മനുഷ്യ മന:സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ഹിരൊഷിമയിലെ ആറ്റം ബോംബ് സ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ലോകം ഇന്ന് വീണ്ടും പങ്ക് വയ്ക്കുന്നു.ഹിരോഷിമക്ക് പിന്നാലെ നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചുകൊണ്ട് സഖ്യ സൈന്യം അതിന്റെ കാപാലികത ഒന്ന് കൂടി വ്യക്തമാക്കി.
ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.
ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.
അതിനാല്‍ പതിവ് പോലെ ഇന്ന് എന്റെ ജന്മദിനവും കടന്നു പോകുന്നു.
3 comments:
അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.
അതിനാല്‍ പതിവ് പോലെ ഇന്ന് എന്റെ ജന്മദിനവും കടന്നു പോകുന്നു.
ഓർമിപ്പിച്ചത് ഉചിതമായി! മറക്കരുത് മനുഷ്യനൊരുനാളും
തകര്‍ക്കാനാണ് എളുപ്പം. നിര്‍മിക്കുക പ്രയാസമുള്ള കാര്യമാണ്. ഓരോ ദുരന്തങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകള്‍ നിരപരാധികള്‍ മാത്രമാണ്. അപരാധികള്‍ എന്നും ജയിച്ചു കൊണ്ടിരിക്കുന്നു. പുതിയ ദുരന്തങ്ങള്‍ വിതക്കാനായി അവര്‍ ഇപ്പോഴും അണിയറയില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. അതിജീവനത്തിന്റെ ആധുനിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പിന്തുണ കൂടുമ്പോള്‍ പീഡിതന്റെ കര്‍മ്മം ശക്തന്റെ തോക്കിന്‍ മുബില്‍ മരണം വരിക്കുക മാത്രമാകുന്നു.
ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി
ഇനിയും ഒരു പാട് ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ. ആശംസകള്‍.
Post a Comment
നന്ദി....വീണ്ടും വരിക