Pages

Wednesday, February 17, 2010

ഫെബ്രുവരിയില്‍ കൃസ്തുമസ് !!!

“എക് പര്‍ദേസി മേരാ ദില്‍ ലേ ഗയാ‍....
ജാത്തി ജാത്തി.........“ (മിക്കവാറും ഇത്രയുമാകുമ്പോഴേക്ക് ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനാല്‍ ബാക്കി അറിയില്ല).
എന്റെ മൊബൈലിലേക്ക് ഏതോ ഒരു നമ്പറില്‍ നിന്നും ഒരു ഫോണ്‍ വന്നു.പല സന്തോഷവാര്‍ത്തകളും പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ (അതേ, എപ്പോഴും സന്തോഷവാര്‍ത്തകള്‍ മാത്രം പ്രതീക്ഷിക്കുക എന്നത് എന്റെ ഒരു (ദു:/സല്‍ )സ്വഭാവമാണ്.) അജ്ഞാത നമ്പറില്‍ നിന്നുള്ള കാളുകള്‍ ഒരു ഉള്‍പുളകത്തോടേയും അതിലേറെ പ്രതീക്ഷയോടും കൂടിയാണ് ഞാന്‍ അറ്റന്റ് ചെയ്യാറുള്ളത്.

“സന്തോഷകരമായ ഒരു പുതുവര്‍ഷവും ആനന്ദകരമായ ഒരു കൃസ്തുമസും (അതോ തിരിച്ചോ എന്നറിയില്ല) BSNL നിങ്ങള്‍ക്ക്  ആശംസിക്കുന്നു....(പിന്നയും എന്തൊക്കെയോ ആ പെണ്ണ് ,ഇരുന്നോ നിന്നോ കിടന്നോ ചെലക്കുന്നുണ്ട്...)”


ഈ ഫെബ്രുവരി മാസത്തില്‍ പുതുവര്‍ഷം ആരംഭിക്കുന്ന, കൃസ്തുമസ് ആഘോഷിക്കുന്ന ഉഗാണ്ട ഏതെന്ന് തിരിച്ച് ചോദിക്കാന്‍ യാതൊരു വഴിയും ഇല്ലാത്തതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

21 comments:

Areekkodan | അരീക്കോടന്‍ said...

പിന്നയും എന്തൊക്കെയോ ആ പെണ്ണ് ,ഇരുന്നോ നിന്നോ കിടന്നോ ചെലക്കുന്നുണ്ട്...ഒരു BSNL അനുഭവം.

നന്ദന said...

അങനെ സംഭവിച്ചോ? (നമ്മുടെ ഭാഷ നമ്മെ തിരിഞ്ഞ് കുത്തുമോ?) ഒരു ചെറിയ സംശയം മാത്രമാണ് അറ്റിന്റെ പേരിൽ കലിതുള്ളണ്ട.

Areekkodan | അരീക്കോടന്‍ said...

നന്ദന അതും സംഭവിച്ചു!!!സംശയം മനസ്സിലായില്ല.തുള്ളാന്‍ സമയവും സ്റ്റേജും ഇല്ലാത്തതിനാല്‍ ഒരുമ്പെടുന്നില്ല.

അപ്പൂട്ടന്‍ said...

ബിഎസ്‌എൻഎൽ അല്ലെ, കുറച്ചു വൈകിയേ കാര്യങ്ങൾ കത്തിത്തുടങ്ങൂ. മറ്റു പല നെറ്റ്വർക്കുകളും ഏർപ്പെടുത്തിക്കഴിഞ്ഞാൽ ബിഎസ്‌എൻഎല്ലും തുടങ്ങും, ദാ ഞങ്ങടെ പരിപാടി എന്ന മട്ടിൽ.
എന്റെ അറിവിൽ പ്രീപെയ്‌ഡ്‌ കണക്ഷൻ തുടങ്ങാനും അത്‌ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുവാനും ഉള്ള സംവിധാനങ്ങൾ ബിഎസ്‌എൻഎൽ തുടങ്ങിയതുതന്നെ ഏറെ വൈകിയാണ്‌. എന്റെ അമ്മ ബിഎസ്‌എൻഎൽ-ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്‌, എന്നിട്ടും 2004 ആയിട്ടാണ്‌, അതും employee എന്ന പരിഗണനയിലാണ്‌, ഒരു പ്രീപെയ്‌ഡ്‌ കണക്ഷൻ കിട്ടിയത്‌. പൊതുജനങ്ങൾക്ക്‌ അപ്ലിക്കേഷൻ എഴുതിക്കൊടുത്ത്‌ കാത്തിരിക്കണമായിരുന്നു അന്നൊക്കെ. മറ്റു നെറ്റ്വർക്കുകൾ ചവറുപോലെ പ്രീപെയ്‌ഡ്‌ കണക്ഷൻ കൊടുക്കുന്ന കാലത്തായിരുന്നു അത്‌.
ആ രീതിയിൽ നോക്കിയാൽ കൃസ്തുമസും പുതുവർഷവും വന്നെത്തിയത്‌ ബിഎസ്‌എൻഎൽ ഇപ്പോഴെ അറിഞ്ഞുകാണൂ എന്ന് ന്യായമായും സംശയിക്കാം.

എറക്കാടൻ / Erakkadan said...

ഗവൺമന്റ്‌ സാധനമല്ലേ ഇപ്പൊൾ തന്നെ കിട്ടിയതു ഭാഗ്യം എന്നു വിചാരിച്ചാൽ മതി

ഒറ്റവരി രാമന്‍ said...

ലേറ്റ വന്താലും, ലേറ്റസ്റ്റ് ആ വരുവാ!!!!!!!
അതാണ്ട BSNL !

ഒഴാക്കന്‍. said...

"അജ്ഞാത നമ്പറില്‍ നിന്നുള്ള കാളുകള്‍ ഒരു ഉള്‍പുളകത്തോടേയും അതിലേറെ പ്രതീക്ഷയോടും കൂടിയാണ് ഞാന്‍ അറ്റന്റ് ചെയ്യാറുള്ളത്"

മാഷേ, വയസ്‌ 60 എങ്കിലും 16 ഇന്‍ മോഹമോ?

കാക്കര - kaakkara said...

ബി.എസ്.എൻ.എൽ പത്ത്‌ മാസം മുൻകൂറായി തന്ന ആശംസയല്ലെ?

OAB/ഒഎബി said...

ദുബായില്‍ %^($#@@‌(%$ അസോസിയേഷന്‍ ബലിപെരുന്നാളും ക്രിസ്മസ്സും ന്യൂ ഇയറും ആഘോഷിച്ചു.ടിവി ഗള്‍ഫ് വാര്‍ത്തകളില്‍ ഇങ്ങനെ കാണാറുണ്ട്.
അത് പോലെ കരുതിയാല്‍ മതിയെന്നെ,..

കൊട്ടോട്ടിക്കാരന്‍... said...

BSNLനെ നന്നായി അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാ... അവര്‍ എന്നെ സഹിയ്ക്കുകയും. ദാ ഈ BSNL (9400006000)നമ്പരിലേയ്ക്ക് ആരെങ്കിലും ഈസി റീച്ചാര്‍ജു ചെയ്തുതന്നാല്‍ സന്തോഷമായിരുന്നു ( ഇതുവരെ ആ അദ്ഭുതം സംഭവിപ്പിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടില്ല). ഇതിപ്പൊ BSNLനും കഴിയില്ലെന്നാ തോന്നണത്... റീച്ചാര്‍ജു ചെയ്യാന്‍ കഴിയാത്ത സിം വേറേയും ഉണ്ടോ ആവോ. ഏതായാലും സുന്ദരി(?)ക്കോതമാരുടെ സല്ലാപത്തിനു കുറവൊന്നുമില്ല.

Prinsad said...

ഹാവൂ.. വൈകിയാണങ്കിലും ആശംസിച്ചല്ലോ? !

Typist | എഴുത്തുകാരി said...

ആശംസകള്‍ അരീക്കോട് വരെ എത്തി. അപ്പോഴിനി അധികം വൈകാതെ ഇവിടെയും എത്തുമായിരിക്കും.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അപ്പോള്‍ ഓണം നടക്കുമ്പോള്‍ വിഷുവിന്റെ ആശംസ പ്രതീക്ഷിക്കാം, കലികാലം തന്നെ മാഷെ, സംശയം ഇല്ല്യ

Areekkodan | അരീക്കോടന്‍ said...

അപ്പൂട്ടാ...സര്‍ക്കാര്‍ കാര്യം മുറം പോലെ (എന്നും പുറം തിരിഞ്ഞ് എന്ന് സാരം)!!!

എറക്കാടാ...മേല്‍ പറഞ്ഞത് തന്നെ.

ഒറ്റവരി രാമന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.രജനി ഡയലോഗ് ആണല്ലേ..

ഒഴാക്കാ...എന്തിനാ 60 ആക്കിയത്.കൃത്യം 71-ലാ (ജനനം)

കാക്കരേ...ഇത് പണ്ട് ട്രെയിന്‍ നേരത്തെ വന്ന കഥ പോലെ ആയല്ലോ.

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...അത് ദുബായില്‍ നടക്കും.ഇവിടെ നടക്കില്ല.

കൊട്ടോട്ടീ...സുന്ദരിക്കോതമാരുടെ സല്ലാപക്കേസ് എവിടം വരെ ആയി?ഇതാ പറഞ്ഞത് ഫാന്‍സി നമ്പറിന്റെ മൂടും നോക്കി പായരുത് എന്ന്!!!

പ്രിന്‍സാദ്...അവരുടെ ആശംസയുടെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഈ വര്‍ഷം നന്നാകാന്‍.അത് ഇപ്പോള്‍ ശരിയായി!!

ചേച്ചീ...അരീക്കോട് നല്ല ഒന്നാംതരം പുഴയുടെ വക്കത്ത്,ഒരു രണ്ടാം തരം ഹൈവേയുടെ വക്കത്ത് , ഒരു മൂന്നാം തരം റണ്‍വേയുടെ വക്കത്തും.നെല്ലായിക്ക് അങ്ങനെ വല്ല പ്രത്യേകതകളും ഉണ്ടെങ്കില്‍ ഉടന്‍ അവിടേയും ഈ സന്ദേശം എത്തും.

കുറുപ്പേ...ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ദക്ഷിണാഫ്രിക്കയില്‍ നടന്ന സ്ഥിതിക്ക് ഇനി എന്തും പ്രതീക്ഷിക്കാം.

വീ കെ said...

ഇവിടെ ബി.എസ്.എൻ.എൽ ഇല്ലാത്തോണ്ട്... ഹാവൂ... രക്ഷപ്പട്ടു....!!!

ഗീത said...

അപരിചിതമായ നംബറുകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഉള്‍പ്പുളകവും പ്രതീക്ഷയും - അതും ഈ പ്രായത്തില്‍ - അത്ര നന്നല്ലല്ലോ അരീക്കോടന്‍ മാഷേ...
:)

അനിൽ@ബ്ലൊഗ് said...

ഇങ്ങോട്ട് എത്തിയില്ലല്ല്ലോ മാഷെ?
എഴുത്തുകാരിച്ചേച്ചി പറഞ്ഞപോലെ പതുക്കെ വരുമായിരിക്കും, അപ്പോഴേക്കും സമ്മര്‍ വെക്കേഷന്‍ ആവുമായിരിക്കും.
:)

Areekkodan | അരീക്കോടന്‍ said...

വീ.കെ...ബി.എസ്.എന്‍.എല്‍ സേവനം ഗള്‍ഫിലും ലഭ്യമാക്കാന്‍ ആലോചന!!ഇനി അവിടെക്കൂടി കുളമാക്കണം (ആരുടെയോ ആലോചന!!)

ഗീതേ...ഏതു പ്രായം?നമ്മളിപ്പോഴും ഇരുപതുകളുടെ അവസാനത്തിലാ!!!പിന്നെ സന്തോഷവാര്‍ത്ത പ്രതീക്ഷിക്കുന്നതിനാലാ‍ണ് ഈ പുളകം.അല്ലാതെ നിങ്ങള്‍ വിചാരിച്ചപോലെ അല്ല.

അനില്‍ജീ...അതേ സമ്മര്‍ വെക്കേഷനില്‍ ഒരു ഈദാശംസ പ്രതീക്ഷിച്ചോളൂ...

Akbar said...

ആശംസകളൊക്കെ ഇപ്പൊ റെഡി മൈഡ് അല്ലെ. ഡേറ്റ് എന്റര്‍ ചെയ്തത് തെറ്റിപ്പോയിക്കാണും. ഐ മീന്‍ ടൈപ്പ് എറര്‍

Areekkodan | അരീക്കോടന്‍ said...

അക്ബര്‍...എനിക്ക് തോന്നിയത് എന്നോ വിട്ട ഒരു കാള്‍ എന്റെ ഫോണ്‍ കണ്ടെത്തിയത് അന്നാണ് എന്നാ.എന്റെ വീട്‌ ടവറിന്റെ നേരെ താഴെ ആയതിനാല്‍ അവന്‍ എന്നെ കണ്ടതേ ഇല്ല.

Post a Comment

നന്ദി....വീണ്ടും വരിക