Pages

Thursday, August 26, 2010

ഇതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

ഓണാശംസകള്‍ നേരാനായി, മാനന്തവാടിയില്‍ എന്റെ അടുത്ത സുഹൃത്തും നല്ല അയല്‍വാസിയും സര്‍വ്വോപരി എനിക്ക് ഒരു ജ്യേഷ്ഠനെപ്പോലെയുള്ള ആളുമായിരുന്ന പവിത്രേട്ടെന് ഞാന്‍ തിരുവോണ നാളില്‍ ഫോണ്‍ ചെയ്തു. ലാന്റ് ലൈനില്‍ നിന്നായാലും മൊബൈലില്‍ നിന്നായാലും പവിത്രേട്ടന്‍ അഭിസംബോധന ചെയ്യുന്നത് “ആബിദ് സാര്‍, പറയൂ” എന്നാണ്.അന്നും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.

പക്ഷേ , എന്നെപറ്റി ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ എന്ന് ഫോണെടുത്ത് പവിത്രേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്കും ആകാംക്ഷയായി. എന്താ എന്നെ ഈ ഓണ നാളില്‍ പ്രത്യേകിച്ച്‍ ഓര്‍മ്മിക്കാന്‍ , അതും ഒരു ഓണത്തിനും ഞാന്‍ അവിടെ ഇല്ലാതിരുന്നിട്ട് കൂടി.എന്റെ ചിന്തകള്‍ മനോരാജ്യം താണ്ടുന്നതിന് മുമ്പെ പവിത്രേട്ടന്‍ അത് വ്യക്തമാക്കി.

നിങ്ങള്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഈ ഗല്ലിയിലെ കുഞ്ഞുമക്കള്‍ക്കായി നടത്തിയ പലവിധ മത്സരങ്ങള്‍, ഇന്ന് ഓണാഘോഷത്തോ്ടനുബന്ധിച്ച് ഞങ്ങള്‍ ഒന്ന് നടത്തി നോക്കുന്നു!ഒരു ട്രയല്‍ എന്ന നിലക്ക് ഗ്രീറ്റി ആന്റിയുടെ വീട്ടു മുറ്റത്ത് വച്ച് കസേരകളി സംഘടിപ്പിച്ചു നോക്കി.ബാക്കി മത്സരങ്ങള്‍ ഉച്ചക്ക് ശേഷം നടത്തും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരങ്ങള്‍ ഉണ്ട്.ട്രയല്‍ സംഘടിപ്പിച്ചപ്പോള്‍ ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ നടത്തിയ ആ വണ്മാന്‍ ഷോയുടെ റിസ്ക് ഞങ്ങള്‍ ഇന്ന് മനസ്സിലാക്കുന്നു.നന്ദി സാര്‍.

ശരിക്കും എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു.അപ്രതീക്ഷിതമായി നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം പിടികിട്ടാതെ ഞാന്‍ മറ്റൊരാവശ്യത്തിനായി എന്റെ പഴയ സുഹൃത്ത് കൊല്ലം സ്വദേശി ഷാജഹാനെ വിളിച്ചു.

“അസ്സലാമുഅലൈക്കും, ഷാജീ...ആബിദാണ്..”

“ങ്ങാ..മനസ്സിലായി, നിന്നെപറ്റി ദേ ഇപ്പോ പറഞ്ഞതേയുള്ളൂ...”

“ങേ!!!” ഞാന്‍ ഞെട്ടാതിരുന്നില്ല.

“പാരായണം ചെയ്യാനായി ഖുര്‍‌ആന്‍ എടുത്തപ്പോള്‍ ഞാന്‍ പറയുകയായിരുന്നു.എത്രയോ പ്രാവശ്യം ഓതിക്കഴിഞ്ഞ (ഖത്തം തീര്‍ത്ത) ഖുര്‍‌ആന്‍ ആണിത്.എം.എസ്.സിക്ക് പഠിക്കുന്ന കാലത്ത് തളിപ്പറമ്പില്‍്‍ വച്ച് ആബിദ് വിടപറഞ്ഞപ്പോള്‍ തന്ന സമ്മാനം” ഷാജഹാന്‍ എന്നെ ആ അവസരത്തില്‍ ഓര്‍മ്മിക്കാനുള്ള കാരണം വ്യക്തമാക്കി.

എന്ത് പറയണം എന്നറിയാതെ ഞാന്‍ വീണ്ടും സ്തബ്ധനായി.ശരിക്കും നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

12 comments:

Areekkodan | അരീക്കോടന്‍ said...

എന്ത് പറയണം എന്നറിയാതെ ഞാന്‍ വീണ്ടും സ്തബ്ധനായി.ശരിക്കും നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

Malayalam Songs said...

telepathy aanoo?

jayanEvoor said...

സന്തോഷം തരുന്ന അനുഭവങ്ങൾ!
എന്താണ് മന:ശാസ്ത്രം എന്നറിയില്ല.
എനിക്കും ഇത്തരം ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ ആദ്യമായി ഞാൻ ഹാറൂൺ ഇക്ക (ഒരു നുറുങ്ങ്)യെ വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു “ദാ, ‘കൊട്ടോട്ടിക്കാര’നുമായി നിങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയാ ഞാൻ!”

(അരീക്കോടൻ മാഷിന്റെ എന്റെ വഴി കാണുന്നേയില്ലല്ലോ!)

കൊട്ടോട്ടിക്കാരന്‍... said...

അതാണു മനപ്പൊരുത്തമെന്നു പറയുന്നത്. ഈ ബ്ലോഗു തുറന്നപ്പൊ ഞാനും മാഷിനെ ഓര്‍ത്തതേയുള്ളൂ. അപ്പൊത്തന്നെ കമന്റുബോക്സു കിട്ടി...

ഒഴാക്കന്‍. said...

അതാണ്‌ മാഷേ മനസിന്‌ പോലും അറിയാത്ത ശാസ്ത്രം

യൂസുഫ്പ said...

മനപ്പൊരുത്തം തന്നെ അല്ലേ?

അനില്‍@ബ്ലോഗ് // anil said...

മാഷെ,
എന്തു പറയാനാ....

വളരെ കാലം കൂടി വിളിച്ചിട്ടില്ലാത്ത ഒരു സുഹൃത്തിനെ ഒരു ആവശ്യത്തിനു ഇന്നലെ രാത്രി വിളിക്കണം എന്ന് വിചാരിച്ചിട്ട് സമയം വൈകിയതിനാല്‍ വിളിക്കാതിരുന്ന് ഇന്ന് രാവിലെ വിളിക്കാം എന്ന് കരുതി മാറ്റി വച്ചു. എന്നെ വിളിക്കാന്‍ സാധാരണ ഗതിയില്‍ സാദ്ധ്യതകള്‍ ഒന്നുമില്ലാത്ത ആ സുഹൃത്ത് കുറച്ചു മുമ്പ് ഇങ്ങോട്ട് വിളിച്ചതിന്റെ അമ്പരപ്പ് മാറുന്നതിനു മുമ്പ് ഈ പോസ്റ്റും !!!

Areekkodan | അരീക്കോടന്‍ said...

മലയാളം സോങ്സ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ടെലിപതി ആണോ എന്ന് അറിയില്ല.

ജയന്‍ സാര്‍...നന്ദി (ബ്ലോഗില്‍ സജീവമല്ലാത്തതിനാല്‍ എവിടേയും കയറാറില്ല.ഉടന്‍ ത്രിച്ചു വരും.അപ്പോള്‍ അവിടേയും എത്തും,ഇന്‍ഷാ അള്ളാഹ്)

കൊട്ടോട്ടീ...ബ്ലോഗ് തുറക്കുമ്പോള്‍ പിന്നെ വേറെ ആരെയാ ഓര്‍മ്മിക്കുക?

ഒഴാക്കാ...അതു തന്നെ ആ ശാസ്ത്രം

യൂസുഫ്പ...അത് കല്യാണം കഴിക്കുമ്പോള്‍ നോക്കുന്ന സാധനമല്ലേ?

അനില്‍ജീ...ഹ ഹ ഹാ...ആ അമ്പരപ്പ് ഞാന്‍ അനുഭവിക്കുന്നു.

ശ്രീനാഥന്‍ said...

ആഹ്ലാദകരമായ ഒരു യാദൃഛികത എന്നു കണ്ടാൽ പോരേ? നന്നായി പോസ്റ്റ്!

തെച്ചിക്കോടന്‍ said...

നമുക്കജ്ഞാതമായ എന്തോ ഒരു 'പതി' പ്രവര്‍ത്തിക്കുന്നുണ്ട് അല്ലെ ?

Areekkodan | അരീക്കോടന്‍ said...

ശ്രീനാഥന്‍...അതേ,എന്നാലും ??

തെച്ചിക്കോടന്‍...അതേ ആ ‘പതി‘ എന്താണ്?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതായിരിക്കാം മനപ്പൊരുത്തം :)
മനുഷ്യനറിയാത്തവനാണ് നാഥനല്ലോ എല്ലാം അറിയുന്നവൻ.

Post a Comment

നന്ദി....വീണ്ടും വരിക