Pages

Wednesday, March 10, 2010

സ്നേഹ സംഗമം

കോഴിക്കോടിന്റെ പൌരാണികതയും മാനവികതയും വിളിച്ചോതുന്ന രണ്ട് ആരാധനാലയങ്ങളായ തളി മഹാദേവ ക്ഷേത്രത്തിന്റേയും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടേയും പുനരുദ്ധാരണം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ O.N.G.C.യുടെ സഹായത്തോടെ കോഴിക്കോട് N.I.T യാഥാര്‍ത്ഥ്യമാക്കുകയാണ്.ഏകദേശം മൂന്ന് കോടി രൂപ മുടക്കിയുള്ള ഈ പുനരുദ്ധാരണത്തിലൂടെ കോഴിക്കോടിന്റെ മതമൈത്രി ഭാരതമൊന്നാകെ വിളംബരം ചെയ്യപ്പെടുകയാണ്. ഇതോടനുബന്ധിച്ച് മാര്‍ച്ച് 4,5,6 തിയ്യതികളിലായിനടന്ന സ്നേഹ സംഗമത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.


സ്നേഹ സംഗമത്തിന്റെ ഭാഗമായി നടന്ന പൈതൃക പ്രദര്‍ശനം നിരവധി പേര്‍ സന്ദര്‍ശിച്ചു. സാമൂതിരി രാജവംശത്തിന്റേയും ഖാസി പാരമ്പര്യത്തിന്റേയും കാലം മായ്ക്കാത്ത അമൂല്യവസ്തുക്കളുടെ പ്രദര്‍ശനം കോഴിക്കോടിന്റെ തന്നെ ചരിത്രം വിളിച്ചോതി. പൈതൃക പ്രദര്‍ശനത്തിലെ ചില ദൃശ്യങ്ങള്‍ ഇവിടെ കാണാം.


കോഴിക്കോട്ട് സാമൂതിരി എന്ന ഹിന്ദു രാജാവും അദ്ദേഹത്തിന്റെ കുഞ്ഞാലി മരക്കാര്‍ എന്ന വിശ്വസ്ത മുസ്ലിം പടനായകനും ചരിത്രം മായ്ക്കാത്ത മതമൈത്രിയുടെ മകുടോദാഹരണമാണ്. സാമൂതിരിയുടെ ഭരണകാലത്ത് 12 വര്‍ഷത്തിലൊരിക്കല്‍ തിരുനവായ മണല്‍ പുറത്ത് വച്ച് നടത്തിയിരുന്ന മാമാങ്കത്തിന് രാജാവ് എഴുന്നള്ളുമ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നത് കുറ്റിച്ചിറയിലെ ഷാബന്ദര്‍ കോയയായിരുന്നു എന്നതും അന്നത്തെ മതമൈത്രിയുടെ ഉത്തമോദാഹരണമാണ് . ഇന്നും കോഴിക്കോടന്‍ സമൂഹം ആ പൈതൃകവും സൌഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കുന്നു.


ഒരുമയുടെ പെരുമ വിളിച്ചറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അടങ്ങിയ ഘോഷയാത്രയോടെ സ്നേഹസംഗമം ശനിയാഴ്ച സമാപിച്ചു.തളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും  കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ നിന്നുമായി പുറപ്പെട്ട ഘോഷയാത്രകള്‍ പുഷ്പ ജങ്ഷനില്‍ സംഗമിച്ച് സമാപന വേദിയായ മാനാഞ്ചിറ സ്ക്വയറിലേക്ക് നീങ്ങി.മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയപാര്‍ട്ടീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ ഭാഗഭാക്കായി.നെറ്റിപട്ടം കെട്ടിയ ഗജവീരനും ഒട്ടകങ്ങളും ഘോഷയാത്രക്ക് കൂടുതല്‍ മിഴിവേകി.ചരിത്ര സംഭവങ്ങളായ രേവതിപട്ടത്താനവും മാമാങ്കവും നിശ്ചലദൃശ്യങ്ങളായും കളരി, കോല്‍ക്കളി, ദഫ്‌മുട്ട്,ഒപ്പന,തെയ്യം തുടങ്ങിയ മലബാര്‍ കലകളും ഘോഷയാത്രയില്‍ അണിനിരന്നു.


തളി ബ്രാഹ്മണസമൂഹം, എം.ഇ.എസ്,എം.എസ്.എസ്,ജമാ‍‌അത്തെ ഇസ്ലാമി,ശ്രീ സത്യ സായി സംഘം, സി.വി.എന്‍ കളരി സംഘം, ദാവൂദി ബോറ ജമാ‌അത്ത്,ഗുജറാത്തി സമൂഹം,യുവ സാഹിതീ സമാജം , കേരള മാപ്പിള കലാമണ്ഠലം, സിയസ്കോ,ശ്രീ ഗണേശ കലാസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ തുടങ്ങീ നിരവധി സംഘടനകള്‍ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.


വാല്‍: സ്നേഹസംഗമങ്ങള്‍ വര്‍ഷംതോറും നടത്താന്‍ ആലോചന.മതങ്ങള്‍ തമ്മില്‍ മത്സരവും സ്പര്‍ദ്ധയും കൂടി വരുന്ന ഇക്കാലത്ത് തികച്ചും അനുകരണീയമായ ഒരു മാതൃക.

15 comments:

Areekkodan | അരീക്കോടന്‍ said...

കോഴിക്കോടിന്റെ പൌരാണികതയും മാനവികതയും വിളിച്ചോതുന്ന രണ്ട് ആരാധനാലയങ്ങളായ തളി മഹാദേവ ക്ഷേത്രത്തിന്റേയും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടേയും പുനരുദ്ധാരണം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ O.N.G.C.യുടെ സഹായത്തോടെ കോഴിക്കോട് N.I.T യാഥാര്‍ത്ഥ്യമാക്കുകയാണ്.

Martin Tom said...

:)

ഷെരീഫ് കൊട്ടാരക്കര said...

തീർച്ചയായും മാതൃക ആക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ വിഷയം. വിവരം നൽകിയ പോസ്റ്റിനു നന്ദി.

ഒരു നുറുങ്ങ് said...

“സ്നേഹസംഗമങ്ങള്‍ വര്‍ഷംതോറും നടത്താന്‍ ആലോചന.മതങ്ങള്‍ തമ്മില്‍ മത്സരവും സ്പര്‍ദ്ധയും കൂടി വരുന്ന ഇക്കാലത്ത് തികച്ചും അനുകരണീയമായ ഒരു മാതൃക.“

മതസമൂഹങ്ങളെ ഇത്തരം കൂട്ടായ്മയിലൂടെ ഒരുമിച്ച് നിര്‍ത്താനായാല്‍...നാടും നാട്ടാരും
രക്ഷപ്പെട്ടു,മാഷേ! ഈ ഒരു സൌഹൃദ
അന്തരീക്ഷത്തിന്‍റെ പൈതൃകം നമ്മില്‍നിന്നും
നഷ്ടപ്പെടുത്തിയതാരാ...

ഈ സൌഹൃദം പൂത്തുല്ലസിക്കട്ടേയെന്നെന്നുമെന്ന്
പ്രാര്‍ഥിക്കുന്നു...ആശംസിക്കുന്നു...

ഭായി said...

ഇത് വായിച്ചിട്ട് മനസ്സ്സിന് പറഞറിയിക്കാനാവാത്ത ഒരനുഭൂതി...
ഭാരതമൊട്ടുക്കും ഇങിനെ ആയെങ്കില്‍ എന്നാ‍ഗ്രഹിച്ചുപോവുകയാണ്!

എല്ലാവിധ ആശംസകളും.

Sabu Kottotty said...

ഇതു പോസ്റ്റിയതിനു പ്രത്യേക നന്ദി...

Unknown said...

സ്നേഹസംഗമങ്ങള്‍ വര്‍ഷത്തില്‍ എന്നും നടക്കട്ടെ എന്നശംസിക്കുന്നു. അതീ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

Akbar said...

ഈ പോസ്റ്റിനു ഒരു പാട് നന്ദി. വായിച്ചപ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതി. മതം പഠിക്കാത്ത മൃഗങ്ങള്‍ മതങ്ങളുടെ പേര് പറഞ്ഞു മനുഷ്യരെ ചുട്ടു തിന്നുമ്പോള്‍, ഇവിടെ മനുഷ്യ സ്നേഹികള്‍ പഠിപ്പിക്കുന്നു മതത്തിന്റെ ആത്യന്തികമായ നന്മയും മനുഷ്യ സഹോധര്യവും. ഇത്തരം മത സൌഹാര്ധ സ്നേഹ സംഗമങ്ങള്‍ക്ക്‌ വേദി ഒരുക്കിയ കോഴിക്കോട് നിവാസികള്‍ക്ക് അഭിനന്ദനം. ഒപ്പം ഈ വാര്‍ത്ത ഭൂലോകത്തെത്തിച്ച അരീകോടനും.

Akbar said...

@-ഒറ്റവരി രാമന്‍
ഒറ്റവരി രാമനോട് ഒരു വാക്ക്.
ഇത്തരം നല്ല സംരംഭങ്ങള്‍ കാണുമ്പോള്‍ "രണ്ടു വരി" എങ്കിലും എഴുതൂ മാഷെ.

മുഫാദ്‌/\mufad said...

കോഴിക്കൊടുകാരനായിട്ടും പങ്കെടുക്കാന്‍ കഴിഞ്ഞില്ല.ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ നന്ദി.ഇത്തരം സംരംഭങ്ങള്‍ക്ക് ആശംസകള്‍

പള്ളിക്കുളം.. said...

ഈ പോസ്റ്റിലെ കമന്റുകൾ മറ്റൊരു സന്ദേശം നൽകുന്നുണ്ടോ?? കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാർ മാത്രമേ ഉള്ളല്ലോ കമന്റുവാൻ...

Areekkodan | അരീക്കോടന്‍ said...

ഒറ്റവരി രാമാ...രണ്ടുവരി ഇല്ലെങ്കിലും രണ്ട് വാക്ക് പറയാമായിരുന്നില്ലേ?

ശരീഫ്‌ക്കാ...നന്ദി

ഹാറൂന്‍ക്ക...രാഷ്ട്രീയമുതലെടുപ്പുകളുടെ ബലിയാടുകളായി അതെല്ലാം നമുക്ക് നഷ്ടമായി.

ഭായീ...അതേ, ഞാന്‍ ആലോചിച്ചത് ഇതില്‍ പങ്കെടുത്ത കോഴിക്കോട്ടെ ഗുജറാത്തി സംഘം ഈ സന്ദേശം അവരുടെ മോഡിയെ അറിയിച്ചിരുന്നെങ്കില്‍ എന്നാണ്.

കൊട്ടോട്ടി...തിരിച്ചും നന്ദി

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ...അതെ, വര്‍ഷം തോറും നടക്കട്ടെ.

അക്ബര്‍...ഒരു സാധാരണ വാര്‍ത്ത എന്ന് മാത്രമേ എനിക്കും തോന്നിയിരുന്നുള്ളൂ.പക്ഷേ പിന്നീട് ഈ കാലഘട്ടത്തില്‍ ഇത് വലിയൊരു സംഭവം തന്നെ എന്ന് മനസ്സിലായി.വിശദമായ കുറിപ്പിന് പ്രത്യേകം നന്ദി.

മുഫാദ്...ഇനിയും ഇത്തരം സംഗമങ്ങള്‍ ഉണ്ടാകുമ്പോള്‍ പങ്കെടുക്കുക.

പള്ളിക്കുളം...ശരിയായിരിക്കാം.പക്ഷേ ഭൂലോകത്ത് ഞാന്‍ അത്തരം ഒരു ചേരിതിരിവ് നടത്താനില്ല.(ആദ്യം കമന്റിയത് രാമനാണെന്നത് കാണ്‍ക.)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്മകളിലേയ്ക്കുള്ള മടക്കയാത്രകൾ എപ്പോഴും ആ‍ശാവഹം...ആഹ്ലാദകരം..
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...നന്ദി

പള്ളിക്കരയില്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഒപ്പം നന്ദിയും.

Post a Comment

നന്ദി....വീണ്ടും വരിക