Pages

Tuesday, June 09, 2009

എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും.

കേരള ജനത ഇന്നലെ ഒരു കരിദിനത്തിന്‌ കൂടി സാക്ഷിയായി.വാഹനങ്ങള്‍ കത്തിച്ച്‌ കരിദിനം കെങ്കേമമാക്കാന്‍ ചിലയിടങ്ങളില്‍ ശ്രമവും നടന്നു.ഹര്‍ത്താലായി പ്രഖ്യാപനം നടത്തി നേതൃത്വത്തിണ്റ്റെ ഇടപെടല്‍ മൂലം കരിദിനമായി മാറിയ ഈ 'പരിപാടി' എന്തിനായിരുന്നു എന്ന്‌ രാഷ്ട്രീയാതീതമായി ഓരോ കേരളീയനും ചിന്തിക്കേണ്ടതുണ്ട്‌.

അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല എന്ന പ്രഖ്യാപനവുമായി ഭരണ സാരത്ഥ്യം ഏറ്റെടുത്ത ശ്രീമാന്‍ വി.എസ്‌.അച്ചുതാനന്തനെ നോക്കുകുത്തിയാക്കിക്കൊണ്ട്‌, SNC ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെതില്ലെന്ന അഡ്വക്കറ്റ്‌ ജനറലിണ്റ്റെ 'നിയമോപദേശം' തന്നെ മന്ത്രിസഭാ തീരുമാനമാക്കിയതിലൂടെ കേരള ജനതക്ക്‌ CPM എന്ന പാര്‍ട്ടിയുടെ ആദര്‍ശശുദ്ധിയില്‍ സംശയം ഉടലെടുത്ത്‌ തുടങ്ങിയിരുന്നു. മന്ത്രിസഭാ തീരുമാനത്തിലൂടെ തല്‍ക്കാലം മുഖം രക്ഷിച്ച സഖാവിന്‌ തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കേരളജനത വ്യക്തമായ മുന്നറിയിപ്പ്‌ തന്നെയാണ്‌ നല്‍കിയത്‌.

മന്ത്രിസഭയുടെ ഉപദേശത്തില്‍ നിന്നും വ്യത്യസ്തമായ തീരുമാനം ഗവര്‍ണ്ണര്‍ കൈകൊണ്ടത്‌ തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി എന്നാണ്‌ പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കിയത്‌.സ്വന്തം പാര്‍ട്ടിക്കാരനെ രക്ഷിക്കാനുള്ള തികച്ചും രാഷ്ട്രീയപരമായുള്ള തീരുമാനം മാത്രമേ മന്ത്രിസഭായില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചുള്ളൂ,അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.പാര്‍ട്ടി സെക്രട്ടറിയെ രക്ഷിക്കാന്‍ വേണ്ടി ഈ 'വിദഗ്ദോപദേശം' തള്ളിക്കളയാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ അതിലേറെ ദൌര്‍ഭാഗ്യകരമാണ്‌ എന്നാണ്‌ പൊതുജനത്തിണ്റ്റെ അഭിപ്രായം.

യഥാര്‍ത്ഥത്തില്‍ CPM ഈ കേസിനെ എന്തിന്‌ ഇത്രയേറെ ഭയക്കുന്നു?എല്ലാ ശക്തിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ട ഒരു അഴിമതിക്കേസായി ഇത്‌ മാറിയത്‌ എങ്ങനെ?അഴിമതി നടത്തിയിട്ടില്ല എങ്കില്‍ സഖാവ്‌ പിണറായി വിജയന്‍ എന്തിന്‌ ഈ ഉമ്മാക്കി കണ്ട്‌ പേടിക്കണം?നിഷ്പക്ഷമായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാന്‍ എന്തു കൊണ്ട്‌ സഖാവും പാര്‍ട്ടിയും മുതിരുന്നില്ല?അധികാരവും പണവും ഉണ്ടെങ്കില്‍ കേരളത്തിലും എന്തും കളിക്കാമെന്ന സ്ഥിതിയോ?രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതൊരു കേരളീയണ്റ്റേയും മനസ്സിലുള്ള ചോദ്യങ്ങളാണിവ.

യഥാര്‍ത്ഥത്തില്‍ സഖാവ്‌ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല എങ്കില്‍ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനം വന്നതിന്‌ പിന്നാലെ സ്വയം പ്രോസിക്യൂഷന്‌ തയ്യാറായി അദ്ദേഹത്തിന്‌ മുന്നോട്ട്‌ വരാമായിരുന്നു.എങ്കില്‍കേരളജനത സഖാവ്‌ വിജയനെ ധീരപുരുഷനായി കാണുമായിരുന്നു.എന്നാല്‍ മന്ത്രിസഭയെക്കൊണ്ട്‌ ഒരു 'തീരുമാനം' എടുപ്പിച്ച്‌ തടിയൂരി, ഇപ്പോള്‍ ഗവര്‍ണ്ണര്‍ നിയമജ്ഞരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ ശരിവച്ചപ്പോഴേക്കും അദ്ദേഹത്തിണ്റ്റെ കോലം കത്തിക്കുന്നതും, പ്രതിഷേധപ്രകടനം നടത്തുന്നതും, വധഭീഷണി മുഴക്കുന്നതും, ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നതും കരിദിനം ആചരിക്കുന്നതും CPM പോലുള്ള ഒരു പാര്‍ട്ടിക്ക്‌ ഭൂഷണമല്ല.

സഖാവേ...നെഞ്ചില്‍ കൈതൊട്ട്‌ പുഞ്ചിരിച്ച്‌ പറയൂ...അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാര്‍.എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും,തീര്‍ച്ച.

11 comments:

Areekkodan | അരീക്കോടന്‍ said...

സഖാവേ...നെഞ്ചില്‍ കൈതൊട്ട്‌ പുഞ്ചിരിച്ച്‌ പറയൂ...അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാര്‍.എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും,തീര്‍ച്ച.

Typist | എഴുത്തുകാരി said...

എല്ലാവര്‍ക്കും ചോദിക്കാനുള്ളതും അതു തന്നെ. തന്റേടത്തോടെ അന്വേഷണത്തെ നേരിട്ടുകൂടെ, എങ്കില്‍ എന്തൊരന്തസ്സായിരുന്നു.‍

Anonymous said...

പിണറായി സഖാവെ... ഈ പ്രസ്താനത്തെ മുടിപ്പിക്കനയി വന്ന അമെരിക്കന്‍ ചാരന്‍ ആണൊ താങ്കള്?

hAnLLaLaTh said...

..നോ കമന്റ്... :)

മായാവി.. said...

അധികാരവും പണവും ഉണ്ടെങ്കില്‍ കേരളത്തിലും എന്തും കളിക്കാമെന്ന സ്ഥിതിയോ?yes for CPM goondaas..they recruited a home minister the leader of goondas

Anonymous said...

"നെഞ്ചില്‍ കൈതൊട്ട്‌ പുഞ്ചിരിച്ച്‌ പറയൂ...അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാര്‍"

ഊം ഊം ...
നടന്നത് തന്നെ.. ആ പന്ന പിണറായി എന്നു സീ പി എം വിടുന്നൊ അന്നു നന്നാവും ആ പാര്‍ട്ടി.

മുക്കുവന്‍ said...

without panam what roy?

ramaniga said...

ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയുടെ സെക്രട്ടറി അഴിമതി ആരോപണത്തില്‍ വീണാല്‍
പിന്നെ അന്വേഷണം മണ്ണാങ്കട്ട !
എല്ലാം രാഷ്ട്രിയ പ്രേരിതം .............!

Anonymous said...

മന്ത്രി സുധാകരന് ഒരു ശാന്തിയെ അമ്പലത്തില്‍ നിയമിക്കണം എങ്കില്‍ കൂടി പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയില്‍ വച്ച് അംഗീകാരം നേടണം. സി.പി.എം.മന്ത്രിമാര്‍ പാര്‍ട്ടി പറയുന്നതേ കേള്‍ക്കൂ,ചെയ്യൂ,അത് അഴിമതിയാണ് എങ്കില്‍ പോലും.
ലാവലിന്‍ കരാര്‍ ഒപ്പിടുന്ന സമയത്തെ സി.പി.എമ്മിന്റെ കളക്ഷന്‍ ഏജെന്റ് സഖാവ് വി.എസ്.ആയിരുന്നു.
കോടതിക്ക് പിണറായിയെ മാത്രമേ ശിക്ഷിക്കാനാകൂ. യഥാര്‍ത്ഥപ്രതി ഇപ്പോഴും ചിരിക്കുന്നു.

Anonymous said...

keralathil adhikaaravum panavum undengil aenthum nadakkum aennu ippozhaano manassilaayathu?

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ...

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കള്ളന്മാരുടേയും അഴിമതി വീരന്മാരുടേയും കേന്ദ്രങ്ങളാണ്‌.അഴിമതി തീണ്ടാത്ത അല്‍പം ചില നേതാക്കളും ഉണ്ട്‌.അതിനാല്‍ ആരോപണം വരുമ്പോള്‍ അത്‌ ധൈര്യസമേതം നേരിടാന്‍ ചങ്കൂറ്റം കാണിക്കണം.ലാവ്‌ലിന്‍ കേസിന്‌ മാത്രമല്ല,പാമോയില്‍ കേസിനും ഐസ്ക്രീം പാര്‍ലര്‍ കേസിനും വിമാനയാത്ര കേസിനും മതികെട്ടാന്‍ കേസിനും എല്ലാം ഇത്‌ ബാധകമാണ്‌.ആരും ആരെക്കാളും ശുദ്ധരല്ല.അതിനാല്‍ വ്യക്തിഹത്യ വേണ്ട.

Post a Comment

നന്ദി....വീണ്ടും വരിക