ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി.ഞാന്‍ കൊല്ലം കുണ്ടറക്കടുത്ത് എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു.ബസ്സുകള്‍ പലതും മാറിമാറിക്കയറി രാത്രി എട്ടര മണിക്ക് ഞാന്തൃശൂരിലെത്തി.ഇനി കോഴിക്കോട്ടേക്ക് പ്രൈവറ്റ് ബസ്സില്‍ പോകാം എന്ന ധാരണയില്‍ ശക്തന് തമ്പുരാന് സ്റ്റാന്റിലിറങ്ങി.
സ്റ്റാന്റ് മുഴുവന്‍ കറങ്ങിയിട്ടും പൂട്ടിപ്പോകുന്ന കടകളും ഹാള്‍ട്ടാക്കിയ ബസ്സുകളും മാത്രമേ എനിക്ക് കാണാനായുള്ളൂ.അവസാനം കോഴിക്കോട്ടെക്കുള്ള ഒരു ബസ് കഴുകുന്നത് ശ്രദ്ധയില്‍പെട്ട ഞാന്‍ ആ ക്ലീനറോട് ചോദിച്ചു.
"കോഴിക്കോട്ടെക്ക് ഇവിടെ നിന്ന് ഇനി ബസ്സില്ലേ?"
"ഇവിടെ നിന്നാല്‍ കിട്ടില്ല....ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിന്റെ മുന്നില്‍ നിന്നാല്‍ കിട്ടും..."
ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്ക് പോയിക്കൊണ്ടിരുന്ന KSRTC യില്‍ നിന്നും ഇറങ്ങിയ എനിക്ക് സങ്കടം വന്നു.ഞാന്‍ ക്ലീനറോട് ചോദിച്ചു.
"ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്ക് ഓട്ടോയില്‍ പോകാനുള്ള ദൂരമില്ലേ?"
"ഏയ്....ഇവിടത്തന്നെ നിന്ന മതി....ഇപ്പോ വരും, ട്രാന്‍സ്പോര്‍ട്ട് ബസ്....മൂന്ന് രൂപ കൊടുത്താ മതി.വെറുതേ എന്തിനാ കാശ് കളയുന്നേ?" തൃശൂര്‍ ശൈലിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനത് അംഗീകരിച്ചു.
ബസ് കാത്തുനില്‍ക്കുന്നതിനിടെ, അല്പം അകലെ മാറി നിന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ എന്റെ അടുത്തെത്തി എന്നോട് ചോദിച്ചു.
"ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്കാണോ?"
"അല്ല...ഇത് പ്രൈവറ്റ് സ്റ്റാന്റാണ്..!!" എന്നെപ്പോലെ വഴിതെറ്റിയ ആളാകും എന്ന് കരുതി ഞാന്‍ പറഞ്ഞു.(ഇത് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് ആണോ എന്നാണ് ഞാന്‍ കേട്ടത്)
"അതല്ല....നിങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്കാണോ എന്നാ ചോദിച്ചത്..?"
"അതേ.."
"എന്നാ നമുക്ക് ഒരു ഓട്ടോ പിടിക്കാം....."
ക്ലീനര്‍ പറഞ്ഞ സംഗതി മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഷെയര്‍ ചെയ്യാന്‍ ആളായല്ലോ എന്ന് കരുതി ഞാന്‍ സമ്മതിച്ചു.
ട്രാന്‍സ്പോര്‍ട്ട് ബസ് വന്നാല്‍ അതില്‍തന്നെ കയറാമെന്ന മനസ്സിന്റെ മുറുമുറുപ്പ് കാരണം, വരുന്ന ഓട്ടോകള്‍ക്കെല്ലാം ഞാന്‍ അലക്ഷ്യമായി കൈ കാട്ടി.അവസാനം ഒരു ഓട്ടോ തന്നെ കിട്ടി.
"കയറൂ...." അയാള്‍ എന്നെ ആദ്യം കയറ്റി.
'നല്ല മനുഷ്യന്' ഞാന്‍ ആത്മഗതം ചെയ്തു.
"നിങ്ങളെങ്ങോട്ടാ...?" യാത്രക്കിടയില്‍ ഞാന്‍ അയാളോട് ചോദിച്ചു.
"പാലക്കാട്ടേക്ക്....ഇവിടെ ബസ് ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."
"ഞാനും അതുപോലെ കോഴിക്കോട്ടേക്ക് ബസ് ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."
"ആ...ഹൈവേ ആയതിനാല്‍ കോഴിക്കോട്ടേക്ക് ബസ് എപ്പോളും കിട്ടും...എനിക്കിനി കിട്ടുമോ എന്നറിയില്ല...."
പിന്നെ ഞങ്ങള്‍ അധികം സംസാരിച്ചില്ല.അയാളോട് കൂടുതല്‍ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആരോ ഉള്ളില്‍ നിന്നും വിലക്കി.
ഓട്ടോ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ എത്തി.ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി കയ്യില്‍ കരുതിയിരുന്ന ചില്ലറ എനിക്ക് നേരേ നീട്ടി അദ്ദേഹം പറഞ്ഞു.
"കൊടുത്തേക്കണേ..."അയാള്‍ ഇരുട്ടില്‍ ഓടി മറയുകയും ചെയ്തു.
ഞാന്‍ പത്ത് രൂപയെടുത്ത് കൊടുത്തു.പുറത്തിറങ്ങി, അയാള്‍ തന്ന കാശ് നോക്കി....വെറും മൂന്ന് രൂപ!!
സമൂഹത്തില്‍ ഇത്തരം ഇത്തിക്കണ്ണികള്‍ ധാരാളമുണ്ട്.മാന്യവസ്ത്രധാരികളും,അല്ലാത്തവരും.മറ്റുള്ളവന്റെ കാശും അഭിമാനവും പോയാലും സ്വന്തം കാര്യം സാധിക്കണം എന്ന ചിന്തക്കാര്.ചില്ലിക്കാശിന് പോലും മാന്യത നടിച്ച് അവര്‍ അടുത്ത് കൂടും.
അന്യന്റെ ജീവനും സ്വത്തും അഭിമാനവും വിലപ്പെട്ടതാണ്.നാം നമ്മുടെ ജീവനും സ്വത്തും അഭിമാനവും എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ അന്യന്റേതും സംരക്ഷിക്കന്‍ ബാധ്യസ്ഥരാണ്.വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ അവയില്‍ ഒരിക്കലും കടന്നു കയറരുത്.
10 comments:
ഓട്ടോ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ എത്തി.ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി കയ്യില്‍ കരുതിയിരുന്ന ചില്ലറ എനിക്ക് നേരേ നീട്ടി അദ്ദേഹം പറഞ്ഞു.
"കൊടുത്തേക്കണേ..."
അയാള്‍ ഇരുട്ടില്‍ ഓടി മറയുകയും ചെയ്തു.
ഞാന്‍ പത്ത് രൂപയെടുത്ത് കൊടുത്തു.പുറത്തിറങ്ങി അയാള്‍ തന്ന കാശ് നോക്കി....വെറും മൂന്ന് രൂപ!!
വീട്ടിലേയ്ക്ക് മടങ്ങാന്‍ അയാളുടെ കൈയില്‍ കൃത്യം പണം മാത്രമേ ഉള്ളൂവെങ്കിലോ? മറിച്ചു ചിന്തിച്ചുകൂടെ?
;)
കിട്ടിയതായി :-)
paisa illathathu kondayirikkum. aake randu roopayude kuravalle ulloo... angattu kshami sir..
ഭാഗ്യം തന്നെ മാഷേ... പഴയ ലോട്ടറി ടിക്കറ്റ് ഒന്നും അയാള്‍ പിടിപ്പിചില്ലല്ലോ ;)
ശരിയാണ് മാഷേ... ഇത്തരക്കാര്‍ എല്ലായിടത്തുമുണ്ടാകും.
സാല്‍ജോ ഭായ് പറഞ്ഞതു പോലുള്ള ഒരാളാണെങ്കില്‍ അയാള്‍ ഇങ്ങോട്ടു കയറി ഓട്ടോ ഷെയര്‍ ചെയ്യാന്‍ ചോദിയ്ക്കുമൊ? അല്ലെങ്കില്‍ അതു മാന്യമായി പറയുന്നതല്ലേ നല്ലത്?
ചിലപ്പോള്‍ അയാളുടെ കയ്യില്‍ വേറെ കാശ് ഇല്ലായിരിക്കാം...പാവം...
സാല്‍ജോ....സ്വാഗതം.....ഓ..അങ്ങിനെയുമാവാം,ഞാന്‍ ആ ആംഗിളില്‍ ചിന്തിച്ചില്ല.
സൂര്യോദയം...അതേ
shahir....സ്വാഗതം...ക്ഷമിച്ചു
അരുണ്‍കുമാര്‍.....സ്വാഗതം...അയാള്‍ മറ്റൊന്നും ചെയ്യാത്തത് തന്നെ ഭാഗ്യം.
ശ്രീ....
ശിവ....അങ്ങിനെയുമാവാം
ശ്രീ പറഞ്ഞതാണ് ശരി. അങ്ങിനെയെങ്കില്‍ മുഴുവന്‍ പൈസയും കൊടുക്കാന്‍ ഞാന്‍ തയ്യാറാകും. ആയിട്ടുമുണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക