Pages

Tuesday, April 20, 2010

പത്രവും കുട്ടികളും.

ഇന്നലെ ഞാന്‍ എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചത് പത്രങ്ങളെപറ്റി ആയിരുന്നു.എന്റെ സുഹൃത്തിന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് രാവിലെ പത്രം വായിക്കാന്‍ നല്‍കരുത്.അതിനുള്ള കാരണങ്ങള്‍ അദ്ദേഹം നിരത്തിയപ്പോള്‍ എനിക്കും ചിലതൊക്കെ തോന്നി.

ഏതൊരാളും രാവിലെ ഉറക്കമെണീറ്റ് വരുമ്പോള്‍ അയാളുടെ തലച്ചോര്‍ ഒരു പുതു ഉണര്‍വ്വോട് കൂടി ഇരിക്കുകയായിരിക്കും.കുട്ടികളാകുമ്പോള്‍ പ്രത്യേകിച്ചും, ഒരു അന്വേഷണാത്മകത തുളുമ്പി നില്‍ക്കുന്ന അവസ്ഥയിലും ആയിരിക്കും.ഇത്തരം ഒരു കുട്ടിയുടെ മുമ്പിലേക്ക് “ശശി തരൂരിന്റെ സുഹൃത്ത് സുനന്ദ പുഷ്കര്‍...” എന്ന വാര്‍ത്ത എത്തുമ്പോള്‍ സ്വാഭാവികമായും കുട്ടിയില്‍ ചില സംശയങ്ങള്‍ ഉയരും. സുഹൃത്ത് എന്നാല്‍ എന്ത് ? അത് എന്തുകൊണ്ട് ഇത്രയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു ? ഏതൊരു പിതാവും മാതാവും ന്യായമായും ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും എന്ന് തീര്‍ച്ച.

ഇനി അതു കഴിഞ്ഞാലോ ? അടുത്തത് ഏതെങ്കിലും ഭീകര ആക്രമണമോ , ബോംബ് സ്ഫോടനമോ അതുമല്ലെങ്കില്‍ ആത്മഹത്യാ വാര്‍ത്തയോ കൊലപാതകമോ ആയിരിക്കും.ഇതും ഈ ഫ്രെഷ് തലച്ചോറോടെ വായിച്ചാല്‍ അവന്റെ / അവളുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന ചിന്തകള്‍ എന്തെന്ന് നമുക്ക് വായിച്ചെടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല.

സുഹൃത്തിന്റെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് എനിക്കും തോന്നി. അതിനാല്‍ കുട്ടികള്‍ക്ക് രാവിലെ വല്ല കഥാബുക്കും വായിക്കാന്‍ നല്‍കി ഉച്ചക്കോ അതിന് ശേഷമോ പത്രം നല്‍കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ പത്രങ്ങള്‍ നമ്മെ തള്ളുമോ എന്ന് ന്യായമായും സംശയിക്കുന്നു.

15 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടികള്‍ക്ക് രാവിലെ വല്ല കഥാബുക്കും വായിക്കാന്‍ നല്‍കി ഉച്ചക്കോ അതിന് ശേഷമോ പത്രം നല്‍കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ പത്രങ്ങള്‍ നമ്മെ തള്ളുമോ എന്ന് ന്യായമായും സംശയിക്കുന്നു.

AMR said...

വളരെ ശരിയാണ് . പുതു തലമുറയിലെ ചില relationship experts ഇന്റെ cloumns വായിച്ചാല്‍ നമ്മുക്ക് തോന്നും ഇത് ഒരു വര്‍ത്തമാന പത്രം തന്നയോ അതോ വല്ല adult മാഗസിനും ആണോ എന്ന് . എന്തൊക്കെ ആണ് അവിടെ dating , sex buddy , one night stand ........ ഈശ്വരാ... ..ഞങ്ങളുടെ കുട്ടികളെ കാത്തുകൊള്ളണേ......

ഒരു യാത്രികന്‍ said...

മാഷേ നൂറുശതമാനം യോജിക്കുന്നു. ഞാനിപ്പോള്‍ രാവിലെ പത്രം വായിക്കാറെ ഇല്ല. പത്രത്തിന്‍റെ എണ്ണം കൂട്ടാനുള്ള തത്രപ്പാടില്‍ മുന്‍പേജില്‍ പടച്ചുവിടുന്നതില്‍ ഒന്നുപോലും കുട്ടികള്‍ക് വായിക്കാന്‍ പറ്റിയതല്ല.......സസ്നേഹം

ഒരു നുറുങ്ങ് said...

വായനക്കാരനും ചില ശ്രദ്ധയൊക്കെ വേണം..
പലതിലും അച്ചടിച്ചു വരുന്ന വാര്‍ത്തകളും
പോട്ടങ്ങളുമൊക്കെ മക്കള്‍ടെ കൂടെയിരുന്ന്
വായിക്കാനും കാണാനും പറ്റാത്തവ തന്നെ !
മക്കള്‍ സംശയങ്ങളുയിച്ചാല്‍,നമ്മള്‍ കുടുങ്ങും...
മാഷേ,പത്രവായന ഉച്ഛക്ക് മാറ്റിവച്ചത്കൊണ്ട്
ഈ അച്ചടിമലിനീകരണം ശുദ്ധീകരിക്കാനാവ്വോ...
മാഷെ ചിന്ത കൊള്ളാം.

ഹന്‍ല്ലലത്ത് Hanllalath said...

മൂന്ന് വര്‍ഷം മുമ്പ് വരെ ദിവസവും നാലു പത്രങ്ങള്‍ വായിച്ചിരുന്നു.
ഇപ്പൊ മലയാള പത്രങ്ങള്‍ വായിക്കറെ ഇല്ല
:)

Renjith Kumar CR said...

മാഷെ നല്ല ചിന്ത :)

മുഫാദ്‌/\mufad said...

24 മണിക്കൂറും തുറന്നു വെച്ച ടീ വീ യില്‍ ഇതിലും വലിയ വൃത്തി കേടുകള്‍ ലൈവ് ആയി കാണുമ്പോള്‍ കുട്ടികള്‍ക്കെന്തിനു പത്രം...?

ഒഴാക്കന്‍. said...

മാഷെ രാവിലെ മനോരമ വാരിക വായിക്കാമോ
:)

Unknown said...

അത് വാസ്തവം !

Mohamed Salahudheen said...

അവരെ വായിക്കാന് വിടുക, തിരഞ്ഞെടുപ്പിന്റെ കാലമാണിത്. ഇംഗ്ലീഷാവും ഭേദം.

പട്ടേപ്പാടം റാംജി said...

പത്രങ്ങളുടെ ഇപ്പൊഴത്തെ പോക്ക് വെച്ച് വളരെ ശരിയായ ഒരു വസ്തുതയാണ്‌.

കൂതറHashimܓ said...

കൂടെ ഞാനും നിര്‍ത്താ പേപ്പര്‍ വായന, ഉച്ചക്കും രാത്രിയിലും ഇനി അത് തൊടൂലാ സത്യം സത്യം സത്യം..!!
(അല്ല.. പിന്നെ.., പേപ്പര്‍ വായന നിര്‍ത്താന്‍ ഒരു കാരണം നോക്കി നടക്കായിരുന്നു , അതു തന്ന മാഷിന് ഉമ്മ്ഹ ..ഉമ്മ്ഹ)

Akbar said...

ഗള്‍ഫിലൊക്കെ മലയാള പത്രങ്ങള്‍ക്കു വില കുറച്ചു. പത്രങ്ങള്‍ സ്വയം നിലവാരം മനസ്സിലാക്കിത്തുടങ്ങി എന്നര്‍ത്ഥം

Areekkodan | അരീക്കോടന്‍ said...

AMR...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.സമാന അഭിപ്രായം പങ്കുവച്ചതിന് നന്ദി.

ഒരു യാത്രികന്‍...താങ്കള്‍ക്കും മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.മുന്‍ പേജ് ഒന്ന് കലങ്ങി തെളിഞ്ഞ് വരട്ടെ.എന്നിട്ടാവാം ഇനി പത്രവായന അല്ലേ?

ഹാറൂണ്‍ക്കാ...ഉച്ചക്ക് ശേഷമാക്കിയാല്‍ ഫ്രെഷ് ബ്രെയിന്‍ എങ്കിലും മലീമസമാകാതെ രക്ഷപ്പെടും.

ഹന്‍ള്ളലത്...മുംബൈയില്‍ പത്രം കിട്ടാത്തതു കൊണ്ടോ അതല്ല അത്രയും മുടിഞ്ഞോ?

രഞ്ജിത്ത്...നന്ദി.

മുഫാദ്...അത് വളരെ ശരിയാണ്.എന്റെ വീട്ടില്‍ ടി.വി യും ഇല്ല.

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...ബെഡ്കോഫി കുടിച്ചിട്ട് മതി , മനോരമ വായന.

തെച്ചിക്കോടാ...നന്ദി

സലാഹ്...അവര്‍ക്ക് വായിക്കാന്‍ നല്ലത് മാത്രം നല്‍കുക.

റാംജി...നന്ദി

ഹാഷിം...ഇങ്ങനെ പരസ്യമായി ഉമ്മ തരാതെ. പിന്നെ പത്രം വായിക്കേണ്ട എന്ന് പറഞ്ഞത് കുട്ടികളോടാ, കൂതറകളോട്‌ അല്ല.

അക്ബര്‍...അപ്പോള്‍ താമസിയാതെ ഇവിടെ വില കൂട്ടും അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക