17/8/1999
എന്റെ ആദ്യമകള്‍ ഐഷ നൌറയുടെ ജന്മദിനം.
18/3/2004
എന്റെ രണ്ടാമത്തെ മകള്‍ ആതിഫ ജുംലയുടെ ജന്മദിനം.
18/3/2010
എനിക്ക് മൂന്നാമത് ഒരു മകള്‍ കൂടി.
ജന്മദിനം ഒരുമിക്കാന്‍ ഇത്ര കൃത്യമായി എങ്ങനെ കണക്കു കൂട്ടി എന്നൊന്നും ചോദിക്കരുത്.കഥയില്‍ ചോദ്യമില്ലാത്തതുപോലെ കഥയില്ല്ലാത്തതിലും ചോദ്യമില്ലാ!!!
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ തന്നെ ഈ ഒരു അപൂര്‍വ്വതക്ക് കാതോര്‍ത്ത് ഇരിക്കുകയായിരുന്നു എന്റെ കുടുംബാംഗങ്ങള്‍.ലുലു എന്ന എന്റെ മൂത്ത മോള് മറ്റൊന്ന് കൂടി പ്രതീക്ഷിച്ചു.ഒരു ദിവസം കൂടി വൈകിയാല്‍ കുട്ടികളുടെ വയസ്സ് ക്രമത്തില്‍ തന്നെ 17,18,19 തിയ്യതികള്‍ !!!പക്ഷേ അത് സംഭവിച്ചില്ല, പകരം രണ്ട് കുട്ടികള്‍ക്കും ഒരേ പിറന്നാള്‍ എന്ന അപൂര്‍വ്വ സൌഭാഗ്യം.
പിറന്നാള്‍ ഞാന്‍ ആഘോഷിക്കാറില്ല.ചെലവ് കൂടുതല്‍ ആയതുകൊണ്ടല്ല, എന്റെ വിശ്വാസം എന്നെ അതിന് അനുവദിക്കുന്നില്ല.അത് പലപ്പോഴും കഴിഞ്ഞ് പോയതിന് ശേഷമാണ് ഞാന്‍ പോലും അറിയാറ്.കുട്ടികള്‍ക്കും അത് ഒരു ആഘോഷമായി തോന്നാറില്ല.ആഘോഷത്തിന് പകരം മുമ്പ് ഞാന്‍ സൂചിപ്പിച്ച പോലെ എന്തെങ്കിലും ഒരു സല്‍കര്‍മ്മം (മരം നടുക, പൊതുസ്ഥലം വൃത്തിയാക്കുക, പാവപ്പെട്ടവന് ഭക്ഷണം നല്‍കുക തുടങ്ങിയവ ) ചെയ്യുകയും അതിന്റെ മഹത്വം കുട്ടികളെ അറിയിക്കുകയും ചെയ്യാം.ജന്മദിനാഘോഷത്തിനായി നാം മുടിക്കുന്ന പണവും സമയവും എത്ര പേര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു എന്ന് ഇതുവരെ അത് ആഘോഷിച്ചവര്‍ എല്ലാം ഒന്നു തിരിഞ്ഞ് ചിന്തിച്ചു നോക്കുക.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഇപ്പോഴത്തെ ഇളയ കുട്ടിക്ക് ഉണ്ടാകുന്ന ചില മാനസിക വൈകല്യങ്ങളെപറ്റി എന്റെ അമ്മായി പങ്കുവച്ച ചില വരികള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ.
“ഒരിക്കലും പുതിയ കുഞ്ഞിനെ സന്ദര്‍ശിക്കുമ്പോള്‍ ആദ്യ കുഞ്ഞിനോട് , നിന്റെ അമ്മ/ഉമ്മക്ക് പുതിയ കുട്ടിയെ കിട്ടി, ഇനി നിന്നെ വേണ്ട എന്ന് തമാശക്ക് പോലും പറയരുത്. അത് ആ കുട്ടിയുടെ മനസ്സില്‍ ഒരു കൂര്‍ത്ത ശരമായി തറയും എന്നത് തീര്‍ച്ച.കൂടാതെ പുതിയ കുഞ്ഞിനുള്ള സമ്മാനങ്ങള്‍ ആദ്യ കുട്ടിയുടെ കയ്യിലൂടെ നല്‍കുക, അല്ലെങ്കില്‍ അവള്/അവന് കാണാതെ നല്‍കുക.കാരണം തനിക്ക് കിട്ടിയ സമ്മാനങ്ങളെ പറ്റി ആ കുട്ടിക്ക് അറിവില്ലാത്തതിനാല്‍ ഈ സമ്മാനങ്ങള്‍ അവന്റെ/അവളുടെ മനസ്സില്‍ ഒരു മുറിവുണ്ടാക്കും.“
നമ്മളില്‍ എത്ര പേര് ഇത് ശ്രദ്ധിക്കാറുണ്ട് ?
40 comments:
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഇപ്പോഴത്തെ ഇളയ കുട്ടിക്ക് ഉണ്ടാകുന്ന ചില മാനസിക വൈകല്യങ്ങളെപറ്റി എന്റെ അമ്മായി പങ്കുവച്ച ചില വരികള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ.
19 എന്ന പരാതി 19/3/2015 ൽ പരിഹരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ?
അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. മക്കൾ അനുഗ്രഹമാണ്. ആ അനുഗ്രഹങ്ങളിൽ സന്തോഷിക്കുക അനുവദനീയവും..ആർഭാടങ്ങൾ ഒഴിവാക്കി ആഹ്ളാദിക്കുക..
മൂന്ന് പെൺമക്കളെ പോറ്റി വളർത്തി അവർക്ക് അനുയോജ്യമായവരെ കണ്ടെത്തി ഏല്പിക്കുകയെന്നത് സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട കാര്യമാണ്..
എല്ലാ ആശംസകളും നേരുന്നു
പിന്നെ, ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഇളയ കുട്ടിക്ക് മാനസിക വൈകല്യങ്ങൾ ഉണ്ടാവുമെന്നത് ശരിയാാണോ ?അവർക്ക് ഒരു കോപ്ലക്സ് ഉണ്ടാക്കുന്ന രീതിയിൽ മാതാ പിതാക്കൾ ,ബന്ധുക്കൾ പെരുമാറുകയാണ്.. അല്ലാതെ വൈകല്യമായി പറയാൻ പറ്റില്ല. ഞാൻ തഴയപ്പെട്ടു എന്ന ഒരു വികാരമായിരിക്കും ഉണ്ടാവുന്നത്.
ബാലന്റെ ചോദ്യത്തിനു ഉത്തരം ഉണ്ടോ ??
എല്ലാ ആശംസകളും നേരുന്നു
മാഷെ,പടച്ചോന് നിങ്ങടെ നര്മോക്തിക്ക്
അനുയോജ്യമായി തന്ന സമ്മാനമാ ഈ”മൂന്നാമി”
നല്ല സന്തതികള്‍ ഇനിയും തരട്ടെ അവന്,ആമീന്‍.
നമ്മക്ക് ഏഴു മക്കളാണേ..അതിന്റെ സൌഭാഗ്യം
നന്നായ് അനുഭവിച്ചാസ്വദിക്കുന്നോനാ ഈ നുറുങ്ങ്.
ഇതു വരേം ഒരാള്ടേം ജന്മദിനം ആഘോഷിച്ചില്ല!
ഒരു നാളും സ്കൂളില്‍ യൂനിഫോമിലല്ലാതെ
പോയിട്ടുമില്ല...മാഷെ,കൊടുകൈ...!
“ആഘോഷത്തിന് പകരം മുമ്പ് ഞാന്‍ സൂചിപ്പിച്ച പോലെ എന്തെങ്കിലും ഒരു സല്‍കര്‍മ്മം (മരം നടുക, പൊതുസ്ഥലം വൃത്തിയാക്കുക, പാവപ്പെട്ടവന് ഭക്ഷണം നല്‍കുക തുടങ്ങിയവ ) ചെയ്യുകയും അതിന്റെ മഹത്വം കുട്ടികളെ അറിയിക്കുകയും ചെയ്യാം.ജന്മദിനാഘോഷത്തിനായി നാം മുടിക്കുന്ന പണവും സമയവും എത്ര പേര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു എന്ന് ഇതുവരെ അത് ആഘോഷിച്ചവര്‍ എല്ലാം ഒന്നു തിരിഞ്ഞ് ചിന്തിച്ചു നോക്കുക.“
“കുത്തിവരക്കാരത്തിക്കും,ആതിഫ ജുംലക്കും
പിന്നെ “മൂന്നാമി”ക്കും അനുമോദനങ്ങള്‍.
ഹോ മറന്നു, മാഷക്കും കുടുംബത്തിനാകേം
ആശംസകള്‍,പ്രാര്‍ത്ഥനകളും...
സന്തോഷകരമായ വാര്‍ത്തയില്‍ ഞാനും കുടുംബവും ആഹ്ലാദം അറിയിക്കുന്നു. ഹാട്രിക് നേടിയ സ്നേഹിതന് പടച്ചതമ്പുരാന് എല്ലാവിധ ഐശ്വര്യാനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ.. വിലയേറിയ ഉപദേശം ഈ പോസ്റ്റിലൂടെ നല്‍കിയതിന് പ്രത്യേക നന്ദി..
ഞാൻ നാലുകുട്ടികളുടെ വാപ്പയാണ്.ഞാനും താങ്കളേപ്പോലെ ജന്മദിനമൊന്നും ആഘോഷിക്കാറില്ല.വിശ്വാസത്തിന്ന് എതിരായത് കൊണ്ട് തന്നെ.മക്കൾ ജനിച്ച ദിവസങ്ങൾ ഞാൻ ഓർമ്മയിൽ പോലും വെച്ചിട്ടില്ല.എന്തിനേറെ എന്റെ വിവാഹദിനം പോലും എനിയ്ക്കോർമ്മയില്ല.എന്തായാലും പെണ്മക്കൾ ഒരനുഗ്രഹമാണ്.അല്ലാഹു താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
കാരണം തനിക്ക് കിട്ടിയ സമ്മാനങ്ങളെ പറ്റി ആ കുട്ടിക്ക് അറിവില്ലാത്തതിനാല്‍ ഈ സമ്മാനങ്ങള്‍ അവന്റെ/അവളുടെ മനസ്സില്‍ ഒരു മുറിവുണ്ടാക്കും.“
തീര്‍ച്ചയായും...
ഞാനും ശ്രദ്ധിച്ചോളാം മാഷ് പറഞ്ഞ കാര്യങ്ങള്‍
(അപ്പൊ കൂട്ടുകാരെ ഇനി ആരുടെ പ്രസവം നിങ്ങള്‍ അറിഞ്ഞാലും എന്നെ അറിയിക്കുക
“നിന്റെ അമ്മ/ഉമ്മക്ക് പുതിയ കുട്ടിയെ കിട്ടി” എന്നു പറയുന്നവരുടെ ചേള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാനാ.. ഹല്ല പിന്നെ..)
19 പ്രതീക്ഷിയ്ക്കാം ഇന്ഷാ അല്ലാ...
മാഷുക്കും കുടുംബാങ്ങള്‍ക്കും നല്ലതു മാത്രം വരട്ടെ....
അരീക്കോടന്‍ മാഷേ പുതിയ ആള്‍ക്ക് ഒരായിരം ആശംസകള്‍,കൂടെ വാപ്പയ്ക്കും,ഉമ്മയ്ക്കും..
രണ്ടു പേരുടെയും ജന്മദിനം ഒരേ ദിനമെന്ന അപൂര്‍വ്വത ആഘോഷിക്കണ്ടേ?
എന്റെ ഒരു സുഹൃത്തിനും അവന്റെ മകനും ഒരേ ദിവസമാണ് പിറന്നാള്‍...മെയ് 18
ജന്മദിനങ്ങൾ ഞാനും ഓർക്കാറു പോലുമില്ല.
അതത്ര വലിയ കാര്യമായിട്ട് തോന്നിയിട്ടുമില്ല.
എന്തായാലും ബാലന്റെ പരാതി പരിഹരിക്കണ്ട മാഷെ.... ഉള്ളതിനെ എല്ലാ സൌഭാഗ്യങ്ങളോടെയും വളർത്താൻ ദൈവം തുണക്കട്ടെ...
യൂസുഫ, ആഘോഷിച്ചില്ലെങ്കിലും ഓർമ്മയെങ്കിലും വേണം.
കുഞ്ഞിവാവക്ക് ഈ ഭൌമതാപനത്തിനെ നേരിട്ട് വളരാൻ ശക്തിയുണ്ടാവട്ടെ.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശംസകള്‍.
എന്റെ ഭാര്യാ സഹോദരിക്ക് രണ്ടു കുട്ടികളാണ്. അവരുടെ ജന്മദിനങ്ങള്
01/01/2005
01/01/2007.
ചിലതെല്ലാം ഇതു പോലെ രസകരമായ രീതിയല്‍ വരാറുണ്ട്
ആശംസകള്‍..
" എന്റെ വീട് അപ്പൂന്റേം... "
മാഷെഴുതിയ സംഭവം തന്നെയാണ് സിനിമ...
എന്റെ “കഷ്ഠകാലം” ആരംഭിച്ചത്
19 ഏപ്രിൽ 2004
ആദ്യത്തെ കൺമണി ജനിച്ചത്
19 ഏപ്രിൽ 2005
എപ്പടി?
എല്ലാവര്ക്കും ആശംസകള്‍ .
മൂന്നു പെണ്മക്കളുടെ ഉമ്മയ്ക്ക് പ്രത്യേകിച്ചും... :)
വളരെയേറെ പണം ചിലവഴിച്ചുള്ള പിറന്നാള്‍ ആഘോഷതിനോട് എനിക്കും യോജിപ്പില്ല.
പക്ഷെ പിറന്നാളുകള്‍ ആഘോഷിക്കുക തന്നെ വേണം.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹ ചങ്ങലയ്ക്ക് ബലം കൂട്ടുക തന്നെ ചെയ്യും അത്. ഒപ്പം കാലങ്ങളോളം ഓര്‍ത്തിരിക്കാനുള്ള നല്ല സ്മരണകളും ആവും..
ഇത്തിരി നാള് മാത്രമുള്ള ജീവിതത്തില്‍ സുഖമുള്ള ഇത്തരം കുഞ്ഞു ഓര്‍മ്മകള്‍ തന്നെ അല്ലെ ഏറ്റവും വലിയ സമ്പാദ്യം.
മുകളില്‍ കണ്ണനുണ്ണി പറഞതിനോട് യോജിക്കുന്നു!
ആര്‍ഭാടം ഒട്ടും വേണ്ട! കുട്ടികളുടെ ഒരു സന്തോഷത്തിന് ഒരല്പം പായസം. അത് അയല്‍ക്കാര്‍ക്കും വിളംബാം. അത് ആ കുഞ് മനസ്സുകളില്‍ ഇന്ന് തന്റെ ജന്മദിനമാണെന്ന ഒരനുഭൂതിയും സന്തോഷവും സൃഷ്ടിക്കും.
ഒപ്പം മാഷ് പറഞപോലെ സല്ക്കര്മ്മങളും ആകാം.
ആ മൂന്ന് പൊന്നുങ്കുടങള്ക്കും എന്റെ വക ഓരോ ഉമ്മ.
"മാഷെ, മാഷെ, ഒന്ന് നിന്നെ"
അരീക്കോട് അങ്ങാടിയിൽ നിന്നും കോട്ടും സൂട്ടുമിട്ട്, മൂന്ന് മത്തിയും തൂക്കിപിടിച്ച്, അതിന്റെ ഭാരംകൊണ്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുന്ന, മാഷ്, ധൃതിയിൽ ഓടാനുള്ള ശ്രമത്തിലാണ്, മാർക്കറ്റിന്റെ വലത്തെമൂലയിൽനിന്നും ബീരാൻ നീട്ടി വിളിച്ചത്.
മാഷിന് കൺഗ്രജിക്കുജെലൻസ്
മാഷേ അഭിനങ്ങനങ്ങള്‍.... അപ്പോള്‍ മുന്നാം പഞ്ചവത്സരപദ്ധതിയും സക്സസ്സ്! പിറന്നാള്‍ എന്നും പറഞ്ഞ് വലിയ ധൂര്‍ത്ത് നല്ലതല്ല, പക്ഷെ അന്നു സകുടുംബം കുട്ടിക്ക് വേണ്ടി പ്രത്യേകം പ്രാര്ത്തീക്കും കുട്ടിക്ക് ഒരു പുതിയ ഉടുപ്പ് ഒന്നിച്ചു ഭക്ഷണം ഒരു ചെറിയ പായസം...ഇത്രയും വേണം മറ്റോന്നും കൊണ്ടല്ല ദയാനിധിയായ ദൈവം ഒരു കുഞ്ഞിനെ തന്നതിനു നന്ദിയും ആകുഞ്ഞിനോടുള്ള സ്നേഹവും വീട്ടിലുള്ളവര്‍ ചേര്‍ന്നൊരുക്കുന്നു ....
പിറന്നാൾ ആഘോഷത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ എന്റെ വകയും ഇരിക്കട്ടെ.
എന്റെ രണ്ടു മക്കളുടെ പിറന്നാൾ, അവരുടെ അഞ്ചോ ആറോ അടുത്ത കൂട്ടുകാരെ വിളിച്ച് ആഘോഷിക്കും. അവർക്കെല്ലാം അതുതന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നതും. അവർക്ക് പാടാനും കളിക്കാനും ഉള്ള സൌകര്യം ഒരു മുറിയിൽ ചെയ്തു കൊടുക്കും. ഇക്കാര്യം പറഞ്ഞിട്ടല്ലെങ്കിലും അനാഥാലയങ്ങൾ, മറ്റു ചാരിറ്റി ട്രസ്റ്റുകൾ തുടങ്ങിയവക്ക് എന്തെങ്കിലും കൊടുക്കുന്നതും പതിവാണ്.ഇതെല്ലാം നമ്മുടെ മനസ്സിന്റെ സന്തോഷത്തിനാണ്.
ഈ ‘പിറന്നാൾ കുട്ടിക്കുവേണ്ടി’ ചെയ്യേണ്ട കാര്യം ഇതൊന്നും അല്ല. അത് നമ്മൾ സിന്ധികളെ കണ്ടു പഠിക്കേണ്ടതാണ്. അവർ കുട്ടികളുടെ പിറന്നാൾ ആഘോഷിക്കും. ആരും കുട്ടികൾക്ക് ടോയ് മുതലായ സമ്മാനങ്ങൾ കൊടുക്കുകയില്ല. എല്ലാവരും അന്യോന്യം കൊടുക്കുന്നത് കറൻസി (രൂപ) തന്നെയാണ്. അത് ഈ കുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ആ കുട്ടി വളർന്നു വരുമ്പോഴേക്കൂം ഒരു നല്ല തുക അവന്റെ സ്വന്തമായി ബാങ്കിൽ ഉണ്ടായിരിക്കും. ഇന്നാണെങ്കിൽ മാർക്കറ്റ് പ്ലസ് തുടങ്ങിയ നിക്ഷേപ സധ്യതകൾ ഉണ്ട്. ഇത് കുറച്ച് കുടുമ്പങ്ങളോ സമുദായങ്ങളോ വിചാരിച്ചാൽ പ്രാവർത്തികമാക്കാവുന്നതോയുള്ളു.
മാഷേ ആശംശകൾ.. അതാണ് ഇടക്ക് കാണാഞ്ഞത്
നാം ഒന്ന്.. നമുക്ക് രണ്ട്..എന്തേ ഇങ്ങനെ? ഇനി ബാലൻ പറഞ്ഞപോലെ ഇനിയും?
ആശംസകള്‍ മാഷേ, കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.
മാഷെ,
എല്ലാ ആശംസകളും.
ഈ വെക്കേഷന് അങ്ങോട്ട് വരുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു കൂട്ടുകാരന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാന്‍ പോയി, കൂടെ മൂത്തയാള്‍ക്കും ഒരു ഉടുപ്പു കൂടെ കൊണ്ടു പോയി (ചിലവ് പ്രസക്തമല്ല :)--).
പ്രിയപ്പെട്ടവരേ...പോസ്റ്റിട്ട് ആശുപത്രിയിലേക്ക് പോയതിനാല്‍ മറുപടി പോസ്റ്റാന്‍ സാധിച്ചില്ല.ഇന്നും ഒന്ന് എത്തി നോക്കി തിരിച്ചു പോകുന്നു.വിശദമായ മറുപടി ഇന്ഷാഅല്ലാഹ് തിരിച്ചു വന്ന ശേഷം.
മാഷിനും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു......സസ്നേഹം
പടച്ച തംബുരാന് സര്‍വ്വ ഐശ്വര്യവും സുഖവും പ്രധാനം ചെയ്യുമാറാവട്ടെ.ആമീന്‍
തളളക്കും പിള്ളക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.
“നോട്ട് ഔട്ട്” :)
കാണാന്‍ ഞങ്ങള്‍ വരും. ഇന്‍ശാ അള്ളാ.
യൂസുഫ്പ പറഞ്ഞ കഥയും അതേ വാക്കുകളും തന്നെയാണ് ഞാനും.
ഇനിയും ഒരുപാടു കണക്കു സൂത്രങ്ങളും കണ്ടുപിടുത്തങ്ങളും ആയി മുന്നേറട്ടെ 17, 18 19, 20.... അങ്ങനെ അങ്ങനെ
ബാലന്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഉദ്ദേശിച്ചാലും ഇനി ഡോക്ടര്‍മാര്‍ കൂടി സഹകരിക്കേണ്ടി വരും.
ബഷീര്‍...ഈ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.
വാഴക്കോടാ...നന്ദി.
ഹാറൂണ്‍ക്കാ...ആ ഷേക്ഹാന്റ് ഞാന്‍ സ്വീകരിച്ചു.പ്രാര്‍ഥനയില്‍ ഇനിയും ഉള്‍പ്പെടുത്താന്‍ അപേക്ഷ.
ഏറനാടാ...ഇജ്ജ് ബല്ലാത്ത പഹയന് തന്നെ.കല്യാണം കയ്ച്ച് പിന്നെ ഇപ്പളാ ഈ ബയ്ക്ക് ബെര്ണത് അല്ലേ?
യൂസുഫ്പ...വളരെ വളരെ സന്തോഷമായി.ഈ ചിന്താഗതിക്കാര്‍ കുറേ പേര് ഉണ്ടായിരുന്നെങ്കില്‍ !!!പ്രാര്‍ഥന അല്ലഹു സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം തരട്ടെ, ആമീന്‍.
റാംജീ...നന്ദി
ഹാഷിം...അപ്പോ ആദ്യം വീട്ടില്‍ നിന്നു തന്നെ തുടങ്ങിക്കോ.
കൊട്ടോട്ടീ...നേരില്‍ വന്ന് കണ്ടതില്‍ സന്തോഷം
ജുനൈദ്...അപൂര്‍വ്വത ആഘോഷിച്ച് അലങ്കോലമാക്കാന്‍ ഞാനില്ല.
വീ.കെ...വളരെ നല്ല കാര്യം.എല്ലാവരും ബാലന്റെ പരാതിയില്‍ തൂങുകയാണല്ലോ പടച്ചൊനേ....
പാര്ഥന്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
കാളിദാസന്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വളരെ വിചിത്രം തന്നെ.
കു.ക.കു.കെ...ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, അതോണ്ട് അറിയില്ല.
കാക്കരേ...അതെങ്ങനെ ഒപ്പിച്ചു?
ഏകതാര...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നന്ദി.
കണ്ണനുണ്ണീ...അഭിപ്രായം തുറന്ന് പറഞ്ഞതിന് നന്ദി.
ഭായീ...സ്വീകരിച്ചു.
ബീരാനേ...അനക്ക് ഞമ്മള് ബെച്ച്ക്ക്ണ്.ഉടന്‍ ബെരും.
മാണിക്യം...ഈ പായസം തെരുവിലെ മക്കള്‍ക്ക് നല്കി ഒരു ദിവസമെങ്കിലും അവരെ സന്തോഷിപ്പിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?
പാര്ഥന്...ഈ അറിവ് പങ്കു വച്ചതിന് നന്ദി.
ദീപു...നന്ദി.
മുക്കുവാ...അത് നാമിന്.അരീക്കോടന്‍ അല്ല!!
തെച്ചിക്കോടാ...നന്ദി
അനില്‍ജീ...തീര്‍ച്ചയായും കയ്യും വീശി വരണം.
യാത്രികാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഒപ്പം നന്ദിയും.
ഒ.എ.ബി...ഹൃദ്യമായ സ്വാഗതം
ഒഴാക്കാ...കുട്ടികളുടെ എണ്ണമല്ലല്ലോ പറഞ്ഞത്?
ആബിയുടെ ആഗ്രഹം പോലെ തന്നെയായല്ലോ; നല്ലത്
രൂപദര്ശകാ...നന്ദി.
മാഷേ.. ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ണില്‍ പെട്ടത്.. നന്നായിട്ടുണ്ട്.. അഭിനന്ദനങള്‍
നാടോടി നടക്കുമ്പോള്‍ ഇതിലേയും കയറി വന്നതില്‍ സന്തോഷം നാടോടീ...
Post a Comment
നന്ദി....വീണ്ടും വരിക