Pages

Monday, April 20, 2009

കുറുക്കന്റെ വോട്ട്‌

'ഒ...ഒടി.....ഒടിഞ്ഞ കാ....കാലു....കാലുമായി വന്ന് കു...കുറു....കുറുക്കനും വോട്ട്‌ ചെയ്തു!!!ആച്ചുമ്മാത്ത വാര്‍ത്ത വായിച്ച്‌ ഞെട്ടി. 'ന്റെ റബ്ബേ...ഞാനെത്താ ഈ ബായ്ച്ചെത്‌?'താന്‍ വായിച്ചത്‌ തെറ്റി പോയതാണെന്ന ധാരണയില്‍ ആച്ചുമ്മാത്ത മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി അബൂബക്കറിനെ വിളിച്ചു. "പോക്കരേ.....പോ..." "ബ്ര്‌ം ബ്ര്‌ം....എത്താ ....ബെല്ലിമ്മാ..." വണ്ടി സഡണ്‍ ബ്രേക്ക്‌ ഇടുന്ന പോലെ ഓടി വന്ന് അബൂബക്കര്‍ ചോദിച്ചു. "ഇതൊന്ന് ബായ്ചാ....ഇച്ച്‌ കണ്ണങ്ങട്ട്‌ സരിക്ക്‌ പുട്‌ച്ചാഞ്ഞ്‌ട്ട്‌ ബേറെ എത്തോന്നാ തോന്ന്‌ണേ..." "അതാ പറഞ്ഞെ....അസ്സരം സരിക്കും പട്‌ച്ചണം ന്ന്...രാക്ഷസതാ ക്ലാസ്സ്‌ന്‌ പോയ്‌ട്ട്‌ കദീസാത്താന്റെ മോളെ പ്രസവത്ത്‌നെ പറ്റിം കോയ്‌മെരുാക്കാന്റെ മോന്‍ ഗള്‍ഫ്ക്ക്‌ പോയേനെ പറ്റിം ള്ള കിസ്സിം പറഞ്ഞ്‌ ഇര്‌ന്ന അങ്ങനന്യാ...ഇങ്ങട്ട്‌ തെരി ആ പേപ്പറ്‌.." "ന്നാ...ഇജ്ജൊന്ന് ബായ്ച്ചാ ന്നാല്‌..."ആച്ചുമ്മാത്ത പേപ്പര്‍ പോക്കര്‌ന്റെ നേരെ നീട്ടി. പോക്കര്‌ തപ്പിത്തടഞ്ഞ്‌ പത്രം വായിക്കാന്‍ തുടങ്ങി. 'ഒ...ഒടി.....ഒടിഞ്ഞ കാ....കാലു....കാലുമായി വന്ന് കു...കുറു....കുറുക്കനും വോട്ട്‌ ചെയ്തു..." "ങേ!!!" പോക്കരും ഞെട്ടി. "ആര്‌ ബോട്ട്‌ ചെയ്ത്‌ന്നാ ജ്ജ്‌ ബായ്ച്ചേ...കുര്‍ക്കന്‍ ന്നന്യാ?" "ആ കുര്‍ക്കന്‍ ന്നന്നെ.." അപ്പോഴാണ്‌ ഞാന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുടെ ക്ഷീണവും തീര്‍ത്ത്‌ അവിടെ എത്തിയത്‌. "എന്താ ആച്ചുമ്മാത്താ പത്രത്ത്‌ല്‌ തെരഞ്ഞ്‌ നോക്ക്‌ണേ....വോട്ട്‌ ചെയ്യാന്‍ പോയി കൊഴഞ്ഞ്‌ വീണ്‌ മരിച്ചവര്‍ ഇത്തവണയും ഭൂരിപക്ഷം നേടിയിട്ടുണ്ടാവും.." "അതൊന്നുമല്ല മാഷേ കത....ങള്‌ ഇതൊന്ന് ബായ്ച്ചോക്കി...കുര്‍ക്കനും ബോട്ടു ചെയ്തൂന്ന്`..." "ങേ...കുറുക്കന്‍ വോട്ടു ചെയ്യേ...?" ഞാനും ഞെട്ടി.ഞാന്‍ പോക്കരിന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിച്ചു. "ചെട്ട്യാലത്തൂര്‍....ചെട്ട്യാലത്തൂര്‍ ആദിവാസി കോളനിയിലെ നാല്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെ വോട്ടറായ കുറുക്കന്‍ ഒടിഞ്ഞ കാലുമായി വന്ന് വോട്ട്‌ ചെയ്തു.വോട്ടെടുപ്പിന്റെ തലേ ദിവസം മരത്തില്‍ നിന്ന് വീണാണ്‌ കുറുക്കന്റെ കാലൊടിഞ്ഞത്‌..." ഞാന്‍ വാര്‍ത്ത വായിച്ചു. "ഹ...ഹ...ഹാ...ആച്ചുമ്മാത്താ അതാണല്ലേ പ്രശ്‌നം..." "ആ....ഈ കുര്‍ക്കന്‍ ആ കുന്ത്രാണ്ടത്ത്‌ല്‌ ബോട്ട്‌ ചെയ്തത്‌ എങ്ങന്യാന്ന്` ച്ച്‌ ഒര്‌ പുടിം ക്‌ട്ട്‌ണ്‌ല്ല..." "ആച്ചുമ്മാത്താ..ഇത്‌ മനുഷ്യക്കുറുക്കനാ...." "ങേ!!മനുഷ്യക്കുറുക്കനോ?" "ആ...കുറുക്കന്‍ എന്ന് പേരായ മനുഷ്യന്‍....എന്റെ ബൂത്തിലും ഉണ്ടായിരുന്നു ഇതുപോലെ കുറേ പേരുകള്‍...പാറ്റ,അണലി,കുപ്പി അങ്ങനെ അങ്ങനെ..ആദിവാസികളുടെ പേര്‌ അങ്ങനെയാ...." "പോക്കരേ...പ്പം കേട്ടോ ജ്ജ്‌....സാച്ചരതാ ക്ലാസ്സ്‌ന്‌ പോയ്‌ട്ട്‌ കദീസാത്താന്റെ മോളെ പ്രസവത്ത്ന്റിം കോയ്മെരുക്കാന്റെ മോന്റെ ഗള്‍ഫ്‌ കിസ്സിം പറഞ്ഞ്‌ ഇര്‌ന്നാലും കൊയപ്പംല്ലാന്ന്‌ മന്‍സ്‌ലായ്‌ലേ....കുര്‍ക്കന്‍ ന്ന്‌ പറഞ്ഞാ മന്‌സനാന്ന് ബേറെ ന്നെ പട്‌ച്ചണം...മാഷേ ങക്ക്‌ നൂറ്‌ക്ക്‌ നൂറ്റൊന്നാ മാര്‍ക്ക്‌..."

6 comments:

Areekkodan | അരീക്കോടന്‍ said...

"ന്നാ...ഇജ്ജൊന്ന് ബായ്ച്ചാ ന്നാല്‌..."ആച്ചുമ്മാത്ത പേപ്പര്‍ പോക്കര്‌ന്റെ നേരെ നീട്ടി.
പോക്കര്‌ തപ്പിത്തടഞ്ഞ്‌ പത്രം വായിക്കാന്‍ തുടങ്ങി.
'ഒ...ഒടി.....ഒടിഞ്ഞ കാ....കാലു....കാലുമായി വന്ന് കു...കുറു....കുറുക്കനും വോട്ട്‌ ചെയ്തു..."
"ങേ!!!" പോക്കരും ഞെട്ടി.

വാഴക്കോടന്‍ ‍// vazhakodan said...

:)

ബഷീർ said...

മാഷേ ,കാര്യം തമാശയായി തോന്നുമെങ്കിലും ഇപ്പോഴും നല്ല ഒരു പേരിടാൻ പോലും വിലക്കുള്ള സ്ഥലങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്.

പല വികൃതമായ പേരുകളും പേറി ജീവിക്കുന്നവരെ അറിയാം. പക്ഷെ നല്ല പേരുകൾ ഉള്ള മനുഷ്യരെക്കാൾ വളരെ നല്ല പച്ച മനുഷ്യർ.. സ്നേഹിക്കാൻ മാത്രമറിയുന്ന നിഷ്കളങ്കർ..

എല്ലാ കുറുക്കന്മാർക്കും ഒരു ദിനമുണ്ടാവും

പാവപ്പെട്ടവൻ said...

"ഹ...ഹ...ഹാ... അതാണല്ലേ പ്രശ്‌നം..."

Typist | എഴുത്തുകാരി said...

ഈ പാറ്റ എന്ന പേരൊക്കെ ഞാനും വായിച്ചിരുന്നു.എവിടെയാണെന്നോര്‍മ്മയില്ല. ആ ബൂത്തിനേപ്പറ്റി എന്തെങ്കിലും പത്രത്തില്‍ വന്നിരുന്നോ?

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ...സ്വാഗതം. ബഷീര്‍....പേരിലെന്തിരിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്‌ ഇവിടെയായിരിക്കും. പാവപ്പെട്ടവനേ...അതു തന്നെയാണ്‌ പ്രശ്നം. Typist....രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ പോസ്റ്റിയ ഒരു പോസ്റ്റില്‍ ഈ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.അത്‌ റീപോസ്റ്റായി ഇതാ ഇവിടെ.
http://abidiba.blogspot.com/2009/04/blog-post_18.html#links
കുറുക്കന്‍ വോട്ട്‌ ചെയ്തത്‌ പത്രത്തില്‍ വന്നിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക