Pages

Sunday, March 07, 2010

ഈ ഉത്തരവാദിത്വബോധം ആരുടേതാണാവോ?

ഈ ഉത്തരവാദിത്വബോധം ആരുടേതാണാവോ?


ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ,അലാറം അടിക്കാന്‍ മുട്ടി നിന്ന എന്റെ മൊബൈലില്‍ നിന്ന് മെസേജ് ടോണ്‍ കേട്ടപ്പോള്‍ ഞാന്‍ ചാടി എണീറ്റ് നോക്കി.അസമയത്തെ കാ‍ളും കോളും പെട്ടെന്ന് നോക്കിയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലാക്കിയിരിക്കുകയാണല്ലോ നമ്മുടെ കമ്പനിക്കാര്‍ എല്ലാം കൂടി.ഓപണ്‍ ചെയ്ത മെസേജ് ഇതായിരുന്നു.


“Your A/c XXXXXXX is debited with Rs 4500. Balance is Rs 3148"  !!!


നാല് ദിവസം മുമ്പ് ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ചതിന് നല്‍കിയ ചെക്ക് കളക്ഷനായത് അന്നേരത്തോ?അതല്ല അക്കൌണ്ട് ട്രാന്‍സാക്ഷനുകള്‍ അലെര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഫെഡറല്‍ ബാങ്ക് സര്‍വ്വര്‍ സമയം പാലിച്ചതോ? അതുമല്ല എന്നോ വിട്ട സന്ദേശം വീണ്ടും എന്നെ കാണാഞ്ഞ് കറങ്ങിത്തിരിഞ്ഞ് മൂക്കുകുത്തി വീണതോ?


ഏതായാലും ഈ ഉത്തരവാദിത്വബോധത്തിനു മുമ്പില്‍ കൈകൂപ്പുന്നു.

16 comments:

Areekkodan | അരീക്കോടന്‍ said...

ഏതായാലും ഈ ഉത്തരവാദിത്വബോധത്തിനു മുമ്പില്‍ കൈകൂപ്പുന്നു.

ഉറുമ്പ്‌ /ANT said...

അരീക്കോടന്‍ മാഷേ ഒരു മൂവായിരം രൂപ കടം തരാമോ?

വീകെ said...

കം‌മ്പൂട്ടറിനെന്തോന്നു സമയവും കാലവും മാഷെ...?
അതിനു സമയം കിട്ടുമ്പോഴൊക്കെ അത് തന്റെ കടമകൾ ചെയ്തു തീർത്തോണ്ടിരിക്കും.....!!

മനുഷ്യന്റെ ഊണും ഉറക്കവുമൊന്നും അതിനു ബാധകമല്ലല്ലൊ മാഷെ....!!?

എന്തായാലും ആ ബാലൻസ് തുക കാണിക്കണ്ടായിരുന്നു.. ദേ.. അറിഞ്ഞപടി ഓരോരുത്തർ കടം ചോദിക്കാൻ തുടങ്ങി...!!

ramanika said...

ഭാഗ്യം മെസ്സേജ് അലര്‍ട്ട് കൃത്യമായി വര്‍ക്ക്‌ ചെയുന്നു ...............

വാഴക്കോടന്‍ ‍// vazhakodan said...

കണ്ട കണ്ട ചില മാനേജര്‍മാര്‍ അലര്‍ട്ട് ബ്ലോഗില്‍ ചെക്ക് ചെയ്യുന്നത് കണ്ടാ :) ഞാന്‍ ‘രമണിക’ യെ ഉദ്ദേശിച്ച് പറഞ്ഞതല്ലേ...;)

രാജീവ്‌ .എ . കുറുപ്പ് said...

ഞാനും കൈ കൂപ്പുന്നു

Unknown said...

ആ ബാലന്‍സ്‌ എമൌണ്ടില്‍ കുറച്ച് അക്കങ്ങള്‍ വിട്ടുപോയിട്ടുണ്ടല്ലോ, അത് ശ്രദ്ധിച്ചില്ലേ?!!

ബഷീർ said...

ഇത് എത്രാമത്തെ എകൌണ്ടാണ് ?

ശ്രദ്ധേയന്‍ | shradheyan said...

:)

ഒഴാക്കന്‍. said...

ennalum odukkam vannille mashe pinnentha???

anoopkothanalloor said...

കൂപ്പുകൈ മാഷെ

Areekkodan | അരീക്കോടന്‍ said...

ഉറുമ്പ്...ആര്‍ക്ക് കൊടുത്താലും ഉറുമ്പിന് കൊടുക്കരുത് എന്ന് ആരൊക്കെയോ പറയുന്നു!!!

വീ.കെ...ഹും,അവനെ ഞാനുണ്ടല്ലൊ..(ഉറുമ്പിനെയല്ല,കമ്പ്യൂട്ടറിനെ)

രമണിക ചേട്ടാ...ഇല്ല,1500 ഉലുവ പിന്വലിച്ചാല്‍ അവന്‍ മിണ്ടത്തില്ല!!

വാഴേ...പിന്നെ ആരെയാ ഉദ്ദേശിച്ചത്?

കുറുപ്പേ...കൂപ്പ്‌ടുങ്കേ!!!

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ...ഞമ്മക്ക് അത്രേ ബാലന്‍സുള്ളൂ.ഒരു പാവം ആത്മി എന്ന്‌ പ്രൊഫൈലില്‍ കണ്ടില്ലേ?

ബഷീര്‍...അതൊക്കെ നിങ്ങള്‍ പ്രയാസികള്‍ക്ക് അല്ലേ ഒരു നൂറു കൂട്ടം അക്കൌണ്ടും ഡിസ്കൌണ്ടും.

ശ്രദ്ധേയാ...ശ്രദ്ധക്ക് നന്ദി

ഒഴാക്കാ...വന്നു, അവന്‍ നേരിട്ട് വന്നിരുന്നെങ്കില്‍ സമ്മാനമായി ‘ഒന്ന്’ തിരിച്ച് കൊടുക്കാമായിരുന്നു.

അനൂപ്...നന്ദി.

OAB/ഒഎബി said...

കൈ കൂപ്പിയില്ലെങ്കിലും വരും മെസ്സേജ്.

Sabu Kottotty said...

ഫെഡറ ബാങ്ക് മോങ്ങം(മലപ്പുറം) ബ്രാഞ്ചിലായിരുന്നു എന്റെ അക്കൌണ്ടും. സര്‍വ്വീസിന്റെ മെച്ചം കൊണ്ട് ഇപ്പൊ അങ്ങോട്ടു പോകാറില്ല. ഒരു ചെക്ക്ബുക്ക് ബാക്കിയായി. 202 രൂപ അക്കൌണ്ടില്‍ ബാലന്‍സും...

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...അപ്പോ ഇത് ഗള്‍ഫിലും ഉണ്ടോ?

കൊട്ടോട്ടീ...ഉടാന്‍ എസ്.ബി.ടി യില്‍ ഒരു അക്കൌണ്ട് തുടങ്ങുക.സര്‍വ്വീസിന്റെ ‘മെച്ചം‘ കൊണ്ട് താങ്കള്‍ ഫെഡറല്‍ ബാങ്കില്‍ ചിരിച്ചെത്തും !!!

Post a Comment

നന്ദി....വീണ്ടും വരിക