Pages

Thursday, November 13, 2008

ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോള്‍...

ബസ്സില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ പരിഭ്രാന്തനായ നമ്പൂരി കണ്ടക്ടറോട്‌:"എന്താ , എന്താത്‌ പൊക വരുന്നേ?"

കണ്ടക്ടര്‍: "അത്‌, ഗവര്‍ണറെ വയര്‍ ഷോര്‍ട്ട്‌ ആയതാ..."

നമ്പൂരി:"ശിവ ശിവാ.....തിരോന്തരത്തിരിക്ക്‌ണ ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോ മലപ്പൊറത്ത്‌ നോമിരിക്ക്‌ണ ബസ്സില്‌ തീയും പൊകയും...ടെക്‌നോളജിയുടെ ഒരു പോക്കേ....."

5 comments:

ബഷീർ said...

ഈ മാഷിങ്ങനെ ഒാരോ ചോദ്യങ്ങള്‍ ചോദിച്ചോണ്ടിരിക്കും.. എന്നാലും ആ ഗവര്‍ണറുടെ പൊഹ..:)

അനില്‍@ബ്ലോഗ് // anil said...

എന്റമ്മോ, വല്ലാത്തൊരു പൊഹ !!

ഓഫ്:
അതെന്താ ഈ വയര്‍?

poor-me/പാവം-ഞാന്‍ said...

paavam namboodiry!

ബിനോയ്//HariNav said...

തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും ഈ "ഗവര്‍ണറെ" എന്താണെന്നു മനസ്സിലായില്ലാട്ടോ. നമ്പൂരിയുടെ കൂടെത്തന്നെ ഞാനും.

Areekkodan | അരീക്കോടന്‍ said...

ബഷീര്‍....മാഷന്മാര്‍ക്ക്‌ ആകെയുള്ള പണി ഇതു മാത്രമല്ലേ?
അനില്‍....വയര്‍ എന്നാല്‍ cable
പാവം ഞാനേ...സ്വാഗതം.
ബിനോയ്‌....സ്വാഗതം...ഹ ഹ.ഹാ....കണ്ടക്ടര്‍ പറഞ്ഞത്‌ സ്പീഡ്‌ ഗവേര്‍ണ്ണറെ പറ്റി.നമ്പൂരി ചിന്തിച്ചത്‌ കേരള ഗവര്‍ണ്ണറെക്കുറിച്ചും....തിരിഞ്ഞോ?

Post a Comment

നന്ദി....വീണ്ടും വരിക