Pages

Thursday, December 18, 2008

സെല്ലിംഗ്‌ അറ്യാത്ത മണ്ടന്മാര്‍....

LKG ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ ബോയും ഗേളും ഒക്കെ സ്പെല്ലിംഗും അര്‍ത്ഥവും സഹിതം പഠിച്ചിരുന്നു.അതേ പുസ്തകത്തില്‍ശരീരഭാഗങ്ങള്‍ പഠിപ്പിക്കുന്ന മറ്റൊരു പാഠത്തില്‍ ഒരു ആണ്‍കുട്ടിയുടെപടമായിരുന്നു കൊടുത്തിരുന്നത്‌.മുകളില്‍ BODY PARTS എന്നെഴുതിയത്‌ കണ്ട്‌ അവള്‍ പറഞ്ഞു. "ഉപ്പച്ചീ....ഉപ്പച്ചീ..." "എന്താ..." "ഈ ബുസ്തകം ഇണ്ടാക്യോല്‍ക്ക്‌ ബോയിന്റെ സെല്ലിംഗ്‌ അറീല..." "ങേ...അതെന്താ???" "ങട്ട്‌ നോക്കി .....ആങ്കുട്ടിന്റെ ചിത്രം കൊട്‌ത്ത്‌ B O Y ന്ന് എയ്‌ത്‌ണെയ്‌ന്‌പകരം B O D Y ന്നാ എയ്ത്യേത്‌....സെല്ലിംഗും അറ്യാത്ത മണ്ടന്മാര്‍...." അവളുടെ കണ്ടുപിടുത്തം ഞാനും എതിര്‍ത്തില്ല.ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നുഅവിടെ നല്‍കിയിരുന്നതെങ്കില്‍ ഈ കണ്‍ഫുൂഷന്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്തമോള്‍ എനിക്കിട്ട്‌ തന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

"ങട്ട്‌ നോക്കി .....ആങ്കുട്ടിന്റെ ചിത്രം കൊട്‌ത്ത്‌ B O Y ന്ന് എയ്‌ത്‌ണെയ്‌ന്‌പകരം B O D Y ന്നാ എയ്ത്യേത്‌....സെല്ലിംഗും അറ്യാത്ത മണ്ടന്മാര്‍...."

ചന്ദൂട്ടൻ [Kiran Chand] said...

സെല്ലിങ്ങോ അതോ സ്പെല്ലിങ്ങോ?

നന്നായിരിക്കുന്നു കേട്ടോ!

ഹരീഷ് തൊടുപുഴ said...

താങ്കളുടെ ഈ നറുങ്ങ് അനുഭവകഥകള്‍ എനിക്കൊരുപാടിഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു...

ഏറനാടന്‍ said...

:)

Areekkodan | അരീക്കോടന്‍ said...

ചന്ദൂട്ടാ....സ്വാഗതം.സ്പെല്ലിംഗ്‌ എന്ന് മോള്‍ പറഞ്ഞത്‌ സെല്ലിംഗ്‌ എന്നാ ഞാന്‍ കേട്ടത്‌!!!
ഹരീഷ്‌,ഏറനാടന്‍....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക