Pages

Wednesday, August 05, 2009

ഗഫൂര്‍ ക ദോസ്ത്‌ ചെറായിയില്‍...

എപിസോഡ്‌ ഒന്ന് ....രണ്ട്‌.... മൂന്ന്

കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ എത്തിയതോടെ പന്തലിനകത്ത്‌ ഒറിജിനല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ വന്ന പോലെ ഉന്തും തള്ളും തിരക്കുമായി.ഞാന്‍ മെല്ലെ പന്തലിന്‌ പുറത്തേക്ക്‌ നീങ്ങി.

"ഉപ്പച്ചീ...അയാളെന്താ ഒരു പുട്ടുംകുറ്റി കഴുത്തില്‍ തൂക്കി നടക്കുന്നത്‌?" ഗേറ്റിനടുത്ത്‌ ക്യാമറയും തൂക്കി നില്‍ക്കുന്ന ആളെ ചൂണ്ടി മോള്‌ ചോദിച്ചു.ഞാന്‍ അങ്ങോട്ട്‌ നോക്കി.

'ഓ...ഇതായിരിക്കും അന്ന് ഒരു പോസ്റ്റില്‍ കണ്ട കരിംകുറ്റി'.ആത്മഗതം ചെയ്തുകൊണ്ട്‌ ഞാന്‍ അയാളുടെ അടുത്തെക്ക്‌ നീങ്ങി.

"ഫോട്ടോ എടുക്കുകയാണോ ?" ഒന്ന് അടുക്കാനായി ഞാന്‍ ഒരു വെറും ചോദ്യമിട്ടു.

"അല്ല....മാങ്ങ പെറുക്കുകയാണ്‌..." ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

"ഒരു ചെറിയ സംശയം കൂടി ?"

"ഓ ചോദിച്ചോളൂ....ചേട്ടന്റെ പേര്‌..?"

"ഓ..അതായിരുന്നോ...ഞാന്‍ ഹരീഷ്‌ തൊടുപുഴ...."

"ഓകെ.ഞാന്‍ അരീക്കോടന്‍...സംശയം അതല്ല...."

"പിന്നെ...??"

"താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."

പുട്ടുംകുറ്റി എടുത്ത്‌ വീശുന്നതിന്‌ മുമ്പേ ഞാന്‍ ഓടി രക്ഷപ്പെട്ടു.

ഓട്ടത്തിനിടയില്‍ ചെറിയ ഒരു ശങ്ക തോന്നിയതിനാല്‍ ഞാന്‍ നേരെ റിസോര്‍ട്ടിലേക്ക്‌ കയറി.അവിടെ സ്ത്രീജനങ്ങളുടെ നടുവില്‍ കല്യാണരാമനായി വാഴക്കോടന്‍.ശങ്കയെ കാറ്റില്‍ പറത്തി(!) ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു.

"വാഴേ...ഒരു മിനുട്ട്‌...ഒന്ന് പരിചയപ്പെടട്ടെ....ഞാന്‍ അരീക്കോടന്‍.." സ്ത്രീജനങ്ങളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ പറഞ്ഞു.

"ഓ...വായിച്ചിട്ടുണ്ട്‌.." കൂട്ടത്തില്‍ ഏറ്റവും പ്രായം തോന്നിക്കുന്ന ചേച്ചി പറഞ്ഞു.

"ആ..ചേച്ചിയുടെ പേര്‌?" ഒരു പിടിവള്ളി കിട്ടിയ ഞാന്‍ അടുത്ത ചോദ്യമിട്ടു.

"കീബോഡ്‌ എടുത്തു കാണിക്കൂ ചേച്ചി..." ഉത്തരം വന്നത്‌ വാഴയുടെ വായില്‍ നിന്നായിരുന്നു.

"ഓ...എഴുത്തുകാരി ചേച്ചി..."ഞാന്‍ പറഞ്ഞു.

"അല്ലാ.....ഇന്നും ബസ്‌ മാറി കയറി അല്ലേ?" വാഴക്കോടന്‍ വെറുതേ ഒന്ന് തട്ടി നോക്കി.

"ആ..അതെങ്ങിനെ അറിഞ്ഞു?ഞാനത്‌ രഹസ്യമാക്കി ഒരു പോസ്റ്റാക്കാനുള്ള ആലോചനയിലായിരുന്നു.."

"ഹ...ഹാ...കാള വാലു പൊക്കുന്നത്‌ കണ്ടാലറിയില്ലേ അത്‌ രണ്ടിനാണെന്ന്..." ചേച്ചി അന്തം വിട്ടു നില്‍ക്കുന്നതിനിടെ വാഴ തുടര്‍ന്നു.

" മുന്നില്‍ വന്ന് നില്‍ക്കുന്ന ബസില്‍ ചാടിയങ്ങ്‌ കയറരുത്‌ ചേച്ചീ....മുഖത്തുള്ള ആ ഭൂതക്കണ്ണാടിയിലൂടെ ഒന്ന് നോക്കാ....പിന്നെ ഒരു നിമിഷം അനലൈസേഷന്‍ നടത്താ...ഇവന്‍ അമ്പത്‌ പൈസ തിരിച്ചു തരോ അതല്ല അമ്പത്‌ പൈസ പിരിച്ചു തരോ...അപ്പോഴേക്കും ആ ബസ്‌ പോയി എങ്ങോട്ടോ പോകുന്ന അടുത്ത ബസ്‌ വന്നിട്ടുണ്ടാവും...അതിലങ്ങ്‌ ഓടിക്കയറി സുന്ദരമായി ചാടിയിറങ്ങാ...ആ അമ്പത്‌ പൈസ കേസങ്ങ്‌ വിട്ടാല്‍ ഈ പുകിലൊന്നും ഉണ്ടാവൂലല്ലോ.."

വാഴയുടെ കത്തിയില്‍ അവസരം കിട്ടാതെ മസില്‍ നൊന്ത്‌ ഞാന്‍ വീണ്ടും പന്തലിനടുത്തേക്ക്‌ നീങ്ങി.

"ആബിദ്ക്കാ.....അറിയോ?" ഒരു തൊപ്പിക്കാരന്‍ എന്നെ ചുറ്റിപ്പിടിച്ച്‌ കോഴിക്കോടന്‍ സ്റ്റൈലില്‍ ചോദിച്ചു.

"അറിയാതെ പിന്നെ.."ഞാന്‍ വെറുതെ തട്ടി വിട്ടു.

"ങാ....ആരാ എന്ന് പറയൂ?"

ആ ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ ഞാന്‍ ശരിക്കും ഞെട്ടി.സംഗതി പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു."ഗഫൂര്‍ ക ദോസ്ത്‌!!!"

"ങേ.... ഗഫൂര്‍ ക ദോസ്തോ?"

"അതേന്ന്....മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചില്‍ അഞ്ചാമതായിരുന്ന ആറാം നമ്പറുകാരന്‍ ഗഫൂറിനെ ഓര്‍മ്മയില്ലേ?" ഞാന്‍ വെറുതേ ഒന്നു കൂടി തട്ടി നോക്കി.

ആഗതന്‍ തലചുറ്റി വീഴുന്നതിന്‌ മുമ്പ്‌ ഇത്രമാത്രം പറഞ്ഞു

"ആറാം നമ്പറും മണ്ണാങ്കട്ടയൊന്നും എനിക്കോര്‍മ്മയില്ല...ഞാന്‍ രസികന്‍..."

"ആ...അത്‌ തന്നെ ഗഫൂര്‍ ക ദോസ്ത്‌ രസികന്‍..."

രസികന്‍ മൂന്നും നാലും അഞ്ചും ആറും കൂട്ടിക്കിഴിക്കുമ്പോള്‍ ഞാന്‍ അടുത്ത ഇരയെ തേടി നടന്നു.

അല്‍പം മുമ്പൊരു പുട്ടുംകുറ്റി....അതിനും കുറച്ചു മുമ്പ്‌ ഒരു തോന്ന്യാസി....ഇപ്പോഴിതാ മുന്നില്‍ പൊക്കം കുറഞ്ഞ ഒരാള്‍ കൂടി.ഉയരം കുറവാണെങ്കിലും കൊച്ചിന്‍ റിഫൈനറിയുടെ പുകക്കുഴലില്‍ നിന്നുമെന്നപോലെ അയാളുടെ മൂക്കിലൂടെ പുക വന്നു കൊണ്ടിരുന്നു.

"ഹലോ.....ഫയര്‍ഫോഴ്സിനെ വിളിക്കണോ?"

"ഹി ഹി ഹീ..എന്താ ...എന്തു പറ്റി?" മനസ്സിലാകാതെ അയാള്‍ ചോദിച്ചു.

"താങ്കളുടെ മൂക്കിലൂടെ പുക..."

"ഹി ഹി ഹീ..അത്‌ വിശന്നിട്ട്‌ കുടല്‌ കത്തുന്നതാ.....അതിന്‌ വയര്‍ഫോഴ്സിനെയാ വിളിക്കേണ്ടത്‌...ഹി ഹി ഹീ.."

"ഈ ഹി ഹി ഹീ....ട്രേഡ്‌മാര്‍ക്കാണല്ലേ?പേര്‌?"

"ഹി ഹി ഹീ..ചാണക്യന്‍..നിങ്ങള്‍?"

"ഞാന്‍ ഹ ഹ ഹാ അരീക്കോടന്‍..." ഒട്ടും കുറയേണ്ട എന്ന് കരുതി ഞാനും വീശി.

'ഹോ...ഇനിയും എത്ര പേര്‍?ഒന്ന് വിശമിച്ചിട്ടാവാം ഇനിയുള്ള പരിചയപ്പെടല്‍'

13 comments:

Areekkodan | അരീക്കോടന്‍ said...

"താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."
പുട്ടുംകുറ്റി എടുത്ത്‌ വീശുന്നതിന്‌ മുമ്പേ ഞാന്‍ ഓടി രക്ഷപ്പെട്ടു.

ചാണക്യന്‍ said...

ങ്ഹേ...ചാണക്യന്റെ പൊകയോ?:):)

ജിപ്പൂസ് said...

ഹും.പിണക്കാ ഞാന്‍.ദാ ഇന്ന് വരും നാളെ വരുംന്നും കരുതി ഇരിക്യാ ഞാന്‍.കോപ്പന്നെ.ഇങ്ങളെ ന്നി മാഷ്ന്നു വിളിക്കില്ലാ ട്ടോ മാഷേ...

Typist | എഴുത്തുകാരി said...

ബൂലോഗ സുഹൃത്തുക്കളേ, മാഷാന്നു പറഞ്ഞിട്ടു കാര്യമില്ല. പറയുന്നതില്‍ ഒരു 90% മാര്‍ജിന്‍ കൊടുത്തിട്ട് 10% (അത്രക്കു തന്നെ വേണോ ആവോ)‍വിശ്വസിച്ചാ മതീട്ടോ.:)

പിന്നെ പിറന്നാളല്ലേ, അതുകൊണ്ട് ഇപ്പോ ഇത്രയും മതി. (ഇവിടേം ഒരു സ്മൈലി ഉണ്ടേ)

വശംവദൻ said...

താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."

:)

Areekkodan | അരീക്കോടന്‍ said...

ചാണക്യാ..... വയറ്‌ ഷോര്‍ട്ടായപ്പോ വന്ന പൊകയാ പറഞ്ഞത്‌
ജിപ്പൂസ്‌....ലേറ്റ്‌ ആയി വന്നാല്‍ ലേറ്റസ്റ്റ്‌ ആവണ്ടേ... ഒരു കച്ചിത്തുരുമ്പ്‌ കിട്ടുന്നില്ല,ഒന്ന് കാച്ചാന്
കാച്ചാന്
‍ചേച്ചീ....100% മാര്‍ജിന്‍ ഇട്ടാ എല്ലാവരും വായിക്കുന്നത്‌.ചേച്ചിഎന്തിനാ 100% ഡിസ്കൌണ്ട്‌ കൊടുത്തത്‌?ഓ... ഓണം ഡിസ്കൌണ്ട്‌ ആയിരിക്കും അല്ലേ?വശംവദാ.... ഒരു വശത്തായോ?

ചെറിയപാലം said...

അരീക്കോട്ടീന്ന് പോയിട്ട് ഇത്രയൊക്കെ ഓപ്പിച്ചോ....ഇങ്ങള് കൊള്ളാലോ മാഷേ.!

ശരി ശരി നടക്കട്ടെ....ഇതൊക്കെ കണ്ടും കേട്ടും ഒരു ഹത-ഭാഗ്യവാൻ ഇവിടെയുണ്ട്.\


ഇന്റെ പിരാക്ക് തട്ടാതെ നൊക്ക്വോളീ....

കൂട്ടുകാരന്‍ said...

ഗഫൂര്‍ കാ ദോസ്തെ..അസലാമു....അലൈക്കും .....

OAB said...

ഒന്ന് മീറ്റിയപ്പോഴേക്കും എന്തോരം പോസ്റ്റാ ഷ്ടാ കാച്ചുന്നെ. ഇങ്ങനെ ആണെങ്കി ഒരു റീഎന്റ്രി അടിച്ച് ഞാനും വന്നേനെ...

കുഞ്ഞായി said...

"താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."

ഹഹഹ...

Areekkodan | അരീക്കോടന്‍ said...

ചെറിയപാലം...സ്വാഗതം. അണ്റ്റെ പിരാന്ത്‌ തട്ടാതെ നോക്കുന്നുണ്ട്‌
കൂട്ടുകാരാ..... വ അലൈകുമുസ്സലാം
OAB.... മീറ്റാത്തവരുടെ നഷ്ടം എത്ര എന്ന് അറിയാന്‍ വേണ്ടി കൂടിയാ ഈ പോസ്റ്റുകള്‍
കുഞ്ഞായീ....ഹരീഷ്‌ കണ്ടാല്‍ ഇടിച്ച്‌ ഇടിച്ച്‌ ചാറാക്കി ചെറായീലെ ചേറില്‍ മുക്കുംട്ടോ...

കൊട്ടോട്ടിക്കാരന്‍... said...

തൊലിക്കട്ടി സമ്മതിയ്ക്കണം...
ഹിഹിഹിഹിഹിഹിഹിഹി...(ഞാന്‍ വാങ്ങി)

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ.... ആരുടെ തൊല്ലിക്കട്ടി?കൊട്ടോട്ടിയുടേതോ അതോ കാണാമൃഗത്തിണ്റ്റെയോ?

Post a Comment

നന്ദി....വീണ്ടും വരിക