Pages

Friday, November 14, 2008

Y = mX + C (മേടിക്കല്‍ എഞ്ചിനീയര്‍ - ഭാഗം 3)

ഓസിയില്‍ ഈസിയായി മാത്‌സ്‌ പാസാവാമെന്ന വ്യാമോഹം പൊലിഞ്ഞതല്ലാതെഅസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ എന്നില്‍ പ്രത്യേകിച്ച്‌ ദു:ഖബോധം ഒന്നും വളര്‍ത്തിയില്ല

വസന്തം തിരിച്ചെത്തിയ പൂന്തോട്ടം പോലെ എന്റെ ഉച്ചയുറക്കം വീണ്ടുംസജീവമായി.'കൊട്ടാവി' സുഹൃത്തുക്കളുടെ അസൂയയും കഷണ്ടിയും വീണ്ടുംഎവറസ്റ്റ്‌ കയറാനും തുടങ്ങി.ഉച്ചയുറക്കത്തിന്റെ ഏതോ യാമങ്ങളില്‍ അസീസ്‌സാറും മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും ഫ്ലാഷ്ബാക്കുകളായോ(ഫ്രന്റുകളായോ) മിന്നിമറഞ്ഞു.

കാലചക്രം എങ്ങോട്ടോ കറങ്ങി.ഫസ്റ്റ്‌ ഇയര്‍ പരീക്ഷയുടെ അപേക്ഷ നല്‍കേണ്ട സമയമായി.സെക്കന്റ്‌ ഗ്രൂപ്‌ എടുത്തിരുന്ന ഞങ്ങള്‍ക്ക്‌, അപേക്ഷാഫോമില്‍ എവിടെയോഅഡീഷണല്‍ എന്ന പദം കണ്ടപ്പോളാണ്‌ 'അഡീഷണല്‍ മാത്‌സ്‌' നും കൂടി അപേക്ഷിക്കേണ്ടതുണ്ട്‌ എന്ന ബോധോദയമുണ്ടായത്‌.യൂണിവേഴ്സിറ്റി നടത്താനുദ്ദേശിക്കുന്നതും ഞങ്ങള്‍ എഴുതാനുദ്ദേശിക്കുന്നതുമായ വിഷയങ്ങളുടെ പേര്‌ നിരനിരയായി എഴുതി മാത്‌സ്‌ കൂടി കൂട്ടത്തില്‍ തുന്നിപ്പിടിപ്പിച്ച്‌, പരീക്ഷക്ക്‌ അപേക്ഷിക്കുക എന്ന രണ്ടാം കടമ്പയുംഞാന്‍ ചാടിക്കടന്നു.

പെരുമഴക്കാലവും മാമ്പഴക്കാലവും കഴിഞ്ഞ്‌ പരീക്ഷക്കാലമെത്തി.കാണാതെ പഠിച്ച്‌ വച്ച പലതും അതാത്‌ പാത്രങ്ങളില്‍ സോറി പത്രങ്ങളില്‍(പേപ്പര്‍) മാക്സിമം വൃത്തിയില്‍ ചര്‍ദ്ദിച്ച്‌ ഭംഗിയായി കെട്ടിപ്പൊതിഞ്ഞ്‌സാറിന്‌ കൈമാറി.ചിലര്‍ക്ക്‌ കലശലായ ചര്‍ദ്ദിയും പലര്‍ക്കും ഓക്കാനം മാത്രവും ഉണ്ടായതായി സ്ഥലത്തെ കുശുകുശുക്കല്‍ വ്യക്തമാക്കി.

അങ്ങനെ മാത്‌സ്‌ പരീക്ഷയും വന്നെത്തി.മാത്‌സ്‌ ടെക്സ്‌റ്റ്‌ ബുക്ക്‌ വാങ്ങി കാശ്‌വെറുതേ കളയേണ്ട എന്ന്‌ ആദ്യമേ തീരുമാനിച്ചതിനാല്‍ മാത്‌സ്‌ പരീക്ഷയുടെതലേന്ന് എനിക്ക്‌ ഒന്നും ചെയ്യാനില്ലായിരുന്നു.എന്നെ നിര്‍ത്തിപ്പൊരിച്ച്‌ അസീസ്‌ സാറ്‌ പറഞ്ഞ്‌ തന്ന y = mX + C എന്ന് മാത്രമെഴുതിയ മാത്‌സ്‌ നോട്ട്ബുക്കിലൂടെഒന്ന് കൂടി കണ്ണോടിച്ച്‌(ആരെങ്കിലും കാശ്‌ വല്ലതും വച്ചിട്ടുണ്ടെങ്കിലോ ?)ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ പരീക്ഷാ ഹാളില്‍ എത്തി.

പരീക്ഷക്കുള്ള നീണ്ട ബെല്‍ മുഴങ്ങി.തൂണുകളുടെ തണല്‍ ചാരി ഒരു മെലിഞ്ഞരൂപം പരീക്ഷാപേപ്പറുകളുമായി വരുന്നു.ആ രൂപം എന്റെ ക്ലാസ്സിലേക്ക്‌തന്നെ കയറി - അസീസ്‌ സാര്‍!!എന്നെ കണ്ടതും സാറ്‌ ഒന്നു കൂടി സൂക്ഷിച്ച്‌ നോക്കി - ആലുവ മണല്‍പുറത്തോ അതോ കൊണ്ടോട്ടി നേര്‍ച്ചക്കോ , എവിടെ വച്ചോ കണ്ട മൊഹമാണല്ലോ ഇത്‌ എന്നായിരിക്കും സാറിന്റെ ചിന്ത.മാത്‌സ്‌ പരീക്ഷ എഴുതാനുള്ള അദമ്യമായ ആഗ്രഹം കാരണം ഞാന്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാനിച്ചില്ല.പകരം ഒരു (ചിറാ)പുഞ്ചിരി സമ്മാനിച്ചു.സീസറുടെ ഗാംഭീര്യത്തോടെ അസീസ്‌ സാര്‍ ആ പുഞ്ചിരി നിര്‍ദ്ദയം തള്ളിക്കളഞ്ഞു.

(തുടരും)

6 comments:

Areekkodan | അരീക്കോടന്‍ said...

പെരുമഴക്കാലവും മാമ്പഴക്കാലവും കഴിഞ്ഞ്‌ പരീക്ഷക്കാലമെത്തി.
കാണാതെ പഠിച്ച്‌ വച്ച പലതും അതാത്‌ പാത്രങ്ങളില്‍ സോറി പത്രങ്ങളില്‍
(പേപ്പര്‍) മാക്സിമം വൃത്തിയില്‍ ചര്‍ദ്ദിച്ച്‌ ഭംഗിയായി കെട്ടിപ്പൊതിഞ്ഞ്‌
സാറിന്‌ കൈമാറി.ചിലര്‍ക്ക്‌ കലശലായ ചര്‍ദ്ദിയും പലര്‍ക്കും ഓക്കാനം
മാത്രവും ഉണ്ടായതായി സ്ഥലത്തെ കുശുകുശുക്കല്‍ വ്യക്തമാക്കി.

suresh said...

മാഷെ ശില്പശാല ഫോട്ടോസ് കണ്ടില്ല ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)അന്ന് തന്നെ കഷണ്ടിയും കയറിയോ ? അതൊരു ഭാഗ്യം തന്നെ..

ചിറാ പുഞ്ചിരി ഇഷ്ടായി

keralainside.net said...

This post is being listed please categorize this post
www.keralainside.net

മഴക്കിളി said...

തൂണുകളുടെ തണല്‍ ചാരി ഒരു മെലിഞ്ഞരൂപം പരീക്ഷാപേപ്പറുകളുമായി വരുന്നു....

Areekkodan | അരീക്കോടന്‍ said...

സുരേഷ്‌....സ്വാഗതം.അത്‌ പോസ്റ്റിയിട്ടുണ്ട്‌.
ബഷീര്‍...അന്ന് തന്നെ കഷണ്ടി കയറി,എനിക്കല്ല അസീസ്‌ സാറിന്‌.
മഴക്കിളീ....സ്വാഗതം.അതേ...അസീസ്‌ സാറിന്റെ രൂപം അതായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക