Pages

Sunday, August 17, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും - ഭാഗം മൂന്ന്

ആദ്യ ഭാഗങ്ങള്‍ : http://abidiba.blogspot.com/2008/06/n95-2.html#links എന്റെ NOKIA N95-ന്‌ ഞാനും എനിക്ക്‌ എന്റെ NOKIA N95-ഉം പരസ്പരം തലവേദനകള്‍ ഉണ്ടാക്കിക്കൊണ്ട്‌ കാലചക്രം മുന്നോട്ട്‌ ഉരുണ്ട്‌ കൊണ്ടിരുന്ന കാലത്തെ ഒരു സുപ്രഭാതം. ഫോണെടുത്ത്‌ ഞാന്‍ സ്ലൈഡിംഗ്‌ പാനല്‍ നീക്കാന്‍ ആരംഭിക്കവേ ഡിസ്പ്ലേ വന്നു.പെട്ടെന്ന് പാനല്‍ സ്ലൈഡ്‌ ചെയ്ത്‌ അതിന്റെ യഥാര്‍ത്ഥ പൊസിഷനില്‍ എത്തി.പക്ഷേ അപ്പോഴേക്കും ഡിസ്പ്ലേ ഓഫായി.ഞാന്‍ സാധാരണ പോലെ ഫോണിന്റെ എല്ല ബട്ടണിലും അമര്‍ത്തി നോക്കി.നോ ഡിസ്പ്ലേ,നോ രക്ഷ. "ങേ!!!ഫോണ്‍ ചത്തോ ?"NOKIA N95 ആദ്യമായി എന്നെ ഞെട്ടിച്ചു. ടച്ച്‌ സ്ക്രീനിന്റെ കുത്താംകോല്‌ എടുത്ത്‌ കുത്തിയിട്ടും പഹയന്‍ ഉണര്‍ന്നില്ല.അറ്റ കൈ എന്ന നിലക്ക്‌ ഞാന്‍ പവര്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തി. അതാ വരുന്നു....വെല്‍കം മെസേജ്‌ !!!അന്ന് ഞാന്‍ ഒരു കാര്യം കൂടി മനസ്സിലാക്കി - ഇവനെ ഒതുക്കാന്‍(ഓഫാക്കാന്‍)സ്ലൈഡിംഗ്‌ പാനല്‍ മയമില്ലാതെ ഒന്ന് ഉന്തിയാല്‍ മതി,ബോധരഹിതനായിഅവന്‍ നിലംപതിച്ചു കൊള്ളും!!! സുപ്രഭാതങ്ങള്‍ പിന്നെയും പൊട്ടി വിടര്‍ന്നു.ഒരു ദിവസം നോക്കിയയിലെ അലാറക്കഴുത അലറിക്കൊണ്ടിരിക്കുന്നു.നാലാമത്തെയോ അഞ്ചാമത്തെയോ അലാറം എന്റെ കാതില്‍ സംഗീതമായി എത്തി.ഉടന്‍ എണീറ്റ്‌ ഞാന്‍ ടച്ച്‌ സ്ക്രീനിലെ 'സ്റ്റോപ്‌' തൊട്ടു.അവന്‍ അലാറം നിര്‍ത്തിയില്ല! ഞാന്‍ ഒന്നു കൂടി ശക്തിയില്‍ 'സ്റ്റോപ്‌'അമര്‍ത്തി.അവന്‍ അപ്പോഴും അലറല്‍ തുടര്‍ന്നു. 'ങാ...ഹാ....നീ അത്രക്കായോ...?' എന്ന് ഞാന്‍ മനസ്സില്‍ കരുതിയതും അവന്‍ സ്റ്റോപ്പായി!!(അന്ന് പിന്നെ അവന്‍ അലറിയിട്ടില്ല).മനസ്സില്‍ വിചാരിക്കുന്നതും ചെയ്യാന്‍ കഴിയുന്ന NOKIA N95!!!പക്ഷേ അതെന്റെ വ്യാമോഹം മാത്രമായിരുന്നു.മറ്റു മെനുകള്‍ എടുത്ത്‌ പ്രവര്‍ത്തിപ്പിച്ച്‌ നോക്കിയപ്പോളാണ്‌ ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്‌.എന്റെ നോക്കിയയുടെ ടച്ച്‌ സ്ക്രീന്‍ തലേന്ന് രാത്രി വീരചരമം പ്രാപിച്ചിരിക്കുന്നു.(അത്‌ വരെയുള്ള സേവനത്തിന്‌ ഞാന്‍ അവന്‌ ഒരു സഹന വീരചരമ ചക്രം സമ്മാനിച്ചു) സൂര്യന്‍ പതിവ്‌ പോലെ പടിഞ്ഞാറ്‌ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തു(അത്‌ പണ്ടേ എനിക്ക്‌ കണ്‍ഫൂഷനാണ്‌).ഒരു ദിവസം ഫോണ്‍ ഓണാക്കിയ എനിക്ക്‌ വെല്‍കംസോംഗ്‌ കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ സ്ലൈഡിംഗ്‌ പാനല്‍ നീക്കി.അപ്പോഴുണ്ടാകുന്ന മ്യൂസിക്കും കേള്‍ക്കുന്നില്ല.കൂട്ട പണിമുടക്ക്‌ നടത്താന്‍ ഇതെന്താ കേരള ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥരോ എന്ന്‌ ചിന്തിച്ച്‌ ദ്വേഷ്യത്തോടെ ഞാന്‍ ഫോണ്‍ ഓഫാക്കി.ഓഫാക്കുമ്പോഴുള്ള ദീനരോദനവും കേള്‍ക്കുന്നില്ല!!!അങ്ങിനെ എന്റെNOKIA N95 ഊമയുമായി. (ഒരു പക്ഷേ തുടരും....)

4 comments:

Areekkodan | അരീക്കോടന്‍ said...

കൂട്ട പണിമുടക്ക്‌ നടത്താന്‍ ഇതെന്താ കേരള ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥരോ എന്ന്‌ ചിന്തിച്ച്‌ ദ്വേഷ്യത്തോടെ ഞാന്‍ ഫോണ്‍ ഓഫാക്കി.ഓഫാക്കുമ്പോഴുള്ള ദീനരോദനവും കേള്‍ക്കുന്നില്ല!!!അങ്ങിനെ എന്റെNOKIA N95 ഊമയുമായി.


(ഒരു പക്ഷേ തുടരും....)

സ്‌പന്ദനം said...

അല്ല മാഷേ എന്റെ വക ഒരു റീത്തുവയ്‌ക്കേണ്ടി വരുമോ?

ഒരു സ്നേഹിതന്‍ said...

എന്നിട്ടെന്തായി ? N95ന്റെ ഓരോ നൂലാമാലകളെ...

Areekkodan | അരീക്കോടന്‍ said...

സ്പന്ദനത്തിനും സ്നേഹിതനും സ്വാഗതം.N95 ഇത്ര പിഴച്ചവനാന്ന് ഇപ്പളല്ലേ ഞമ്മളറിഞ്ഞത്‌.അത്‌ തന്നെയാ ഇവിടാരുടെ അടുത്തും ആ കുന്ത്രാണ്ടം ഇല്ലാത്തെ.

Post a Comment

നന്ദി....വീണ്ടും വരിക