Pages

Thursday, August 21, 2008

ഒരു ഒന്നാം ക്ലാസ്‌ ഇന്റര്‍വ്യൂ

എന്റെ സുഹൃത്തിന്റെ മകനെ ഈ വര്‍ഷമാണ്‌ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിയത്‌.മുമ്പേ അവന്റെ കുസൃതിത്തരങ്ങളെപറ്റി എനിക്ക്‌ അറിയാമായിരുന്നു.ഒരു ദിവസംസുഹൃത്തിന്റെ വീട്ടില്‍ ചെന്ന ഞാന്‍ പയ്യനെ വിളിച്ച്‌ ചോദിച്ചു.

"എങ്ങനെയുണ്ട്‌ സ്കൂളൊക്കെ ?"

"അടിപൊളിയാ അങ്ക്‌ള്‍.."

"O K....ക്ലാസ്സോ?"

"ചെത്ത്‌ ക്ലാസ്‌ റൂമാ...."

""ങേ!!" ഞെട്ടിയെങ്കിലും ഞാനത്‌ പുറത്ത്‌ കാണിച്ചില്ല.

"ക്ലാസ്സില്‍ നിന്റെ അടുത്ത സുഹൃത്ത്‌ ആരാ?"

"മൈക്കള്‍ ജാക്സണ്‍...."

'ഹമ്മേ...' ഞാന്‍ വീണ്ടും ഞെട്ടി.ഇവന്‍ പറയുന്നത്‌ സത്യം തന്നെയോഎന്നറിയാന്‍ ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു.

"അവന്‍ എവിടെയാ ഇരിക്കുന്നത്‌ ?"

"അവന്‍ പിന്നില്‍..... വലത്തേ അറ്റത്ത്‌....ഞാന്‍ മുന്നില്‍ ഇടത്തേ അറ്റത്ത്‌....എന്നിട്ടെന്താ കാര്യം?"

"ങേ!....അതെന്താ അങ്ങനെ പറയാന്‍....?"

"അതോ രണ്ടറ്റത്താണെങ്കിലും ടീച്ചര്‍ക്ക്‌ ഞങ്ങളെ രണ്ട്‌ പേരെയും ഒരുമിച്ച്‌നോക്കാന്‍ സാധിക്കും...."

"ങേ!!!അതെങ്ങനെ?"

"അതോ....ടീച്ചര്‍ക്ക്‌ കോങ്കണ്ണാ..."

17 comments:

സുല്‍ |Sul said...

ഹഹഹ
അരീക്കോടാ... ഇപ്പോഴത്തെ കുട്ടികളോടാണൊ കളി?

-സുല്‍

OAB said...

കോങ്കണ്ണുള്ള ടീച്ചറുമാറ് പ്രതിഷേധിക്കുക.
ബ്ലോക്കുകള്‍
കറുപ്പിക്കുക.... വെളുപ്പിക്കുക.... മഞ്ഞളിപ്പിക്കുക....
:)

ശ്രീ said...

ഒരു ഒന്നാം ക്ലാസ്സുകാരന്റെ വര്‍ത്തമാനം ഇങ്ങനെ... കാലം പോയ പോക്ക്!

രസികന്‍ said...

ഹ ഹ ഹ ഹ ലതു കലക്കി...

ഇപ്പഴത്തെ കുട്ടികളെല്ലാം വളരെ മുതിർന്നവരാണ്.

കാന്താരിക്കുട്ടി said...

ഇപ്പോളത്തെ കുഞ്ഞുങ്ങള്‍ ഇതിലപ്പുറവും പറയും മാഷേ..പിള്ളേരോടാണോ കളീ !! ഹ ഹ ഹ

Rare Rose said...

ഹി...ഹി..കാന്താരിയാണല്ലോ..നല്ല മറുപടി...:)

നവരുചിയന്‍ said...

ദൈവമെ ഇവനൊക്കെ വലുതാകുമ്പോള്‍ .......... വാചകം അടിയില്‍ ഒരു ഒള്മ്പിക് സ്വര്‍ണം വാങ്ങും

smitha adharsh said...

ഹി..ഹി..ഹി..എനിക്കനതങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു.മിടുക്കന്‍...
പക്ഷെ,ഒരു ടീച്ചര്‍ ആയതുകൊണ്ട് oabയെ ഞാന്‍ പിന്താങ്ങുന്നു.

smitha adharsh said...

അയ്യോ..പറയാന്‍ വിട്ടു.. എനിക്ക് കോങ്കണ്ണ് ഇല്ല കേട്ടോ..

അനില്‍@ബ്ലോഗ് said...

പണ്ടത്തെ പത്താം ക്ലാസ്സുകാരെക്കാള്‍ ജഗജില്ലികളാണു ഇന്നത്തെ ഒന്നാം ക്ലാസ്സ്. വെറുതെ തടി വെടക്കാക്കണ്ടാ മാഷെ.

അനില്‍@ബ്ലോഗ് said...

മാഷെ ഒരു ഓഫ്ഫ്,
തറവാടി നാട്ടില്‍ തന്നെ ഉണ്ടൊ?

Areekkodan | അരീക്കോടന്‍ said...

സുല്‍,ശ്രീ,രസികാ,കാന്താരീ,rarerose,അനില്‍.....ഇല്ല ഞാന്‍ ആരോടും കളിക്കാനില്ല.കുട്ടികള്‍ എല്ലാം 'മുതിര്‍ന്നവരാ'.എന്തൊക്കെയാ അവരുടെ വായില്‍ നിന്ന് വരുന്നത്‌,ഹമ്മേ?
oab.......കോങ്കണ്ണുണ്ടോ?ബ്ലോക്ക്‌ എന്തും ചെയ്യാം,പക്ഷേ ബ്ലോഗ്ഗ്‌ ഒന്നും ചെയ്യരുത്‌.
നവരുചിയാ....അപ്പോ ഇന്ത്യ ഒരു സ്വര്‍ണ്ണം കൂടി ഉറപ്പിച്ചു!!!
smitha....ടീച്ചര്‍ ആണല്ലേ?അപ്പോ ഇതുപോലെ പലതും കേട്ടിട്ടുണ്ടാവുമല്ലോ?ഏത്‌ സ്കൂളിലാ?
അനില്‍....തറവാടിയുടെ നമ്പര്‍ SMS ചെയ്തിട്ടുണ്ട്‌.കിട്ടിയോ?

Sarija N S said...

ഹ ഹ കുട്ടികളൊക്കെ സ്മാര്‍ട്ടായിപ്പോയി

അനില്‍@ബ്ലോഗ് said...

മാഷെ,

പക്കാ ഓഫ്ഫ്.

എസ് എം എസ്സിനു നന്ദി, തറവാടിയെ വിളിച്ചിരുന്നു.

ശിവ said...

നല്ല കുസൃതിയാണല്ലോ....കുട്ടികളായാല്‍ ഇങ്ങനെയൊക്കെ തന്നെ വേണം...എന്നാലേ രസമുള്ളൂ...

നരിക്കുന്നൻ said...

ഇപ്പോഴത്തെപിള്ളേരെ പഠിപ്പിക്കണമെങ്കില്‍ കോങ്കണ്ണുള്ള ടീച്ചര്‍മാര്‍ തന്നെ വേണം.

പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിട്ടു. ശരിക്കും മൈക്കിള്‍ ജാക്സണ്‍ ഒന്നാം ക്ലാസിലാ പഠിക്കണേ...

Areekkodan | അരീക്കോടന്‍ said...

sarija.....സ്വാഗതം.സ്മാര്‍ട്ട്‌ സിറ്റിക്ക്‌ മുമ്പേ സ്മാര്‍ട്ട്‌ ആയതാകാം.
അനില്‍....
ശിവ....അതേ , കുസൃതിത്തരം വേണം.പക്ഷേ അതിരു കവിയരുത്‌.
നരിക്കുന്നാ....അതും ശരിയാ.മൈക്കള്‍ ജാക്സണ്‍ ഒന്നാം ക്ലാസ്സില്‍ തന്നെയാ പഠിക്കുന്നത്‌.

Post a Comment

നന്ദി....വീണ്ടും വരിക