Pages

Friday, March 04, 2011

മള്‍ട്ടിസ്പഷ്യാലിറ്റി മെഡിക്കല്‍ ഷോപ്പുകള്‍

ഇന്നലെ എന്റെ നാട്ടില്‍ ഒരു ബോര്‍ഡ് കണ്ടു.”മെഡിക്കല്‍ ഷോപ്പുകളുടെ കൊള്ളലാഭത്തില്‍ പ്രതിഷേധിക്കുക”.ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് മുമ്പ് ഡോക്ടര്‍മാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഡൊക്ടേഴ്സ് റോഡില്‍.ഇന്ന് ആ റോഡില്‍ ഡോക്ടര്‍മാര്‍ തിങ്ങിപ്രാക്ടീസ് ചെയ്യുന്നു എന്ന് മാത്രം!

അരീക്കോട് ഈ ഒരു 50 മീറ്റര്‍ റോഡില്‍ ഉള്ള മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണം ആറ് ആണ്.അവിടെ കാണുന്ന ബോര്‍ഡുകളെ വിശ്വസിക്കാമെങ്കില്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും കൂടി പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം അറുപതിനടുത്തും!

ഇന്ന് എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഒരു മള്‍ട്ടിസ്പഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെറു പതിപ്പുകളാണ്.വിവിധ ദിവസങ്ങളിലായി വിവിധ സമയങ്ങളിലായി സ്പെഷ്യലൈസേഷനും സൂപ്പര്‍ സ്പെഷ്യലൈസേഷനും എടുത്ത ഡോക്ടര്‍മാര്‍ ഓരോ മെഡിക്കല്‍ ഷോപ്പിന്റേയും ഇത്തിരി പോന്ന ചായ്പ്പുകളില്‍ പ്രാക്ടീസ് നടത്തുന്നു!രോഗിയുടെ വീട്ടില്‍ പോകാന്‍ എ.സി കാര്‍ തന്നെ വേണമെന്ന് ആവശ്യപ്പെടുന്ന അതേ ഡോക്ടര്‍മാര്‍ ആണ് രോഗിക്കും സഹായിക്കും ഒപ്പം നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാത്ത ഇത്തരം ടെലഫോണ്‍ ബൂത്തുകളില്‍ പ്രാക്റ്റീസ് നടത്തുന്നത്.നമ്മുടെ മെഡിക്കല്‍ എത്തിക്സ് ഏതറ്റം വരെ താഴ്ന്നു എന്നതിന് ഇതിലും വലിയ തെളിവുകള്‍ ഇനി തേടേണ്ടതില്ല.

ഒരു മെഡിക്കല്‍ ഷോപ്പു തുടങ്ങുന്നതിന്റെ പ്ലാന്‍ ഇടുമ്പോള്‍ തന്നെ അവിടെ വരേണ്ട ഡോക്ടര്‍മാരുടെ ലിസ്റ്റ് കൂടി അണിയറയില്‍ തയ്യാറാക്കുന്നിടത്താണ് മെഡിക്കല്‍ ഷോപ്പുകാരന്റെ വിജയം കിടക്കുന്നത്.സ്വന്തമായി ഡോക്ടര്‍മാര്‍ക്ക് ഈ പറഞ്ഞ രൂപത്തിലുള്ള ബൂത്തുകള്‍ അനുവദിക്കാത്ത മെഡിക്കല്‍ ഷോപ്പുകള്‍ എന്റെ നാട്ടില്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂ.ഇപ്പോള്‍ അവയോട് അനുബന്ധിച്ച് തന്നെ ക്ലിനിക്കല്‍ ലാബുകളും തുറക്കപ്പെടുന്നു.എല്ലാ നാട്ടിലും ഇതു തന്നെയായിരിക്കും സ്ഥിതി എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

മേല്‍ പറഞ്ഞ ബോര്‍ഡ് ജനകീയ സമിതിയുടെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്.നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങാനുള്ള ഉപദേശവും അത് തരുന്നുണ്ട്.ഇവിടെ ഇതേ റോഡില്‍ തന്നെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉണ്ടെങ്കിലും പല സ്ഥലത്തും നീതി മെഡിക്കല്‍ സ്റ്റോര്‍ ഇല്ല എന്നതാണ് സത്യം.അത് കാരണം ഈ മള്‍ട്ടിസ്പഷ്യാലിറ്റി മെഡിക്കല്‍ ഷോപ്പുകളുടെ ചൂഷണം ജനങ്ങള്‍ അറിയുന്നുമില്ല.പക്ഷേ ഇതിനെതിരെ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ സാധിക്കും?

9 comments:

Areekkodan | അരീക്കോടന്‍ said...

ഇതിനെതിരെ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ സാധിക്കും?

കണ്ണനുണ്ണി said...

അധികം ശ്രദ്ധ ചെന്ന്നിട്ടില്ലാത്ത ഒരു കാര്യം.... ആലോചിക്കേണ്ടി ഇരിക്കുന്നു

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നാട്ടിൽ ഇങ്ങിനേയും ഉണ്ടോ..?

തെച്ചിക്കോടന്‍ said...

നാട്ടുകാരുടെ പ്രതികരണം മാതൃകാപരം!

വാഴക്കോടന്‍ ‍// vazhakodan said...

നീതി മെഡിക്കല്‍ സ്റ്റോറുകള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ മരുന്നുകള്‍ നല്‍കുന്നുണ്ട്. പിന്നെ ഒരു ചേരിയ അസുഖത്തിനു പോലും ആവശ്യത്തില്‍ കൂടുതല്‍ മരുന്നുകള്‍ എഴുതുന്ന ഡോക്ടര്‍മാരും ഇതു പോലുള്ള മെഡിക്കല്‍ ഷോപ്പുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമല്ലേ.ദീപസ്തമ്പം മഹാശ്ചര്യം എനിക്കും കിട്ടണം പണം....

Anonymous said...

മാഷെപ്പോലെയുള്ള ഒരാള്‍ വിചാരിച്ചാല്‍ തീരാവുന്നതെയുള്ളു അരീക്കോട്ടെ പ്രശ്നം.കാരണം ഡോക്റെര്സ് റോഡില്‍ പ്രാക്ടീസ് ചെയ്യുന്ന മുക്കാല്‍ ഡോക്ടര്‍മാരും ഗവന്മേന്റ്റ് ഡോക്ടര്‍മാരാണ്. പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്റ്റ് പോലും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അവിടെ വന്നു പോകുന്നുണ്ടെന്നത് പകല്‍ പോലെ സത്യമാണ്.ബാക്കിയുള്ളവര്‍ അരീക്കോട്ടും പരിസരത്തും ജോലിയുള്ള ഗവന്മേന്റ്റ് ഡോക്ടര്‍മാരാണ്.അവരുടെ പ്രാക്ടീസ് വീട്ടില്‍ മാത്രമേ പാടുള്ളൂ എന്നാണു നിയമം.മാഷ്‌ പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ അതോടെ തീരും അരീക്കോട്ടെ മള്‍ടി സ്പെഷല്‍.ആരോഗ്യ വിജിലന്‍സില്‍ ഒരു പരാതി കൊടുത്തു നോക്കു .മെഡിക്കല്‍ ഷാപ്പുകാരെല്ലാം അരീക്കോട്ടെ പ്രമാണികള്‍ ആണെന്നത് മറക്കേണ്ട കേട്ടോ മാഷേ. :-) ജാഗ്രതാ സമിതിക്കാര്‍ക്ക് ഒരു അറിയിപ്പെങ്കിലും കൊടുത്തു നോക്കു.

നിശാസുരഭി said...

പോസ്റ്റ് മാതൃകാപരം.

പിന്നെ അനോണിയുടെ കമന്റിനടിയില്‍ ഒരൊപ്പും!

നരിക്കുന്നൻ said...

ഇത്‌ അരീക്കോട്ടെ മാത്രം കാര്യമല്ല. മുൻപ്‌ ചാനലിലും ഇത്തരം പ്രാക്റ്റീസിനെ കുറിച്ച്‌ വാർത്തയുണ്ടായിരുന്നു. അതും മെഡിക്കൽ കോളേജിൽ ആവശ്യത്തിന്‌ ഡോക്ടർമാരില്ലാത്ത അവസ്ത്ഥയിലും.. മാഷെപ്പോലുള്ളവരുടെ ശബ്ദം ഇനിയും ഉയരട്ടേ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

Post a Comment

നന്ദി....വീണ്ടും വരിക