Pages

Tuesday, January 13, 2009

ബാലേട്ടനും മക്കളും - 1

ക്വാര്‍ട്ടേഴ്സില്‍ എണ്റ്റെ അയല്‍വാസിയായ ബാലേട്ടന്‍ KSEB -യില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്‌.ഭാര്യയും മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം വാടകവീട്ടില്‍ താമസിക്കുന്നതിണ്റ്റെ രഹസ്യം ഇവിടെ ചുരുളഴിയും.

മദ്യം ബാലേട്ടണ്റ്റെ ഒരു ദൌര്‍ബല്യമായിരുന്നു.സര്‍വ്വീസിലിരുന്ന കാലത്ത്‌ പണവും സൌകര്യവും സദാലഭ്യമായതിനാല്‍ അതൊരു ശീലമായി മാറി.മദ്യപിച്ച്‌ വീട്ടില്‍ വന്ന് മക്കളോട്‌ ബഹളമുണ്ടാക്കുന്നത്‌ അദ്ദേഹത്തിണ്റ്റെ പതിവായിരുന്നു എന്ന് എനിക്ക്‌ കേട്ടറിവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്വാര്‍ട്ടേഴ്സിലെ എല്ലാവര്‍ക്കും അച്ഛനും അമ്മയുമാണ്‌ ബാലേട്ടനും ഭാര്യയും.പക്ഷേ ഒരു വര്‍ഷം മുമ്പ്‌ ബാലേട്ടണ്റ്റെ ചെറിയ മകന്‍ സുശീല്‍(പേരിലെന്തിരിക്കുന്നു?)വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.കാര്യം നിസ്സാരം!!അവന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കി.മിക്ക ദിവസവും ഇത്‌ ആവര്‍ത്തിച്ചപ്പോള്‍ അവന്‍ ഇനി വീട്ടില്‍ കയറണ്ട എന്ന് അച്ഛന്‍ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബാലേട്ടണ്റ്റെ മൂത്ത മകന്‍ സുനില്‍ ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്കും പോയി.നാട്ടില്‍ സ്വന്തമായി ഇന്‍ഡസ്ട്രിയല്‍ നടത്തിയിരുന്ന സുനിക്ക്‌ വരവ്‌ കുറവായിരുന്നെങ്കിലും ചെലവ്‌ ഒട്ടും കുറവല്ലായിരുന്നു.'കമ്പനി' കൂടലും ഈയടുത്ത്‌ ഒരു പതിവായി മാറിയിരുന്നു.ഭാര്യയും നാല്‌ വയസ്സുള്ള ഒരു മകളും ഉള്ള സുനി ഇന്നാട്ടില്‍ കൂടുതല്‍ നിന്നാല്‍ നന്നല്ല എന്ന ബോധോദയത്തില്‍ നിന്നാണ്‌ പിതാവും അമ്മായിയപ്പനും കൂടി സുനിയെ മലേഷ്യയിലേക്ക്‌ വിട്ടത്‌.

സുനി പോയ അതേ ദിവസം തന്നെ വീട്ടില്‍ അവശേഷിക്കുന്ന മകന്‍ അനിയും അച്ഛനും തമ്മില്‍ ഒരു വാക്‌തര്‍ക്കം നടന്നു.കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ ഗ്യാസ്‌ ഉപയോഗിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.സാധാരണ ഇത്തരം തര്‍ക്കങ്ങള്‍ക്ക്‌ മധ്യസ്ഥം വഹിക്കാറുള്ളത്‌ സുനിയായിരുന്നു.അന്ന് സുനിയില്ലാത്തതിനാല്‍ തര്‍ക്കം മൂത്ത്‌ അവനും വീട്ടില്‍ നിന്നിറങ്ങിപ്പോയി.മൂന്ന് ആണ്‍മക്കളുണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ഇപ്പോള്‍ അച്ഛനും അമ്മയും മകളും മരുമകളും പേരമകളും മാത്രമായി.

കുടുംബ ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ ഈ ദുരവസ്ഥക്ക്‌ പിന്നിലെ യദാര്‍ത്ഥ കാരണക്കാരന്‍ ആരാണ്‌? അച്ഛനോ മക്കളോ അതല്ല മദ്യമോ?

മദ്യപാനം വിളിച്ചുവരുത്തുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണിത്‌.നാം സ്വയം ആ ദുരന്തത്തിലേക്ക്‌ എടുത്ത്ചാടാതെയും മറ്റുള്ളവരെ അതിലേക്ക്‌ നയിക്കാതിരിക്കുകയും ചെയ്യുക.അതിലകപ്പെട്ട നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക.

5 comments:

Areekkodan | അരീക്കോടന്‍ said...

ക്വാര്‍ട്ടേഴ്സില്‍ എണ്റ്റെ അയല്‍വാസിയായ ബാലേട്ടന്‍ KSEB -യില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്‌.ഭാര്യയും മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം വാടകവീട്ടില്‍ താമസിക്കുന്നതിണ്റ്റെ രഹസ്യം ഇവിടെ ചുരുളഴിയും.

ശിവ said...

ഞാന്‍ അത്ഭുതത്തോടെയാ ഇതു വായിച്ചത്....ബാക്കി ഫോണില്‍....ഓക്കെ....

അനില്‍ശ്രീ... said...

പോസ്റ്റ് വായിച്ചു...തീര്‍ച്ചയായും അവിടെ പ്രധാന കുറ്റക്കാരന്‍ അച്ഛന്‍ തന്നെ. പക്ഷേ ബാക്കിയുള്ളവരും കുറ്റവിമുക്തരല്ല.

ഓ.ടോ
തോന്ന്യാക്ഷരങ്ങളെ പറ്റി നടത്തിയ തെരച്ചിലില്‍ കുറെയധികം തോന്ന്യാക്ഷരങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത ഇവിടെ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നു. വായിക്കുക..

പാറുക്കുട്ടി said...

എന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി.
ഭാവുകങ്ങൾ!

Areekkodan | അരീക്കോടന്‍ said...

ശിവ....ആ ഫോണ്‍ ഇതുവരെ റിംഗ്‌ ചെയ്തില്ലല്ലോ?
അനില്‍ശ്രീ....റിപ്പോര്‍ട്ട്‌ കണ്ടു.പോസ്റ്റുകളുടെ എണ്ണത്തില്‍ എന്റെ തോന്ന്യാക്ഷരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു അല്ലേ?
പാറുക്കുട്ടീ....സ്വാഗതം

Post a Comment

നന്ദി....വീണ്ടും വരിക