നാട്ടില്‍ ചക്ക ധാരാളമുള്ള ഒരു കാലം.ഞങ്ങളുടെ ക്ലബ്ബിന്റെ വകയായി നാട്ടില്‍ ഒരു കലാമത്സരവും സദ്യയും ഒരുക്കി.സദ്യക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ നമ്പൂരിയും ഉണ്ടായിരുന്നു.
എല്ലാവരും സദ്യ കഴിച്ചുകൊണ്ടിരിക്കെ വിളമ്പുകാരന് പയ്യനോട് നമ്പൂരി ചോദിച്ചു: അവിയലില്‍ ചക്കക്കുരു ശ്ശി കൂട്യോ ?
പയ്യന്: ചക്കയുള്ള കാലമല്ലേ തിരുമേനീ?
നമ്പൂരി:ങാ ങാ..
പയ്യന്:കൊറച്ച് ഉപ്പേരി കൂടി വിളമ്പട്ടെ ?
നമ്പൂരി: ആവാം...ഉപ്പേരി എന്താ?
പയ്യന്: ഇടിച്ചക്കയാ...
നമ്പൂരി : ങാ...ആവട്ടെ
അപ്പോള്‍ മറ്റൊരു പയ്യന്: തിരുമേനീ....തോരന്‍ തരട്ടെ?
നമ്പൂരി: എന്തു തോരനാ ?
പയ്യന്: ചക്കത്തോരനാ...
നമ്പൂരി: ഹും....അതും കെടക്കട്ടെ...
ഉടന്‍ അടുത്ത വിളമ്പല്കാരന് വന്നു ചോദിച്ചു:മോര് ഒഴിക്കട്ടെ?
ഉടന്‍ നമ്പൂരി: നിക്ക്വ...നിക്ക്വ...അതും ചക്ക കൊണ്ടാണെങ്കി വേണ്ട...!!!
17 comments:
നാട്ടില്‍ ചക്ക ധാരാളമുള്ള ഒരു കാലം.ഞങ്ങളുടെ ക്ലബ്ബിന്റെ വകയായി നാട്ടില്‍ ഒരു കലാമത്സരവും സദ്യയും ഒരുക്കി.സദ്യക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ നമ്പൂരിയും ഉണ്ടായിരുന്നു.ശേഷം ബൂലോകത്ത്...
!!!
(((((((ഠേ))))))
തേങ്ങ്യാ..ചക്കയിലുണ്ടാക്കിയതല്ല, അടിക്കാല്ലോ അല്ലെ?:):):)
ഇതു ചെറായിച്ചേച്ചിമാര്ക്കിട്ടു താങ്ങിയതാണോ...
ഏതായാലും നല്ല രസമുണ്ടായിരുന്നു തിന്നാന്‍.
ചക്കതീര്ന്നപ്പൊ ചക്കയെക്കുറിച്ചെഴുതിയത്...?
ചക്കപ്പോസ്റ്റ് കേമമായി..
വല്ലാത്ത കാലമാണേ,
ചക്ക മോരും ചക്ക തൈരും എല്ലാം കുടുംബ ശ്രീക്കാര് ഇറക്കികളയും..
എന്തായാലും ഈ പോസ്റ്റ് നോമിന് ക്ഷ പിടിച്ചിരിക്ക്ണു.
ഹ ഹ !!
മാഷിപ്പോഴും പ്ലാവേലാണോ അതോ പണ്ടേ പറിച്ച് പത്തായത്തിലിട്ടതോ?
:)
:))
kollam!
എനിക്കും വേണ്ടാ...
നാട്ടിന്നു കൊടുത്തയച്ച ചക്ക ഹല്‍വ ഇന്നലെ രാത്രി തിന്നതെ ഉള്ളൂ... ദാ കിടക്കുന്നു ബ്ലോഗിലും ചക്ക... :)
അരീക്കോടൻ മാഷേ, അതു കലക്കി!
ചാണക്യാ.....പ്ളാവിണ്റ്റെ അടുത്തുണ്ടായ തേങ്ങ്യാ ആണെങ്കി അടിക്കാം....അല്ലെങ്കി ഉടക്കാം.....
കൊട്ടോട്ടീ....ഇതുവരെ ചെറായി ചേച്ചിമാര് മനസ്സിലുണ്ടായിരുന്നില്ല. ആ താങ്ങ് അന്ന് തന്നെ ഇവിടെ കൊടുത്തില്ലേ?
junaith.... കുടുംബശ്രീ ചക്ക മോര് കലക്കി
അനില്‍ജീ.....ഇതു കഴിഞ്ഞ ആഴ്ച കിട്ടിയതാ...
Ardra..... നന്ദി
ramanika ചേട്ടാ.... നന്ദി
ശിവാ..... ശിവ ശിവാ(നമ്പൂരിയുടെ ആത്മഗതമാണേ)
കുമാരാ.... നന്ദി
ശ്രദ്ധേയന്‍..... അതുകൊണ്ട് ചക്ക ഹല്‍വ തീര്‍ന്ന 'സന്തോഷം' പോയില്ലേ !!!
അപ്പു.... നന്ദി
അപ്പോ, ചക്ക വിശേഷം കഴിഞ്ഞിട്ടില്ല അല്ലേ?
എഴുത്തുകാരി ചേച്ചീ....ചക്കയുള്ള കാലത്തോളം ചക്ക വിശേഷങ്ങളും ബൂലോകത്തുണ്ടാകും എന്നാണ് എണ്റ്റെ പ്രതീക്ഷ.പക്ഷേ ചെറായി ചക്ക എണ്റ്റെ മനസ്സില്‍ നിന്ന് എന്നോ പോയിരുന്നു.
എന്തായാലും ചക്ക വിശേഷം ബഹു കേമായി ട്ടോ
മാഷെ ചക്ക കഥ കൊള്ളാം. നമ്പൂരി ഫലിതങ്ങള്‍ ഇനിയും പോരട്ടെ നമുക്കൊരു പുസ്തകം ഇറക്കി കളയാം.
ഓണാശംസകള്‍
കുറുപ്പേ.... ചക്കമോര് കുടിക്കാന്‍ വന്നതില്‍ സന്തോഷം
കൂട്ടുകാരാ.... പുസ്തകം ഇറക്കാ ന്നൊക്കെ പറഞ്ഞാ ബഡാ പാര്‍ട്ടി ആവൂലെ?നമുക്ക് ഇങ്ങനെയൊക്കെ പോരെ?
Post a Comment
നന്ദി....വീണ്ടും വരിക