Pages

Tuesday, January 20, 2009

ബാലേട്ടനും മക്കളും - 2

മഴ തിമര്‍ത്തുപെയ്യുന്ന ഒരു ഒഴിവു ദിനത്തില്‍ പലചരക്ക്‌ സാധനങ്ങളും പച്ചക്കറികളും വാങ്ങി ഞാന്‍ ക്വാര്‍ട്ടേഴ്സിലേക്ക്‌ തിരിച്ച്‌ വരികയായിരുന്നു..ഞങ്ങളുടെ ക്വാര്‍ട്ടേഴ്സ്‌ കഴിഞ്ഞ്‌ രണ്ട്‌ ക്വാര്‍ട്ടേഴ്സുകള്‍ കൂടിയുണ്ട്‌.അതിനാല്‍ തന്നെ റോഡ്‌ അതുവരെ നീളുന്നുമുണ്ട്‌.ക്വാര്‍ട്ടേഴ്സുകള്‍ എല്ലാം ഒരു ചെറിയ കുന്നിണ്റ്റെ താഴ്വാരത്തായതിനാല്‍ റോഡിന്‌ നല്ല ഇറക്കമാണ്‌. കോരിച്ചൊരിയുന്ന മഴയില്‍ ചെളിവെള്ളം റോഡിലൂടെ താഴേക്ക്‌ കുത്തിയൊഴുകിക്കൊണ്ടിരുന്നു.കുട ചരിച്ച്‌ പിടിച്ചിട്ടും കാറ്റത്ത്‌ അതൊന്നും ഫലപ്രദമായില്ല.ഞാന്‍ അത്യാവശ്യം നനഞ്ഞ്‌ കുതിര്‍ന്നു.എണ്റ്റെ ക്വാര്‍ട്ടേഴ്സിണ്റ്റെ മുന്നിലെത്തി അങ്ങോട്ട്‌ തിരിയാനായി ഞാന്‍ കുട ഉയര്‍ത്തിയപ്പോഴാണ്‌ അല്‍പം കൂടി മുന്നിലായി മറ്റേ ക്വാര്‍ട്ടേഴ്സിണ്റ്റെ അടുത്ത്‌ ചെളിവെള്ളത്തില്‍ ഒരനക്കം ശ്രദ്ധയില്‍പെട്ടത്‌.ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി - പാണ്റ്റും ഷര്‍ട്ടുമിട്ട്‌ മുന്നില്‍ പച്ചക്കറിയുടെ ഒരു സഞ്ചിയുമായി ബാലേട്ടന്‍!!!കുടിച്ചവശനായി വന്ന് വീണുകിടക്കുകയാണ്‌ (ഓട്ടോറിക്ഷക്കാര്‍ കൊണ്ടു തള്ളുന്നതാണ്‌ എന്നും പറയപ്പെടുന്നു).എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോഡിണ്റ്റെ സ്ളോപ്പും അകത്ത്‌ കിടക്കുന്നവണ്റ്റെ ശക്തിയും കാരണം അതിന്‌ സാധിക്കുന്നില്ല.ആരെയെങ്കിലും സഹായത്തിന്‌ വിളിക്കാനാണെങ്കില്‍ നാവ്‌ പൊങ്ങുന്നുമില്ല. മഴയും നനഞ്ഞ്‌ ചെളിവെള്ളത്തില്‍ എത്ര നേരം അദ്ദേഹം അങ്ങിനെ കിടന്നിട്ടുണ്ടാകും എന്നെനിക്കറിയില്ല.എണ്റ്റെ കയ്യിലുള്ള സാധനങ്ങള്‍ വീട്ടില്‍ വച്ച്‌ ഞാന്‍ വേഗം അദ്ദേഹത്തിണ്റ്റെ അടുത്തെത്തി.കൈപിടിച്ച്‌ എഴുന്നേല്‍പ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു.എങ്കിലും അടുത്ത ശ്രമത്തില്‍ ചെളിപുരണ്ട കയ്യും ദേഹവും കൂട്ടിപ്പിടിച്ച്‌ ഒരു വിധം ഞാന്‍ അദ്ദേഹത്തെ പിടിച്ചുയര്‍ത്തി.ശേഷം പതുക്കെ നടത്തി വീട്ടില്‍ കൊണ്ടിരുത്തി. അച്ഛണ്റ്റെ അവസ്ഥയില്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ വീട്ടിലെ സ്ത്രീകള്‍ക്ക്‌ സാധ്യമായിരുന്നുള്ളൂ.തിരിച്ചിറങ്ങുന്നതിന്‌ മുമ്പ്‌ എണ്റ്റെ കൈ മുറുക്കി പിടിച്ചുകൊണ്ട്‌ ബാലേട്ടന്‍ പറഞ്ഞു."തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല..... " "ങാ....ബാലേട്ടന്‍ ഇരിക്കൂ....അത്‌ നമുക്ക്‌ പിന്നീട്‌ സംസാരിക്കാം...." യാത്ര പറഞ്ഞിറങ്ങാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ബാലേട്ടന്‍ എണ്റ്റെ കൈ മുറുക്കിപ്പിടിച്ച്‌ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു...."തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല.....തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല.....തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം..... " ഇവിടെ ആരാണ്‌ പ്രതി?അച്ഛണ്റ്റെ കുടിച്ചുകൂത്താട്ടം ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന്‌ അതേ വഴിയേ പോയ മക്കളോ? കുട്ടികളെ ഈ വഴിയിലേക്ക്‌ നയിച്ച അച്ഛനോ? മദ്യപാനം വിളിച്ചുവരുത്തുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണിത്‌.നാം സ്വയം ആ ദുരന്തത്തിലേക്ക്‌ എടുത്ത്ചാടാതെയും മറ്റുള്ളവരെ അതിലേക്ക്‌ നയിക്കാതിരിക്കുകയും ചെയ്യുക.അതിലകപ്പെട്ട നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക.

5 comments:

Areekkodan | അരീക്കോടന്‍ said...

ഇവിടെ ആരാണ്‌ പ്രതി?അച്ഛണ്റ്റെ കുടിച്ചുകൂത്താട്ടം ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന്‌ അതേ വഴിയേ പോയ മക്കളോ? കുട്ടികളെ ഈ വഴിയിലേക്ക്‌ നയിച്ച അച്ഛനോ?

ജിപ്പൂസ് said...

ഗൗരവമുള്ള വിഷയം തന്നെയാണു അരീക്കോടന്‍ ചേട്ടാ...
എത്രയെത്ര കുടുംബങ്ങളേയാണു മദ്യം എന്ന ഈ വിഷം തകര്‍ത്ത് കൊണ്ടിരിക്കുന്നത്.മഹാദുരന്തം തന്നെ...!
ഈ വിപത്തിനെ തടയാന്‍ കഴിവുള്ളവര്‍ ഖജനാവും,സ്വന്തം പോക്കറ്റും നിറക്കാനായി പ്രജകളെ വിഷം കുടിപ്പിക്കാനായി പ്രോത്സാഹിപ്പിക്കുന്ന ദയനീയ കാഴ്ച്ചയും നമുക്ക് കാണാം.

ആകാശത്തിനു താഴെയുള്ള മുഴുവന്‍ കാര്യങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും കയറി ഇടപെടുകയും വിവാദങ്ങളുടെ വെടിക്കെട്ടിനു തീ കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക നായകന്മാര്‍ എന്നറിയപ്പെടുന്ന ജീവി വര്‍ഗ്ഗത്തേയും നമുക്കിവിടെ കാണാന്‍കഴിയുന്നില്ല എന്നുള്ളത് വളരെ ദു:ഖകരമായ ഒരു വസ്തുതയാണു.

നിയമം മൂലം മദ്യത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും തടയാന്‍ നമുക്ക് കഴിഞ്ഞേക്കണമെന്നില്ല.മദ്യത്തോടുള്ള ആസക്തി മനുഷ്യന്റെ മനസ്സില്‍ നിന്നു തന്നെയാണു എടുത്ത് കളയേണ്ടത്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിവുള്ള കവികളും എഴുത്തുകാരും അടങ്ങുന്ന സാസ്കാരിക നായകന്മാര്‍ക്കു രണ്ടെണ്ണം വിട്ടെങ്കിലേ 'സാഹിത്യവും,സംസ്കാരവും' പുറത്തേക്കു നിര്‍ഗ്ഗളിക്കൂ എന്നുള്ളിടത്ത് നമ്മുടെ സമൂഹത്തിന്റെ ദുരന്ത ചിത്രം പൂര്‍ണ്ണമാകുന്നു.

- സാഗര്‍ : Sagar - said...

താങ്കള്‍ക്ക് ആകുമെങ്കില്‍ ആ അച്ഛനെയും മക്കളെയും എതെങ്കിലും സൈക്ക്യാട്രിസ്റ്റിനെ കാണിക്കാന്‍ പറ്റുമൊ ? വായിച്ചിട്ട് വിഷമം തോന്നുന്നു...

(അനുഭവത്തിന്‍റെ വെളിച്ചം : ചിലപ്പൊ ഒരു അപ്പനു വിളി കേട്ടേക്കും.. സാരമാക്കണ്ട. )

മുസാഫിര്‍ said...

കഷ്ടം തോന്നുന്നു,ഈ അനുഭവം കേട്ടിട്ട്.

Areekkodan | അരീക്കോടന്‍ said...

ജിപ്പൂസ്‌...സ്വാഗതം.എന്റെ നിരീക്ഷണങ്ങള്‍ക്കും അപ്പുറത്തേക്കുള്ള താങ്കളുടെ വിലയിരുത്തലുകളെ അഭിനന്ദിക്കുന്നു.
സാഗര്‍....സ്വാഗതം.ആര്‌ പറഞ്ഞാലും കൂസാത്ത ഈ അച്ഛനെ എങ്ങനെ കൊണ്ടുപോകാനാ...?ശ്രമിക്കാം എന്ന് മാത്രം.
മുസാഫിര്‍ക്കാ...അവരുടെ എല്ലാ കാര്യവും കഷ്ടം തന്നെ.പിന്നെ പറയാം.

Post a Comment

നന്ദി....വീണ്ടും വരിക