Pages

Monday, June 15, 2009

ഞാന്‍ ചുരമിറങ്ങി!!!

അഞ്ചു വര്‍ഷവും ഏഴു ദിവസവും സേവനം അര്‍പ്പിച്ചതിന്‌ (?) ശേഷം ഇന്ന് ഞാന്‍ വയനാട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും കോഴിക്കോട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി. മുഖസ്തുതി പാടുന്ന അറുബോറന്‍ യാത്രയയപ്പ്‌ യോഗം ഉണ്ടാകരുതേ എന്ന എന്റെ ആഗ്രഹം പോലെ തന്നെ എന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ തലവന്‍ മാത്രം അല്‍പം സംസാരിച്ചു.അതും ഒരു ബ്ലോഗര്‍ എന്ന നിലക്ക്‌ അദ്ദേഹത്തിന്‌ പരിചയമുള്ള അരീക്കോടനെക്കുറിച്ച്‌. അഞ്ചുവര്‍ഷത്തിനുള്ളില്‍ കോളേജിന്‌ വേണ്ടിയും അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയും ആ പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക്‌ വേണ്ടിയും ചിലതെല്ലാം ചെയ്യാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ വയനാടിനോട്‌ വിട പറയുമ്പോള്‍, ബൂലോകത്ത്‌ എന്നെ അരീക്കോടന്‍ മാഷ്‌ ആക്കിയ ആ കലാലയത്തിന്റെ യശ്ശസ്‌ ഇനിയും ഉയരട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.

19 comments:

Areekkodan | അരീക്കോടന്‍ said...

മുഖസ്തുതി പാടുന്ന അറുബോറന്‍ യാത്രയയപ്പ്‌ യോഗം ഉണ്ടാകരുതേ എന്ന എന്റെ ആഗ്രഹം പോലെ തന്നെ എന്റെ ഡിപ്പാര്‍ട്ട്‌മന്റ്‌ തലവന്‍ മാത്രം അല്‍പം സംസാരിച്ചു.അതും ഒരു ബ്ലോഗര്‍ എന്ന നിലക്ക്‌ അദ്ദേഹത്തിന്‌ പരിചയമുള്ള അരീക്കോടനെക്കുറിച്ച്‌.

Unknown said...

മാഷെ എവിടെ ചെന്നാലും ഏല്ലാവരും ഓർക്കും

അനില്‍@ബ്ലോഗ് // anil said...

മാഷെ, എഞ്ചിനീയറിംങ് കോളേജിലായിരുന്നോ? ഏതു ഡിപ്പാര്‍ട്ട്മെന്റ്റാ?

എവിടെച്ചന്നാലെന്താ, ബൂലോകം സര്‍വ്വ വ്യാപിയാ‍ണല്ലോ.

കരീം മാഷ്‌ said...

അയ്യടാ..!
വയനാട്ടീന്നു പോയോ?
ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ കല്‍പ്പറ്റ വരേണ്ടതുണ്ടായിരുന്നു.
തമ്മില്‍ കാണാമെന്നു കരുതിയിരുന്നു.
പുതിയ സ്ഥലത്തും നന്മയുണ്ടാവാന്‍
ആശംസകള്‍

Sabu Kottotty said...

:)
ബൂലോകം സര്‍വ്വ വ്യാപി...

ജിപ്പൂസ് said...

എവിടെയായാലും നല്ലതു വരട്ടെ മാഷേ...
പ്രാര്‍ഥനകളോടെ ജിപ്പൂസ്.

OAB/ഒഎബി said...

ഇപ്പൊ കോയിക്കോടാ അല്ലെ അരീക്കോടാ.. സത്യത്തിൽ താങ്കൾക്കെന്താണ് ജോലി?

ചാണക്യന്‍ said...

മാഷെ,
എവിടെ ആയാലും ജോലിയും ബ്ലോഗിങ്ങും നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു....

vahab said...

അതെ.... താങ്കള്‍ക്കെന്താണ്‌ ജോലി? ഇപ്പം പറയണം. അല്ലെങ്കില്‍..... (ഭീഷണി)
വാധ്യാരാണെന്നു തോന്നുന്നു....!?

ചുരമിറങ്ങി കോഴിക്കോട്ടെത്തിയതല്ലേ. ആദ്യം കുറച്ചു ചൂട്‌ കൂടുതലായി തോന്നും. പിന്നെ ശരിയാവും. ഓ.കെ.

അപ്പൊ ഇനി പ്രൊഫൈലൊക്കെ മായിച്ചെഴുതാറായി. അല്ലേ...?

അരുണ്‍ കരിമുട്ടം said...

ശരി, നമുക്ക് കോയിക്കോട്ട് വച്ച് കാണാം

ശ്രീ said...

പുതിയ തട്ടകത്തില്‍ എല്ലാ നന്മകളും ആശംസിയ്ക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

എവിടെയായാലും നല്ലതു വരട്ടെ മാഷേ...
പ്രാര്‍ഥനകളോടെ വാഴക്കോടന്‍ ‍// vazhakodan

ramanika said...

മാഷ് എവിടയായാലും നല്ലത് മാത്രം വരും!

Areekkodan | അരീക്കോടന്‍ said...

അനൂപ്‌,ramaniga....അതെന്താ അങ്ങിനെ പറയാന്‍ ?
അനില്‍....അതേ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിട്ട്‌ (ഒരു പ്രോഗ്രാമും ഇല്ല എന്നതാണ്‌ സത്യം)
കരീം മാഷ്‌...നോ പ്രോബ്ലം,പോകുന്ന വഴി ഒന്ന് അറിയിച്ചാല്‍ മതി,വയനാട്ടിലോ,കോഴിക്കോട്ടോ അരീക്കൊട്ടോ വച്ച്‌ കാണാം....മുമ്പേ അറിയിക്കാന്‍ മറക്കരുത്‌.
കൊട്ടോട്ടിക്കാരാ,ജിപ്പൂസ്‌......സ്വാഗതം.
OAB....ആ ഞി ഞമ്മള്‌ കൊറച്ച്‌ കാലം കോയിക്കോടന്‍ കോയമാരൊപ്പം കള്‍ച്ചട്ടെ....
ചാണക്യാ,ശ്രീ,വാഴക്കോടാ....ആശംസകള്‍ക്ക്‌ നന്ദി
വഹാബ്‌....സ്വാഗതം,ഇന്നലെ മഴ പെയ്തതിനാല്‍ ചൂട്‌ അറിഞ്ഞിട്ടില്ല.ആ പ്രൊഫെയിലൊക്കെ മാറ്റണം അല്ലേ? ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.
അരുണ്‍...കായംകുളം എക്സ്പ്രെസ്സിന്‌ കോയിക്കോട്ട്‌ സ്റ്റോപ്‌ അനുവദിച്ചിരിക്കുന്നു!!!

ഉടന്‍ ഞമ്മളെ ബയനാടന്‍ കായ്ചകള്‍ ബെരും....എല്ലാരും സഹിക്കാന്‍ ഇപ്പളേ റെഡി ആയിക്കോളി...

Typist | എഴുത്തുകാരി said...

പുതിയ താവളത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവട്ടെ.

Anil cheleri kumaran said...

എല്ലാ വിധ നന്മകളും...

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരീ....പ്രാര്‍ത്ഥനക്ക്‌ നന്ദി.
കുമാരാ...സ്വാഗതം.ആശംസകള്‍ക്ക്‌ നന്ദി.

ബഷീർ said...

ചുരം കയറുമ്പോൾ മൂരിയ്ക്ക് വണ്ടി ഭാരം...
ചുരമിറങ്ങുമ്പോൾ വണ്ടിയ്ക്ക് മൂരി ഭാരം ...
കയറ്റവും ഇറക്കവും, അന്യോന്യ ഭാരവുമായ് .
മനുഷ്യ ജീവിതത്തിൻ ശകടം..നീങ്ങുകയായ്..!

പഴയ ഗാനം ഓർത്ത് പോയി ഈ പോസ്റ്റിന്റെ തലക്കെട്ട് കണ്ടപ്പോൾ :)

എല്ലാ വിധ ആശംസകളും നേരുന്നു.

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...ഈ പാട്ട്‌ വാഴക്കോടനെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

Post a Comment

നന്ദി....വീണ്ടും വരിക