Pages

Wednesday, December 31, 2008

ന്യൂ ഇയര്‍ റിക്കാര്‍ഡ്‌ !!!

ക്രിസ്തുമസ്‌ പിറ്റേന്ന് മിക്കവാറും ഒരു പത്രവും പ്രസിദ്ധീകരിക്കാറില്ല.കേരള ജനതക്ക്‌ തലേന്നത്തെ 'ഹാങ്ങോവര്‍' മാറി വെളിവുണ്ടാകുമ്പോള്‍ വായിക്കട്ടെ എന്ന് കരുതിയായിരിക്കും ഡിസ:27 -ന്റെ പത്രം വാര്‍ത്തകള്‍ കുത്തിനിറച്ചാണ്‌ വരുന്നത്‌!!തലേന്നിന്റെ തലേന്ന് വെളിച്ചപ്പാടായവരും അല്ലാത്തവരും ഡിസ:27 -ലെ ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടിപ്പോകും.

അതെ....ക്രിസ്തുമസ്‌ ആഘോഷങ്ങളുടെ മൂന്ന് ദിനങ്ങളില്‍ കേരളജനത 55.08 കോടി രൂപയുടെ മദ്യം മോന്തിക്കുടിച്ച്‌ തിമര്‍ത്താടി.കേരളത്തിന്റെ ഔദ്യോഗിക മദ്യവിതരണക്കാരായ ബീവറേജസ്‌ കോര്‍പറേഷന്റെ കണക്കാണിത്‌.ഇതിന്‌ പുറമെ, വ്യാജനും അല്ലാത്തതുമായ 'വെള്ളത്തിലാറാടാന്‍' കോടികള്‍ പിന്നെയും ചെലവിട്ടിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്‌.

മദ്യത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി എല്ലാ മതങ്ങളും മതനിരാസരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും , വില്‍പന റിക്കാര്‍ഡില്‍ നിന്നും റിക്കാര്‍ഡിലേക്ക്‌ പറക്കുന്നത്‌ സാംസ്കാരിക കേരളത്തിന്റെ അധ:പതനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.ഒറ്റ ദിവസത്തെ ആഘോഷമല്ലേ,വല്ലപ്പോഴുമല്ലേ,ഇതൊന്നുമില്ലാതെ ഇക്കാലത്ത്‌ പിന്നെ എന്താഘോഷം തുടങ്ങീ നിരവധി മറുചോദ്യങ്ങള്‍ നിരത്താനുണ്ടാകും.പക്ഷേ ഒറ്റ ദിവസത്തില്‍ തുടങ്ങി അത്‌ എല്ലാ ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ച്‌ പിന്നെ അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിച്ചേരുന്ന കാലം അതിവിദൂരമല്ല.

ഒരു പ്രത്യേക വിഭാഗം മാത്രം ആഘോഷിക്കുന്ന ക്രിസ്തുമസിന്‌ ഇത്ര കോടി രൂപയുടെ മദ്യം ചെലവായെങ്കില്‍ എല്ലാവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്നത്തെ "ന്യൂഇയര്‍ ഈവ്‌" നോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ കേരളത്തെരുവുകളില്‍ കൂടി എത്ര കോടി രൂപയുടെ മദ്യം ഒഴുകുമോ ആവോ ? കേഴുക ദൈവത്തിന്റെ സ്വന്തം നാടേ...

ഇന്ന് നിങ്ങള്‍ പൊടിപൊടിക്കാന്‍ ഉദ്ദേശിക്കുന്ന സംഖ്യ സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഒരാവശ്യത്തിന്‌ മാറ്റിച്ചെലവഴിച്ച്‌ ഈ വര്‍ഷം പുതിയൊരു മാതൃക സൃഷ്ടിക്കണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു......പുത്തനാണ്ടാശംസകള്‍.

7 comments:

Typist | എഴുത്തുകാരി said...

അഭ്യര്‍ഥനയില്‍ ഞാനും കൂടുന്നു.പക്ഷേ ആരുണ്ട് ശ്രദ്ധിക്കാന്‍? ഇപ്പോള്‍ ആഘോഷം എന്നാല്‍ അതാണെന്നു വന്നിരിക്കുന്നു.

ഞങ്ങളുടെ വളര്രെ അടുത്തുള്ള ചാലക്കുടിയിലാണത്രേ ഏറ്റവും കൂടുതല്‍ വില്പന നടന്നതു്.

കേഴുക പ്രിയനാടേ എന്നല്ലാതെ എന്തു പറയാന്‍!

പ്രിയ said...

ഹഹഹ, ഇതരോടാ ഈ പറയുന്നത്? മദ്യപിക്കാത്ത താങ്കള്‍ ഈ പോസ്റ്റ് ഇട്ടു. മദ്യപിക്കാത്ത ഞാന്‍ കമന്റും. അല്ലാത്തവര്‍ വന്നിതു വായിച്ച് "ഒന്നു പോടൈ " എന്ന് ആത്മഗതിച്ചു പോകും. അല്ല പിന്നെ. ഒരാളെങ്കിലും ഇതു പോലെ ഉള്ളത് വായിച്ചു ഇപ്രാവശ്യം കുപ്പി പൊട്ടിക്കണ്ട എന്ന് തീരുമാനിച്ചാല്‍ അത് ലോകത്ഭുതമെന്ന് കരുതേണ്ടി വരും അരീക്കോടന് മാഷേ . :)

ഗാസയിലെ ഇസ്രേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ന്യൂയീര്‍ പാര്ട്ടീസ് ക്യാന്‍സല്‍ ആക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

...പകല്‍കിനാവന്‍...daYdreamEr... said...

മദ്യം ഒഴുകട്ടെ...
തെരുവുകള്‍ കൊഴുക്കട്ടെ...
പട്ടിണി കൂടട്ടെ ...
നാടു മുടിയട്ടെ.. പിന്നെയും കുറെ ട്ടെ ...
പുതുവത്സരാശംസകള്‍....!!

രസികന്‍ said...

ഞാന്‍ ഇതിനും ഒരു ‘ഇസ്മൈലി’ ഇടുന്നു മാഷേ :)

പുതുവത്സരാശംസകള്‍

ശിവ said...

ഹെ ഹേ....ഇതൊന്നും ആരും നടപ്പിലാക്കില്ല.... എത്രയോ പുതുവര്‍ഷങ്ങള്‍..... എത്രയോ തീരുമാനങ്ങള്‍....

Areekkodan | അരീക്കോടന്‍ said...

Typist.... ചാലക്കുടി പുതുവര്‍ഷ കുടിയിലും റിക്കാര്‍ഡ്‌ ഇട്ടു അല്ലേ?
പ്രിയാ... ഇത്‌ ഒരു ശ്രമം മാത്രം
sreeNu...സ്വാഗതം... നന്ദി
പകല്‍കിനാവാ... ട്ടെ
രസികാ..സ്വീകരിച്ചു.
ശിവാ....നടക്കോന്ന് നോക്കട്ടെ....

Post a Comment

നന്ദി....വീണ്ടും വരിക