Pages

Saturday, May 15, 2010

കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍

എന്റെ ഉമ്മയുടെ നാടാണ് അരീക്കോട്‌. ബാപ്പ കോഴി്ക്കോട്‌ ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശിയും.ഉമ്മയുടെ കുടുംബം കൊല്ലത്തൊടി എന്ന പേരിലാണ് അറിയപ്പെടുന്നത്.അരീക്കോട്ടും പരിസര പ്രദേശങ്ങളിലും വേരുകളുള്ള ഒരു വലിയ കുടുംബമാണ് കൊല്ലത്തൊടി കുടുംബം.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബത്തിലെ ചിലര്‍ ഒത്തുകൂടി കുടുംബത്തിന്റെ വേര് കണ്ടെത്താനും എല്ലാവരേയും ഒന്ന് കൂട്ടി ഇണക്കാനും പരസ്പരം പരിചയപ്പെടാനുമായി ഒരു ഒത്തുചേരല്‍ പരിപാടി ആവിഷ്കരിച്ചു.ദൈവാനുഗ്രഹത്താല്‍ ഒന്നാമത് കൊല്ലത്തൊടി കുടുംബ സംഗമം 1999-ല്‍ നടന്നു.കൊല്ലത്തൊടി കുടുംബത്തിലെ മിക്ക അംഗങ്ങളും അവരുടെ എല്ലാ തിരക്കുകളും മാറ്റിവച്ച് സംഗമത്തില്‍ പങ്കെടുത്ത് പരസ്പരം തിരിച്ചറിഞ്ഞു.

കൊല്ലത്തൊടി കുടുംബത്തില്‍ നിന്നും കല്യാണം കഴിച്ചവരും അവരുടെ സന്താനങ്ങളും എന്നതായിരുന്നു കൊല്ലത്തൊടി കുടുംബം എന്നതിന് നല്‍കിയ നിര്‍വ്വചനം.പേരമക്കള്‍ക്ക് സ്ഥാനം ഇല്ലാതെ വന്നതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി ഉപ്പയോ ഉമ്മയോ കൊല്ലത്തൊടി ആയവരും അവരുടെ സന്താന പരമ്പരയും എന്നാക്കി മാറ്റി.തുടര്‍ന്ന് വര്‍ഷം തോറും കുടുംബസംഗമങ്ങള്‍ നടന്നുവന്നു.പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും സംഗമത്തില്‍ വിതരണം ചെയ്തു വന്നു.കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗമത്തില്‍ അവതരിപ്പിച്ചു വന്നു.

കുടുംബത്തിന്റെ കൂട്ടായ്മ വന്നതോടെ കുടുംബത്തിനകത്തുള്ള ആലംബഹീനരേയും പാവപ്പെട്ടവരേയും കണ്ടെത്താന്‍ സാധിച്ചു.അവര്‍ക്ക് വീട് വയ്ക്കാനും ഒരു വരുമാന വര്‍ഗ്ഗം ഉണ്ടാക്കാനും ആവശ്യമായ തുക, കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തി വിതരണം ചെയ്തു.കുടുംബത്തിലെ അര്‍ഹരായവര്‍ക്ക് വിവാഹ സഹായവും വിദ്യാഭ്യാസ സഹായവും നല്‍കി ,സംഗമത്തിന്റെ വിശാലമായ ലക്ഷ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.

കുടുംബത്തിലെ പലരുടേയും വിയോഗം കാരണവും മറ്റെന്തൊക്കെയോ കാരണങ്ങളാലും കുടുംബസംഗമം നാല് വര്‍ഷം മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഏഴാമത് കൊല്ലത്തൊടി കുടുംബസംഗമം അരീക്കോട്‌ ജിം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.നാല് വര്‍ഷം മുടങ്ങിയതു കൊണ്ടോ കുടുംബ ബന്ധം ചേര്‍ക്കണമെന്ന സദുദ്ദേശ്യം കാരണമോ അതല്ല സംഗമ വിജയത്തിനായുള്ള സംഘാടകരുടെ അശ്രാ‍ന്ത പരിശ്രമം കാരണമോ എന്നറിയില്ല ഇത്തവണത്തെ കൊല്ലത്തൊടി കുടുംബ സംഗമം ആള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറുന്നൂറിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നു.

വാല്‍കഷ്ണം: പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഒന്ന് പുഞ്ചിരിക്കുന്നത് മനസ്സ് തമ്മില്‍ അടുക്കാന്‍ കാരണമാകുന്നു.ഇത് മൂന്നിലധികം തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും,പരസ്പരം തെറ്റി നില്‍ക്കുന്ന ഏത് ആള്‍ക്കാര്‍ക്കിടയിലും മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നു.അതിനാല്‍ ബന്ധങ്ങള്‍ എപ്പോഴും ഊട്ടിയുറപ്പിക്കുക.

7 comments:

Areekkodan | അരീക്കോടന്‍ said...

പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഒന്ന് പുഞ്ചിരിക്കുന്നത് മനസ്സ് തമ്മില്‍ അടുക്കാന്‍ കാരണമാകുന്നു.ഇത് മൂന്നിലധികം തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും,പരസ്പരം തെറ്റി നില്‍ക്കുന്ന ഏത് ആള്‍ക്കാര്‍ക്കിടയിലും മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നു.

Unknown said...

why we are claiming I forgive to others mistakes, actually it is a escape. He is not courageous to defeat them. He justify with the word patient.

Unknown said...

അരീക്കോടന്‍ മാഷേ,
കുടുംബ ബന്ധങ്ങളിലെ ആഴം മന്നുറെ പുതു തലമുറയ്ക്ക് കൈമാറാനും കുടുംബത്തിന്റെ കൂട്ടായ്മ കൊണ്ട് സാധിക്കും എന്നത് എടുത്തു പരെയേണ്ട കാര്യമാണ്

ഒരു നുറുങ്ങ് said...

മാഷെ,കുടുംബം വിഘടിച്ച് അണുകുടുംബമായപ്പോള്‍
അണുബാധയേറ്റവര്‍ക്കാകെ സമാശ്വാസം പകരുന്നുണ്ട്
‘കൊല്ലത്തൊടിക്കാരുടെ സംഗമം’!
ശാഖോപശാഖകള്‍ വെട്ടിമുറിക്കപ്പെടുന്ന ഇക്കാലത്ത്
അതൊരു തെളിനീരുറവയായി അനുഭവപ്പെടുന്നു...
വളരെയേറെ ഗുണപാഠങ്ങള്‍ നല്‍കുന്നു ഈ പോസ്റ്റ്!
നാട്നീളെ ഇത്തരം സംഗമങ്ങള്‍ നടന്നെങ്കില്‍ !

വ.ക : രണ്ട് മാസം മുമ്പ് കണ്ണൂര്‍ പഴയങ്ങാടിയിലെ
“സെയ്തുമ്മാടം തറവാട്ടില്‍”1000 ത്തിലധികം
വരുന്ന കുടുംബാംഗങ്ങള്‍ ഇങ്ങിനെ സംഗമം നടത്തിയ
വാര്‍ത്ത ഫോട്ടോസഹിതം മാധ്യമത്തില്‍ കണ്ടിരുന്നു.

Unknown said...

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സംഗമങ്ങള്‍ സഹായിക്കും.

ചിന്തകന്‍ said...

മാഷെ
കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് പോലുള്ള സംഗമങ്ങള്‍ എന്ത് കൊണ്ടും നല്ലത് തന്നെ.

പങ്ക് വെച്ചതിന് നന്ദി.

Areekkodan | അരീക്കോടന്‍ said...

സിറാജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.താങ്കളുടെ വാദം മനസ്സിലായില്ല.

റ്റോംസ്...അതു തന്നെ.

ഹാറൂണ്‍ക്കാ...അരീക്കോട്‌ തന്നെ മറ്റു കുടുംബങ്ങള്‍ ഇതു പോലെ സംഗമം നടത്താന്‍ ശ്രമിച്ചു.പക്ഷേ മുന്നോട്ട് പോയില്ല.എല്ലാവരും സംഗമിച്ച് ഒരു നാട് മുഴുവന്‍ ഒരു കുടക്കീഴില്‍ സൌഹാര്‍ദ്ദപരമായി പ്രവര്‍ത്തിക്കുന്ന കാഴ്ച എത്ര സുന്ദരമായിരിക്കും?

തെച്ചിക്കോടാ...ശരിയാണ്

ചിന്തകാ...അതുകൊണ്ട് തന്നെയാണ് ഈ സംഗമം വാര്‍ത്താപ്രാധാന്യം നേടുന്നത്.

Post a Comment

നന്ദി....വീണ്ടും വരിക