Pages

Sunday, August 02, 2009

അരീക്കോടന്‍ ചെറായിയില്‍...

യോഗം യോഗം എന്ന്‍പറഞ്ഞാല്‍ വെറും മീറ്റിംഗ് മാത്രമല്ല എന്ന്‍ ചെറായി മീറ്റ് എന്നെ പഠിപ്പിച്ചു.ബൂലോഗ പുലികള്‍ നാട്ടില്‍ നിന്നിറങ്ങി ചെറായി ബീച്ചില്‍ വിഹരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യ രെജിസ്ട്രേഷന്‍ നടത്താനുള്ള യോഗം എനിക്കായിരിക്കും എന്ന്‍ ഞാന്‍ കിനാവില്‍ പോലും കണ്ടില്ല.ഈ മീറ്റിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ യഥാര്ത്ഥ കാരണം അരീക്കോടന്റെ ഉത്ഘാടന രെജിസ്ട്രേഷന്‍ ആയിരുന്നു എന്ന്‍ ഏതെങ്കിലും പുലി നാളെയോ അടുത്ത കൊല്ലമോഅല്ലെങ്കില്‍ സില്‍വര്‍ ജൂബിലി ആഘോഷ സമയത്തോ ആരോപിച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.

ചെറായിയില്‍ ചെന്നിറങ്ങിയ ഞാനും കുടുംബവും അമരാവതി റിസോര്‍ട്ടിലേക്ക്‌ കയറിച്ചെന്നു.അവിടെ കുറേ സ്ത്രീ ജനങ്ങള്‍ക്കിടയില്‍ കെട്ടിലും മട്ടിലും 'പുത്യാപ്ല'യായി ഒരാള്‍.പിന്നെ ഷേവ്‌ ചെയ്തിട്ട്‌ ഒരാഴ്ചയും കുളിചിട്ട്‌ അതിലും കൂടുതലും പല്ലുതേച്ചിട്ട്‌ അതിനപ്പുറവും ആയി എന്ന് തോന്നിക്കുന്ന മറ്റൊരുത്തനും.

"ഞാന്‍ അരീക്കോടന്‍...."ചെന്ന് കയറിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി....

"ഞാന്‍ പാവത്താന്‍..."മണവാളനും പരിചയപ്പെടുത്തി.

"മാഷേ ഇതു ഞാനാ....ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച ആ അന്തപ്പന്‍..."

"ആ അന്റെ ചേലും കോലും കണ്ടപ്പളേ മനസ്സിലായി,ബായക്കോടനാന്ന്...." അപ്പോളാണ്‌ താഴെക്കൂടി ഓടിച്ചാടി നടക്കുന്ന ഒരാളെ ചൂണ്ടി എന്റെ ചെറിയ മെൂള്‍ പറഞ്ഞത്‌.. "അയ്യേ....ഒരാണ്‌ സാരി ഉടുത്തു നടക്കുന്നു!!!" ഞങ്ങളെല്ലാവരും അങ്ങോട്ട്‌ നോക്കി.അവള്‍ പറഞ്ഞത്‌ ശരിയായിരുന്നു.ആണ്‍ കുട്ടികളെപ്പോലെ മുടി ചെറുതാക്കി വെട്ടിയ ഒരു സ്ത്രീ കോണി കയറി വരുന്നു.ഞങ്ങളുടെ അടുത്തെത്തിയ ഉടനെ അവര്‍ പറഞ്ഞു

"ഞാന്‍ ലതി...കോട്ടയം സ്വദേശിനി....ചെറായിയുടെ മരുമകള്‍...."

"ഓ...സംസ്കാരം ചേച്ചീ" വാഴക്കോടന്‍ പറഞ്ഞു.

"ആ...ഇതിലാരാ ഇന്ന് ഗള്‍ഫീന്ന് വന്നത്‌?"

"അതു പിന്നെ നാറ്റം അടിക്കുമ്പോള്‍ അറിയുന്നില്ലേ ചേച്ചീ..."ഞാന്‍ ചോദിച്ചു.

"കണ്ടോ....മാഷ്‌ കാലങ്ങള്‍ക്ക്‌ ശേഷം ആദ്യമായിട്ട്‌ കുളിച്ചതാ ഇന്ന്....ഉണങ്ങാത്ത മുണ്ടും തോളിലിട്ട്‌ നാലാളെ അറിയിക്കുന്നത്‌ കണ്ടില്ലേ?" വാഴ തിരിച്ചടിച്ചു.

"എന്തിനാ ചേച്ചി ഗള്‍ഫുകാരെ ചോദിച്ചത്‌..."

"അതോ...ഗള്‍ഫുകാര്‍ക്കായി ഞാന്‍ ഒരു പ്രത്യേക വിഭവം തയ്യാറാക്കീട്ടുണ്ട്‌....കുമ്പിളപ്പം.."

"അയ്യേ....കുമ്പളങ്ങ അപ്പമോ?"

"അല്ലല്ല...ചക്ക കൊണ്ട്‌ ഉണ്ടാക്കിയതാ...."

"ഓഹോ..."

"പിന്നെ കോട്ടയത്തു നിന്നും ഏറ്റി കൊണ്ടുവന്ന ഒരു ചക്കയുമുണ്ട്‌..."

"അയ്യോ....കോട്ടയത്തു നിന്നും ചക്ക ഏറ്റി കൊണ്ടുവരികയോ?"

"ങാ...അയ്മനം ചക്ക..."

"ഞാന്‍ കേട്ടിട്ടുണ്ടല്ലോ....അത്‌ ഒരു കവിയുടെ പേരല്ലേ?"വാഴക്കോടന്റെ ചോദ്യം ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചു.

"ഹ..ഹാ...അത്‌ ചെമ്മനം ചാക്കോ ആണെടാ.."ആരോ പറഞ്ഞു.

"ഓ....ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....എവെരി ഗോഡ്‌ ഹാസ്‌ എ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ എന്നല്ലേ..." ഡോക്ടര്‍ നാസിന്റെ മുഖത്ത്‌ നോക്കി വാഴക്കോടന്‍ പറഞ്ഞു.നാസ്‌ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ വാഴക്കോടന്‍ തുടര്‍ന്നു. "തന്ത ഡോക്ടര്‍ ആയതുകൊണ്ട്‌ ഡോക്ടര്‍ ആയാല്‍ ഇതൊന്നും തിരിയില്ല...ഇംഗ്ലീഷാ ഞാന്‍ പറഞ്ഞത്‌..." "എടാ വാഴേ....തന്ത ഡോക്ടര്‍ അല്ല....ദന്ത ഡോക്ടര്‍...പല്ല്, പല്ലിന്റെ ഡോക്ടര്‍...മനസ്സിലായോ..." "ഓ..പല്ലിന്റെ ഡോക്ടര്‍..പുല്ലിന്റെ ഡോക്ടര്‍.....ചെറായി ഒരു സംഭവം തന്നെ..." ഇതിനിടയില്‍ ലതിചേച്ചി ഡോക്ടറുടെ അടുത്ത്‌ രണ്ട്‌ പോസ്റ്റര്‍ കൊടുത്തു പറഞ്ഞു. "വൃത്തിയില്‍ ജെന്റ്സ്‌ എന്നും ലേഡീസ്‌ എന്നും എഴുതിയേ...ആ മുറികളുടെ പുറത്ത്‌ ഒട്ടിക്കാനാ...." ഡോക്ടര്‍ ആ പേപ്പര്‍ നാസിന്റെ നേരെ നീട്ടി."വേണ്ട ..നിങ്ങള്‍ തന്നെ എഴുതിക്കോ... " ഡോക്ടര്‍ പിന്നെയും തപ്പുന്നതിനിടയില്‍ ആരോ പറഞ്ഞു"സ്പെല്ലിംഗ്‌ അറിയില്ല അല്ലേ...അത്‌ വാഴക്കോടനോട്‌ ചോദിച്ചാ പോരേ..." "ജെന്റ്‌സ്‌ എന്നെഴുതാന്‍ 'ജി' ആണോ 'ജെ' ആണോ എന്നല്ലേ പ്രശ്നം....കാപിറ്റല്‍ 'ജി' എഴുതി വല്ല്യാപ്പന്റെ കുടക്കാല്‌ പോലെ താഴോട്ട്‌ ഒരു വാലും വരച്ചാല്‍ പ്രശ്നം സോള്‍വായില്ലേ...'ജി' വേണ്ടവര്‍ക്ക്‌ 'ജി','ജെ' വേണ്ടവര്‍ക്ക്‌ 'ജെ'..." "ബായക്കോടാ...ഇജ്ജാ ആണ്‍കുട്ടി..."ഞാന്‍ പറഞ്ഞു. "അല്ലാ ആ ചേച്ചി പോയോ...ലതി എന്നല്ല ലാത്തി എന്നാ കറക്ട്‌ ചേരുന്ന പേര്‌..."വാഴക്കോടന്‍ പറഞ്ഞു. (നാളെ തുടരും...)

18 comments:

Areekkodan | അരീക്കോടന്‍ said...

"ങാ...അയ്മനം ചക്ക..."
"ഞാന്‍ കേട്ടിട്ടുണ്ടല്ലോ....അത്‌ ഒരു കവിയുടെ പേരല്ലേ?"വാഴക്കോടന്റെ ചോദ്യം ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചു.
"ഹ..ഹാ...അത്‌ ചെമ്മനം ചാക്കോ ആണെടാ.."ആരോ പറഞ്ഞു.
"ഓ....ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....എവെരി ഗോഡ്‌ ഹാസ്‌ എ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ എന്നല്ലേ..." ഡോക്ടര്‍ നാസിന്റെ മുഖത്ത്‌ നോക്കി വാഴക്കോടന്‍ പറഞ്ഞു.

sherriff kottarakara said...

ഈ ആൾക്കാരെല്ലാം അതി രാവിലെ വറൂമെന്നറിഞ്ഞിരൂന്നെങ്കിൽ ഞാൻ തലേ ദിവസമെ വന്നേനെ.

ചാണക്യന്‍ said...

ഓഹോ..അപ്പോ വിടാന്‍ ഭാവമില്ല..നടക്കട്ടും നടക്കട്ടും....നമ്മളിവിടൊക്കെ തന്നെ കാണും....:):):)

Areekkodan | അരീക്കോടന്‍ said...

ശരീഫ്ക്കാ.....താങ്കള്‍ തലേന്ന് വരാത്തത്‌ നന്നായി എന്നേ ഞാന്‍ പറയൂ...
ചാണക്യാ...ഇല്ല ,പരിചയപ്പെടലുകള്‍ ബാക്കി ഉടന്‍....

നരിക്കുന്നൻ said...

വീണ്ടും ചില ചേറായി വിശേഷങ്ങൾ.. പറഞ്ഞാലും പറഞ്ഞാലും തീരത്ത വിശേഷങ്ങളുടെ ബാക്കിക്കായി കാത്തിരിക്കുന്നു.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)...:)....:)..

ഡോക്ടര്‍ said...

തന്നെ തന്നെ... മാഷേ അപ്പൊ സത്യത്തില്‍ ഈ ജന്റ്സിന്റെ സ്പെല്ലിംഗ് എന്തുവാ.... ഹ ഹ ഹ ... ബാക്കി പോരട്ടെ.... :)

junaith said...

:0)

ശ്രദ്ധേയന്‍ said...

ഇനി ചെറായിയെ കുറിച്ച് എഴുതുന്നയാളെ ചെരുപ്പെടുത്ത്‌ അടിക്കും. അല്ല പിന്നെ..!! കൊതിപ്പിക്കുന്നതിനും ഒരു അതിരൊക്കെ ഇല്ലേ...?? :)

രഘുനാഥന്‍ said...

hi hi

കൊട്ടോട്ടിക്കാരന്‍... said...

ഹിഹിഹിഹിഹിഹിഹിഹി...
ഞമ്മളു താമസിച്ചോണ്ട് ഇതൊന്നും സഹിയ്ക്കേണ്ടി വന്നില്ല...

ജിപ്പൂസ് said...

കൊട്ടോട്ടി പറഞ്ഞത് സത്യം.ഹി ഹി ഹീ...

മാണിക്യം said...

ഇനി ആരും വന്നില്ലങ്കില്‍ പോലും
ഞാന്‍ ആ ചെറായി കടപ്പുറത്തു
പോയി നിന്ന് രണ്ട് പാട്ടെങ്കിലും പാടും ..

അരിക്കോടന്റെ കയ്യില്‍ ചെറായീന്നു കൊണ്ടുവന്ന
ഒരു പത്തായം കഥ സ്റ്റൊക്കുണ്ടോ?..
ഫ്രഷ് ഇല്ലങ്കില്‍ ഫ്രോസന്‍ ആയാലും
ഉണക്കി പൊടിച്ചതായാലും
ഒരു പരാതീം ഇല്ലാ വിളമ്പിക്കൊ വിളമ്പിക്കോ

ശ്രീ said...

കലക്കീലോ മാഷേ. തുടരട്ടെ

Areekkodan | അരീക്കോടന്‍ said...

നരിക്കുന്നാ.... ശരിയാ പറയുന്തോറും കൂടുതല്‍ കൂടുതല്‍ ഉണ്ടാകുന്നു!!!
വിജയേട്ടാ.... നന്ദി
ഡോക്ടറേ..... സ്പെല്ലിംഗ്‌ മാഷമ്മാരോട്‌ ചോദിക്കരുത്‌,ടീച്ചര്‍മാരോട്‌ ചോദിക്കുക ജുനൈത്‌... നന്ദി
ശ്രദ്ധേയാ....ഒരു ലോഡ്‌ ചെരുപ്പ്‌ വാങ്ങി വച്ചോളൂ... ഇതാ വരുന്നു അടുത്തത്‌ ഇന്ന്‌ നാല്‌ മണിക്ക്‌!!
രഘുജീ.....നന്ദി
കൊട്ടോട്ടീ.,ജിപ്പൂസ്‌...... വരട്ടെ,താമസിച്ചു വന്നവര്‍ക്കും വച്ചിട്ടുണ്ട്‌
മാണിക്യം....രാവിലെ ലതിചേച്ചിയെ വിളിച്ചപ്പളേ ചേച്ചി പറഞ്ഞില്ലേ.....സ്റ്റോക്കുണ്ട്‌...ഇന്‍സ്റ്റാള്‍മെണ്റ്റിലേ തരൂ...
ശ്രീ..... നന്ദി
ഓ:ടോ:- ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദന സഹിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>>> ജെന്റ്‌സ്‌ എന്നെഴുതാന്‍ 'ജി' ആണോ 'ജെ' ആണോ എന്നല്ലേ പ്രശ്നം....കാപിറ്റല്‍ 'ജി' എഴുതി വല്ല്യാപ്പന്റെ കുടക്കാല്‌ പോലെ താഴോട്ട്‌ ഒരു വാലും വരച്ചാല്‍ പ്രശ്നം സോള്‍വായില്ലേ...'ജി' വേണ്ടവര്‍ക്ക്‌ 'ജി','ജെ' വേണ്ടവര്‍ക്ക്‌ 'ജെ'..." <<

ഹി.ഹി.ഹി.. അത് കലക്കി. :) :)

Sureshkumar Punjhayil said...

Rasakaram...!

Ashamsakal...!!!

Areekkodan | അരീക്കോടന്‍ said...

ബഷീര്‍.... നന്ദി
സുരേഷ്ജീ.... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക