Pages

Friday, November 26, 2010

കണക്കില്‍ തോറ്റ അച്ഛന്‍

“ അച്ഛാ...മാത്‌‌സ്‌ പേപ്പര്‍ കിട്ടി “ താമരശ്ശേരി ചുരത്തില്‍ ബ്രേക്ക് പോയ പോലെയുള്ള മകന്റെ വരവ് കണ്ട് അച്ഛന്‍ അല്പം മാറി നിന്നു.

“എത്ര മൊട്ട കിട്ടിയെടാ മാത്‌സിന്?” മകന്റെ അച്ഛന്‍ ചോദിച്ചു.

“100 മൊട്ട കിട്ടിയതില്‍ 5 എണ്ണം മാത്‌സ്‌ സാര്‍ തന്നെ എടുത്തു. ബാക്കി പുഴുങ്ങി ഞങ്ങള്‍ 210 പേര്‍ക്കും വീതിച്ചു തന്നു...”

“ആ മൊട്ടയല്ലടാ...ഞാന്‍ ചോദിച്ചത് മാത്‌സ് മൊട്ട..”

“ കോഴിമുട്ട...താറാമുട്ട...എന്നൊക്കെ കേട്ടിട്ടുണ്ട്...മാത്‌സ് മൊട്ട ?”

“ നിനക്ക് മാത്‌സില്‍ എത്ര മാര്‍ക്ക് കിട്ടീന്ന്..”

“നൂറ് മാര്‍ക്ക്”

“നിന്റെ അയല്‍‌വാസിയുടെ മാര്‍ക്ക് അല്ല ചോദിച്ചത്...നിനക്ക് കിട്ടിയ മാര്‍ക്കാ...”

“അത് തന്നെ നൂറ്‌..”

“ഉം...അതിന് വേറെ മോന്‍ ജനിക്കേണ്ടി വരും...”

“എങ്കില്‍ ഇതാ നോക്ക്...മുകളില്‍ പൂജ്യവും അടിയില്‍ നൂറും...പൂജ്യത്തിന് വിലയില്ല എന്ന് മാത്‌സ്‌ സാറും പറഞ്ഞു അച്ഛനും പറഞ്ഞിരുന്നു...ഇപ്പോള്‍ ഞാനും പറയുന്നു...”

“അല്ലെങ്കിലും നിന്റെ ജനനം തന്നെ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടായിരുന്നു...”

“ങേ...ഞാന്‍ ജനിക്കുമ്പോഴും അച്ഛന്‍ കണക്കും കൂട്ടി ഇരിക്കുകയായിരുന്നോ? പാവം അമ്മ...”

“ഫ..മണ്ണാങ്കട്ട...”

“അച്ഛന്റെ തലക്കകത്തുള്ളതൊന്നും വെറുതെ വിളിച്ചുപറയണ്ട...”

“നിന്റെ അമ്മ നിന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ എന്റെ കണക്ക് തെറ്റീന്ന്...”

“അപ്പോള്‍ അച്ഛന്‍ ട്യൂഷനൊന്നും പോയിരുന്നില്ലേ?”

“ഹൊ..നിന്നെക്കൊണ്ട് തോറ്റു...”

“ങേ!!അപ്പോള്‍ അച്ഛന്‍ കണക്കിന് തോറ്റപ്പോള്‍ ഞാനുണ്ടായിരുന്നോ...ദൈവമേ ?“

“അതല്ല മരത്തലയാ പറഞ്ഞത്...”

“പിന്നെ.?”

“ഒന്നുമില്ല...മോന്‍ വേഗം അമ്മയോട് ഒരു ചായ എടുക്കാന്‍ പറ...”

“അമ്മേ...കണക്കില്‍ തോറ്റ അച്ഛന് ഒരു ഓപ്പണ്‍ ചായ...”

“കണക്കില്‍ തോറ്റത് നിന്റെ അമ്മ...”

“അത്‌ ശരി...അപ്പോള്‍ കണക്കിലെ തോല്‍‌വി നമ്മുടെ മഹത്തായ കുടുംബ പൈതൃകമാണല്ലേ? എനിക്കും കണക്കില്‍ എന്നും മൊട്ട കിട്ടുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടികിട്ടിയത്...”

18 comments:

Areekkodan | അരീക്കോടന്‍ said...

“അത്‌ ശരി...അപ്പോള്‍ കണക്കിലെ തോല്‍‌വി നമ്മുടെ മഹത്തായ കുടുംബ പൈതൃകമാണല്ലേ? എനിക്കും കണക്കില്‍ എന്നും മൊട്ട കിട്ടുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടികിട്ടിയത്...”

sivanandg said...

ആ കഷണ്ടീന്റെ രഹസ്യം പ്പോ പുടികിട്ടി! ഒരു മൊട്ട കിട്ടാന്‍ എത്ര മുടിയാ മാഷേ കണക്ക്?

jayanEvoor said...

പീഹരം!!

കണക്കും ഞാനും പണ്ടേ ഒടക്കാ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മാഷെ...സ്വന്തം അനുഭവം നര്‍മ്മത്തിലാക്കി മാറ്റിയെഴുതിയതാണല്ലേ...
കൊച്ചു ഗള്ളന്‍...

ആളവന്‍താന്‍ said...

ആ അവസാന വരിയാണ് താരം!!!

keraladasanunni said...

കണക്കില്‍ അല്‍പ്പം പുറകിലാണെങ്കിലെന്താ, പയ്യന്‍ 
ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടില്‍ മറുപടി പറയുന്നുണ്ടല്ലോ.

appachanozhakkal said...

"അത്‌ ശരി...അപ്പോള്‍ കണക്കിലെ തോല്‍‌വി നമ്മുടെ മഹത്തായ കുടുംബ പൈതൃകമാണല്ലേ?"
നന്നായിട്ടുണ്ട്!

തെച്ചിക്കോടന്‍ said...

ഇവിടിപ്പോള്‍ ആരാ ശരിക്കും കണക്കിന് തോറ്റത്, വായനക്കാരോ?!

mayflowers said...

കണക്കോ..?അവനാരാ മോന്‍..

ഭൂതത്താന്‍ said...

“അപ്പോള്‍ അച്ഛന്‍ ട്യൂഷനൊന്നും പോയിരുന്നില്ലേ?”

അടി പൊളി ...അടി അടി

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി...ഒരു മൊട്ട കിട്ടാന്‍ ഒരു കൊട്ട!

ജയന്‍ ചേട്ടാ!! അതോണ്ടല്ലേ ആയുര്‍വേദത്തിലെത്തീത്?

റിയാസേ...പരസ്യം രഹസ്യമാക്കരുത്.

ആളവന്താന്‍...അതാണനുഭവം അല്ലേ?

പാലക്കാട്ടേട്ടാ...അതേ,ഇപ്പോഴത്തെ പയ്യന്മാരും പയ്യികളും അങ്ങനെയാ

Areekkodan | അരീക്കോടന്‍ said...

അപ്പച്ചേട്ടാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഒഴാക്കന്റെ തോട്ടുമുക്കം തന്നെയോ താങ്കളും?

തെച്ചിക്കോടാ...അതിന് സാധ്യതയില്ല

മെയ്‌ഫ്ലവ‌ര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേതാ മോന്‍ അല്ലേ?

ഭൂതത്താനേ...അടി ആര്‍ക്കാ എനിക്കോ അതോ അച്ഛനോ?

~ex-pravasini* said...

ഞാനും കണക്കില്‍ തോറ്റതിനു കണക്കില്ല!!!??

Muneer said...

ഹഹ..നല്ല കോമഡിയാണല്ലോ.. ടിന്റു മോനാണോ ഈ താരം:) കണക്കിന്റെ മാര്‍ക്ക് ചോദിച്ച അചഛന് കണക്കിനു തന്നെ കിട്ടിയല്ലോ..

Akbar said...

കണക്കു കൂട്ടലുകള്‍ ഒന്നും ശരിയാകുന്നില്ല ആബിദ് സാര്‍, താങ്കള്‍ തന്ന ഫോണ്‍ നമ്പറില്‍ ഞാന്‍ വിളിച്ചു. താങ്കള്‍ ബിസി ആയിരുന്നു. പിന്നീട് ഞാനും തിരക്കില്‍ പെട്ടു വിളിക്കാന്‍ മറന്നു. അങ്ങിനെ ഇത്തവണയും കണ്ടു മുട്ടാനായില്ല. ക്ഷമ ചോദിക്കുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ കണക്കുകൂട്ടലും,മറ്റേ ബൈക്കപകടവും വയിച്ചു കേട്ടൊ ഭായ്

ഭായി said...

അടിച്ചവന്റെ ലോഗരിതം തെറിപ്പിച്ച് കളയണം അഹങ്കാരി...:)

Areekkodan | അരീക്കോടന്‍ said...

എക്സ് പ്രവാസിനി...അതോന്റ് ഗള്‍ഫൊക്കെ കണ്ടില്ലേ?

മുനീര്‍...ഇത് ആ മോനല്ല,ഞമ്മളുടെ ബാക്കി തന്ന്യാ....

അക്ബര്‍...അതു ശരി, വന്നു, പോയി അല്ലേ?

മുരളിയേട്ടാ...വായനക്ക് നന്ദി

ഭായി...അല്‍ഗോരിതം തെറുപ്പിച്ചാല്‍ മതിയോ?

Post a Comment

നന്ദി....വീണ്ടും വരിക