Pages

Thursday, March 10, 2011

എന്റുപ്പാപ്പാക്കും ഒരു കപ്പലുണ്ടായിരുന്നു ! ( ലക്ഷദ്വീപ് യാത്ര - ഭാഗം 2)

കഥ ഇതുവരെ

എറണാകുളം സൌത്തിലോ നോര്‍ത്തിലോ , എവിടെയോ ഞങ്ങള്‍ വണ്ടി ഇറങ്ങി.എവിടെ ഇറങ്ങിയാലും കപ്പല്‍ പുറപ്പെടുന്നത് വാര്‍ഫില്‍ നിന്നായിരുന്നതിനാല്‍ ഇതിന് യാതൊരു പ്രസക്തിയും ഇല്ല.പക്ഷേ വണ്ടി ഇറങ്ങിയ ശിവദാസന്‍ മാഷ് അടുത്ത കാഴ്ച കണ്ട് വിളിച്ചു പറഞ്ഞത് ഇങ്ങനെ “ ദേ , സായിപ്പിന്റെ അണ്ടി വീഴുന്നു !”

വണ്ടിയില്‍ നിന്നും അണ്ടി വീഴുന്ന കാഴ്ച കാണാന്‍ അങ്ങോട്ട് നോക്കിയ ഞങ്ങള്‍ കണ്ടത് കോള കുടിക്കുന്ന സായിപ്പും ഒപ്പം കപ്പലണ്ടി കൊറിക്കുന്ന സായിപ്പിയും അവരുടെ കയ്യില്‍ നിന്നും ഇടക്ക് തെറിച്ചുപോയ കപ്പലണ്ടിയും!ഏതായാലും പ്രകൃതിയുടെ വിളി കേള്‍ക്കാന്‍ മലയാളിയുടെ കട്ടന് പകരം സായിപ്പുമാര്‍ ഉപയോഗിക്കുന്നത് കോള(ന്‍) ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

സുന്ദരമായ ഒരു ബ്രേക്ക്ഫാസ്റ്റിന് ശേഷം (കാരണം, ഇത് ഞാന്‍ സ്പോണ്‍സര്‍ ചെയ്യാമെന്ന് ഹേമചന്ദ്രന്‍ സാര്‍ അറിയാതെ പറഞ്ഞുപോയി;ആന്റണിയുടെ വയറിന്റെ ഡെപ്ത്തുണ്ടോ സാറിനറിയുന്നു?) ഞങ്ങള്‍ കപ്പല്‍ കയറാനായി വെല്ലിംഗ്ട്ടണ്‍ ഐലന്റില്‍ എത്തി.
“ഈ ഐലന്റ് എന്ന് പറഞ്ഞാല്‍ ദ്വീപ് എന്നല്ലേ ?” ഹരിദാസന്‍ മാഷുടെ ഇംഗ്ലീഷ് ബോധം സായിപ്പിനെ കണ്ട ശേഷം ഉണര്‍ന്നു.

“അതേ , എന്താ ഇപ്പോള്‍ ഒരു സംശയം ?” ഞാന്‍ ചോദിച്ചു.

“ദ്വീപ് എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടത് എന്നല്ലേ ?” അടുത്ത ചോദ്യം

‘ഇനി വെള്ളമെന്നാല്‍ മറ്റേതല്ലേ എന്ന ചോദ്യം വരുമോ?’ എന്ന സംശയം മനസ്സില്‍ ഉദിച്ചെങ്കിലും ഞാന്‍ അതിനും ഉത്തരം കൊടുത്തു “അതേ”

“പക്ഷേ ഈ വെല്ലിംഗ്ട്ടണ്‍ ഐലന്റ് ഒരു ദ്വീപ് ആണോ ?”

“ആണോ പെണ്ണോ എന്ന് നോക്കേണ്ടത് ഇപ്പോളല്ല...വേഗം ടിക്കറ്റെടുക്കാന്‍ നോക്ക്...എന്നിട്ട് വേണം കപ്പലില്‍ ഒന്ന് വിസ്തരിച്ച് നടക്കാന്‍...” അബൂബക്കര്‍ മാഷ് വീണ്ടും ഇടപെട്ടു രംഗം കൊളമാക്കി.

ടിക്കറ്റ് എടുത്ത് സ്കാനിംഗ് സെന്ററിലെ ആ പരിപാടിയും കഴിഞ്ഞ് അവര്‍ തന്നെ ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് ബസ്സില്‍ ഞങ്ങളും, ഒരു ലോറിയില്‍ ഞങ്ങളുടെ സാമാനങ്ങളും കപ്പലിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.മട്ടാഞ്ചേരി വാര്‍ഫില്‍ നിര്‍ത്തിയീട്ട ഒരു കപ്പലിനരികെ ആ യാത്ര അവസാനിച്ചു.ബസ്സില്‍ നിന്നിറങ്ങി ലോറിയില്‍ നിന്ന് ലഗേജുമെടുത്ത് ഞങ്ങള്‍ ഓരോരുത്തരായി കപ്പലിലേക്ക് കയറി.

“എം.വി.അറേബ്യന്‍ സീ “ ആദ്യം കപ്പലില്‍ കയറിയ രാജന്ദ്രന്‍ മാഷ് വായിച്ചു.

“ങേ!!അറബിക്കടലിനും ഇനീഷ്യലോ ?” പയ്യന്‍ കൂട്ടത്തിലെ റെജുവിന് സംശയം.

“ആ ഈ കേരളത്തിലെ അറബിക്കടലും ലക്ഷദ്വീപിലെ അറബിക്കടലും ഒക്കെ ഒരുമിച്ച് കിടക്കുകയല്ലേ.അപ്പോള്‍ തിരിച്ചറിയാന്‍ ഒരു ഇനിഷ്യല്‍ കൂടി ഇട്ടതായിരിക്കും...” അബൂബക്കര്‍ മാഷ് വിശദീകരിച്ചു.

“അപ്പോള്‍ എം.വി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?” സലീം മാഷ് അബൂബക്കര്‍ മാഷെ നോക്കി ചോദിച്ചു.

“മാടത്തിങ്ങല്‍ വീരാന്‍ഹാജി...അഥവാ എന്റെ ഉപ്പാപ്പ...എന്റുപ്പാപ്പാക്കും ഒരു കപ്പലുണ്ടായിരുന്നു ന്ന് കേട്ട്‌ട്ട്‌ല്ലേ...അതെന്നെ..”


(തുടരും....)

33 comments:

Areekkodan | അരീക്കോടന്‍ said...

“മാടത്തിങ്ങല്‍ വീരാന്‍ഹാജി...അഥവാ എന്റെ ഉപ്പാപ്പ...എന്റുപ്പാപ്പാക്കും ഒരു കപ്പലുണ്ടായിരുന്നു ന്ന് കേട്ട്‌ട്ട്‌ല്ലേ...അതെന്നെ..”

Pranavam Ravikumar said...

നനായി പറഞ്ഞിരിക്കുന്നു!

Yasmin NK said...

ഹ ഹ കലക്കി. ഈ പോക്കു പോയല്‍ ഇങ്ങളെപ്പഴാ ദ്വീപിലെത്താ...?

അവിടെ ചെന്നിട്ടാണൊ ടിക്കറ്റെടുത്തത്. നേരത്തെ ബുക്ക് ചെയ്യണ്ടേ..?

Jazmikkutty said...

ഹഹഹ...മാഷടന്മാരുടെ സ്ഥിതി ഇതാണേല്‍.......

നികു കേച്ചേരി said...

സായിപ്പിന്റെ ------ ഒരു മസാലക്ക്‌ ചേർത്തതാവും...ല്ലേ....

Areekkodan | അരീക്കോടന്‍ said...

രവികുമാര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി

മുല്ലേ...അതു തന്നെയാ ഞാനും ആലോചിക്കുന്നത്.ഈ കപ്പല്‍ എന്നാ അവിടെ എത്ത്വാ?

ജസ്‌മിക്കുട്ടീ...എല്ലാ മാഷന്മാരും മാഷല്ല!

നികു‌കേച്ചേരി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് ഇഷ്ടപ്പെട്ടില്ലേ?

വാഴക്കോടന്‍ ‍// vazhakodan said...

“ങേ!!അറബിക്കടലിനും ഇനീഷ്യലോ ?”
ഹ ഹ ബാക്കി പോരട്ടേ...

C.T.Alavi Kutty Mongam said...

മണ്ടന്മാര്‍ ലണ്ടനില്‍ എന്ന് കേട്ടിട്ടുണ്ട് "തിരുമാണ്ടാന്മാര്‍ ലക്ഷദീപിലേക്ക്" എന്ന് ടൈറ്റില്‍ കൊടുക്കേണ്ടി വരുമോ...?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത്ര പിശുക്കിയാല്‍ തുടരന്‍ ഒരുപാട് വേണ്ടിവരും. നിങ്ങളെയൊക്കെ ചന്ദ്രനിലേക്ക് അയച്ചിരുന്നേല്‍ വായനക്കാര്‍ സുയിപ്പായേനെ!!
മാഷന്മാരുടെ കൂടെ ശിഷ്യന്മാര്‍ ഇല്ലാത്തതും മഹാഭാഗ്യം!
എം വീ എന്നത് 'മണല്‍ വണ്ടി' എന്നാണോ എന്ന് സംശയമുണ്ട്‌.

ente lokam said...

ha..ha... കലക്കി..M .V . വേറൊരു അര്‍ഥം കൂടി ഉണ്ട് എന്ന് പറഞ്ഞു കൊടുക്ക്‌. (Motor Vessel )..പഴയ കാലത്ത് മോട്ടോര്‍ ഇല്ലാത്ത പയക്കപ്പുല്കള്‍
ആയിരുന്നല്ലോ .engine വെച്ച കപ്പലുകള്‍ തുടങ്ങിയ കാലത്തു ഇട്ട പേര് ആവും...ഈ പരുവത്തില്‍ ലക്ഷ ദ്വീപില്‍ എത്തുമ്പോഴേക്കും എല്ലാവരുടെയും engine ചൂടു ആവുമല്ലോ മാഷെ...പോരട്ടെ .നല്ല രസം വായിക്കാന്‍.

Areekkodan | അരീക്കോടന്‍ said...

വാഴേ...ഇപ്പോ എല്ലാകടലിനും ഇനിഷ്യല്‍ ഇടുന്ന പണി ആരംഭിച്ചിട്ടുണ്ട്.കേട്ടിട്ടില്ലേ..സെന്‍സസ്...അതെന്നെ!!

അലവിക്കുട്ടീ...അടുത്ത പോസ്റ്റില്‍ നിങ്ങള്‍ അത് മാറ്റിപ്പറയേണ്ടി വരും...

ഇസ്മായില്‍...ചന്ദ്രനിലേക്കായിരുന്നെങ്കില്‍ ദേ ഇങ്ങനെ...ശൂം , ഠോ !!!

എന്റെ ലോകം...എല്ലാ എഞ്ചിനും ഒന്ന് ചൂടാവട്ടെ ന്ന്...ഫെബ്രുവരി കഴിഞ്ഞ് മാര്‍ച്ച് ആയില്ലേ?

ente lokam said...

ഹ.ഹ.അടുത്ത കടലിനു വേറൊരു intial
കാണും .M.Y.ഇനി അതിനും മാഷന്മാര്
വേറെ full form ഇടരുത് .അത് Motor Yacht ആണ് കേട്ടോ .

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

MV ക്ക് 'മെല്ലെപ്പോവും വണ്ടി' എന്നും പറയാം. ആശംസകള്‍

Unknown said...

ടൈറ്റില്‍ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു :))

ഏറനാടന്‍ said...

കൊള്ളാം, അങ്കമാലി ആലുവ എറണാകുളം വഴി ലക്ഷദ്വീപ്‌ പോകുന്ന പോക്ക് രസകരം.

എന്റെ ഉപ്പാപ പണ്ട് മാഷുദ്യോഗം കിട്ടി ലക്ഷദ്വീപില്‍ പോയി കൂടി. അവിടെ ഒരു പെണ്ണും കെട്ടി അതില്‍ രണ്ട് കുട്ടികളും ഉണ്ടായി. അവര്‍ വളര്‍ന്നു വലുതായി, അവര്‍ക്കും കൊച്ചുങ്ങള്‍ ഉണ്ടായി. എന്റെ കസിന്‍സ്‌ ആയി.

ഇത്രയ്ക്കും അടുപ്പമുണ്ട് ഞാനും ലക്ഷദ്വീപും തമ്മില്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ലക്ഷദ്വ്വീപ് യാത്രകൾ ഇന്നാണ് കേട്ടൊ ഭായ് വായിച്ച്ത്...

Sidheek Thozhiyoor said...

എന്താ ഇത് കഥ! ഈ കപ്പല്‍ ഒടുവില്‍ മുങ്ങിക്കപ്പല്‍ ആകുമോ ഭായ് ..?

Kalavallabhan said...

പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നിടത്ത്,
മന്ത്രിയൊക്കെ വരുമ്പോൾ മാലപ്പടക്കം പൊട്ടിക്കും പോലെ വായന തുടങ്ങിയപ്പോഴെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു.

Areekkodan | അരീക്കോടന്‍ said...

ente lokam...എം.വൈ.ഞാനും ഇതുവരെ കേട്ടിട്ടില്ല.പുതിയ അറിയിപ്പിന് നന്ദി.

ഉസ്മാനിക്ക...ഈ എം.വി യില്‍ കുരുങ്ങി ഈ പോസ്റ്റ് എത്ര നേരം നിര്‍ത്തി ഇട്ടു എന്നോ.ഇപ്പോള്‍ എം.വി യുടെ ഫുള്‍ഫോം പ്രവാഹം!

നിശാസുരഭി...ഏയ് , ടൈറ്റ്ല് മാറ്റുന്ന പ്രശ്നമില്ല

ഏറനാടാ...എങ്കില്‍ ഇനി നമുക്ക് ഒരു ബൂലോക ട്രിപ് വച്ചാലോ , കവരത്തിയിലേക്ക്? (ആ ദ്വീപ് കാണാന്‍ എങ്ങനെയുണ്ട്?)

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ഇപ്പോളാണെങ്കിലും വായിച്ചതില്‍ സന്തോഷം

സിദ്ധീക്കാ...ഇത് ഒറിജിനല്‍ കപ്പല്‍ തന്നെ,മുങുമ്പോഴല്ലേ അത് മുങ്ങിക്കപ്പല്‍ ആകുക?

കലാവല്ലഭാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പ്രോത്സാഹനത്തിന് നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

രണ്ടാം ഭാഗം വായിച്ചാണ് ഒനാം ഭാഗം വായിച്ചത്.ഏതായാലും ദ്വീപിലെത്തിയിട്ട് കമന്റിടുന്നതാവും നല്ലതെന്നു തോന്നുന്നു!

G.MANU said...

Haha...mashe...thakarthu...

ishaqh ഇസ്‌ഹാക് said...

എം വിന്ന് പറഞ്ഞാല്‍ വെള്ളത്തിന്റെ മേലേക്കൂടെ പോണത് ന്നാണ്..!!ഇംഗ്ലീഷിലാകുമ്പോള്‍ തലതിരിയുന്നതാണ്...
അതാലോചിച്ച് നേരം കളയല്ലിം...ബാക്കിപോരട്ടേ..

വീകെ said...

ഈ കപ്പൽ ‘മാഷ്ക്ക് വേണ്ടി’ പ്രത്യേകം ഇട്ടതാണൊ...? അതു കൊണ്ടാകും M V എന്നു കൂടി ചേർത്തത്.....!!
ഹാ...ഹാ...ഹാ...

രണ്ടാം ഭാഗം വായിച്ചിട്ടാ ഒന്നാം ഭാ‍ഗം നോക്കിയത്...! ബാക്കി ഭാഗങ്ങൾ കൂടി ഇങ്ങു പോരട്ടെ...

പിന്നെ ആ MV യുടേതുൾപ്പടെയുള്ള ചിത്രങ്ങളൊക്കെ ഇങ്ങു പോരട്ടേ.... കാണാൻ കൊതിയാവുന്നു...
തുടരുക....
ആശംസകൾ....

Jazmikkutty said...

അരീക്കോടന്‍ മാഷേ, അമ്പതാം,കമെന്റിനും,നൂറു തികച്ചതിനും പെരുത്ത് നന്ദി...

OAB/ഒഎബി said...

ഞാനും രണ്ടാം ഭാഗമാ ആദ്യം വായിച്ചത്. ഇനി ഒന്നാം ഭാഗം നോക്ക്ട്ടെ..

Areekkodan | അരീക്കോടന്‍ said...

മയമോട്ടിക്കാ...ഇങ്ങള് ആ കമന്റും കൊണ്ട് മിക്കവാറും ഒരു മാസം ന്ക്കണ്ടി ബെരും!

മനു...നന്ദി

ഇസ്‌ഹാക്...ഇല്ല ബാക്കി ഇതാ ബെര്ണ്

വീ.കെ...ചിത്രമിടാന്‍ എനിക്കും കൊതിയാവുന്നു.പക്ഷേ എന്റെ സിസ്റ്റത്തിന്റെ സ്പീഡ് സമ്മതിക്കുന്നില്ല.!!

ഒ.എ.ബി...അതേതായാലും നന്നായി.

കൂതറHashimܓ said...

അങ്ങനെ കപ്പലും പോസ്റ്റായി... :)

കൂടുതല്‍ പോസ്റ്റ് വഴി ദ്വീപിനെ നന്നായി മനസ്സിലാക്കാമെന്ന് കരുതുന്നു.

Areekkodan | അരീക്കോടന്‍ said...

കൂതറേ...ശ്രമിക്കാം

Unknown said...

അപ്പൊ ഞാനാണ് ഒടുക്കം.
വായിച്ചു ഇവിടെ എത്തിയെയുള്ളൂ.
പുതിയത് ഇനിയും കിടക്കുന്നു.
നല്ല രസമുണ്ട് യാത്രയിലെ രസങ്ങള്‍..
രസിച്ചു ചിരിച്ചു.
ഈ മാഷന്‍മാരുടെ ഒരു കാര്യം..!!?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മലയാളനാടിന്റെ അല്ലെ മാവേലിവിലാസം എന്നായിരിക്കും

മാഷെ ഇനി ആദ്യത്തെതു കൂടി വായിക്കട്ടെ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തുടരട്ടെ കപ്പല്‍ യാത്ര...

Post a Comment

നന്ദി....വീണ്ടും വരിക