Pages

Tuesday, May 12, 2009

ജനാധിപത്യത്തിന്റെ പേക്കൂത്ത്‌ കണക്കുകള്‍

അടുത്ത അഞ്ചുവര്‍ഷം ലോകസഭയില്‍ കേരളത്തെ ആരൊക്കെ പ്രതിനിധീകരിക്കണം എന്നത്‌ തീരുമാനിക്കാനുള്ള ഇലക്ഷന്‍കാര്‍ണിവല്‍ നടന്നുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു മാസം കൂടി മന:പായസമുണ്ണാന്‍ വിളമ്പിക്കൊടുത്താണ്‌ ഇലക്ഷന്‍ കമ്മീഷന്‍ ഈ വര്‍ഷത്തെ കേരള ഇലക്ഷന്‍ മാമാങ്കംഅവസാനിപ്പിച്ചത്‌.

പരസ്യപ്രചാരണം സമാപിച്ച ദിവസം തന്നെ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കിയ സംഖ്യകളുടെ കണക്ക്‌ കേട്ട്‌ ഇന്നാട്ടിലെ ദരിദ്ര നാരായണന്‍മാര്‍ മാത്രമല്ലഇടത്തരക്കാര്‍ പോലും മൂക്കത്ത്‌ വിരല്‍ വച്ചുപോയി. ".....ലക്ഷം ലക്ഷം പിന്നാലെ... " എന്ന്‌ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞത്‌ പിന്നാലെ വരുന്ന പണച്ചെലവ്‌ കണക്കിന്റെ കാര്യമായിരുന്നു എന്ന്‌ പിന്നീടാണ്‌ പിടികിട്ടിയത്‌. തല്‍ക്കാലംഅതവിടെ നില്‍ക്കട്ടെ.

ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സോഷ്യല്‍ വാച്ച്‌ കോയലീഷന്‍ (NSWA) പുറത്തിറക്കിയ ഭരണവികസന പൌര രേഖയുടെ അഞ്ചാം പതിപ്പില്‍ പറഞ്ഞിരിക്കുന്ന ചില വിവരങ്ങള്‍കേരളത്തിലെപ്രബുദ്ധ വോട്ടര്‍മാരായ നാമെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കേരളത്തില്‍ ഇല്ലാത്ത എന്നാല്‍ ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ഒരു ട്രെന്റ് ആണ്‌ താരങ്ങളെ മത്സരിപ്പിക്കുകഎന്നത്‌. സിനിമാ താരങ്ങളും സ്പോര്‍ട്‌സ്‌ താരങ്ങളും ഇങ്ങനെ ജനവിധി തേടുന്നത്‌ പുത്തരിയല്ല. മിക്കവാറും എല്ലാ താരങ്ങളും തന്നെ (അവര്‍ ഏത്‌ പാര്‍ട്ടിക്കാരായാലും)കൂളായി ജയിച്ചുകയറാറുമുണ്ട്‌. എന്നാല്‍ NSWA റിപ്പോര്‍ട്ട്‌ പ്രകാരം ഇക്കഴിഞ്ഞ ലോകസഭയിലെ താരപ്രതിനിധികള്‍ ലോകസഭയുടെ അഞ്ചിലൊന്ന്‌ മീറ്റിങ്ങുകളില്‍ മാത്രമാണ്‌ പങ്കെടുത്തിരിക്കുന്നത്‌!!! നാടിന്റെയും നാട്ടുകാരുടേയും പ്രശ്നങ്ങള്‍ അവതരിപ്പിച്ച്‌ അര്‍ഹമായത്‌ നേടി എടുക്കാന്‍ തെരഞ്ഞെടുത്തയച്ച്‌വിടപ്പെട്ടവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റിയതോടൊപ്പം സ്വന്തം ഏര്‍പ്പാടുകള്‍ക്ക്‌ യാതൊരു ഭഗ്നവും വരുത്താതെ 'അല്‍പം ചില കോടികള്‍' കൂടി കൊയ്തുകൂട്ടിഎന്ന്‌ പച്ചമലയാളത്തില്‍ പറയാം.

അതിലും ഗുരുതരമാണ്‌ മറ്റൊരു വെളിപ്പെടുത്തല്‍. പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന്‌ പറയപ്പെടുന്നു!! അത്രയും വിലപിടിപ്പുള്ള ആ ലോകസഭയുടെ 22% സമയം ബഹളത്തില്‍ മുങ്ങിപ്പോയി. ക്രിയാത്മകമായിഒന്നും ചെയ്യാനാകാതെ നഷ്ടപ്പെട്ടു എന്നര്‍ത്ഥം. കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു മന:പ്രയാസവും തോന്നില്ല എങ്കിലും താഴെ പറയുന്ന പ്രകാരം അതൊന്ന്‌ കണക്ക്‌ കൂട്ടി നോക്കൂ.

അഞ്ച്‌ വര്‍ഷത്തിനിടക്ക്‌ ഏറ്റവും ചുരുങ്ങിയത്‌ പത്ത്‌ തവണഎങ്കിലും ലോകസഭ കൂടി എന്ന്‌ കരുതുക. ഒരു സമ്മേളനംഏറ്റവും ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം നീളും എന്നും കരുതുക. ഒരു ദിവസത്തെ സഭാ ദൈര്‍ഘ്യം എട്ടു മണിക്കൂര്‍ എന്നും കരുതുക. അപ്പോള്‍ ആകെ അഞ്ചുവര്‍ഷത്തെ സമ്മേളന സമയം = 10 x 15 x 8 = 1200 മണിക്കൂറ്‍(ഇത്രയും ചുരുങ്ങിയ സമയത്തിന്‌ എല്ലാ MP മാരുംകൂടി വാങ്ങിയ സംഖ്യ കേട്ടാല്‍ ഹൃദയസ്തംഭനം വന്നേക്കാം). അതിന്റെ 22% നഷ്ടപ്പെട്ടു എന്ന്‌ പറഞ്ഞാല്‍ 1200 x 22 / 100 = 264 മണിക്കൂറ്‍ പോയി. ഒരു മിനുട്ടിന്‌ 26035 രൂപ പ്രകാരം നഷ്ടം = 26035 x 264 x 60 = 412394400 രൂപ (അതേ നാല്‍പത്തിയൊന്ന്‌ കോടി ഇരുപത്തിമൂന്ന്‌ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി നാനൂറ്‌ രൂപ !!!). ഇത്‌ ഏറ്റവും ചുരുങ്ങിയത്‌. അപ്പോള്‍ യാഥാര്‍ത്ഥ്യം എത്ര ആയിരിക്കാം എന്ന്‌ ചിന്തിച്ചു നോക്കുക.

ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഇത്രയും സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക്‌ തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?

11 comments:

Areekkodan | അരീക്കോടന്‍ said...

ഈ ലക്കം നാട്ടുപച്ചയില്‍(http://www.nattupacha.com/content.php?id=309) പ്രസിദ്ധീകരിച്ച ഒരു ലേഖനം മലയാളികളുടെ ശ്രദ്ധക്കായി ഇവിടേയും പോസ്റ്റുന്നു.

വേണു venu said...

ജനാധിപത്യം.
ശ്രധാര്‍ഹമായ നിരീക്ഷണങ്ങള്‍.

Anonymous said...

പ്രസക്തമായ ഒരു പോസ്റ്റ്‌. പക്ഷെ ആ തുകകള്‍, അതിനു ശേഷമുള്ള നഷ്ട്ടങ്ങള്‍ നോക്കുമ്പോള്‍ കുറവായിരിക്കും..

വികടശിരോമണി said...

ജനാധിപത്യംച്ചാൽ ഇതൊക്കെക്കൂടുന്ന പരിപാടിയല്യോ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഐഡിയ സ്റ്റാര്‍സിങ്ങറിലേക്ക് അയക്കുന്ന എസ് എം എസ്സും ഈ റൌണ്ടിലൊക്കെ വരുമെന്നാ തോന്നുന്നത് !... ഇതാണ് ജനാതിപത്യത്തിന്റെ വില!

Typist | എഴുത്തുകാരി said...

ഈ പേക്കൂത്തു കാണിക്കുന്നവര്‍ തന്നെയല്ലേ നിയമനിര്‍മ്മാണവും നടത്തുന്നതു്, അതിനു് അവരെ അങ്ങോട്ടയക്കുന്നതു്, ഈ നമ്മളൊക്കെ തന്നെയും.

Manoj മനോജ് said...

ഇതിലും എത്രയോ ആണ് 20% കമ്മീഷനായി മേടിച്ച് കൂട്ടുന്നത്! സ്വിസ്സ് ബാങ്കിന്റെ ഒരു ഭാഗ്യം....

വാഴക്കോടന്‍ ‍// vazhakodan said...

പ്രസക്തമായ പോസ്റ്റ്‌, വളരെ നല്ല നിരീക്ഷണം! ഇതെല്ലാം ചേരുന്നതാണ് ലത്!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എന്ത് ചെയ്യാം..എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്നല്ലേ നമ്മുടെയൊക്കെ സ്ഥിതി..:(

hAnLLaLaTh said...

കാലികമായ പോസ്റ്റ്‌...

Areekkodan | അരീക്കോടന്‍ said...

വേണു...നന്ദി
സത....സ്വാഗതം.എങ്ങനെ നോക്കിയാലും നഷ്ടം അല്ലേ?
വികടശിരോമണീ...അല്ലായിരുന്നു,ഇപ്പോള്‍ ആണ്‌.
കല്ലിട്ടവനേ...അതിന്റെ ഒരു എപ്പിസോഡ്‌ പോലും കാണാത്തതിനാല്‍ എനിക്ക്‌ ആ വകയില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.
എഴുത്തുകാരീ...നാം എന്തു ചെയ്യണം എന്ന് ഇനിയെങ്കിലും നാം ചിന്തിക്കണം.
മനോജ്‌....സ്വാഗതം.കമ്മീഷന്‍ കണക്ക്‌ പറയാത്തതാ ഭേദം.
വാഴക്കോടാ....അഭിപ്രായത്തിന്‌ നന്ദി
ബഷീര്‍...തല്ലൂ തല്ലൂ ഞാന്‍ നന്നായേക്കാം എന്ന് ആരും പറയില്ലല്ലോ?
ഹാന്‍ള്ളളഠ്‌...(ഇപ്പോഴാ ഈ പേരിന്റെ മലയാളം കിട്ടിയത്‌!!!)നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക