ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ്.അന്നത്തെ എന്റെ N S S അനുഭവങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ എവിടെയോ ഞാന്‍ പങ്കു വച്ചിട്ടുണ്ട്.അന്ന് പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന യൂസഫലി സാര്‍ എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനാണ്.മറ്റൊരു പ്രോഗ്രാം ഓഫീസര്‍ ആയ എ.കെ.അബ്ദുല്‍ഗഫൂര്‍ സാര്‍ (സീനിയര്‍) അരീക്കോട് നിന്നും കല്യാണം കഴിച്ച ആളും.യൂസഫലി സാര്‍ എനിക്ക് കെമിസ്ട്രി എടുത്തിരുന്നു.എന്നാല്‍ ഫിസിക്സ് ഡിപ്പാര്ട്ട്മെന്റ്കാരനായ ഗഫൂഎ സാര്‍ എനിക്ക് ക്ലാസ്സ് ഒന്നും തന്നെ എടുത്തിരുന്നില്ല.
ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പോസ്റ്റ്ഗ്രാജ്വേഷനും ബി.എഡും പിജിഡിസിഎയും എം.എച്.ആര്.എമ്മും പിന്നെ വേറെ കുറേ കുണ്ടാമണ്ടികളും കഴിഞ്ഞു.പ്രീഡിഗ്രി കഴിഞ്ഞിട്ട് ഇരുപത്തൊന്ന് വര്‍ഷം കഴിഞ്ഞു.സ്വാഭാവികമായും അന്ന് എന്നെ പഠിപ്പിച്ച അധ്യാപകര്‍ എന്നെയും ഞാന്‍ അവരില്‍ പലരേയും മറക്കേണ്ട കാലം അതിക്രമിച്ചു.അധ്യാപകരില്‍ ചിലര്‍ ഈ ലോകം വെടിയുകയും ചെയ്തു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.
ഇനി കാര്യത്തിലേക്ക്....ഇക്കഴിഞ്ഞ ശനിയാഴ്ച എന്റെ കോളേജില്‍ വച്ച് , എന്നെ പഠിപ്പിക്കാത്ത എന്നാല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ വച്ച് മാത്രം പരിചയമുള്ള ഗഫൂര്‍ സാറെ ഞാന്‍ കണ്ടുമുട്ടി.അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ,കോളേജിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് നടന്ന കുടുംബസംഗമത്തില്‍ വച്ചാണ് ഞാനിരിക്കുന്ന കസേരയുടെ തൊട്ടടുത്ത് ഇരുപത് വര്‍ഷം മുമ്പത്തെ അതേ രൂപത്തില്‍ (!!) ഞാന്‍ ഗഫൂര്‍ സാറെ കണ്ടത്.തലയുടെ തൊണ്ണൂറ് ശതമാനവും വെടിപ്പായ ഞാനും തലയുടെ തൊണ്ണൂറ് ശതമാനവും കറുപ്പ് നിറത്തില്‍ തന്നെയുള്ള ഗഫൂര്‍ സാറും !!!
ഗഫൂര്സാര് തന്നെയല്ലേ എന്ന ചെറിയ ഒരു സംശയത്തോടെ ഞാന്‍ സാറിന്റെ അടുത്തേക്ക് നീങ്ങി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ആളെ ഉറപ്പ് വരുത്തി എന്നെ പരിചയപ്പെടുത്തേണ്ട രീതിയും മനസ്സില്‍ രൂപപ്പെടുത്തി ഒരു പുഞ്ചിരിയോടെ നീട്ടിപ്പിടിച്ച കയ്യുമായി ഞാന്‍ ഗഫൂര്‍ സാറെ സമീപ്പിച്ച് സലാം പറഞ്ഞു.അപ്രതീക്ഷിതമായ സലാം കേട്ട് സാര്‍ എന്റെ മുഖത്തേക്ക് നോക്കി അടുത്ത നിമിഷത്തില്‍ പറഞ്ഞു : “ആ....ആബിദ്....വഅലൈകുമുസ്സലാം..!!!”
എന്റെ സകല നാഡികളും രോമകൂപങ്ങളും ആവേശത്താല്‍ എഴുന്നേറ്റ് നിന്നു.ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും , ഒരു ക്യാമ്പിലെ ഏതാനും ദിവസത്തെ മാത്രം പരിചയമുള്ള ഗഫൂര്‍ സാര്‍ ,ഇത്രയും വര്‍ഷം നിരവധി കുട്ടികള്‍ കോഴ്സ് കഴിഞ്ഞിറങ്ങി പോയിട്ടും , എനിക്ക് ഇത്രമാത്രം മാറ്റം സംഭവിച്ചിട്ടും യാതൊരു സംശയവും കൂടാതെ എന്റെ പേര് വിളിച്ചപ്പോഴുള്ള സന്തോഷം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.
വാല്:മുമ്പ് പരിചയപ്പെട്ട ഒരാളെ പിന്നീട് കാണുമ്പോള്‍ അയാളുടെ പേര് വിളിച്ച് ഒന്ന് അഭിസംബോധന ചെയ്ത് നോക്കുക.വിളിക്കപ്പെട്ടയാള് നിങ്ങളെ വളരെയധികം ആദരിക്കും, തീര്‍ച്ച.
28 comments:
ആളെ ഉറപ്പ് വരുത്തി എന്നെ പരിചയപ്പെടുത്തേണ്ട രീതിയും മനസ്സില്‍ രൂപപ്പെടുത്തി ഒരു പുഞ്ചിരിയോടെ നീട്ടിപ്പിടിച്ച കയ്യുമായി ഞാന്‍ ഗഫൂര്‍ സാറെ സമീപ്പിച്ച് സലാം പറഞ്ഞു.
ശരിക്കും ഗ്രാഫിക്ക് കഴിവുള്ള മനുഷ്യനാണു മാഷിന്റെ അദ്ധ്യാപകൻ.അങ്ങിനെ കഴിവുള്ള ആൾക്കു മാത്രമേ ഇത്രയും വർഷങ്ങൾക്കു ശേഷവും ആളെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. വീട്ടിലേക്കുള്ള വഴിപോലും പലപ്പോഴും മറന്നു പോകുന്ന എന്നെ പോലുള്ളവർക്കു ഈ അനുഭവം അതിശയമായി.
അല്‍ഭുതം തന്നെ!സാര്‍..
അരീക്കോടന്‍ മാഷേ,
പ്രീഡിഗ്രി ചിന്തകള്‍ എന്നെ കുറച്ച് പിറകിലേക്ക് കൊണ്ടു പോയി അതിന് പ്രത്യേകം നന്ദി.
www.tomskonumadam.blogspot.com
gafoor sir is gr8!
അസ്സലാമുഅലൈക്കും + വഅലൈക്കുമുസ്സലാം + ഗഫൂര്‍ക്കാ ദോസ്ത്....
തീര്‍ച്ചയായും. പേരു ഓര്ത്തുവച്ചല്ലോ എന്നു തോന്നുന്നതു് വലിയ സന്തോഷം തന്നെയാണ്. എനിക്കും അങ്ങനെ വേണമെന്നാഗ്രഹമുണ്ട്. പക്ഷേ മിക്കവാറുമൊന്നും ഓര്‍മ്മയുണ്ടാവില്ല. നാവിന്റെ തുമ്പത്തുണ്ടാവും, പുറത്തേക്കു വരില്ല. അതുകൊണ്ടെന്തു കാര്യം :)
അതിന്റെ ഗുരുത്വം കിറ്റീയിട്ടുണ്ടാകും എന്നു വിചാരിച്ചോളൂ
ഒരു വലിയ സത്യം മാഷേ...........
ശരീഫ്ക്ക...ഗ്രാഫിക് കഴിവ് ???
ഒ.എ.ബി...അതേ അത്ഭുതം തന്നെ
റ്റോംസ്...വായനക്ക് തിരിച്ചും നന്ദി
രമണിക ചേട്ടാ...യെസ്,ഗ്രേറ്റ്
ഹാഷിം...???
എഴുത്തുകാരി ചേച്ചീ...എന്നെ കണ്ടാലും ഇങ്ങനെതന്നെയാവുമോ?വയസ്സ് അത്ര ആയിട്ടില്ലല്ലോ !!!!
എറക്കാടന്‍...അതേ, കിട്ടിയിട്ടുണ്ടാകും
മാറുന്ന മലയാളി...നന്ദി.
ഗഫൂര്‍ സാറിനെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനോട് ഉപമിക്കാം!
അരീക്കോടാ എന്നുകൂടി വിളിച്ചാ ഭേഷ് ആയി !!!
ഓര്‍മ്മശക്തി തന്നെ....
പിന്നെ ചില വ്യക്തികളും സംഭവങ്ങളും ഒന്നും മറക്കാത്ത കിടക്കും.
പേരെടുത്ത് വിളിക്കുമ്പോള്‍ തീര്‍ച്ചയായും മാഷ് പറഞ്ഞ പോലെ ഒരു ഇത് തോന്നും.
അരീക്കോടനോ, അതാരാ, പിടികിട്ടുന്നില്ലല്ലോ :) :)
ഗഫൂര്കാ ദോസ്തിനെ ഗഫൂര്‍ സാര്‍ തിരിച്ചറിഞ്ഞു. പക്ഷെ എനിക്കിപ്പോ ഒരു ശംശയം. ഇത് ആബിദ് തന്നെയല്ലേ. അരീകോടന്‍.? ചോദിച്ചാല്‍ അബദ്ധം ആയാലോ. അതുകൊണ്ട് ചോദിക്കുന്നില്ല. റിസ്ക് എടുക്കാന്‍ വയ്യ. അത് കൊണ്ട് റിസ്ക് അവിടെ കിടക്കട്ടെ
ആ വാല് വളരെ കറക്റ്റാണ്. നല്ല പോസ്റ്റ്.
നല്ല പോസ്റ്റ് സര്..
സാറിന്റെ ഒരു വിദ്യാര്തഥിയയും അരീക്കോട്ടുകാരനുമായ എന്നെ സാറിനു ഇപ്പൊ ഓര്‍മ്മയുണ്ടൊ....
വാല്‍കഷ്ണം വളരെ ഇഷട്ടപ്പെട്ടു..
സത്യവാ
പക്ഷെ എന്റെ ഏറ്റോം വല്യ കുഴപ്പം എന്താന്നരിയോ..രോഗം എന്നും വേണേല്‍ പറയാം..
അടുതിരിക്കണേ ആള്‍ടെ പേര് വരെ പെട്ടെന്ന് മറന്നു പോവും..
ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്..ഒടുക്കം അവരോടു തന്നെ ചോദിക്കേണ്ടി വരും..അതെ..പെരെന്തുവാരുന്നു..? എന്ന്
ശരിക്കും ഞാന്‍ വിഷമിക്കുന്ന ഒരു കാര്യാ
@ കണ്ണനുണ്ണി,
അതേയ് ഇനി ആരോടും പേര് ചോദിക്കെണ്ടാ..
എല്ലാവരേയും വിളിക്കാന്‍ ഒക്കുന്ന ഒത്തിരി പേരുകള്‍ ഇല്ലേ..
മാഷെ, അളിയാ, ചെക്കാ, പെണ്ണേ, അമ്മാവാ,
ചേട്ടാ, പെങ്ങളേ.....
ഇത്രേം പോരെ.. ഇനി വേണേല്‍ കൂതറേ എന്നും വിളിച്ചോ.. :)
ഭായീ...ഇനി സാറെ കാണുമ്പോള്‍ പറയാം.
ഒഴാക്കാ...അരീക്കോടാ എന്ന് വിളിച്ചില്ല,പക്ഷേ അരീക്കോട്ടുകാരനാണെന്ന് അദ്ദേഹത്തിന്റെ മകന് പരിചയപ്പെടുത്തിക്കൊടുത്തു!!!
റാംജി...എന്നെ ചിന്താകുലനാക്കിയത് അതല്ല.അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ തങ്ങി നില്ക്കാന് ഞാന്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ആ ‘സംഭവം’ എന്ത് ?
എഴുത്തുകാരി ചേച്ചീ...ഇന്നലെ ചേച്ചിയുടെ ഓഫീസില്‍ വന്ന, സുമുഖനും സുന്ദരനും സത്സ്വഭാവിയുമായ ....തലയില്‍ നിറയെ മുടിയുള്ള...പിടികിട്ടിയില്ലേ....ങാ...അതു തന്നെ.
അക്ബറേ...അരീക്കോടനും ആബിദും ആബിദ് അരീക്കോടും ഞാന്‍ മരിക്കുന്നത് വരെ ഞാന്‍ തന്നെ.റിസ്ക് എടുക്കണ്ട,ഡിസ്ക് ഇളകും.
കുമാരാ...ഞാന്‍ പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആ ‘വാല്’.
നസീഫ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എന്റെ വിദ്യാര്‍ത്ഥിയും അയല്‍വാസിയുമായ ഒരാളെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
കണ്ണനുണ്ണീ...നേരെ തിരിച്ചുള്ള എന്റെ ഒരു അനുഭവം ഉടന്‍ വായിക്കാം
ഹാഷിം...ഐഡിയ കൊള്ളാം,അളിയന് മരിച്ചു എന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏത് അളിയന് എന്ന് ചോദിക്കരുത് എന്ന് മാത്രം.
ഇതിന് ഒരഭിപ്രായം പറയാന്‍ മാത്രമുള്ള കഴിവ് എനിക്ക് ഇല്ല. ഈ കഴിവ് എനിക്കെവിടെ നിന്ന് കിട്ടുമെന്റെ പടച്ചോനേ!!!!
ആളുകളുടെ പേരുകള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നാത് ഒരു വലിയ കാര്യം തന്നെ, ഏതായാലും എനിക്കത് വളരെ കുറവാണ്. പലരെയും തിരിച്ചറിയും പക്ഷെ പേര് മറന്നു പോകുന്നു.
അത്ഭുതകരം തന്നെ.
അനോണി മാഷ്...കുറച്ച് ദിവസം എന്റെ കൂടെ വന്നാല്‍ ഞാന്‍ പഠിപ്പിച്ചു തരാം !!!
തെച്ചിക്കോടാ...ഗഫൂര്‍ സാറെ പോലെ എനിക്കും അല്പ സ്വല്പം ആ കഴിവ് കിട്ടിയിട്ടുണ്ട്, ദൈവത്തിന് സ്തുതി.
രഘുനാഥ്...നന്ദി.
ശെരിക്കും ഫലിക്കുന്ന ഒരു മാർക്കറ്റിംഗ് ടിപ്പ് ആണു കേട്ടോ പറഞ്ഞതു പക്ഷെ ഞാനതിൽ വളരെ വീക്കാണ്
വിനൂസ്...ഞാന്‍ ഇതില്‍ അല്പം മുന്നിലാണ്, പക്ഷേ മാര്‍ക്കറ്റിംഗ് അറിയില്ല.മാര്‍ക്കറ്റില്‍ പോയ ഒരു കഥ പിന്നീട് പോസ്റ്റിയിട്ടുണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക