പാളയം ബസ്സ്റ്റാന്റിന്റെ ചുമരില്‍ ഒരു പോസ്റ്റര്‍ കൂടി ഒട്ടിക്കുന്നതു കൊണ്ട് ചുമരിന്റെ വൃത്തികേട് കുറയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.ഒറ്റയായും ഇരട്ടയായും കൂട്ടമായും അനേകം ബ്ലോഗുകള്‍ കാണുന്ന എന്റെ ഡാഷ്ബോഡില്‍ (ഇതിന് ഈ പേരിട്ടത് ഒരു ഡാഷ് മോന് തന്നെ ആയിരിക്കും)ഒരു ബ്ലോഗ് കൂടി വരുന്നതു കൊണ്ട് ഗൂഗ്ള്‍ അമ്മച്ചിക്ക്/അപ്പച്ചന് (ഇത് ആണോ പെണ്ണോ ഈ സാധനം)സ്ഥലം അല്പം പോലും നഷ്ടപെടില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു.അതു വഴി ബൂലോക വാസികള്‍ക്ക് വായിക്കപ്പൊറുതി കുറയില്ല എന്നതും എന്റെ വിശ്വാസം തന്നെ (എന്റെ വിശ്വാസങ്ങള്‍ എന്നെ രക്ഷിക്കട്ടെ).
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ‘ഒലക്ക’ കൂടി ഈ ബൂലോകത്തിന്റെ മൂലയില്‍ ചാരി വയ്ക്കാന്‍ പോകുന്നു.ആരെങ്കിലും കട്ടെടുത്താല്‍ ഉണ്ടല്ലോ, ഒലക്കയുടെ മറ്റ് ഉപയോഗങ്ങളെ പറ്റി കൂടി അറിവ് ലഭിക്കും.’ഉലക്ക’ ചാരുന്ന മഹാമഹദിവസം പ്രസിഡണ്ട് ഒബാമയുമായി കണ്‍സല്‍ട്ട് ചെയ്തതിന് ശേഷം അറിയിക്കുന്നതാണ്.
പ്രത്യേക അറിയിപ്പ്: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല എന്നതിനാല്‍ കാണികള്‍ അക്ഷമരായി നില്ക്കേണ്ടതാണ്.
27 comments:
പ്രത്യേക അറിയിപ്പ്: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല എന്നതിനാല്‍ കാണികള്‍ അക്ഷമരായി നില്ക്കേണ്ടതാണ്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല
മാഷെ ആ ഉലയ്ക്ക് ഈ ന്യൂയറിൽ തന്നെ ചാരണ്ട
ഒലക്ക!! (സ്ഫടികം)
പടച്ചോനെ...; എന്തൊരൊലക്കയാണാവൊ?
അറിയിപ്പ് മകാമകം, മനോകരം.
ചാരിവെക്കാന്‍ ഒരിടം നിര്‍ബന്ധമെങ്കില്‍,മാഷക്കതനുവദിച്ചു കൊടുക്കലാണു
ബുദ്ധി...സാധനം”ഒലക്ക”യാ! ഇനി”ഒരള്”കൂടി
ഒപ്പിക്കല്ലെ മാഷേ !
athu kalakki
olakka sweet very sweet name!
വരുന്നത് ‘ഒലക്ക’
ഈ ഒലക്കേടെ മൂഡ് യെവിടെയണ്ണാ?
യെന്തരായാലും വരട്ട്!
വായിച്ച് മപ്പാക്കണകാര്യം യേറ്റൂന്നേ!
ഒലക്ക എങ്കില്‍ ഒലക്ക കൊണ്ടുവാ.
പുതുവല്സരാശംസകള്!
ഉം..ഒലക്കേടെ മൂട്..ഇങ്ങ് കൊണ്ട് വാ..ഇപ്പ ശരിയാക്കിത്തരാം......:):):):)
ഒലക്കയെങ്കില് ഒലക്ക ! പോരട്ട്! ബെക്കം
അപ്പോള്‍ ഒലക്കേടെ 'മൂഡ്'...???
ഒലക്കേട മുന്നരിയിപ്പിനായി കാത്തിരിക്കുന്നു.
ചുമ്മാ ചാരി വെക്ക് മാഷേ :)
ആശംസകള്‍
പുതുവത്സരാശംസകള്‍ വേറേയും :)
ഇനീപ്പൊ... കമന്റാൻ ഒന്നും ഇല്ലെങ്കിലും ധൈര്യായിട്ട് പറഞ്ഞിട്ട് പോരാല്ലൊ...
” ഒലക്കേടെ മൂട്..”
ആശംസകൾ..
എല്ലാവരും ഒലക്കയെ പറ്റി വാചാലയാവുന്നു, ഇടി കൊള്ളുന്ന ഉരലിന് വേണ്ടി ഒരു പൊടി കണ്ണീർ....
ഒലക്കയുടെ പടം ഇട്ടിരുന്നുവേങ്ങിൽ "ഉലക്കയുടെ മൂട്" കാണാമായിരുന്നു! ഇനിയിപ്പോൾ ഉലക്കയും ഉരലും കാണാൻ മ്യുസിയത്തിൽ പോകണമല്ലോ?
ഒലക്കയോ ഉലക്കയോ ഏതാണ് ശരി?
അനൂപ്...ന്യൂ ഇയര്‍ ഏഴ് ദിവസം പിന്നിട്ടാല്‍ പുതുമ പോകും.അപ്പോള്‍ ഒലക്കയുമായി ഞാന്‍ വരും!!!
പള്ളിക്കുളം...സ്ഫടികം ഫെയിം ആണോ ഒലക്ക ?
ഒ.എ.ബി...ഇത് നല്ല ഒലക്ക തന്നെയാ.
ഒരു നുറുങ്...മാഷുമാരെ ഒലക്ക എടുപ്പിച്ചാല്‍ എന്തു ചെയ്യും ?
രമണിക ചേട്ടാ...പുതിയ ബ്ലോഗിന്റെ പേര് തീരുമാനിച്ചിട്ടില്ല.ഇത് വെറുതേ ഇട്ടതാ.
നരസിംഹം...തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഒലക്കേടെ മൂട് ആരെയോ അന്വേഷിച്ച് നടക്കുന്നുണ്ട്.
മാണിക്യം...അങനെയെങ്കിലും അടുക്കളയുടെ മൂലയില്‍ കിടക്കുന്ന ആ പാവം പുറത്തു വരട്ടെ.
ചാണക്യാ...ഒലക്കേടെ ആയാലും മൂടേ പറ്റൂ അല്ലേ ?
വാഴക്കോടാ...സോറി,ഇത് തിന്നാന്‍ പറ്റിയ സാധനമൊന്നുമല്ല.
കോയേ...സ്വാഗതം.ചാണക്യനോട് പറഞത് തന്നെ പറയുന്നു.
തെച്ചിക്കോടാ...ആ കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന് തോന്നുന്നു.
നിരക്ഷരാ...ചുമ്മാ അല്ല, ശരിക്കും ചാരി വയ്ക്കാന്‍ തന്നെയാ പ്ലാന്‍
വീ.കെ...അതെ.അതുകൊണ്ട് ഈ ബ്ലോഗിന് ആ പേര് ഇടുന്നില്ല.
കാക്കര...ഉലക്കയായാലും ഒലക്കയായാലും മൂട് നോക്കുന്നവരാണ് ധാരാളം.
ന്റെ മാഷേ ങ്ങളുതെന്തു
ഭാവിച്ചാ ഈ ഒലക്കയുമായിട്ട്.
തലക്കെട്ടു വേണെങ്കിൽ പറയാട്ടാ......
സാമൂഹ്യ സേവനം.....ഇക്കൊല്ലം ഒറ്റു പത്തു ബ്ലോഗിനു ഹെഡ്ഡർ ചെയ്തു കൊടൂക്കാമെന്നേറ്റിട്ടുണ്ട്
ഒരുലക്ക കിട്ടിയിരുന്നെങ്കില്‍...പോക്കരാക്കയുടേ തലക്കൊന്ന് കൊടുക്കാമായിരുന്നു.....
തന്ബാറക്ക്...ഒലക്ക കാട്ടിയെങ്കിലും പേടിപ്പിക്കാമെന്ന് കരുതി,അതും ഈ ബൂലോകത്ത് ഏശുന്നില്ല.
ബിജൂ...സ്വാഗതം.ങാ ഒലക്കയില്ലാത്ത ഒരു തലക്കെട്ട് വേണം.ഓഡര്‍ ഇപ്പോഴേ തന്നു.
ഭായീ...ആ പാവം പോക്കരാക്ക ഇവിടെയൊക്കെ ജീവിച്ചങ്ങ് പോട്ടേ.
:)
പോരട്ടേ ആ ഉലക്ക..... ഒരുമയുണ്ടേല് ഉലക്കമേലും കിടക്കാം
ഹും.ഒലക്കേങ്കി ഒലക്ക.പായസം ഉണ്ടാവോ മാഷേ 'ഒലക്ക ചാരല്' പരിപാടിക്ക് ?
ഏതായാലും ഒലക്ക ചാരിയ സ്ഥിതിക്ക് ഒരു ഒരല് കൂടി അവിടെ കുഴിച്ചു ഇടമായിരുന്നു സമയം കിട്ടുവാനെ കുറച്ചു അരി ഇടിക്കാമല്ലോ? (ഇത് പറഞ്ഞ എന്നെ ഓലക്കകൊണ്ട് അടിക്കല്ലേ ഞാന്‍ ഒരു പാവം അയല്വാസിയാ ഒരു "തോട്ടുമുക്കം" കാരന്).
orolakka chaari vakkaan pedunna paade..!
കുമാരാ...നന്ദി
പാലക്കുഴി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് ഏത് ഒലക്കയുടെ കാര്യമാണാവോ ?
ജിപ്പൂസ്... അടുത്ത പോസ്റ്റില്‍ ഒരു അറിയിപ്പുണ്ടായിരിക്കും
ഒഴാക്കന്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നമ്മുടെ അയ്യപ്പ ബൈജു ഒലക്കന് എന്ന് പറഞഞ പോലുണ്ടല്ലോ ഈ പേര്.തോട്ടുമുക്കത്ത് നിന്നും മുമ്പ് ഒരു ബ്ലോഗര്‍ ഉണ്ടായിരുന്നു - കുട്ടന്‍സ്,അറിയോ?
കൊട്ടോട്ടീ...അതേ ഇത് വലിയ പാട് തന്നെ.
Post a Comment
നന്ദി....വീണ്ടും വരിക