Pages

Monday, June 08, 2009

ഒന്ന്‌ പറഞ്ഞു നോക്കൂ....ബൂലോകരേ....

കൈമുട്ടോളം എത്തുന്ന വളകള്‍...... പത്ത്‌ വിരലിലും മോതിരങ്ങള്‍.... മാറ്‌ മുഴുവന്‍ പൊതിയുന്ന ചെയിനുകള്‍.... കാതുകളില്‍ തൂങ്ങിയാടുന്ന കമ്മലുകള്‍.. കാലില്‍ പാദസരം..... (അരയിലും തലയിലും തൂങ്ങുന്നതിന്റെ പേര്‌ എനിക്കറിയില്ല...) എല്ലാം പത്തരമാറ്റ്‌ സ്വര്‍ണ്ണത്തില്‍ തീര്‍ത്തത്‌..... ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യാബന്ധുവിന്റെ കല്യാണത്തിന്‌ പോയപ്പോള്‍ കണ്ട കാഴ്ചയാണിത്‌. പൊന്നില്‍ കുളിച്ച്‌നില്‍ക്കുന്ന ആ പുതുമണവാട്ടിയുടെ ആത്മഗതം എന്തായിരിക്കും....? അവളെ പൊന്നില്‍കുളിപ്പിച്ച മാതാപിതാക്കളുടെ ആത്മഗതം എന്തായിരിക്കും....? പൊന്നിന്‍ മഞ്ഞളിപ്പില്‍ കണ്ണഞ്ചിപ്പോയ സാദാജനത്തിന്റെ ആത്മഗതം എന്തായിരിക്കും....? ഒന്ന്‌ പറഞ്ഞു നോക്കൂ....ബൂലോകരേ....

12 comments:

Areekkodan | അരീക്കോടന്‍ said...

ആദ്യം ഞാന്‍ തന്നെ പറയാം...
മണവാട്ടി:രാവണനെപ്പോലെ പത്ത്‌ തല ഉണ്ടായിരുന്നെങ്കില്‍ കുറച്ച്‌ കൂടി മാലയിടാമായിരുന്നു....

കണ്ണനുണ്ണി said...

കാലില്‍ ഒരു ജോഡി സ്വര്‍ണ ചെരുപ്പിന്‍റെ കുറവ് നന്നേ കാണുന്നുണ്ട്

പ്രിയ said...

പെണ്‍കുട്ടി: ഈശ്വരാ ആ ---------ടെ കല്യാണത്തിനു കണ്ട അത്രെം പൊലിമ ഉണ്ടോ എന്തോ?

പെങ്കുട്ടിയുടെ മാതാപിതാക്കള്‍: കൈയിലെ കാശ് തീര്‍ന്നാലെന്ത്, കണ്ടില്ലേ വന്നവര്‍ വന്നവര്‍ അസൂയ(?)യോടെ ആഭരണത്തില്‍ നോക്കുന്നത്.പത്തന്‍പത് ലക്ഷം പയ്യന്റെ aacountല്‍ ഇട്ടിരുന്നേല്‍ ആരു കാണാനാ.

ചെക്കന്‍ : .............

ചെക്കന്റെ മാതപിതാക്കള്‍ : 916 തന്നെ ആണോ എന്തൊ? പറഞ്ഞ അത്രെം തന്നെ ഉണ്ടോ ആവൊ?

പ്രിയ said...

ശ്ശൊ ,സാദാജനം ആത്മഗതിച്ചില്ലല്ലോ.

ചിലര്‍ : എത്ര പവന്‍ (കിലൊ) ആണോ എന്തോ കൊടുക്കുന്നത്? അത്രം തോന്നുന്നില്ല അല്ലേ? :)

മറ്റുചിലര് : കണ്ടില്ലേ എന്തുമാത്രാ വലിച്ച് വാരി ഇട്ടിരിക്കുന്നത്. അവര്‍ക്കീ കാശിനു രണ്ട് ഡയമണ്ട് മാല വാങ്ങിക്കൂടാരുന്നോ?

അരീക്കോടന്മാഷ് : ഇതിപ്പൊ തല്‍ക്കാലം പോസ്റ്റാക്കാം.എന്റെ മോള്‍ കുഞ്ഞായതു കൊണ്ട് ഭാഗ്യം.അവള്‍ വളര്‍ന്നു വരുമ്പോഴേക്ക് ഈ പോസ്റ്റ് ഡെലിറ്റിയാ മതിയല്ലോ. :)


(മൊത്തം ആഭരണം ഒരുമിച്ച് അണിയാനുള്ള ആഗ്രഹം കൊണ്ട് തന്നെ ആണോ പെണ്‍കുട്ടി അതെല്ലാം വലിച്ചുവാരി അണിഞ്ഞിരിക്കുന്നത്? അതോ ഇത്രെം എന്റെ പക്കല്‍ ഉണ്ടെന്ന് നാട്ടുകാരെ കാണിക്കാന്‍ ഉള്ള പലരുടെയും വെപ്രാളം കാരണമോ?)

കാട്ടിപ്പരുത്തി said...

മനസ്സിലാക്കിയിടത്തോളം കണ്ടെടാ എന്റെ പവറെന്നു രക്ഷിതാക്കളും, ഇന്നെങ്കിലും ഞാനൊരാനച്ചന്തമെന്നു പെണ്ണും കച്ചോടം മോശമില്ലെന്നു ചെക്കനും

hAnLLaLaTh said...

..മലബാര്‍ മേഖലയിലെ കല്യാണങ്ങളില്‍ പലതിലും വീട് പണയപ്പെടുത്തിയാണ്‌ സ്വര്‍ണ്ണം വാങ്ങുന്നത്...

സ്ത്രീധനക്കച്ചവടങ്ങളിലെ ബലിയാടുകള്‍...!

ഈ പൊന്നൊന്നും ഒരു മാസം തികയ്ക്കാനുണ്ടാകില്ല..
അതിനുള്ളില്‍ ബാങ്കിലോ ജ്വല്ലറിയിലോ എത്തിയിരിക്കും

അരുണ്‍ കായംകുളം said...

പുതുമണവാട്ടി: തലയില്‍ ഒരു കിരീടം കൂടി ആകാമായിരുന്നു
മാതാപിതാക്കള്‍: നാല്‌ പേര്‌ കാണട്ടെ, നമ്മുടെ അന്തസ്സ്
സാദാജനം: ഇവടെ സ്വഭാവം ശരിയല്ലാത്തതിനാലാ ഇത്രയും സ്വര്‍ണ്ണം കൊടുക്കേണ്ടി വന്നത്

അല്ല, അരീക്കോടന്‍ മാഷിന്‍റെ ആത്മഗതം എന്താണാവോ?

Typist | എഴുത്തുകാരി said...

പെണ്‍കുട്ടിയുടെ വിചാരിക്കുന്നതു് തീര്‍ച്ചയായും ഇങ്ങനെയായിരിക്കും- എപ്പഴാ ഇതൊക്കെ ഒന്നു ആഴിച്ചുവക്കാന്‍ പറ്റുക എന്നു്

വീ കെ said...

മണവാട്ടി : ഈശ്വരാ രണ്ടു കൈകൾ കൂടി ഉണ്ടായിരുന്നെങ്കിൽ....!!!

മണവാളൻ :ഒരു മാസം അടിച്ചു പൊളിക്കാനായി...!!

അമ്മ : നാട്ടുകാരുടെ മുൻപിൽ തലയെടുപ്പോടെ
‘കണ്ടൊ എന്റെ മോളെ...‘

അഛൻ : ഈ കാലമത്രയും സമ്പാദിച്ചത് ഒറ്റയടിക്ക് തീർന്നു.ഇനി തെണ്ടണം.

അമ്മായിയമ്മ : ഇതു മുഴുവൻ പറഞ്ഞത്രയുണ്ടൊ..?വീട്ടിച്ചെല്ലട്ടെ...എല്ലാം ഒന്നു തൂക്കി നോക്കണം.

അമ്മായിയച്ചൻ : എന്റെ മോനെ ഇവളങ്ങീകരിക്കുമൊ....?അനുസരിക്കുമൊ...?
അതൊ ഇവക്ക്ടെ വാലാട്ടിപ്പട്ടിയായി പോകുമൊ..?

സാദാ പെണ്ണുങ്ങൾ : ഇതൊന്നും സ്വർണ്ണമല്ലടി..ഒരു ഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞതാ...!!

ഒരു വിഭാഗം ചെറുപ്പക്കാർ : എന്തായാലും ഇന്നിതു ബാങ്കിൽ കൊണ്ടോയി വക്കാൻ സമയം കിട്ടില്ല.ഇന്നത്തെ ഒറ്റ രാത്രി മതി..??

vahab said...

കൂട്ടത്തിലൊരു കള്ളന്‍: ആഹാ.... കോളായി....!!

കാന്താരിക്കുട്ടി said...

എന്തിനാ അധികം ആടയാഭരണങ്ങൾ.ഇന്നത്തെ കാലത്ത് സ്വർണ്ണം ഇടാൻ കൂടി പേടിയാ.കള്ളന്മാരെ പേടിക്കാതെ പറ്റുമോ ??

ബിനോയ്//Binoy said...

അടുത്ത വീട്ടിലെ ഒരു കുട്ടി- ഹൊ! പേടിപ്പിച്ചല്ലോ പണ്ടാറം. ആന പൂരത്തിന് മെയ്ക്കപ്പിട്ടു നില്‍ക്കുകാന്ന് വിചാരിച്ചു! :)

Post a Comment

നന്ദി....വീണ്ടും വരിക