Pages

Saturday, April 11, 2009

പണാധിപത്യത്തിന്റെ കൊട്ടുകുരവ

എന്റെ വീട്‌ റോഡിന്റെ വക്കില്‍ തന്നെയല്ല,എന്നാല്‍ റോട്ടിലെ എല്ലാ ശബ്ദകോലാഹലങ്ങളും കേള്‍ക്കാവുന്ന ദൂരത്തിലാണ്‌.ഇലക്ഷന്‍കാലമായതിനാല്‍ റോട്ടില്‍ അനൗണ്‍സ്‌മന്റ്‌ ഒഴിഞ്ഞ സമയം ഇല്ല എന്ന് തന്നെ പറയാം. തട്ടുപൊളിപ്പന്‍ പാരഡികളുടെഈണം ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കാന്‍ഒരു വോട്ടര്‍ക്കും സാധിക്കുകയുമില്ല.

പക്ഷേ എന്റെ കണ്ണ്‌ തള്ളിപ്പോയത്‌ഈ സ്ഥാനാര്‍ഥികളുടെയെല്ലാം സ്വത്ത്‌വിവരം പുറത്ത്‌ വിട്ടപ്പോളാണ്‌.പൊതുപ്രവര്‍ത്തകരായ ഇവര്‍ (ഏത്‌ പാര്‍ട്ടിക്കാരനായാലും) എങ്ങനെ ഇത്രയുംസമ്പാദിച്ചു എന്ന വിവരം കൂടി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഇവരോട്‌ അന്വേഷിക്കാമായിരുന്നു.അത്‌ അന്വേഷിച്ചിട്ടുണ്ടെങ്കില്‍ പൊതുജനതാല്‍പര്യം മാനിച്ച്‌ ആ വിവരം കൂടി പുറത്ത്‌ വിടുകയും ചെയ്യാമായിരുന്നു.പുറത്ത്‌ വിടുന്നസ്വത്ത്‌ വിവരങ്ങളില്‍ അധികം പുറത്ത്‌ വിടാത്ത വിവരമായി ഒളിഞ്ഞിരിപ്പുണ്ട്‌ എന്നാണ്‌ പൊതുവെപറയാറ്‌.മുമ്പ്‌ ഒരു പരിധിവരെ അത്‌ശരിയായിരുന്നിരിക്കാം.പക്ഷേ ഇക്കാലത്ത്‌സ്വന്തം പേരിലുള്ളത്‌ മുഴുവന്‍ വെളിപ്പെടുത്തേണ്ടത്‌നിര്‍ബന്ധമായതിനാല്‍ ഈ വിവരങ്ങള്‍തൊണ്ണൂറ്‌ ശതമാനമെങ്കിലും ശരിയായിരിക്കുംഎന്ന് തന്നെ കരുതുന്നു.

എന്ന് വച്ചാല്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക്‌ മത്‌സരിക്കുന്നതില്‍ എഴുപത്‌ ശതമാനത്തിലേറെയും കോടീശ്വരന്മാരാണ്‌!!സാധാരണ മനുഷ്യനായി ജനിച്ച്‌ ജനപ്രതിനിധിയായിതന്നെ പിന്തുണക്കുന്ന ജനങ്ങളുടെ അത്രയും എണ്ണത്തിന്റെ പത്തിരട്ടിക്ക്‌ സമാനമായ സ്വത്ത്‌അഞ്ചുവര്‍ഷം കൊണ്ട്‌ 'സേവനതിലൂടെ'കൈക്കലാക്കിയ ഇവര്‍ക്ക്‌ അടുത്ത തെരഞ്ഞെടുപ്പിലുംമത്‌സരിക്കാന്‍ താല്‍പര്യം ഇല്ലെങ്കിലല്ലേഅത്‌ഭുതമുള്ളൂ.

ജനാധിപത്യം പണാധിപത്യമായി മാറുന്ന വിവിധ കാഴ്‌ചകളാണ്‌ നാം നമ്മുടെകണ്മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന ഇലക്ഷന്‍ മഹാമഹങ്ങള്‍ അരങ്ങേറുമ്പോള്‍സ്വാഭാവികമായും എന്റെ ഉള്ളില്‍ ഉയരുന്നചോദ്യം ഇതാണ്‌.ജയിച്ചാല്‍ ഈ ചെലവ്‌പലിശ സഹിതം തിരിച്ചുപിടിക്കാനുള്ള എല്ലാ അവസരവും അവന്‍ വിനിയോഗിക്കില്ലേ?കാത്തിരുന്ന് കാണാം അല്ലേ?

7 comments:

Areekkodan | അരീക്കോടന്‍ said...

ജനാധിപത്യം പണാധിപത്യമായി മാറുന്ന
വിവിധ കാഴ്‌ചകളാണ്‌ നാം നമ്മുടെ
കണ്മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.ലക്ഷങ്ങള്‍
പൊടിപൊടിക്കുന്ന ഇലക്ഷന്‍ മഹാമഹങ്ങള്‍ അരങ്ങേറുമ്പോള്‍
സ്വാഭാവികമായും എന്റെ ഉള്ളില്‍ ഉയരുന്ന
ചോദ്യം ഇതാണ്‌.ജയിച്ചാല്‍ ഈ ചെലവ്‌
പലിശ സഹിതം തിരിച്ചുപിടിക്കാനുള്ള
എല്ലാ അവസരവും അവന്‍ വിനിയോഗിക്കില്ലേ?

roopadarsakan said...

ningalude blog kandu thonniaksharangal vayichu abhinandanangal

Areekkodan | അരീക്കോടന്‍ said...

roopadarsakan....സ്വാഗതം.തോന്ന്യാക്ഷരങ്ങളിലേക്ക്‌ ഇനിയും വരണേ.

ഇ.എ.സജിം തട്ടത്തുമല said...

കാത്തിരിയ്ക്കേണ്ട മാഷേ! മുൻപു കണ്ടിട്ടുള്ളവയുടെ ആവർത്തനങ്ങൾ തന്നെയല്ലേ? പണമുള്ളവനു മാത്രം ഭരണ സാരഥ്യം എന്നതിനു ഇനി നിയമ നിർമ്മാണം നടക്കുമോ എന്നാണു പേടി. കൂടാതെ കുറഞ്ഞത്‌ ഒരു പി.ജി + എൽ എൽ ബി എങ്കിലും ഉള്ളവരേ പൊതു പ്രവർത്തനം നടത്താവൂ എന്നും നിയമം വന്നേക്കും!

Areekkodan | അരീക്കോടന്‍ said...

സജീം...സ്വാഗതം. വിദ്യാഭ്യാസ യോഗ്യത വയ്ക്കുന്നത്‌ നല്ലതാ

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.

Post a Comment

നന്ദി....വീണ്ടും വരിക