Pages

Friday, January 15, 2010

ലോക അവാര്‍ഡ് ദാനം കോഴിക്കോട്‌ നടക്കാവില്‍!!

ഇടി വെട്ടേറ്റവന് വെടിയും കൊണ്ടാല്‍ ??? (എല്ലാവരേയും ഇടുന്ന ഐ.സി.യു.വില്‍ തന്നെ അവനേയും കൊണ്ടിടും എന്നായിരിക്കും ടിന്റുമോന്റെ ഉത്തരം).അരീക്കോടന് ലോക അവാര്‍ഡ് കിട്ടിയ വാര്‍ത്ത നിങ്ങള്‍ എല്ലാവരും കണ്ട പോലെ ഞാനും കണ്ട് ഞെട്ടി!!!പക്ഷേ അതിലും വലിയൊരു സന്തോഷം ഇതാ ഒരു അഞ്ചു മിനുട്ട് മുമ്പ് ഉണ്ടായി.എന്താ അസാധാരണ നോബല്‍ സമ്മാനം കിട്ടിയോ എന്നൊന്നും കടന്നു ചിന്തിക്കരുത് (ഇരുന്ന് ചിന്തിച്ചോളൂ).


കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പൊടിപൂരം(അതേ പൊടിയാണ് അവിടെ കൂടുതലും) ആസ്വദിക്കാന്‍ ഞാന്‍ കോഴിക്കോട്‌ കറങ്ങുന്നു.മുഖ്യവേദിയായ മാനാഞ്ചിറയില്‍ ഞാന്‍ ചെന്ന ആദ്യ ദിവസം സ്റ്റേജിന്റെ അടുത്തേക്ക് ഞാന്‍ പോയതേ ഇല്ല,കാരണം അതിലും വലിയ മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുള്ള പത്രസ്റ്റാളുകളില്‍ ഒരുക്കിയിരുന്നു.അടിക്കുറിപ്പ് മത്സരം, ക്വിസ് മത്സരം, പ്രവചന മത്സരം അങ്ങനെ നിരവധി നിരവധി മത്സരങ്ങള്‍!!!പഠിക്കുന്ന കാലത്ത് പൊതുവെ കമന്റടിക്കാന്‍ മോശമായിരുന്നതിനാല്‍ അവയെല്ലാം ടണ്‍ കണക്കിന് മനസ്സില്‍ കെട്ടി കിടക്കുന്ന ഒരു അസുഖം കലശലായുണ്ട്.അതിനാല്‍ കണ്ട ഫോട്ടോക്ക് മുഴുവന്‍ കമന്റിട്ട് ഒരു മത്സരം പോലും കാണാതെ അന്ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി.


പിറ്റേ ദിവസം ഞാന്‍ കോളേജില്‍ നിന്ന് ലീവെടുത്തു.ഈ അടിക്കുറിപ്പുകള്‍ക്കെല്ലാം സമ്മാനം നേടിയാല്‍ അത് വാങാന്‍ തന്നെ വൈകുന്നേരം വരെ സമയം വേണ്ടി വരും എന്നതിനാല്‍!!!അപ്പോഴാണ് ഇതെല്ലാം കൂടി എങ്ങനെ ഞാന്‍ ഒറ്റക്ക് പിടിക്കും എന്ന ചിന്ത മനസ്സില്‍ പുകഞ്ഞത്.ഒരു ലോറി തന്നെ വേണ്ടി വരുമല്ലോ ദൈവമേ.പക്ഷേ ലോറിക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ ഒരു ഗുഡ്സ് ഓട്ടോ ആയാലും മതി എന്ന് എന്റെ ബുദ്ധി പെട്ടെന്ന് ഓര്‍മ്മിപ്പിച്ചു (ഏതാ എന്റെ ബുദ്ധി അല്ലേ?).ഇനി ഒന്നും കിട്ടിയില്ലെങ്കിലോ, ഓട്ടോ വാടകയും ഡ്രൈവര്‍ ബത്തയും മാനവും ആകാശവും ഭൂമിയും എല്ലാം നഷ്ടം.അപ്പോള്‍ എന്നിലെ അമര്‍ത്യസെന്നും ഐസക് ന്യൂട്ടണും ഒരുമിച്ച്  ഉണര്‍ന്നു.ഓട്ടോക്ക് പകരം രണ്ട് മക്കളെ കൂടെ കൂട്ടുക.അവര്‍ക്ക് മത്സരവും കാണാം,എനിക്ക് റിസല്‍ട്ടും നോക്കാം,സമ്മാനം കിട്ടിയാല്‍ പിടിക്കാന്‍ ആറ് കൈകളും - വാഹ്, സൂപ്പര്‍ ചേറ് സോറി ചോറ്‌ തന്നെ തലക്കകത്ത് !!!


അങ്ങനെ പിറ്റേന്ന് മക്കളെ സ്കൂളിലേക്ക് വിടാതെ ഞാന്‍ കലോത്സവ നഗരിയില്‍ എത്തി.സ്റ്റേജിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ ഒരു ഗതിയും ഇല്ലാത്തതിനാല്‍ പുറത്ത് തന്നെ കറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.എങ്കിലും ആരെങ്കിലും മക്കളോട്‌ ഏത് മത്സരമാ കണ്ടത് എന്ന് ചോദിച്ചാല്‍ അടിക്കുറിപ്പ് മത്സരം എന്ന് പറയുമോ എന്ന ഭീതിയാല്‍ ഞാന്‍ ഒരു ടി.വിക്ക് മുന്നില്‍ നിന്ന് നാടോടി നൃത്തം കണ്ടു.അന്ന് വൈകിട്ട് വരെ ആ സ്റ്റേജില്‍ അതേ മത്സരമാണ് എന്നത് എന്നിലെ കലാകാരനെ ഉറക്കി, കൊലാകാരനെ ഉണര്‍ത്തി.പിന്നെ ഞാന്‍ തലേ ദിവസത്തെപോലെ എല്ലാ പത്ര സ്റ്റാളുകളിലും കുട്ടികളേയും കൊണ്ട് കറങ്ങി , അന്നത്തെ എല്ലാ മത്സരത്തിലും പങ്കെടുത്തു.


ഉച്ചയായ്പ്പോള്‍ തലേ ദിവസത്തെ മത്സരത്തിന്റെ റിസല്‍ട്ടുകള്‍ വരാന്‍ തുടങ്ങി.ആദ്യം വന്നത് മനോരമ റിസല്‍ട്ട് - ങേ!!!എനിക്ക് ഒന്നുമില്ല.പിന്നെ മാതൃഭൂമി - വാഹ്, ഞാന്‍ പറഞ്ഞത് അവര്‍ക്ക് പിടിച്ചിട്ടില്ല.അതാ മാധ്യമത്തിന്റെ മുന്നില്‍ ഉന്തും തള്ളൂം- ഹുറേ!!!വിജയിച്ചവന്‍ വിളിച്ചു പറഞ്ഞു.തൊട്ടടുത്ത് തേജസിന്റെ മുമ്പില്‍ റിസല്‍ട്ട് ഒട്ടിക്കാന്‍ തുടങ്ങുന്നു - കൂയ്, അതിലും ഇല്ല.അതോടെ എന്നിലെ പ്രതിപക്ഷം ഉണര്‍ന്നു.ഇവന്മാര്‍ക്കൊന്നും ഈ അരീക്കോടനെ മനസ്സിലായില്ല.കലോത്സവ അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ ഒരു പരാതി കൊടുത്താലോ?മനസ്സിലെ അമര്‍ത്യസെന്നും ഐസക് ന്യൂട്ടണും ഉറങ്ങി ഉമ്മന്‍ ചാണ്ടി  ഉണര്‍ന്നതിനാല്‍ ഞാന്‍ മക്കളോടൊപ്പം ബീച്ചിലേക്ക് പോയി.ഇനി ഇന്നത്തെ മത്സരങ്ങളുടെ റിസല്‍ട്ട് നാളെ വരുമ്പോള്‍ നോക്കാം എന്ന് സമാധാനിച്ചു.


ഇന്നലെ വീണ്ടും ഞാന്‍ അക്ഷമനായി ആദ്യം മനോരമ സ്റ്റാളിന് മുന്നില്‍ എത്തി.ഫൂ,ഏതോ ഒരു ബഡ്ക്കൂസന്‍ അത് അടിച്ചുമാറ്റി!തൊട്ടടുത്ത് മെട്രോ വാര്‍ത്ത എന്ന സ്റ്റാളീന് മുമ്പില്‍ ഒരു ചോദ്യം - നെഹ്രു മന്ത്രിസഭയില്‍ അംഗമായ ഒരു കോഴിക്കോട്ടുകാരനെ കുറിച്ച്.ഇന്ന് ഒരു മത്സരത്തിലും ഭാഗ്യം പരീക്ഷിക്കേണ്ട എന്ന തീരുമാനം പെട്ടെന്ന് ആവിയായി.ഉത്തരം പെട്ടെന്ന് എഴുതി പെട്ടിയിലിട്ട് ഞാന്‍ ഓരോ സ്റ്റാളിന് മുന്നിലും എത്തി നോക്കി.ഒന്നിലും ഇന്നും സമ്മാനമില്ല എന്ന സന്തോഷ വാര്‍ത്ത മനസ്സിലാക്കി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.വീട്ടിലെത്തി മക്കളുടെ ചോദ്യം - സമ്മാനമെവിടെ?
 എനിക്ക് ദ്വേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല.അത്രയും ആള്‍ക്കാര്‍ക്കിടയില്‍ നിന്ന് നമുക്ക് കിട്ടിയില്ല എന്ന് മാത്രം സൂചിപ്പിച്ചു.


ഇന്ന് കലോത്സവ സമാപന ദിവസം അങ്ങോട്ട് പോകണ്ട എന്ന് കരുതിയാണ് ഞാന്‍ കോളേജില്‍ എത്തിയത്.ബൂലോകത്ത് കൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് മൊബെയില്‍ റിങ്ങ് ചെയ്തു.
“ഹലോ...ആബിദ് അല്ലേ?”


“അതേ...”


“ഫാത്തിമാ മന്‍സില്‍ ,അരീക്കോട് എന്നല്ലേ വിലാസം”


“അതേ അതു തന്നെ..”


“ഞാന്‍ മെട്രോ വാര്‍ത്തയില്‍ നിന്നാണ്.ഇന്നലത്തെ ക്വിസ് മത്സരത്തില്‍ നറുക്കെടുപ്പിലൂടെ മൂന്ന് വിജയികളെ തീരുമാനിച്ചതില്‍ ഒന്ന് നിങ്ങളാണ്.തിങ്കളാഴ്ച സമ്മാനം വാങ്ങാന്‍ ഞങളുടെ നടക്കാവിലുള്ള ഓഫീസില്‍ എത്താന്‍ താല്പര്യപ്പെടുന്നു!!!”


“ഓ.കെ, താങ്ക്സ്..”


അങ്ങനെ നെറ്റില്‍ നിങ്ങള്‍ കണ്ട ലോക അവാര്‍ഡിന് ശേഷം അരീക്കോടന്‍ തിങ്കളാഴ്ച ഒറിജിനല്‍ സമ്മാനം വാങ്ങാന്‍ കോഴിക്കോട്‌ നടക്കാവിലേക്ക് (ഇന്‍ഷാ അള്ളാഹ്)

16 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ നെറ്റില്‍ നിങ്ങള്‍ കണ്ട ലോക അവാര്‍ഡിന് ശേഷം അരീക്കോടന്‍ തിങ്കളാഴ്ച ഒറിജിനല്‍ സമ്മാനം വാങ്ങാന്‍ കോഴിക്കോട്‌ നടക്കാവിലേക്ക് (ഇന്‍ഷാ അള്ളാഹ്)

ramanika said...

മാഷേ കൊട് കൈ
ഇനിയും നുറു നൂറു സമ്മാനങ്ങള്‍ കിട്ടട്ടെ...

അരുണ്‍ കരിമുട്ടം said...

ആശംസകള്‍
:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹമ്പട പുളുസൂ.. നാളെത്തന്നെ ഞാനും ഒരു ലോക അവാർഡ് പോസ്റ്റിയേക്കാം :)

ചാണക്യന്‍ said...

ഹാവൂ..സമാധാനമായി.....അരീക്കോട് വിവരമുള്ള ഒരാളെങ്കിലും ഉണ്ടല്ലോ....:):):)
സമ്മാനം അടിച്ചെടുത്തതിനു അഭിനന്ദനങ്ങൾ...

ഏ.ആര്‍. നജീം said...

അരീക്കോട് സാറെ കോടുകൈ....

വെയിറ്റ് വെയിറ്റ്... കൈ കൊടുക്കാന്‍ വരട്ടെ.. ഇത് സത്യം തന്നെയാണല്ലോ അല്ലെ അതോ മറ്റേ ലോക ഭൂലോക അവാര്‌ഡ് പോലെ വല്ലതും ആണൊ.. :)

ആശംസകള്‍ :)

OAB/ഒഎബി said...

ആരുടെയോ സ്വാധീനം ഈ മത്സരത്തിലുണ്ട്. അല്ലാതെ ഒരു പരിപാടീം കാണാതെ തന്റെ പേരെഴുതി പെട്ടീലിട്ട് കറങ്ങിയ ഒരാള്‍ക്ക് എങ്ങനെ സമ്മാനം കിട്ടി?
(എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാകോന്ന് നോക്കട്ടെ) അസൂയ...അസൂയ!

ഒരു നുറുങ്ങ് said...

ഈ മാഷെക്കൊണ്ട് മുടിഞ്ഞു,മുടിഞ്ഞതു തറവാടാ !
ആകെയുള്ള തറവാട് വിറ്റ് അങ്ങത്തന്‍സിനൊക്കെ
കൈക്കൂലി പൂശീട്ടാ,ഈ അവാര്‍ഡ് വാങ്ങീതു !!
ധൈര്യണ്ടെങ്കി അടുത്ത”മിസ്റ്റര്‍ കാലിക്കൂത്തി”നു ബരീ..
അപ്പം കാണാംട്ടോ,ഒരു കൈ നോക്കിന്‍ മാഷേ..
എന്തായാലും അരീക്കോടന്‍ മാഷിനു ബ്ലോഗ് അവാര്‍ഡ്
ഉറപ്പ്(ഇന്‍ഷാ അള്ളാഹ്‍്) ആറു മാസം കാക്കൂ..റെഡി!അതിനു നിങ്ങടെ ഗുഡ്സ് വണ്ടിയൊന്നും
മതിയാവൂല്ല,വല്യ സമ്മാനാ..ഒരു ട്രൈലര്‍ തന്നെ
വേണ്ട്യരും...CONGRATZ!

വശംവദൻ said...

അങ്ങനെ അവാർഡ് ഒപ്പിച്ചു, അല്ലേ?
:)
ആശംസകൾ

Unknown said...

അരീക്കോടന്‍ മാഷിന്‍റെ ടൈം ബെസ്റ്റ്‌ ടൈം!
ഇപ്പോള്‍ സകല അവാര്‍ഡുകളും ആവഴിക്കല്ലേ..!!

രഘുനാഥന്‍ said...

മാഷേ എടുത്താല്‍ പൊങ്ങുന്നത് വല്ലതുമാണോ സമ്മാനമായി കിട്ടിയത്?

ഹന്‍ല്ലലത്ത് Hanllalath said...

എന്തായിരിക്കും സമ്മാനം..
സോപ്പ് പെട്ടിയായിരിക്കുമൊ ?!!

:):)

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...പ്രാര്‍ത്ഥനക്ക് നന്ദി

അരുണ്‍...വളരെ കാലത്തിന് ശേഷം കണ്ടതില്‍ സന്തോഷം

പ്രവീണ്‍...അപ്പോ വാര്‍ത്ത കണ്ടില്ല ല്ലേ?

ചാണക്യാ...താങ്കളുടെ നാട്ടില്‍ നിന്നും താങ്കള്‍ വണ്ടി കയറിയാല്‍ അവിടെ നൂറ് ശതമാനം വിവരമുള്ളവരാകും എന്ന് ആരോ പറഞ്ഞു കേട്ടു.ശരിയോ?

റ്റോംസ്...ആശംസകള്‍ക്ക് നന്ദി

നജീം...ഇത് അവന്മാര്‍ വിളിച്ചു പറഞ്ഞതാ.എനിക്ക് മറ്റ് യാതൊരു തെളിവും ഇല്ല.

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...അരീക്കോടന്‍ ആരാ ന്നാ വിചാരം?ശുപാര്‍ശ വേണോ എന്തിനെങ്കിലും?

ഒരു നുറുങ്ങ്...ഞാന്‍ ബൂലോകത്ത് എത്തി ആറ് മാസത്തിനകം ഒരു ബ്ലോഗ് അവാര്‍ഡ് കിട്ടിയിരുന്നു.സക്കറിയയുടേയും ആനന്ദിന്റേയും രണ്ടു പുസ്തകങ്ങള്‍ അന്ന് സമ്മാനമായി കിട്ടി.(2007 മാര്‍ച്ചില്‍)

വശംവദാ...ഒബാമക്ക് നോബല്‍ ആകാമെങ്കില്‍ അരീക്കോടന് ഇതും ആകാം.

തെച്ചിക്കോടാ...അവാര്‍ഡുകള്‍ എങ്ങോട്ടോ കുറുക്കു വഴിയില്‍ ഒഴുകുകയാണോ?ബാംഗ്ലൂര്‍ക്ക് മഞ്ചേരി വഴി എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയ കാലമാ ഇത്!!

രഘുജീ...സമ്മാനം തിങ്കളാഴ്ചയേ കിട്ടൂ.

ഹന്‍ള്ളലത്ത്...ഇങ്ങനെ കുറേ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടാകും അല്ലേ?

poor-me/പാവം-ഞാന്‍ said...

Share the secrets please...

Areekkodan | അരീക്കോടന്‍ said...

പാവം ഞാന്‍...ആ രഹസ്യം ഇവിടെ പരസ്യമാക്കിയിട്ടുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക