Pages

Tuesday, October 20, 2009

ശശിയണ്ണന്‍ വിദേശത്ത് നിന്നും തൂറ്റി !!!

അമളി അമളി എന്ന് പറയുന്നത് മുസ്സോളിനിയുടെ (അതാരാന്ന് ബൂലോകത്തെ വേറെ ഏതെങ്കിലും മാഷമ്മാരോട്‌ ചോദിക്കുക) മാത്രം കുത്തകയല്ല എന്ന് എനിക്ക് എന്നും എന്നും ബോധ്യം വരാറുണ്ട്.ഇതുവരെ സംഭവിച്ചവ അക്കമിട്ട് നിരത്തിയിരുന്നെങ്കില്‍ ഗൂഗോളിന്റെ അയല്‍‌വാസി ആകുമായിരുന്ന അവയില്‍ ഒന്ന് കൂടി ഇതാ.
*                           *                                *

ബൂലോകത്ത് കറങ്ങലല്ലാതെ കോളേജില്‍ മറ്റു പണി ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഞാന്‍ ട്വിറ്ററില്‍ ചെന്നുകയറിയത്.ചന്ദ്രനില്‍ പത്ത് സെന്റ് സ്ഥലവും വാങ്ങി പോന്ന പോലെ ,അവിടെ ഒരു അക്കൌണ്ടും ഉണ്ടാക്കി ഞാന്‍ സ്ഥലം വിട്ടു.


കാലന്റെ വായില്‍ കടന്ന് കാലചക്രം കറങ്ങി ,ഭൂമിയുടെ അച്ചുതണ്ടില്‍ ഭൂമിയും കറങ്ങി ,പനിപിടിച്ച് എന്റെ തലയും കറങ്ങി.ഈ കറക്കങളുടെ പ്രവാഹത്തിനിടക്കാണ് എന്റെ മെയില്‍ ബോക്സില്‍ ട്വിറ്ററില്‍ നിന്ന് ഓരോ മെസേജ് വരാന്‍ തുടങ്ങിയത്......

“ആ കോന്തന്‍ ഫോളോസ് യൂ, ഈ കോന്തന്‍ ഫോളോസ് യൂ,മറ്റേ കോന്തന്‍ ഫോളോസ് യൂ  !!!“ അതും ചെറിയ കോന്തന്മാരല്ല,ഇന്റര്‍നാഷണല്‍ പെണ്‍കോന്തന്‍സ് വരെ!!!

ഇവരെല്ലാവരും കൂടി എന്നെ ഫോളോ ചെയ്യുന്നത് എന്തിനാ ദൈവമേ, വല്ല പൊട്ടക്കിണറ്റിലും വലിച്ചെറിയാനാണോ എന്ന പേടി മനസ്സില്‍ തൂങിയപ്പോളാണ് നമ്മുടെ ശശിയണ്ണന്‍ (പഴയ അണ്ടര്‍വെയര്‍ സെക്രട്ടറി,ഇപ്പോ എന്നും വിദേശത്തുള്ള മന്ത്രി) വിദേശത്ത് നിന്നും തൂറ്റി എന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ശ്രവിച്ചത്.ഇവിടെ കന്നാലി ക്ലാസ്സും വിശുദ്ധപശുക്കളും എല്ലാം എഴുന്നള്ളിച്ച്  വിദേശത്ത് പോയി പരസ്യമായി അവയുടെ സ്വഭാവവും കാണിച്ചു എന്ന് വിചാരിച്ചപ്പോഴേക്കും വാര്‍ത്ത തിരുത്തി.....തൂറ്റിയതല്ല, ട്വീറ്റി....

എങ്കില്‍ ഇനി എന്റെ പത്ത് സെന്റില്‍ ഒന്ന് തൂറ്റി നോക്കാം എന്നു കരുതി ഞാനും എന്റെ പഴയ അക്കൌണ്ടിന്റെ പൂട്ട് പൊളിച്ചു.പെരുച്ചാഴിയും കൂറയും പല്ലിയും എല്ലാം, ലോകാവസാനമായി എന്ന് കരുതി തലങ്ങും വിലങ്ങും പാഞ്ഞു.എന്റെ മുമ്പില്‍ തുറന്ന ട്വിറ്ററിന്റെ വാതായനത്തിന്റെ മുകളില്‍ ഒരു ഗമണ്ടന്‍ ചോദ്യം കിടക്കുന്നു.---What are you doing ?


ഏതൊരു മാഷെയും പോലെ ഞാനും എന്റെ പണി സത്യമായിട്ടങ്ങ് ടൈപി.പിന്നെ കുറച്ചുനേരം വേറെ വല്ലവരും തൂറ്റുന്നുണ്ടോ ,ച്ചെ,ട്വീറ്റുന്നുണ്ടോ എന്നൊക്കെ നോക്കി നടന്നെങ്കിലും മാമൈദര്‍മാന്‍ കൊണ്ടോട്ടി പോയപോലെ ഞാന്‍ തിരിച്ചുപോന്നു.

പിറ്റേ ദിവസവും ഞാന്‍ അവിടെ ഒന്ന് കൂടി കയറി നോക്കി.അതാ കിടക്കുന്നു ആ ഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?പാവം ഇന്നലെ പറഞ്ഞുകൊടുത്തത് മറന്നുപോയിരിക്കും .അതുകൊണ്ട് ഞാന്‍ അത് ഒന്നു കൂടി ടൈപി.പിന്നെ  ശശിയണ്ണന്റെ വാര്‍ത്തയില്‍ കേട്ട സംഗതി ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ വേഗം സ്ഥലം വിട്ടു.


അടുത്ത ദിവസവും ഞാന്‍ അതേ വാതിലിലൂടെ കയറി.അതാ കിടക്കുന്നു ആ ഗമഗമണ്ടന്‍ ചോദ്യം വീണ്ടും.---What are you doing ?

“ *@ %$^#@ %@ %^&$# ^%&$   @ %$^#@ %    @ %$^#@ % “  (ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌)    
ഇനി മേലാല്‍ എന്നോട് ഈ ചോദ്യം ആവര്‍ത്തിക്കരുത് എന്നതിനാല്‍ നല്ല പച്ചമലയാളത്തില്‍ ഉരുവിട്ട് ഹിബ്രുവില്‍ അങ്ങോട്ട് ടൈപി.(കീബോഡിന് ഹിബ്രു നല്ല വശമായതിനാല്‍ എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല.)ശേഷം എന്റെ ഹിബ്രു അവര്‍ക്ക് മനസ്സിലാക്കാന്‍ അവരെ ഒന്ന് സഹായിക്കാം എന്ന് കരുതി ഞാന്‍ അവരുടെ ഹെല്പില്‍ പോയി.അപ്പോഴല്ലേ അറിയുന്നത് , തൂറ്റാനുള്ള അവരുടെ കോഡ് ആ‍ണത്രേ What are you doing ? എന്ന ചോദ്യം.എന്നാലത് ആദ്യം പറഞ്ഞു കൂടായിരുന്നോ  %^&$# ^%&$  %^&$# ^%&$  %^&$# ^%&$   ( വീണ്ടും ഹിബ്രു ഡിക്ഷണറിയോട്‌ കടപ്പാട്‌) എന്ന് ഒന്നുകൂടി ഉരുവിട്ട് ഞാന്‍ നന്നായൊന്ന് മുങ്ങിക്കുളിക്കാന്‍ നേരെ ചാലിയാറിലേക്ക് നടന്നു.

24 comments:

Areekkodan | അരീക്കോടന്‍ said...

ആ കോന്തന്‍ ഫോളോസ് യൂ, ഈ കോന്തന്‍ ഫോളോസ് യൂ,മറ്റേ കോന്തന്‍ ഫോളോസ് യൂ !!!അതും ചെറിയ കോന്തന്മാരല്ല,ഇന്റര്‍നാഷണല്‍ കോന്തന്‍സ്!!!

OAB/ഒഎബി said...

ഈശ്വരോ രക്ഷതു...
ഇതൊന്നുമറിയാത്ത ഞാനെത്ര ഭാഗ്യവാൻ..

നരിക്കുന്നൻ said...

ഈ ബൂലോഗത്തിൽ തന്നെ അത്യാവശ്യം തൂറ്റാനുള്ളോണ്ട് എനിക്കത്തരം അഹങ്കാരങ്ങളൊന്നും ഇല്ല. മാഷിനെ ഫോളോ ചെയ്യണവന്മാരെ സൂക്ഷിക്കണം കെട്ടാ...ഇന്റർനാഷണൽ കോന്തൻസ്..:)

ചിരിപ്പിച്ചു.

തിരൂര്‍കാരന്‍ said...

മാഷെ,
ഞാനും ഒന്ന് "തൂറാന്‍" നോക്കിയത..ഇത്ര പരസ്സ്യായിട്ടു നമ്മക്ട് സരിയാവൂലാന്നു ബിജാരിച്ചു നമ്മള് ഇങ്ങട്ട് പോന്നു... മുസീബത്താണ് മാഷെ ഓനെ നമ്മള്‍ പുടിച്ച നിക്കൂല..

കുമാരന്‍ | kumaran said...

hahaha

Typist | എഴുത്തുകാരി said...

കുറേപ്പേരൊക്കെ എന്നേം വിളിച്ചു,
...... wants to keep up with you on Twitter ന്നൊക്കെ പറഞ്ഞിട്ട്. പക്ഷേ ഞാനാരാ മോള്, ഞാന്‍ പോയില്ല. ഇന്റര്‍നാഷണല്‍ കോന്തന്‍സൊക്കെ ഫോളോ ചെയ്യുമെങ്കില്‍ ഒന്നു നോക്കിയാലോ?

ഭായി said...

അപ്പോള്‍ അരീക്കോടന്‍ എന്നത് മാറ്റി ഇനി ടീറ്റിക്കോടന്‍ എന്നാക്കണമല്ലോ ടീറ്റി മഷേ.....

അപ്പൂട്ടന്‍ said...

മാഷ്‌ എങ്ങിനെ തൂ..... ഛെ ട്വീറ്റും എന്നറിയാനായിരിക്കും ഫോളോ ചെയ്യുന്നത്‌.

ദൂഷിക്കണേ.....


ഓരോരുത്തന്മാര്‌ ഫോളോ ചെയ്ത്‌ ഫോളോ ചെയ്ത്‌ അവസാനം റാംജിറാവ്‌ സ്റ്റയിൽ ചോദ്യം വേണ്ടിവരും, കുഞ്ചൻ മത്തായി ചോദിച്ചതുപോലെ

സത്യം പറ.... ഇന്നലെ രാത്രി.... എല്ലാരും ഉറങ്ങിക്കഴിഞ്ഞപ്പോൾ..... നീയും സാറും മാത്രം വീട്ടിലുള്ളപ്പോൾ...... കിഡ്‌നാപ്പിങ്ങ്‌ നടന്നില്ലേ......ഏതായാലും ആരാധകന്മാരും അനുയായികളും അനുഭാവികളും ആയി കൊറേ എണ്ണത്തിനെ ഇപ്പൊത്തന്നെ തീറ്റിപ്പോറ്റുന്നതിനാൽ വേറെ തൂ..... (ഛെ, പിന്നേം തെറ്റി) ട്വീറ്റി ആൾക്കാരെ ഉണ്ടാക്കുന്നില്ല.

Areekkodan | അരീക്കോടന്‍ said...

OAB...തൂറ്റാന്‍ ഇടമില്ലാതാകുമ്പോള്‍ സ്ഥലം കിട്ടാനായി ഇപ്പോഴേ രെജിസ്റ്റര്‍ ചെയ്തോളൂ.

നരിക്കുന്നാ...ഞാന്‍ SPG സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്.നമ്മുടെ ആന്റണി സാര്‍ അല്ലേ മന്ത്രി,പിന്നെ മോഹന്‍ലാല്‍ പേടിത്തൂറല്‍ ആര്‍മിയുടേ ലെഫ്റ്റോ റൈറ്റോ ആയ കേണലും

തിരൂര്‍ക്കാര...അതൊക്കെ നമ്മളെ ശശിയണ്ണന് തന്നെ പറ്റൂ.

കുമാരാ...

എഴുത്തുകാരി ചേച്ചീ...വേല മനസ്സിലിരിക്കട്ടെ എന്ന് അന്ന് പറഞ്ഞതില്‍ ഇപ്പോ നഷ്ടബോധം അല്ലേ?പ്രിയമോള്‍ അറിയണ്ട ഈ വയസ്സാംകാലത്ത് ഇന്റര്‍നാഷണല്‍ കോന്തന്മാരുടെ പിന്നാലെയുള്ള ഓട്ടം.

ഭായീ...അതു വേണ്ട.ഇപ്പോഴത്തെ പേര് തന്നെയാ ഒരു ഒന്നൊന്നര സുഖം.

അപ്പൂട്ടാ...ഞാന്‍ പേടിച്ച് ഓടി തൂറ്റുന്നതു വരെ അവര്‍ എന്നെ ഫോളോ ചെയ്യും.പിന്നെ ഇവിടെ ട്വീറ്റുകയൊന്നും വേണ്ട,അവര്‍ വെറുതെ നമ്മുടെ ആസനം താങിക്കോളും ന്നേ!!!

സംശയ രോഗി said...

എന്ത് കുന്തമായാലും ശശിയണ്ണന്റെ മണ്ടയ്ക്ക് എന്നതാണല്ലോ ബ്ലോഗിലെ "ലേറ്റസ്റ്റ് ഫാഡ്"

ഭൂതത്താന്‍ said...

പിന്നെ അന്ന് ശശിയണ്ണന്റെ വാര്‍ത്തയില്‍ കേട്ട സംഗതി ചെയ്യാനുള്ളത് കൊണ്ട് ഞാന്‍ വേഗം സ്ഥലം വിട്ടു.

ഹ ഹ ....ഇങ്ങനെ ചിരിപ്പിക്കല്ലേ മാഷേ .....നന്നായി രസിച്ചു ട്ടോ ...മാഷ്‌ വിട്ടോ ....തൂ ..ച്ചെ ...ട്വീട്ടാന്‍...

ramanika said...

അല്ല ശരിക്കും what are you doing ?
ട്വിറ്റെര്‍ ശശി തരുരും കന്നുകാലി ക്ലാസും ആയി പോയിക്കോട്ടെ
നമ്മുക്ക് ബ്ലോഗിങ്ങ്‌ മതി ...........
പോസ്റ്റ്‌ കൊള്ളാം!

rejish said...

ആബിദ്,
അടിപൊളി

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മാഷെ അതാ പറയുന്നേ കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന്
കലക്കി മറിച്ച് ട്ടാ

ബിനോയ്//HariNav said...

ഹഹ്‌ഹ ഞാന്‍ തൂറ്റിയോടി.. സോറി തോറ്റോടി :)

ഗീത said...

ട്വീറ്റാറില്ലാ...
ഓര്‍ക്കുട്ടാറില്ലാ...
ഫേസ്ബുക്കാറില്ലാ...

Areekkodan | അരീക്കോടന്‍ said...

സംശയരോഗി....സ്വാഗതം.ഇന്ത്യയിലെ സാധാ ജനത്തെ ഇത്ര അധികം അവഹേളിച്ച ഒരു എം.പി യെക്കുറിച്ച് നല്ലതും പറയാന്‍ പാടില്ലേ?

ഭൂതത്താനേ....ഇന്ന് പ്രധാന പരിപാടി അതു തന്നെ ആയിരുന്നു,യേത് ?

രമണിക ചേട്ടാ...അയാള്‍ കാണിക്കുന്ന ആ കോപ്പ് എന്താന്ന് അറിയാന്‍ പോയതാ.ബ്ലോഗിങ് തന്നെ അതിലും നല്ലത്.

രെജീഷ്...നന്ദി

കുറുപ്പേ...അത് ശശിയണ്ണാന്‍ ദുഫായി വരുമ്പം പറഞ്ഞു കൊടുക്കണേ.ആ ചൊല്ലൊന്നും മൂപ്പര്‍ കേട്ടിട്ടുണ്ടാവില്ല.

ബിനോയ്...ഓടണ്ട ഓടണ്ട ഓടിത്തളരേണ്ട ഓമന പൂമുഖം വാടിടേണ്ട.

ഗീതേ...അവിടെയെല്ലാം ഞാന്‍ പത്തേക്കറ് വാങ്ങി ഇട്ടിട്ടുണ്ട്.നോക്കാന്‍ അവന്മാരെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.സത്യം പറഞ്ഞാല്‍ ആ മൂന്നും എന്തിനാന്ന് എനിക്ക് ഇതുവരെ പിടി കിട്ടിയിട്ടില്ല.

കൊച്ചുതെമ്മാടി said...

അല്ലേലും നമ്മളെ പോലെ മാന്യന്മാര്‍ക്ക് പറഞ്ഞ പണി അല്ല ലെ ഇത്....?
അപ്പൊ മാന്യന്‍ അല്ലാത്തവര്‍ ആരെന്നു ചോദിക്കരുത്‌ പ്ലീസ്‌......

രഘുനാഥന്‍ said...

അരീക്കോടന്‍ മാഷേ..മാഷും തൂറ്റി (ക്ഷമിക്കണം) ട്വീറ്റി തുടങ്ങിയോ?

☮ Kaippally കൈപ്പള്ളി ☢ said...

അപ്പോൾ അരീക്കോടന്റെ twitter address ഉണ്ടായിരുന്നെങ്കിൽ ഒന്നു follow ചെയ്യാമായിരുന്നു

Areekkodan | അരീക്കോടന്‍ said...

കൊച്ചുതെമ്മാടി...ഏത് പണിയാ ഉദ്ദേശിച്ചത്?

രഘുജീ...താങ്കളുടെ നാക്കുപിഴ സോറി വാക്കുപിഴ ശരിയാണ്.ഈ പോസ്റ്റിട്ട ശേഷം ‘അതിനേ’ നേരമുള്ളൂ!!!

കൈപ്പള്ളീ...ആ അഡ്രെസ് ഏതെന്ന് എനിക്കു പോലും അറിയില്ല!!!ഇവന്മാര്‍ ഇത് എവിടെന്ന് എടുക്കുന്നു എന്നും അറിയില്ല.ഒന്ന് ഹെല്പ് ചെയ്യാമോ?

roopadarsakan said...

അല്ല മാഷേ,ഒരുസംശയം
ഈ 'മാമൈദര്‍മാന്‍'
എന്തിനാ കൊണ്ടോട്ടീ പോയത്‌

Areekkodan | അരീക്കോടന്‍ said...

രൂപദര്‍ശകാ...കൊണ്ടോട്ടി നേര്‍ച്ച കാണാനായിരിക്കും

kaalidaasan said...
This comment has been removed by the author.

Post a Comment

നന്ദി....വീണ്ടും വരിക