Pages

Saturday, September 19, 2009

പുണ്യമാസം വിടപറയുമ്പോള്‍

പുണ്യമാസമായ റമസാന്‍ വിടപറയുകയായി.വാനില്‍ ശവ്വാല്‍ പിറവി ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പകല്‍ മുഴുവന്‍ നോമ്പ്‌ നോറ്റ്‌ ,രാത്രി നമസ്കാരാദി ആരാധനാകര്‍മ്മങ്ങളില്‍ നിരതമായി ആത്മീയശുദ്ധി കൈവരിച്ച വിശ്വാസികള്‍ നിര്‍ബന്ധദാനമായ സകാത്തും മറ്റു ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച്‌ സാമ്പത്തികശുദ്ധിയും കൈവരിച്ചു.ഇനി ആഘോഷത്തിന്റെ ദിനമായ ഈദ്‌.ഈദുല്‍ ഫിത്വ്‌ര്‍ എന്ന പെരുന്നാളാഘോഷം.(ചെറിയ പെരുന്നാള്‍ എന്ന് മലയാളികള്‍ പറയുന്നുണ്ടെങ്കിലും ആ പദപ്രയോഗത്തിന്റെ ഉത്‌ഭവം എവിടെ നിന്നാണെന്നറിയില്ല.ഈദുല്‍ ഫിത്വ്‌ര്‍ എന്നാല്‍ നോമ്പ്‌ മുറിക്കുന്ന ആഘോഷം എന്നാണ്‌ അര്‍ത്ഥം.അതായത്‌ ഒരു മാസത്തെ വ്രതം അവസാനിപ്പിച്ചുകൊണ്ടുള്ള ആഘോഷം) ഇന്ന് ആഘോഷങ്ങള്‍ എല്ലാം തന്നെ അതിരുകടക്കുന്ന പ്രകടനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്‌.ഒരു മാസം പരിശീലിച്ച പല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തുന്ന ദിനമായി നാം ഇന്നത്‌ ദര്‍ശിക്കുന്നു.ഇത്‌ എല്ലാ മതത്തിലും സംഭവിക്കുന്നുണ്ട്‌.റമസാന്‍ കഴിയുന്നതോട്‌ കൂടി മുസ്ലിംകളിലും ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മണ്ഠലവ്രതത്തിന്‌ ശേഷം ഹിന്ദുക്കളിലും ഈസ്റ്ററോടനുബന്ധിച്ച വ്രതത്തിന്‌ ശേഷം കൃസ്ത്യാനികളിലും പഴയ ജീവിതത്തിലേക്കുള്ള ഈ തിരിച്ചുപോക്ക്‌ നാം കാണുന്നു. എന്റെ കുട്ടിക്കാലത്ത്‌ തൊട്ടടുത്ത തീയേറ്ററില്‍ പെരുന്നാള്‍ ദിവസം പുതിയ സിനിമ വരും.തലേ ദിവസം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ ഇരുന്ന കുട്ടികളും യുവാക്കളുമായ മിക്കവരും അന്ന് തീയേറ്ററിന്റെ മുമ്പിലെ ക്യൂവിലുമുണ്ടാകും.എന്തൊരു വിരോധാഭാസമാണ്‌ താനീ ചെയ്തുകൂട്ടുന്നത്‌ എന്ന് അവന്‍ ചിന്തിക്കുന്നേ ഇല്ല.വീണ്ടും അടുത്ത റമളാന്‍ വരുന്നതോടെ ജീവിതം മാറും. എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടനത്തിന്‌ പോകുന്ന ഒരാളെക്കുറിച്ച്‌ എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു.അത്യാവശ്യം സമ്പന്നനായ അയാള്‍ ഒരു മദ്യാസക്തന്‍ കൂടിയാണ്‌.എന്നാല്‍ മണ്ഠലവ്രതാരംഭത്തോടെ കുടി നിര്‍ത്തി ആത്മീയകാര്യങ്ങളില്‍ സജീവമാകുന്നു.തീര്‍ത്ഥാടനം കഴിഞ്ഞ്‌ പിറ്റേന്ന് മുതല്‍ പൂര്‍വ്വാധികം ശക്തിയോടെ കുടി പുനരാരംഭിക്കുന്നു.അയ്യപ്പനുമായി അങ്ങനെ ഒരു അഡ്‌ജസ്റ്റ്‌മെന്റിലാണെന്ന് അയാള്‍ അടക്കം പറയുന്നു. ചുരുക്കിപറഞ്ഞാല്‍ ഒരു മാസത്തെ റിയാലിറ്റി ഷോ ആയി എല്ലാ മതങ്ങളിലേയും വ്രതാനുഷ്ഠാനം തരം താണിരിക്കുന്നു.വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്ന ശാരീരിക-മാനസിക-ആത്മീയ പരിശുദ്ധി ലഭിക്കാന്‍ മനുഷ്യമനസ്സുകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.ഈ പുണ്യമാസത്തിന്റെ വിടവാങ്ങല്‍ സമയത്തെങ്കിലും നാം ഒന്ന് ചിന്തിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റേയും ഹൃദ്യമായ ഈദാശംസകള്‍.

18 comments:

Areekkodan | അരീക്കോടന്‍ said...

ചുരുക്കിപറഞ്ഞാല്‍ ഒരു മാസത്തെ റിയാലിറ്റി ഷോ ആയി എല്ലാ മതങ്ങളിലേയും വ്രതാനുഷ്ഠാനം തരം താണിരിക്കുന്നു.വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്ന ശാരീരിക-മാനസിക-ആത്മീയ പരിശുദ്ധി ലഭിക്കാന്‍ മനുഷ്യമനസ്സുകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.ഈ പുണ്യമാസത്തിന്റെ വിടവാങ്ങല്‍ സമയത്തെങ്കിലും നാം ഒന്ന് ചിന്തിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു.

പള്ളിക്കുളം.. said...

വ്രതം നമ്മെ പരിവർത്തിപ്പിച്ചില്ലെങ്കി പിന്നെ
ഇത്രനാളും അന്നപാനീയങ്ങൽ ഉപേക്ഷിപ്പതിൽ അർത്ഥമില്ലതന്നെ.
ഇനി വരുന്ന പതിനൊന്നു മാസങ്ങൾ നമുക്കു മനസ്സിലാക്കിത്തരും വ്രതംകൊണ്ട് നമുക്കെന്തു നേട്ടമുണ്ടായി എന്ന്.

അരീക്കോടന് എന്റെ പെരുന്നാളാശംസകൾ!

വശംവദൻ said...

ഈദ് മുബാറക് !

പാവപ്പെട്ടവൻ said...

മാഷേ നന്നായിട്ടുണ്ട്
ഈദാശംസകള്‍.

ചിന്തകന്‍ said...

"വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്ന ശാരീരിക-മാനസിക-ആത്മീയ പരിശുദ്ധി ലഭിക്കാന്‍ മനുഷ്യമനസ്സുകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.ഈ പുണ്യമാസത്തിന്റെ വിടവാങ്ങല്‍ സമയത്തെങ്കിലും നാം ഒന്ന് ചിന്തിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു."

ശരിയാണ് മാഷെ.

ഈദുല്‍ ഫിത്വര്‍ ആശംസകള്‍!

Typist | എഴുത്തുകാരി said...

പെരുന്നാള്‍ ആശംസകള്‍.

മാണിക്യം said...

..ഈദ് മുബാറക് ..


മനസ്സും ശരീരവും ശുദ്ധിയാക്കി റമദാന്‍
വിട പറയുമ്പോള്‍ ശവ്വാല്‍ നിലാവ് !
ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുനാള്‍

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

പെരുന്നാള്‍ ആശംസകള്‍ നേരുന്നു...

OAB/ഒഎബി said...

ആബിക്കും കുടുംബത്തിനും പിന്നെ വായനക്കാർക്കും ഈദാസംശകൾ..

ഒരു നുറുങ്ങ് said...

പുണ്യ റമദാനിതാ വി...ട പറയുന്നു...
ഒരു ഈദുല്‍ഫിത്വര്‍ സ്ഥാനത്തു തന്നെ നല്‍കിയ
‘പടച്ചോനു”സര്‍വ്വസ്തുതിയും !!
"EID MUBARAK"

വാഴക്കോടന്‍ ‍// vazhakodan said...

അസ്സലാമു അലൈക യാ ഷഹറു രമളാന്‍!
ഈദ് മുബാറക്!

siva // ശിവ said...

ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍....

ജിപ്പൂസ് said...

പടച്ചോനെ പറ്റിക്കുന്ന ഈ പരിപാടി മാറേണ്ടതുണ്ട് അരീക്കോടന്‍ മാഷേ..

താങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഈദുല്‍ ഫിത്റ് ആശംസകള്‍.

Unknown said...

നന്മയുടെ സേനഹത്തിന്റെ പെരുന്നാൾ ആശംസകൾ

കണ്ണനുണ്ണി said...

താങ്കളുടെ ചിന്തകള്‍ ശരിയാണെന്ന് തോനുന്നു മാഷെ..
ഇതു മതത്തില്‍ ആയാലും ആത്മനിയന്ത്രണം എന്ന ഉന്നത ലക്‌ഷ്യം ആണ് വൃതങ്ങള്‍ കൊണ്ട് ഉദേശിക്കുന്നത്. വൃതം അനുഷ്ടിക്കുന്നതിലൂടെ കൈവരുന്ന ആ കഴിവ് ബാക്കി ജീവിതത്തില്‍ കൂടി പ്രാവര്‍ത്തികമാക്കണം , അങ്ങനെ സംതൃപ്തമായ ഒരു ജീവിതം നയിക്കാന്‍ കഴിയണം.. അപ്പോഴല്ലേ നാം നോറ്റ വൃത്തങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകു.
പക്ഷെ വൃത്തങ്ങളുടെ സന്ദേശം എത്ര കണ്ടു വൃതം നോക്കുന്നവര്‍ മനസിലാക്കുന്നു എന്ന് അറിയില്ല

Areekkodan | അരീക്കോടന്‍ said...

പള്ളിക്കുളം....അതെ ആ പരിവര്‍ത്തനം നാം പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു....

വശംവദാ....നന്ദി

പാവപ്പെട്ടവന്‍....അപ്പോ എന്നെ പിന്തുടരാനും തീരുമാനിച്ചു അല്ലേ....നന്ദി

ചിന്തകാ....ഈദ്‌ മുബാറക്ക്‌

Typist ചേച്ചീ....ആശംസകള്‍ നന്ദിപൂര്‍വ്വം സ്വീകരിക്കുന്നതോടൊപ്പം ഒരു ഈദ്‌ മുബാറക്ക്‌ തിരിച്ചും അര്‍പ്പിക്കുന്നു.

മാണിക്യം...തിരിച്ചും സാഹോദര്യത്തിന്റെ ഒരായിരം ഈദാശംസകള്‍

ഗിരീഷ്‌....സ്വാഗതം....ഈദ്‌ മുബാറക്ക്‌

OAB.....ഈദ്‌ മുബാറക്ക്‌

ഹാറൂണ്‍ക്ക...അതേ സര്‍വ്വസ്തുതിയും സര്‍വ്വലോക രക്ഷിതാവിന്‌...അല്‍ഹംദുലില്ലാഹ്‌

വാഴക്കോടാ....ദുബായിയില്‍ ആയതുകൊണ്ട്‌ കുറച്ചെങ്കിലും ഇംഗ്ലീഷില്‍ പറയാന്‍ പഠിച്ചു അല്ലേ? ഈദ്‌ മുബാറക്ക്‌

ശിവ.....സ്വീകരിച്ചു....തിരിച്ചും ഈദ്‌ മുബാറക്ക്‌

ജിപ്പൂസ്‌....അള്ളാ....ഞമ്മള്‍ പടച്ചോനെ പറ്റിച്ചൂ ന്നോ....അതല്ല ല്ലേ പറഞ്ഞത്‌...സോറി....ഈദ്‌ മുബാറക്ക്‌

അനൂപ്‌...ഈ ആഘോഷത്തില്‍ ഞങ്ങളോടൊപ്പം മനസ്‌ പങ്കുവച്ചതിന്‌ നന്ദി...ഈദ്‌ മുബാറക്ക്‌

Sabu Kottotty said...

ഒരുമാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം നല്ല ഒന്നാംതരം ബിരിയാണിയും ഐസ്ക്രീമും തന്നതിന് വൈകിയെങ്കിലും ഈദാശംസകല്‍...
അല്ലെങ്കിലും ഉണ്ട്ട്ടോ...

Areekkodan | അരീക്കോടന്‍ said...

കണ്ണനുണ്ണി... ചിന്തകള്‍ പങ്കു വച്ചതിന്‌ നന്ദി

കൊട്ടോട്ടീ...ഇത്‌ ഇങ്ങനെ ഓപണ്‍ ആയി പറഞ്ഞാല്‍ അടുത്ത പെരുന്നാളിന്‌ ഞാന്‍ ഇവിടെ ഒരു ബ്ളോഗ്‌ മീറ്റ്‌ നടത്തേണ്ടി വരും...ക്ഷണം സ്വീകരിച്ച്‌ ഇവിടം വരെ കുടുംബ സമേതം വന്നതില്‍ വളരെ വളരെ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക