ഇന്നലെ ഈദ് ദിവസം.ബൂലോകത്ത് വന്നതിന് ശേഷം ആറ് ഈദുകള്‍ കഴിഞെങ്കിലും ഈ വര്‍ഷത്തെ ഈദ് പല കാരണങളാലും എനിക്ക് എന്നും ഓര്‍മ്മിക്കത്തക്കതായിരുന്നു.സ്നേഹ-സാഹോദര്യ ബന്ധങള് ഊട്ടിയുറപ്പിക്കുക എന്ന ഈദിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായ ഒരു ഈദ് ആയി പടച്ചവന് അതിനെ മാറ്റി.
ഈദിന്റെ തലേദിവസം രാത്രി തന്നെ ഞാന്‍ കണ്ണൂര്‍ക്കാരനായ ഹാറൂണ്‍ക്കയെ ഫോണില്‍ ബന്ധപ്പെട്ടു.ബൂലോകത്തിലൂടെ മാത്രം അറിഞ്ഞ ഞങള്‍ സംസാരത്തിലൂടെ ഒരു കുടുംബത്തിലെ അംങങളെപ്പോലെയായി മാറി.ബൂലോകത്ത് മാത്രം ലഭിക്കുന്ന സൌഹൃദത്തിന്റെ ആഴം ഞങള്‍ പരസ്പരം മനസ്സിലാക്കി.(ബൂലോകത്ത് എന്റെ അന്നത്തെ അതിഥിയും മറ്റൊരാളും തമ്മില്‍ പൊരിഞതല്ല് നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല)
ബന്ധുവീടുകളിലൂടെ കറങുമ്പോഴാണ് ഒരു അജ്ഞാതനമ്പറില്‍ നിന്ന് ഫോണ്‍ വന്നത്.അത് അറ്റന്റ്റ് ചെയ്ത എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി - 1992ല്‍ ഡിഗ്രി പഠനത്തിന് ശേഷം ആദ്യമായി ആ സുഹൃത്തിന്റെ ശബ്ദം ഞാന്‍ കേട്ടു!ലക്ഷദീപിലെ ആന്ത്രൊത്തില് നിന്നുള്ള ഷിഹാബുദ്ദീന്റെ ശബ്ദം.17വര്‍ഷത്തെ ഇടവേള പക്ഷേ ഒരു ഫോണ്‍ വിളിയിലൂടെ ഞങളുടെ ഹൃദയങളെ പതിറ്റാണ്ടുകള്‍ അടുപ്പിച്ചു.ഇപ്പോള്‍ ഷിഹാബ് സ്വസ്ഥമായി സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്തു വരുന്നു .
ആ ഫോണ്‍ ചെയ്യുന്നതിനിടെ തന്നെ പല നമ്പറുകളില്‍ നിന്നായി വിളി വന്നുകൊണ്ടിരുന്നു.അവ എല്ലാം ഗള്‍ഫില്‍ നിന്നായിരുന്നു.ഭാര്യയുടെ ജ്യേഷ്ഠന്മാര് ആയിരിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും ഫോണടിച്ചത്.
“ജിദ്ദയില്‍ നിന്ന് ബഷീര്‍ ആണ്...”മറുതലക്കല്‍ നിന്ന് പറഞു
“ബഷീര്‍ വെള്ളറക്കാട്..??”ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അപ്പോഴേക്കും ബാക്കി കൂടി പറഞു...
“ഓ.എ.ബി....സോപ്-ചീപ്-കണ്ണാടി ബ്ലോഗ്...”
“ഓ...ഈദ് മുബാറക്..” പടച്ചവന് ഈ സുദിനത്തില്‍ എനിക്ക് തരുന്ന അനുഗ്രഹങളില്‍ ഞാന്‍ സ്തുതിയര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.കമന്റുകളിലൂടെ മാത്രം പരിചയമുള്ള അദ്ദേഹവും ഫോണ്‍ വയ്ക്കുമ്പോഴേക്കും എന്റെ ഹൃദയത്തില്‍ കുടിയേറിയിരുന്നു.
ചെറായി മീറ്റിന് ദിവസങള്‍ക്ക് മുമ്പ് മാത്രം പരിചയപ്പെട്ട കൊട്ടോട്ടിക്കാരനും കുടുംബവുമായിരുന്നു ഈ വര്‍ഷത്തെ എന്റെ മുഖ്യാതിഥികള്‍ .ഹൃദയപൂര്‍വ്വം എന്റെ ക്ഷണം സ്വീകരിച്ച് ബുദ്ധിമുട്ടി (മൂന്ന് കുട്ടികളേയും കൊണ്ട് ഓട്ടോയില്‍ പൂക്കോട്ടൂരില്‍നിന്ന് അരീക്കോട്ടെത്തുക എന്നത് നല്ല ബുദ്ധിമുട്ട് തന്നെയാണ്) എന്റെയും കുടുംബത്തിന്റേയും ഈദ് ആഘോഷങളില്‍ പങ്ക് ചേര്‍ന്ന കൊട്ടോട്ടിക്കാരനോടുള്ള നന്ദി ഞാന്‍ വാക്കുകളില്‍ ഒതുക്കുന്നില്ല,ഹൃദയത്തില്‍ ചേര്‍ക്കുന്നു.ഒപ്പം എന്റെ മകളുടെ ബ്ലോഗിന്റെ മുഖച്ഛായ തന്നെ മാറ്റിയ സേവനം നന്ദിയോടെ സ്മരിക്കുന്നു.
കൊട്ടോട്ടിക്കാരന്റെ കൂടെ ഇരിക്കുന്ന സമയത്ത് വീണ്ടും ഒരു അജ്ഞാതഫോണ്‍ വന്നു.
“സുധീറ് ആണ്...”
“ങേ...ഡിഗ്രിക്ക് കൂടെ പഠിച്ച് ഒരാള്‍ കൂടിയോ “എന്ന് ആത്മഗതം ചെയ്യുമ്പോഴേക്കും അദ്ദേഹവും പറഞു...”ഒമാനില്‍ നിന്ന്...ഓര്‍മ്മയില്ലേ....അംജുവിന്റ്റെ സുഹൃത്ത്...”
“ഓ...ഓര്‍മ്മയുണ്ട്.....”
ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനും ജിദ്ദയില്‍ താമസിക്കുന്നവനുമായ പത്താം ക്ലാസ്കാരന് അംജുവിന്റെ സുഹൃത്ത് ആ ബന്ധത്തിലൂടെ എന്നെ വിളിച്ച് കുശലാന്വേഷണം നടത്തുക!!
ഇനി എങനെ ഈ ഈദ് ഞാന്‍ മറക്കും?സുഹൃത്ത് ബന്ധങള് വീണ്ടും വിളക്കിച്ചേര്‍ക്കപ്പെട്ട ഈ ഈദ് മരിക്കുവോളം മനസ്സില്‍ നിന്ന് മായില്ല
27 comments:
ഇനി എങനെ ഈ ഈദ് ഞാന്‍ മറക്കും?സുഹൃത്ത് ബന്ധങള് വീണ്ടും വിളക്കിച്ചേര്‍ക്കപ്പെട്ട ഈ ഈദ് മരിക്കുവോളം മനസ്സില്‍ നിന്ന് മായില്ല
സന്തോഷത്തില്‍ പങ്കു ചേരുന്നു
ഇനിയും ഇതുപോലെ മറക്കാനാവാത്ത പെരുനാളുകള്‍ ഉണ്ടാവട്ടെ
ഇനിയുമിനിയും സൌഹൃദലോകം വളരട്ടെയെന്ന് ആശംസിക്കുന്നു....
ഇനിയും ഒരുപാട് നല്ല നല്ല സൌഹൃദങ്ങള്‍ ലഴിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.
കാലത്തിന്റെ പ്രയാണത്തില്‍ നിറം മങ്ങിപ്പോകാത്തത് ഇത്തരം സൌഹൃദങ്ങള്‍ക്ക് മാത്രമല്ലേ മാഷേ...........
കളങ്കം ഇല്ലാത്ത സ്നേഹം, അതിരുകളില്ലാത്ത സൗഹൃദം അതാണ് ഈ ബൂലോകം! അല്ലെ? :)
അരീക്കോടൻ മാഷിന്റെ സന്തോഷത്തിൽ പങ്കു ചേരട്ടെ.സൗഹൃദവലയങ്ങൾ ഇനിയും ഇനിയും വലുതാവട്ടെ
നാട്ടില്‍ വന്നപ്പോള്‍ ഞാനും മാഷെ വിളിച്ചിരുന്നു. അനില്‍@ബ്ലോഗാണ് നമ്പര്‍ തന്നത്. ഒന്ന് രണ്ട് തവണ ട്രൈ ചെയ്തു. ആാരും ഫോണെടുത്തില്ല. പിന്നെ വിചാരിച്ചു.. ചിലപ്പോള്‍ പരിചയമില്ലാത്ത നമ്പറുകള്‍ എടുക്കാറുണ്ടാവില്ലെന്ന്....
ദേ ഇവിടെ കാണുന്നു ആള് എല്ലാ നമ്പറുകളും എടുക്കുന്ന ആളാണെന്നു. ഞാന്‍ വിളിച്ച നമ്പര്‍ ചിലപ്പോള്‍ റോംഗായിരിക്കും അല്ലേ മാഷെ :)
ഓര്‍മ്മിച്ച് വെക്കാന്‍ പറ്റുന്ന പേരുന്നാള് അനുഭവം നന്നായിരിക്കുന്നു.
ഈദുല്‍ ഫിത്വര്‍ ആശംസകള്‍ .
ബൂലോക ബന്ധങ്ങള്‍ ഊഷമളമായി തന്നെ വളരട്ടെ മാഷെ.
പോസ്റ്റിലൂടെയും സ്പൊണ്ടേനിയസ്സായി വരുന്ന കമന്റ്റിലൂടെയും ഒരു വ്യക്തിക്കും അധികകാലം അഭിനയിക്കാന്‍ പറ്റില്ല, അവന്റെ മനസ്സ് നമുക്ക് ഇവയിലൂടെ വായിക്കാനാവു.അത് തന്നെയാണ് ബ്ലോഗ് സൌഹൃദങ്ങളുടെ അടിസ്ഥാനവും.
മാഷെ...
ഓരോ’ഈദും’ഒരുപാടൊരുപാടു സുഹ്രുത്തുക്കളെ
പരസ്പരം കൂട്ടിച്ചേര്‍ക്കുന്നു..
ഇന്നലെ ഈയുള്ളവനും അത് ഏറ്റുവാങ്ങി!
എന്റെ സന്തതസഹചാരിയായ ചക്ക്രകസേരയുമായി,
കണ്ണൂര്‍ സ്റ്റേഡിയത്തിലൊരുക്കിയ”ഈദ്ഗാഹി”ല്‍
പ്രാര്‍ഥിക്കാന്‍ പോയ എന്നെ ആയിരങ്ങള്‍ ഒരുമിച്ചു
നല്ല അഗ്മാര്‍ക്ക് സ്നേഹത്തില്‍‘പൊരിച്ചെ’ടുത്തു!
പ്രാര്‍ഥനക്കു നേത്രുത്വം വഹിച്ച ബഹുമാന്യദേഹം,
ടി.ആരിഫലി നല്കിയ സ്നേഹസന്ദേശം വല്ലാത്തൊരു
അനുഭൂതിയാണു ദൈവദാസന്മാര്‍ക്കു നല്കിയതു !
മാഷേ..ഇന്ന് ഞാന്‍ ബൂലോഗത്തും ആ സ്നേഹത്തിന്റെ അനുഭൂതി അനുഭവിക്കുന്നു..!!
മാഷെ , കോരിത്തരിച്ചു പോയി
എന്നെ ബോലോകത് നിന്നും ആരും വിളിചിലല്ലോ എന്ന പരിഭവവും തോന്നി. സിയാബിനെ കുറിച്ചുള്ള സത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വായിക്കുന്ന ഈ സമയത്ത് ഇത്തരം വായനകള്‍ കുളിരുനല്‍കുന്നു..
ഇതു വായിച്ചപ്പോള്‍ എനിക്കും വല്ലാതെ സന്തോഷം തോന്നുന്നു....
രമണിക ചേട്ടാ...വളരെ സന്തോഷം
വി.കെ....ബൂലോകത്തിന്റെ ഒരു ഭാഗത്ത് അടിപിടി,മറുഭാഗം സ്നേഹസമ്പന്നവും
ശ്രീ...അതേ,ലഭിക്കട്ടെ എന്ന് ആശിക്കുന്നു
മാറുന്ന മലയാളി....വളരെ സത്യം
വാഴേ....പക്ഷേ അടിപിടിയും ബൂലോകത്ത് നടക്കുന്നുണ്ട്.എങ്കിലും എനിക്ക് സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളൂ...
മീര....വളരെ സന്തോഷം
ചിന്തകാ...അങനെ സംഭവിച്ചെങ്കില്‍ അത് എനിക്കുണ്ടായ ഒരു നഷ്ടമായി ഞാന്‍ കാണുന്നു.ഫോണ്‍ അടുത്തുള്ള സമയത്ത് വരുന്ന എല്ലാ അഞാതകാളുകളും ഞാന്‍ എടുക്കാറുണ്ട്.താങ്കള്‍ വിളിച്ചപ്പോള്‍ സംഭവിച്ചത് എന്തെന്നറിയില്ല.വിളിക്ക് ഉത്തരം നല്‍കാത്തതില്‍ വ്യസനിക്കുന്നു.
അനില്‍...എല്ലാ സൌഹൃദങളും നിലനില്‍ക്കണം,നിലനിര്‍ത്തണം എന്നാണ് എന്റെ ആഗ്രഹം.
ഹാറൂണ്‍ക്ക...താങ്കള്‍ അത് നന്നായി ആസ്വദിക്കുക...ഇനിയും അതിനുള്ള അവസരങള്‍ ഉണ്ടാകട്ടെ,ആമീന്‍
തിരൂര്‍ക്കാരാ....ഇതേ എന്റെ നമ്പര്‍ 9447842699 ...എപ്പോ വേണേലും വിളിച്ചോളൂ...
ശിവ...താങ്കള്‍ എന്നെ ഇടക്കിടെ വിളിക്കുന്നത് പറയാന്‍ വിട്ടുപോയി....ആ സൌഹൃദവും ഞാന്‍ വിലമതിക്കുന്നു.
സൌഹൃദങള്‍ നീണാള്‍ വാഴട്ടെ....
താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു. ഒറ്റപ്പെടലിന്റെ കൊടും ചൂടില്‍ ആശ്വാസമാകുന്ന സൌഹൃദങ്ങളുടെ തണല്‍ ഇനിയുമിനിയും വ്യാപിക്കട്ടെ.
നോക്കണേ സന്തോഷങ്ങളും ബന്ധങ്ങളുമുണ്ടാവുന്ന വഴി.
(ബൂലോകത്തിലെത്തിയിട്ട് ആദ്യമായാണ് ഒരു ബ്ലോഗറെ ഫോണിൽ വിളിച്ചത്. അതും ഒരു പോസ്റ്റിന്റെ ഭാഗമായി രൂപാന്തരപ്പെടുത്തുമെന്ന് കരുതിയതേയില്ല)
എല്ലാവർക്കും ഇതു പോലെ സൌഹൃദങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു.
നന്ദിയോടെ....
അരീക്കോടൻ,
കൂട്ടായമകളുടെ ഉത്സവങ്ങൾ സൌഹൃദപ്പെരുമഴയുടെ ഇടയിലാവുമ്പോൾ കൂടുതൽ മനോഹരം.
ഒന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ..അകലങ്ങളിലെ സൌഹൃദങ്ങൾ കൂടുമ്പോൾ തൊട്ടടുത്ത അയൽക്കാനേ സ്നേഹിക്കാതെ പോകരുത്.ഒരിക്കലും സംസാരിക്കാതിരുന്ന അയൽക്കാരനുമായി “വെർച്വൽ സൌഹൃദം” ചാറ്റിൽ കൂടി ഉണ്ടായിട്ടും ആളിനെ തിരിച്ചറിയാതെ പോയ ഒരു കഥ വായിച്ചതോർക്കുന്നു.
നന്ദി ആശംസകൾ..!
പാവത്താന്‍... ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന് നന്ദി
OAB...ആദ്യമായി വിളിച്ചത് ഒരു പോസ്റ്റ് ആയത്, അന്നു തന്നെ യാദൃശ്ചികമായി പലരും സൌഹൃദം പങ്കിട്ടപ്പോഴാണ്.പിന്നെ ഒരു ബ്ളോഗര്‍ മറ്റൊരു ബ്ളോഗറെ ഫോണിലൂടെ ബന്ധപ്പെടുമ്പോള്‍ തന്നെ വളരെ സന്തോഷം തോന്നാറുണ്ട്.ഏറനാടന്‍ എന്നെ ആദ്യമായി വിളിച്ച ദിവസവും ഞാന്‍ ഇതുപോലെ ഓര്‍മ്മിക്കുന്നു.
സുനില്‍ജീ....വളരെ നല്ല ഉപദേശം.എണ്റ്റെ വിശ്വാസപ്രകാരം അയല്‍ക്കാരനെ സ്നേഹിക്കാത്തവന് മുസ്ളിമല്ല.OAB ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിണ്റ്റെ യുവത്വത്തിണ്റ്റെ ഒരു കാരണം അദ്ദേഹം പറയുന്നത് അയല്ക്കാരന് നന്നാവുന്നതില്‍ സന്തോഷിക്കുന്നത് കൊണ്ട് എന്നാണ്.അങ്ങനെയൊരു മനസ്സ് എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സാമൂഹ്യജീവിതം എത്ര ആനന്ദകരമാകുമായിരുന്നു.
വളരെ വൈകി ഈ വഴി വന്നവനാൻ .
മാഷേ എനിക്കു ഒത്തിരി ഇഷ്ട്മായി
വൈകിയെങ്കിലും താങ്കളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു.
Your blog on Eid was wonderful mashe. As you said, friendship is the most wonderful thing one get in this world
നിഷാര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം...ഇഷ്ടമായത് എന്നെയൊ അതോ പോസ്റ്റോ?
വശംവദാ....നന്ദി വൈകിപ്പിക്കുന്നില്ല!!!
Nishima...മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം...ചിന്തകള്‍ പങ്കുവച്ചതിന് നന്ദി(മലയാളത്തില്‍ ബ്ലോഗ് ഇല്ലേ?)
പുതിയ പുതിയ സൌഹൃദങ്ങള്‍!!
ഈ സുഹൃദ്ബന്ധങ്ങള്‍ എന്നെന്നും നിലനില്ക്കട്ടെ. സന്തോഷത്തില്‍ പങ്കുകൊള്ളുന്നു .
വളരെ ശരിയാണ്.
എന്നെ സംബന്ധിച്ച് ബൂലോകത്തെത്തിയ ശേഷം ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമാണന്ന്. അരീക്കോടന്‍ മാഷിനും കുടുംബത്തിനും നാഥന് നല്ലതു മാത്രം വരുത്തട്ടെ...
അരുണ്‍....അതെ അതെ
ഗീത്...സ്വാഗതം.ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന് നന്ദി
കൊട്ടോട്ടീ...ക്ഷണം സ്വീകരിച്ച് ഞങളുടെ കൂടെ ഈദിന്റെ ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന് പറഞറിയിക്കാനാവാത്ത നന്ദിയുണ്ട്.പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കട്ടെ,ആമീന്‍
ഈ പോസ്റ്റ് ഇട്ട് പിറ്റേ ദിവസം കുവൈത്തില്‍ നിന്നും തിരൂര്‍ക്കാരന്‍ വിളിച്ചു കുറേ നേരം സംസാരിച്ചു.കൂടെയുള്ള എന്റെ സുഹൃത്ത് , വിളിച്ചത് ആരെന്ന് ചോദിച്ചു.ബ്ലോഗിലൂടെ പരിചയമുള്ള ,തമ്മില്‍ കാണാത്ത സുഹൃത്ത് എന്ന് പറഞപ്പോള് എന്റെ ഈ സുഹൃത്ത് അന്തം വിട്ടു നിന്നു.ഇന്നലെ ഫൈസല്‍ കൊണ്ടോട്ടിയും വിളിച്ചിരുന്നു.ഇങനെ കുറേ ദിവസങളായി അരീക്കോടന്‍ ഹാപ്പിയാണ്.
മാഷിന്റെ സന്തോഷത്തിനെന്റെയുമൊരു സന്തോഷം
കാട്ടിപ്പരുത്തി...ഞമ്മക്ക് പെരുത്ത് സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക