Pages

Wednesday, October 07, 2009

അഴീക്കോടന്‍ മാഷും അരീക്കോടന്‍ മാഷും

ഒരാഴ്ച മുമ്പ്‌ രാത്രി പതിനൊന്ന് മണി.ഞാന്‍ ഉറങ്ങാനായി കിടന്നു.ഉടന്‍ മൊബൈല്‍ ഫോണ്‍ റിംഗ്ചെയ്തു. "മാഷെ....ഞാന്‍ ശശി കൈതമുള്‍ " "ങാ..." എനിക്ക് ബ്ലോഗില്‍ മാത്രം പരിചയമുള്ള അയാളുടെ സമയത്തെ വിളിയുടെ പൊരുള്‍അറിയാതെ ഞാന്‍ മൂളി. "ഒക്ടോബര്‍ ആറിന്‍ വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ , ജ്വാലകള്‍ശലഭങ്ങള്‍ എന്ന എന്റെ പുസ്തകം ഡോ: സുകുമാര്‍ അഴീക്കോട്ട് പ്രകാശനം ചെയ്യും.മാഷ്‌ ചടങ്ങില്‍എത്തണം." "....സന്തോഷം...ഇന്ഷാ അല്ലാ ഞാന്‍ വരും...." അസമയത്ത്‌ കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ ഫോണ്‍ വച്ചു. * * * * * ഒക്ടോബര്‍ ആറിന്റെ സായാഹ്നം. അല്പം വൈകി ഞാനും ടൌണ്‍ ഹാളില്‍ എത്തി.ബൂലോകത്ത്അന്നും ഇന്നും നിരക്ഷരനായ ജുബ്ബക്കാരന്‍ ,ദേ കണ്ണനെ പോലെ, ആകെ വന്ന നാരികല്‍ക്കിടയില്‍ഏറ്റവും മുന്നില്‍ ഇരിക്കുന്നു!ഒട്ടും സമയം കളയാതെ ഞാനും അങ്ങോട്ട് ഓടി . നിരക്ഷരന്‍ ലോകത്തില്‍ തന്നെയല്ലെ എന്നറിയാന്‍ ഒന്ന്‍ തോണ്ടി . "ഹലോ....മാഷ്‌ എപ്പോ എത്തി...?" "ദേ ഇപ്പൊ വന്നതെ ഉള്ളൂ..." "ഇത്...അരീക്കോടന്‍ മാഷ്‌..." നിരക്ഷരന്‍ എന്നെ ഒരു സ്ത്രീക്ക്‌ പരിചയപ്പെടുത്തി. "ങേ....!!!" അവരുടെ ഞെട്ടല്‍ ഞാന്‍ നേരിട്ട് കണ്ടു. "ബ്ലോഗിലെ എഴുത്ത്തുകാരനാ...." നിരക്ഷരന്‍ മുഴുവനാക്കിയപ്പോള്‍ അവരുടെ ഞെട്ടല്‍ അല്പം മാറി. ഡോ: സുകുമാര്‍ അഴീക്കൊടില്‍ നിന്ന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കേണ്ട സിസ്റര്‍ ജെസ്മിആയിരുന്നു സ്ത്രീ.നിരക്ഷരന്‍ അരീക്കോടന്‍ മാഷ്‌ എന്ന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍കേട്ടത്‌ അഴീക്കോടന്‍ മാഷ്‌ എന്നായിരുന്നു!!! സിസ്റര്‍ പുതിയ അഴീക്കോടന്‍ മാഷേ കണ്ട്ട്ട് ബോധംകെട്ട് വീഴാഞ്ഞത് ഭാഗ്യം.

30 comments:

Areekkodan | അരീക്കോടന്‍ said...

അസമയത്ത്‌ കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ ഫോണ്‍ വച്ചു.

കാട്ടിപ്പരുത്തി said...

അപ്പോള്‍ അടുത്ത പരിപാടി എന്നാ?

വീ കെ said...

പേരു കേട്ട് തെറ്റിദ്ധരീച്ചതിൽ അൽഭുതപ്പെടാനില്ല...!!?

വാഴക്കോടന്‍ ‍// vazhakodan said...

കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ ഫോണ്‍ വച്ചു :)

.......മുഫാദ്‌.... said...

അഴീകൊടിനെ കണ്ടു അരീകൊടനാനെന്നു കരുതിയോ ....?

ഹരീഷ് തൊടുപുഴ said...

ഡോ: സുകുമാര്‍ അഴീക്കൊടില്‍ നിന്ന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കേണ്ട സിസ്റര്‍ ജെസ്മിആയിരുന്നു ആ സ്ത്രീ.നിരക്ഷരന്‍ അരീക്കോടന്‍ മാഷ്‌ എന്ന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍കേട്ടത്‌ അഴീക്കോടന്‍ മാഷ്‌ എന്നായിരുന്നു!!! സിസ്റര്‍ പുതിയ അഴീക്കോടന്‍ മാഷേ കണ്ട്ട്ട് ബോധംകെട്ട് വീഴാഞ്ഞത് ഭാഗ്യം.


ഫഹവാനേ..!!
ആ സിസ്റ്റെറെങ്ങാനും താഴെപ്പോയായിരുന്നെങ്കിൽ..
അരീക്കോടൻ മാഷിന്റെ അവസ്ഥ എന്താകുമായിരുന്നു..??

സേതുലക്ഷ്മി said...

:)

jayanEvoor said...

നിര്‍ദോഷമായ നേരമ്പോക്ക്‌!

Clipped.in - Indian Blog roll said...

ente pusthakavum prakaashippikkanamaayirunnu... Azheekkodan maashinu samayam undaaavumo ?

ramanika said...

:)

കുമാരന്‍ | kumaran said...

hahaha.. kalakki..

nalini said...

നന്നായിട്ടുണ്ട് ട്ടാ..!!

Areekkodan | അരീക്കോടന്‍ said...

കാട്ടിപരുത്തി....നാളെ നാളെ

വീ.കെ.....തെറ്റിദ്ധാരണ ശരിദ്ധാരണ ആയിരുന്നെങ്കില്‍?

വാഴക്കോടാ....സന്തോഷം

മുഫാദ്.....അങിനേയും ഒരു കാലം വരാം,അതിന് അദ്ദേഹവും ഞാനും ജീവിച്ചിരിക്കണം എന്ന് മാത്രം.

ഹരീഷ്ജീ....ഞാന്‍ അടുത്ത സിറ്റി ബസിന് കയറും,പാവം നിരക്ഷരന്‍ ബസിന്റെ ബോഡും വായിക്കാനറിയാതെ നില്‍ക്കുന്ന ആ അവസ്ഥ....

സേതുലക്ഷ്മീ...നന്ദി

ജയന്മാഷ്.....സംഗതി ഉണ്ടായതാ

ക്ലിപ്പ്‌ഡ്‌ ഇന്‍.....സ്വാഗതം.എന്താ സംശയം,ഞാന്‍ റെഡി.ഞങള്‍ തമ്മില്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കേ ഉള്ളൂ...

രമണിക ചേട്ടാ...നന്ദി

കുമാരാ....നന്ദി

നളിനി....സ്വാഗതം

പള്ളിക്കുളം.. said...

ഈ അരീക്കോടൻ എന്ന പേരിലൂം എന്തോ ഒരു ബുദ്ധിജീവിത്വം ഉണ്ട് കേട്ടോ...
:)

Ardra Azad said...

:)

ശ്രീ said...

:)

വശംവദൻ said...

:)

ദീപു said...

:)

Areekkodan | അരീക്കോടന്‍ said...

പള്ളിക്കുളം...അരീക്കോടൻ എന്ന പേരിലൂം ഒരു ബുദ്ധിജീവിത്വം ????

ആര്‍ദ്ര,ശ്രീ,വശംവദന്‍,ദീപു.....എല്ലാവര്‍ക്കും നന്ദി

ഭായി said...

ശെരിയാ..സിസ്റ്റെര്‍ ബോധം കെട്ട് വീഴാഞത് സിസ്റ്ററിന്റെ ഭാഗ്യം തന്നെയാ..വീണിരുന്നെങ്കില്‍ അരീക്കോടന്‍ സിസ്റ്റെര്‍ വീഴാതെ കയറി പിടിക്കുമായിരുന്നു...:-)

കണ്ണനുണ്ണി said...

മാഷെ :)

അനിൽ@ബ്ലൊഗ് said...

ഹി ഹി ...
:)

sherriff kottarakara said...

അരീക്കോടു മാഷും അഴീക്കോടു മാഷും തമ്മിൽ ഒരു "ഴ്‌" യുടെ വ്യത്യാസം മാത്രമല്ലേ ഉള്ളൂ, ഓ അതു സാരമില്ല.

Areekkodan | അരീക്കോടന്‍ said...

ഭായീ....അസൂയക്കും എന്റെ തലയ്ക്കും മരുന്നില്ല ട്ടോ...

കണ്ണനുണ്ണീ....നന്ദി

അനില്‍ജീ....നന്ദി

ശരീഫ് ക്കാ....അതെ,ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് മാത്രം.

മീര അനിരുദ്ധൻ said...

അതു കലക്കി അഴീക്കോടൻ മാഷേ

കൊട്ടോട്ടിക്കാരന്‍... said...

കൈതമുള്‍ തറച്ച 'സന്തോഷത്തോടെ' ഞാന്‍ പോസ്റ്റും വായിച്ചു..

ഭൂതകുളത്താന്‍ ..... said...

അരീക്കോടന്‍ മാഷേ ...ഒരു തമാശ പറഞ്ഞോട്ടെ ഈ ഭൂതം .....ആ സിസ്റ്റര്‍ മനസ്സില്‍ ഓര്‍ത്തു പോയിരിക്കണം .."അഴുകി "ക്കൊടന് പകരം "അഴീ '" ക്കോടന്‍ എന്നാണല്ലോ നോട്ടീസ് അടിച്ചിറക്കിയത്‌ ....എന്‍റെ കര്‍ത്താവേ ......

Areekkodan | അരീക്കോടന്‍ said...

മീര....പറഞ്ഞ് പറഞ്ഞ് ഇനി ഞാന്‍ അഴീക്കോടന്‍ മാഷ് ആകുമോ?

കൊട്ടോട്ടീ....എനിക്കു ഒന്നുകൂടി സന്തോഷം

ഭൂതമേ....ആ സിസ്റ്റര്‍ ഇതൊന്നും അറിയുന്നുണ്ടാവില്ല,പാവം

സ്വതന്ത്രന്‍ said...

അരിക്കോടന്‍ മാഷെ.... അഴികൊടിനോളം പ്രശസ്തനവട്ടെ താങ്കളും
എന്ന് ആശംസിക്കുന്നു .അപ്പോള്‍ പിന്നെ സിസ്റ്റര്‍ ഞെട്ടിയതുപോലെ
ആര്‍ക്കും ഞെട്ടേണ്ടി വരില്ലല്ലോ ..........

Areekkodan | അരീക്കോടന്‍ said...

സ്വതന്ത്രാ....ആശംസകള്‍ക്ക് നന്ദി.സംഗതി ശരിയാണ്,പക്ഷേ??

Post a Comment

നന്ദി....വീണ്ടും വരിക