.പ്രശ്നങ്ങളും മറ്റും അവരുടെ അഭാവത്തില്‍ മാത്രം ചര്‍ച്ച ചെയ്ത്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുക.

14 comments:

Areekkodan | അരീക്കോടന്‍ said...

"നീ എവിടേക്കാ പോകുന്നത്‌?"

"അമ്മയുടെ വീട്ടിലേക്ക്‌...."

"അപ്പോ അഛന്റെ വീട്ടിലേക്കെന്നാ ഇനി പോക്വാ.."

"അച്ഛന്‍ കള്ള്‌കുടി നിര്‍ത്തിയിട്ട്‌...!!!"

പെട്ടെന്ന്, കേട്ടിരുന്ന ഞാനും ഭാര്യയും ഞെട്ടിപ്പോയി

സൂര്യോദയം said...

അച്ഛനമ്മമാരുടേയും മറ്റ്‌ മുതിര്‍ന്നവരുടേയും ഓരോ സംഭാഷണങ്ങളും പ്രവര്‍ത്തികളും അവരറിയാതെ തന്നെ കുട്ടികള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ട്‌ എന്നതാണ്‌ സത്യം.... ആ റെക്കോര്‍ഡ്‌ ചെയ്തത്‌ പുന:പ്രസിദ്ധീകരിക്കുന്നത്‌ പ്രതീക്ഷിക്കാത്ത സമയങ്ങളിലാകുമെന്ന് മാത്രം... :-)

തറവാടി said...

ഒരിക്കല്‍ കുറച്ച് അഥിതികള്‍ വന്നിരുന്നു , അറിയാത്തവരാണ് പലരും ആജുവിനോടാദ്യമേ പറഞ്ഞു ' അവര്‍ പോകുന്നത് വരെ നല്ല കുട്ടിയായി അധികം മിണ്ടാതിരുന്നാല്‍ ഒരു സാധനം വാങ്ങിത്തരാം ' എന്ന് ഞാന്‍ പറഞ്ഞിരുന്നു. മുപ്പര് കയ്യും കെട്ടി അവരുടെ ഇടയില്‍ മിണ്ടാതിരുന്നു ഇടക്ക് വന്നവരില്‍ ഒരാള്‍ ചോദിച്ചു ' എന്താ മോന്‍ മിണ്ടാതിരിക്കുന്നത്? ' എന്റെ മുഖത്തെക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കി അവസാനം പറഞ്ഞു :'ഉപ്പച്ചി മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടുണ്ട് '

തറവാടി said...

അതിഥി :)

കുഞ്ഞന്‍ said...

എന്റെ കൂട്ടുകാര്‍ വീട്ടില്‍ വന്നപ്പോള്‍, അവരിലൊരാളുടെ കുട്ടിയുടെ ഭക്ഷണക്രമത്തെപ്പറ്റി ചോദിച്ചു. മോന് ദോശയും ഇഡ്ഡലിയൊന്നും ഇഷ്ടമല്ല ന്യൂഡില്‍‌സാണെങ്കില്‍ നിറച്ചും കഴിക്കും എന്ന് അഭിമാനത്തോടെ കൂട്ടുകാരന്റെ ഭാര്യ പറയുകയും, കാപ്പി സമയത്ത് ഇഡ്ഡലിയെടുത്തുവച്ചപ്പോള്‍ ആ മോന്‍ അവനു കൊടുത്തതും പോരാഞ്ഞിട്ട് അവന്റെ അമ്മയുടെ പാത്രത്തിലിരുന്നതും കൂടി കഴിച്ചു..! അപ്പോഴത്തെ അവരുടെ ഭാവം കണ്ടിട്ട്.....പാവം കുട്ടി വീട്ടില്‍ ചെല്ലുമ്പോള്‍..??

Rafeeq said...

സത്യം.. :)

സജി said...

ഇതൊരു നടന്ന സംഭവമാണ്. ഏതാണ്ട് മൂന്നു വയസ്സുള്ള കുട്ടി പറഞ്ഞു: “എനിക്കെന്റെ മമ്മിയെ ഇഷ്ടമല്ല!” എന്റെ ഭാര്യ (ഞങ്ങള്‍ല്‍ രണ്ടു വീട്ടുകാര്‍ ഉണ്ടായിരുന്നു) ചൊദിച്ചു: “അതെന്തമോളെ?”
മോ‍ള്‍” അമ്മ എന്നും എന്റെ കൂടെ കിടക്കും, പക്ക്ഷെ കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ അച്ഛന്റെ കൂടെയായിരിക്കും!!”

സന്ദര്‍ശനം മതിയാക്കി ഞങ്ങള്‍ ഉടനെ തിരിച്ചു പോന്നു.
പറയൂ..ഇത്തൊരു ദുശ്ശീലമാണോ?

Areekkodan | അരീക്കോടന്‍ said...

സൂര്യോദയം....വളരെ ശരിയാണത്‌.
തറവാടീ...ആജുവിന്റെ പിള്ളമനസ്സ്‌ കലക്കി.
കുഞ്ഞാ....പിള്ളേരെപറ്റി വീമ്പടിക്കുമ്പോളും ശ്രദ്ധിക്കണം എന്നല്ലേ?
rafeeq...നന്ദി
സജി.....സ്വാഗതം....അത്‌ കുട്ടി പറയുന്നിടത്ത്‌ കാര്യമുണ്ട്‌...മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി മാറിക്കിടക്കുന്നത്‌ ശരിയാണോ?

Unknown said...

ഇങ്ങനെ പിതാവിന്റെ മദ്യപാനം മൂലം
തകര്‍ന്നു പോകുന്ന എത്ര കുടുംബങ്ങളുണ്ട്
നമ്മുടെ നാട്ടില്‍
ഓര്‍ക്കാന്‍ വയ്യ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്മം,

Sathees Makkoth | Asha Revamma said...

പിള്ള മനസ്സില്‍ കള്ളമില്ല.

ബഷീർ said...

പിള്ളമനസ്സില്‍ കള്ളമില്ല.. കള്ളം കുത്തി നിറക്കുന്നത്‌ മാതാ പിതാക്കളും സമൂഹവും.. കുഞ്ഞന്‍ പറഞ്ഞ അനുഭവം പലര്‍ക്കും പറ്റുന്നതാണ്‌. സജി.. ഞാന്‍ അത്തരക്കാരനല്ല ചില കള്ളത്തരങ്ങള്‍ ഇങ്ങിനെയാണു പുറത്താവുക... തറവാടി.. നമ്മള്‍ പറഞ്ഞത്‌ അപ്പടി മനസ്സില്‍ സൂക്ഷിക്കുന്നവരാണുകുട്ടികള്‍ ഈ അനു ഭവം എനിക്കും ചിലപ്പോളൊക്കെ ഉണ്ടായിട്ടുണ്ട്‌
ആരും നുണ പറയണ്ടട്ടാ


}

ബഷീർ said...

Thank you Areekkodan for this post

Areekkodan | അരീക്കോടന്‍ said...

അനൂപ്‌....കേരളത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ....
സജി....ശരിയല്ലേ?
സതീശ്‌....
ബഷീര്‍....പോസ്റ്റ്‌ വായിച്ചു,നല്ല മോള്‍....ഉമര്‍(റ) വിന്റെ ആ കഥ ഓര്‍മ്മ വരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക