Pages

Wednesday, May 06, 2009

നമ്പൂരിയുടെ ഇഡ്‌ലി തീറ്റ

പ്രമേഹ രോഗിയായ നമ്പൂരി ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍: ഇഷ്ട ഭക്ഷണം എന്താ?

നമ്പൂരി:ഇഡ്‌ലി

ഡോക്ടര്‍:എത്ര എണ്ണം കഴിക്കും രാവിലെ?

നമ്പൂരി:പതിനാറ്‌-പതിനെട്ട്‌

ഡോക്ടര്‍:ആ...നാളെ എട്ടെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.എന്നിട്ട്‌ മറ്റന്നാള്‍ വാ...

നമ്പൂരി:ശിവ ശിവാ...

മൂന്നാം ദിവസം നമ്പൂരി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍:ആ...ഇന്ന് എത്ര ഇഡ്‌ലി തിന്നു?

നമ്പൂരി:എട്ടെണ്ണം മാത്രം

ഡോക്ടര്‍:ആ...നാളെ നാലെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.എന്നിട്ട്‌ മറ്റന്നാള്‍ വീണ്ടും വാ...

നമ്പൂരി:ശിവ ശിവാ...ഇതെന്താ കഥ?

മൂന്ന്‌ ദിവസം കഴിഞ്ഞ്‌ നമ്പൂരി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.

ഡോക്ടര്‍:ആ...ഇന്ന് എത്ര ഇഡ്‌ലി തിന്നു?

നമ്പൂരി:സത്യമായും നാലെണ്ണം മാത്രമേ തിന്നുള്ളൂഡോക്ടര്‍

ഡോക്ടര്‍:ആ...നാളെ രണ്ടെണ്ണമേ കഴിക്കാവൂ.ഈ മരുന്നും കൂടെ കഴിച്ചോ.

നമ്പൂരി:അയ്യോ ഡോക്ടര്‍ അങ്ങിനെ പറയരുത്‌.ഇനിയും ഇഡ്‌ലിയുടെ വലിപ്പവും കട്ടിയും കൂട്ടിയാല്‍ ഉള്‍ഭാഗം വേവില്ല!ഞാന്‍ പിന്നെ പച്ച മാവ്‌ തിന്നേണ്ടി വരും!!

13 comments:

Areekkodan | അരീക്കോടന്‍ said...

ഡോക്ടര്‍: ഇഷ്ട ഭക്ഷണം എന്താ?
നമ്പൂരി:ഇഡ്‌ലി
ഡോക്ടര്‍:എത്ര എണ്ണം കഴിക്കും രാവിലെ?
നമ്പൂരി:പതിനാറ്‌-പതിനെട്ട്‌

അനില്‍@ബ്ലോഗ് // anil said...

എണ്ണത്തിലല്ല വണ്ണത്തിലാണ് കാര്യം.
:)

ശ്രീ said...

ഹ ഹ. കൊള്ളാം

വേണു venu said...

ഹാ..ഹാ..

ദീപക് രാജ്|Deepak Raj said...

കേട്ടിട്ടുള്ള ഫലിതമാ. എങ്കിലും ഹ ഹ ഹ

Areekkodan | അരീക്കോടന്‍ said...

വായിച്ച എല്ലാവര്‍ക്കും നന്ദി

Jayesh/ജയേഷ് said...

ha..ha...kollaaam

Melethil said...

നന്നായി മാഷെ!

Areekkodan | അരീക്കോടന്‍ said...

Jayesh San,Melethil....രണ്ടുപേര്‍ക്കും സ്വാഗതം.കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

Jayasree Lakshmy Kumar said...

ഹ ഹ. അതു കൊള്ളാം.

Sureshkumar Punjhayil said...

Nirdosha phalidangal ippol kanare illa... Manoharam...Ashamsakal...!!!

Areekkodan | അരീക്കോടന്‍ said...

lakshmy,Sureshജീ...അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ അത് കലക്കി.

ഇതിപ്പഴാ കണ്ടെ :)

Post a Comment

നന്ദി....വീണ്ടും വരിക