Pages

Saturday, February 13, 2010

മീന്മാര്‍ക്കറ്റിലെ വേഷം

വളരെക്കാലത്തിന് ശേഷം വീടിന്റെ ചില മിനുക്ക് പണികള്‍ക്കായി ഇന്നലെ തേപ്പുകാര്‍ വന്നു.പ്രതീക്ഷിച്ച വരവായിരുന്നെങ്കിലും ഉച്ചഭക്ഷണത്തിന് വെറും പച്ചക്കറി മാത്രമാക്കേണ്ട എന്ന് കരുതി ഭാര്യ എന്നോട് മത്സ്യം കൊണ്ടുവരാന്‍ പറഞ്ഞു.സാധാരണ വെള്ളിയാഴ്ചകളില്‍ പോത്തിറച്ചി ആണ് അനിയന്‍ വാങ്ങി കൊണ്ടുവരാറുള്ളത്.അവന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇന്നലെ ഇറച്ചി വാങ്ങിയില്ല.


മത്സ്യ മാര്‍ക്കറ്റ് എന്റെ വീട്ടില്‍ നിന്നും വെറും അഞ്ച് മിനുട്ട് മാത്രം ദൂരത്താണ്.അതിനാല്‍ തന്നെ മാര്‍ക്കറ്റിലെ ബഹളം പലപ്പോഴും കേള്‍ക്കാം.ഞാന്‍ സാധാരണ മാര്‍ക്കറ്റില്‍ പോകുന്നത് ഓഫീസില്‍ നിന്നും തിരിച്ചു വരുമ്പോഴാണ്.പാന്റും ഷൂസുമിട്ട് ഷര്‍ട്ട് ഇന്‍ ആക്കി മാര്‍ക്കറ്റിന്റെ അമ്പത് മീറ്റര്‍ അകലെ എത്തുമ്പോഴേ സകല മീന്‍ വില്പനക്കാരും വിളി തുടങ്ങും -
“മാഷേ.....നല്ല  മാന്തള്‍....” അല്ലെങ്കില്‍ “അയല്‍‌വാസീ....നല്ല അയല ....” അതുമല്ലെങ്കില്‍ “ മൌലവീ....(!!!) നല്ല മത്തി‍....”


എന്റെ കുടുംബത്തില്‍ പലരും  അദ്ധ്യാപകര്‍ ആയതിനാലും ഞാനും പലപ്പോഴും അദ്ധ്യാപക വേഷം കെട്ടിയതിനാലും ആണ് എന്നെ ഇത്ര സ്നേഹത്തോടെ ഇവര്‍ വിളിക്കുന്നത് എന്നായിരുന്നു ആ മാഷ് വിളിയെ പറ്റി എന്റെ ധാരണ.മീന്‍ കച്ചവടക്കാരില്‍ ഒരാള്‍, മുമ്പ് എന്റെ അയല്‍‌വാസി ആയിരുന്നു.പലരും മാര്‍ക്കറ്റിന് തൊട്ടടുത്ത് ഉള്ളവരും ആണ്.പഴയ അയല്‍‌വാസി എന്നെ അയല്‍‌വാസീ എന്ന്‌ അഭിസംബോധന ചെയ്തത്  നല്ലൊരു ബിസിനസ് തന്ത്രമായി കണ്ട് പിന്നീട് അത് മറ്റുള്ളവരും ഏറ്റെടുത്തതായിരുന്നു രണ്ടാമത്തെ വിളിയുടെ പിന്നിലെ രഹസ്യം.എന്റെ പിതാവ് താടിയുള്ള ഒരു അദ്ധ്യാപകന്‍ ആയിരുന്നതിനാല്‍ മൌലവി ആണെന്ന ചില മീന്‍ കച്ചവടക്കാരുടെ തെറ്റിദ്ധാരണ ആയിരുന്നു മൂന്നാമത്തെ വിളിയുടെ പിന്നിലെ പരസ്യം.


പക്ഷേ ഇന്നലെ ഞാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ആരും എന്നെ ഇതൊന്നും വിളിച്ചില്ല !!!എല്ലാവരും മൌനവ്രതത്തില്‍ ആയതുമല്ല.പിന്നെ ....??? കാരണമറിയാന്‍ ഞാന്‍ എന്റെ ഡ്രസ്സിലേക്ക് നോക്കി.വീടിന്റെ പണി സ്ഥലത്ത് നിന്ന് പുറപ്പെട്ടതായതിനാല്‍ ഉടുത്തിരുന്നത് ഒരു ലുങ്കി , ഇട്ടിരുന്നത് ഒരു ടീഷര്‍ട്ട്,കാലില്‍ ഒരു ഹവായ് ചെരുപ്പ് !!!അപ്പോള്‍ എന്റെ വേഷമായിരുന്നു ഇതുവരെയുള്ള ഇവരുടെ വിളികള്‍ക്ക് പിന്നിലെ ഗുട്ടന്‍സ് എന്ന് ഞാന്‍ ദയനീയമായി തിരിച്ചറിഞ്ഞു.


വാല്‍:പോകുന്നത് മീന്‍ മാര്‍ക്കറ്റിലേക്കാണെങ്കിലും കോട്ടും സ്യൂട്ടുമിട്ട് ചെന്നാല്‍ ഫോര്‍ പ്യൂപ്പ്‌ള്‍ കണ്ട ഭാവവും അറിയുന്ന ഭാവവും നടിക്കും.ഇല്ലെങ്കില്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്ന ഭാവമായിരിക്കും അവരുടെ മുഖത്തും.

19 comments:

Areekkodan | അരീക്കോടന്‍ said...

“മാഷേ.....നല്ല മാന്തള്‍....” അല്ലെങ്കില്‍ “അയല്‍‌വാസീ....നല്ല അയല ....” അതുമല്ലെങ്കില്‍ “ മൌലവീ....(!!!) നല്ല മത്തി‍....”

എറക്കാടൻ / Erakkadan said...

നിങ്ങൾക്ക്‌ മീനില്ല എന്നു പർഞ്ഞില്ലല്ലോ ഭാഗ്യം

ഒഴാക്കന്‍. said...

"ethunna pahaya anak mean onnum mande" ennupolum chodichille.. masheee

ramanika said...

തമിഴില്‍ ഒരു ചൊല്‍ ഉണ്ട്
ആള്‍ പാതി ആടൈ( ഡ്രസ്സ്‌ ) പാതി ...
പോസ്റ്റ്‌ കൊള്ളാം

പട്ടേപ്പാടം റാംജി said...

മിന്‍ മാര്‍ക്കെറ്റിലെക്കായാലും മിനുങ്ങാം അല്ലെ?

റ്റോംസ് കോനുമഠം said...

അരീക്കോടന്‍ മാഷേ,

ഡ്രെസ്സിലാണപ്പോള്‍ കാര്യമെന്ന് മനിസ്സിലായില്ലേ.
മാഷേ, ലുങ്കി ഇട്ട് ചേന്നപ്പോള്‍ വിലകുറച്ച് കിട്ടിക്കാണുമല്ലേ. പാന്‍റ്സിട്ടു ചെന്നാല്‍ അവര്‍ വിലകൂട്ടില്ലേ, അതല്ലേ പണി.

ചാണക്യന്‍ said...

ഇതൊന്നും ഇല്ലാതെ പോയാൽ ഇതേക്കാൾ കൂടുതൽ വിളികൾ കേൾക്കാം....ഒന്ന് പരീക്ഷിച്ചു നോക്കൂ....:):):):)

മുരളി I Murali Nair said...

ഹഹ വേഷങ്ങള്‍ ജന്മങ്ങള്‍.....

വശംവദൻ said...

ആള്‍ പാതി ആടൈ പാതി, അത് തന്നെ!

:)

Areekkodan | അരീക്കോടന്‍ said...

എറക്കോടാ...അങ്ങനേയും പറയാം അല്ലേ?ലുങ്കി എടുത്ത് മാര്‍കറ്റില്‍ പോകുന്നത് ക്രിമിനല്‍ കുറ്റമാണോ?

ഒഴാക്കാ...അതും ചോദിച്ചില്ല.

രമണിക ചേട്ടാ...ആടെ പാതി, ഈടെ ഫുള്‍.കുറ്റ്യാടി ഭാഗത്ത് ഹോട്ടലില്‍ കേള്‍ക്കുന്നത്!!!

റാംജീ...അതേ , പട്ടയടിച്ചാവരുത് മിനുക്കം എന്ന് മാത്രം

റ്റോംസ്...ഇല്ല മത്തിക്ക് എന്നും സെന്‍സെക്സ് 20 രൂപയാ.

Areekkodan | അരീക്കോടന്‍ said...

ചാണക്യാ...ആ പരീക്ഷണത്തിന്റെ ഒരു റിപ്പോര്‍ട്ട് തരാവോ ???

മുരളി...നന്ദി

വശംവദാ...നന്ദി.

അപ്പൂട്ടന്‍ said...

പ്രസത്തിന്‌ ഇതുകൂടി കിടക്കട്ടെ മാഷെ,
നമ്പൂരീ, നല്ല നെയ്‌മീൻ
;)

Akbar said...
This comment has been removed by the author.
Akbar said...

ഒരു പഴയ കോട്ടുണ്ട്. ഒരു ഉപകാരവും ഇല്ലെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ മനസ്സിലായി മീന്‍ മാര്‍ക്കെറ്റില്‍ പോകുമ്പോള്‍ ഉപകാരപ്പെടുമെന്ന്. നന്ദി മാഷേ എത്രയും വിവരങ്ങള്‍ പങ്കു വെച്ചതിനു. ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചു വരാം.

jyo said...

വേഷം നോക്കിയുള്ള വിലയിരുത്തല്‍..മാര്‍ക്കറ്റില്‍ മാത്രമല്ല--പലയിടത്തും ഉണ്ട്.

Areekkodan | അരീക്കോടന്‍ said...

അപ്പൂട്ടാ...എന്നെ നമ്പൂരി എന്നും വിളിപ്പിക്കണോ?

അക്ബര്‍...മനസ്സിലായില്ല

jyo...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വേഷം നോക്കിയുള്ള വിലയിരുത്തല്‍ മാര്‍ക്കറ്റില്‍ വരെ എത്തി എന്നതാണ് ഇതിന്‍റെ സന്ദേശം.

Akbar said...
This comment has been removed by the author.
കൊട്ടോട്ടിക്കാരന്‍... said...

കോട്ടിനും ടൈയ്ക്കും വിലക്കുറവുണ്ടു മാഷേ...

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...എങ്കില്‍ വേഗം വാങ്ങി വച്ചോളൂ.കല്യാണത്തിന് വാടകക്കെങ്കിലും കൊടുക്കാം.മാര്‍ച്ച്, ഏപ്രില്‍,മെയ്...ഡെയ്‌ലി കല്യാണമാ വരുന്നത്.

Post a Comment

നന്ദി....വീണ്ടും വരിക