Pages

Thursday, August 14, 2008

കൊതുക്‌ നശീകരണ യന്ത്രം!!!

പതിവ്‌ പോലെ ഒരു ദിവസം.ഞാന്‍ കാറുമായി പുറപ്പെട്ടു.യാത്രയുടെ ഉദ്ദേശംഎന്തായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല.കാറില്‍ ഞാന്‍ മാത്രമായതിനാല്‍കാറിനും എനിക്കും ഒരു പരിശീലനം എന്നതായിരുന്നിരിക്കും എന്റെ അജണ്ട എന്ന്കരുതുന്നു.

മെയിന്‍ റോഡില്‍ അരീക്കോട്‌ അങ്ങാടി ആരംഭിക്കുന്നിടത്താണ്‌ എന്റെ മൂത്താപ്പയുടെഅനിയന്‍ റസാഖ്‌ക്കയുടെ വീട്‌.സര്‍ക്കാറില്‍ നിന്നും അടുത്തൂണ്‍ പറ്റിയതിനാല്‍, മിക്കവാറും വീടിന്റെ വരാന്തയിലോ അല്ലെങ്കില്‍ സമീപത്തെ കടയിലോ അദ്ദേഹം ഇരിപ്പുണ്ടാവും.

അന്നും അദ്ദേഹം വീട്ടു വരാന്തയില്‍പത്രം വായിച്ചിരിക്കുന്നുണ്ടായിരുന്നു.എന്റെTSG 8683 മന്ദം മന്ദം അരീക്കോട്‌ അങ്ങാടിയെ ലക്ഷ്യമാക്കി നീങ്ങി, മേല്‍ കക്ഷിയുടെ വീടിനടുത്തെത്തി.വിശാലമായ അരീക്കോട്‌ അങ്ങാടി കാറിന്റെ ചില്ലിനുള്ളിലൂടെ എന്റെ മുന്നില്‍ തെളിഞ്ഞു.മുന്നില്‍ അല്‍പം ദൂരെ ബസ്‌സ്റ്റാന്റിലേക്ക്‌കയറുന്ന ബസുകളും നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും അങ്ങുമിങ്ങും നടക്കുന്നജനങ്ങളേയും ഞാന്‍ കണ്ടു.

സായിപ്പിന്റെ മുന്നില്‍ കവാത്ത്‌ മറന്നവനെപ്പോലെ പെട്ടെന്ന് കാറിന്‌ ഒരു പന്തികേട്‌.(അങ്ങാടിയിലെ തിരക്ക്‌ കണ്ട ടെന്‍ഷനില്‍ കവാത്ത്‌ മറന്നത്‌ ഞാന്‍ തന്നെയായിരുന്നുഎന്ന് പിന്നീട്‌ എനിക്ക്‌ ബോധ്യമായി).തേഡില്‍ ഇന്നും സെക്കന്റിലേക്ക്‌ തട്ടിയ ഗിയര്‍ ചെന്ന് വീണത്‌ ന്യൂട്രലില്‍.സംഗതിയറിയാതെ ഞാന്‍ ആക്സിലറേറ്ററില്‍കാലമര്‍ത്തി.

"ബും.....ബും....ബൂം...." റൈസായി കാര്‍ നിന്നു.

ഉടന്‍ റസാഖ്ക്ക വീട്ടില്‍ നിന്നും ഇറങ്ങി വന്നു.കാര്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍തത്രപ്പെടുന്ന എന്നെക്കണ്ട്‌ അദ്ദേഹം ചോദിച്ചു.

"നീ ആയിരുന്നോ..? ഇതേതാ കാര്‍?"

"എന്റേത്‌ തന്നെയാ..."

"എക്സ്പീരിയന്‍സ്‌ ആയിട്ടില്ല അല്ലേ?"

"കാറിനായിട്ടുണ്ട്‌....എനിക്കായിട്ടില്ല....."

സംസാരിക്കുന്നതിനിടെ വണ്ടിസ്റ്റാര്‍ട്ട്‌ ആയതിനാല്‍ കൂടുതല്‍ വര്‍ത്തമാനത്തിന്‌ നില്‍ക്കാതെ ഞാന്‍ തടിഎടുത്തു.

പിറ്റേന്ന് വൈകുന്നേരം നടക്കാനിറങ്ങിയ എന്നോട്‌ മൂത്താപ്പയുടെ മകന്‍ലുഖ്മാന്‍ പറഞ്ഞു.

"നിന്നെ റസാഖ്‌ എളാപ്പ ചോദിച്ചിരുന്നു...."

"ങേ!!!എന്ന്?"

"ഇന്ന്....കൊറച്ച്‌ മുമ്പ്‌......നിന്റെ കാറും കൊണ്ടൊന്ന് ചെല്ലാന്‍ പറഞ്ഞു..."

"ങേ!!!കാറും കൊണ്ട്‌ ചെല്ലാനോ....? എന്തിനാദ്‌..?? കാര്യം പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

"അതോ....?"

"ആ....പറ...."

"ഇന്നലെ വൈകിട്ട്‌ നിന്റെ കാര്‍ അവരുടെ വീടിന്‍ മുമ്പില്‍ റൈസാക്കിയതിനാല്‍രാത്രി ഒരൊറ്റ കൊതുകും ആ പ്രദേശത്ത്‌ ഉണ്ടായിരുന്നില്ല പോലും....ഇന്നുംഅതുപോലെ കാര്‍ ഒന്ന് റൈസാക്കിയാല്‍ കൊതുക്‌ കടിയില്‍ നിന്നും രക്ഷപ്പെടാമായിരുന്നുഎന്ന് എളാപ്പ പറഞ്ഞു"

ചിരിച്ചു കൊണ്ട്‌ ലുഖ്മാന്‍ പറഞ്ഞപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെകേട്ടു നില്‍ക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു.

11 comments:

Areekkodan | അരീക്കോടന്‍ said...

"എക്സ്പീരിയന്‍സ്‌ ആയിട്ടില്ല അല്ലേ?"

"കാറിനായിട്ടുണ്ട്‌....എനിക്കായിട്ടില്ല....."

OAB said...

aalOchikkaavunathaaN.

ഉഗാണ്ട രണ്ടാമന്‍ said...

:)

krish | കൃഷ് said...

അല്ലാ ആ കാറ് ഇപ്പോഴും ഉണ്ടോ..
ഇവിടെയാണെങ്കില്‍ നിറയെ കൊതുകും.
:)

രസികന്‍ said...

ഹഹ അതു കലക്കി മാഷെ
ഞാൻ നാട്ടിൽ വരുമ്പോൾ കാറുംകൊണ്ട് എന്റെ വീട്ടിലും ഒന്നു വരണെ

സ്വാതന്ത്ര്യദിനാശംസകൾ

Areekkodan | അരീക്കോടന്‍ said...

oab.....ആലോചിച്ചുകൊള്ളൂ.
ഉഗാണ്ട രണ്ടാമാ....നിങ്ങളും ആലോചനയിലാണോ?
കൃഷ്‌.....അപ്പോ നിങ്ങളെ അവിടുന്നാണ്‌ ചികുന്‍ഗുനിയ ദുനിയാവില്‍ പരക്കുന്നത്‌ അല്ലേ?
രസികാ.....അപേക്ഷ വെയ്റ്റിംഗ്‌ ലിസ്റ്റില്‍ ഇട്ടിട്ടുണ്ട്‌.ഇപ്പോ തന്നെ ഒരു പാട്‌ ഗള്‍ഫ്‌ കാളുകള്‍ ആയി.നമ്മുടെ ആരോഗ്യമന്ത്രി ഈ ബൂലെൂകം കണ്ടിട്ടില്ല എന്ന് തോന്നുന്നു.കണ്ടാല്‍ പിന്നെ എന്റെ TSG 8683 പൊക്കിയത്‌ തന്നെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദൈവമേ ആ ഗുഡ്‌നൈറ്റ് കാരെങ്ങാന്‍ കണ്ടാല്‍ അടിച്ച് മാറ്റിക്കളയും...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ അത് കലക്കി

“വിശാലമായ അരീക്കോട്‌ അങ്ങാടി“
അത്രയ്ക്ക് വിശാലതയൂണ്ടോ അവിടം?
കടകളും ആളുകളും നിറഞ്ഞ വഴികളല്ലേ അതൊക്കെ?

അനില്‍@ബ്ലോഗ് said...

കാറിന്റെ ഒച്ച ഇപ്പോഴാണു കേട്ടതു. ഹെല്‍ത്തുകാരുടെ ഫ്യൂമിഗേഷന്‍ പരിപാടിയാണെന്നാണ് ആദ്യം വിചാരിച്ചതെ ..

Areekkodan | അരീക്കോടന്‍ said...

ചാത്താ....ഞാന്‍ ആദ്യം വായിച്ചത്‌ 'ആ ഗുഡ്‌നൈറ്റ്‌ ക്വരങ്ങന്‍' എന്നായിരുന്നു.അതേതാ സാധനം എന്ന് കരുതി .
പ്രിയ....അരീക്കോട്‌ അങ്ങാടി ഇപ്പോള്‍ നല്ല വിശാലം തന്നെയാ.
അനില്‍....ചെവി തുറക്കാനും TSG 8683!!!!

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ

Post a Comment

നന്ദി....വീണ്ടും വരിക