Pages

Thursday, March 31, 2011

കടലേ...നീലക്കടലേ...(ലക്ഷദ്വീപ് യാത്ര - ഭാഗം 5)

കഥ ഇതുവരെ

“സാര്‍...നമുക്ക് ഡെക്കിലേക്ക് പോകാം...കപ്പല്‍ സ്റ്റാര്‍ട്ട് ആക്കുന്നത് കാണണം..” ആന്റണിക്ക് അത് കണ്ടേ അടങ്ങൂ എന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.

“അത് ...കാണാന്‍ ഒന്നുമില്ല.ന്യൂട്രലില്‍ ഇട്ട് ചാവി തിരിക്കുക , ഫസ്റ്റിലിട്ട് പതുക്കെ ആക്സിലേറ്ററും കൊടുക്കുക...ഒന്ന് മൂവായി കഴിഞ്ഞാല്‍ രണ്ടിലേക്കും പിന്നെ മൂന്നിലേക്കും ശേഷം നാലിലേക്കും ഒറ്റ തട്ട്...” ശിവദാസന്‍ മാഷ് കാറ് ഓടിക്കുന്ന കഥ കപ്പലിലേക്ക് ആവാഹിച്ചു.

“അങ്ങനെ എത്ര ഗിയര്‍ വരെ ഉണ്ടാകും...” ആന്റണിക്ക് വീണ്ടും സംശയം.

“ആ...അതില്‍ എനിക്കും ചെറിയ ഒരു ഡൌട്ട് ഉണ്ട്...പണ്ടൊക്കെ നാല് ഗിയറേ ഉണ്ടായിരുന്നുള്ളൂ..ഇപ്പോള്‍ ഈ സുനാമി ഒക്കെ അടിക്കാന്‍ തുടങ്ങിയ ശേഷം അതിനുള്ള ഗിയറും വന്നിട്ടുണ്ട് എന്ന് കേട്ടു...”

“എന്ത് ???സുനാമി ഗിയറോ ?”

“ആ...വാ നമുക്ക് ഡക്കില്‍ പോയി നേരിട്ട് കാണാം...” ശിവദാസന്‍ മാഷ് മെല്ലെ തടിയൂരി.

“പിന്നെ.... കപ്പലിന് സെല്‍ഫില്ല...അപ്പോ തള്ളി സ്റ്റാര്‍ട്ട് ആക്കേണ്ടി വരും...” കപ്പലിനകത്ത് സെല്‍ഫ്‌ലെസ്സ് സര്‍വ്വീസ് എന്ന് എവിടെയോ എഴുതി വച്ചത് കണ്ട റെജു പറഞ്ഞു.

“അപ്പോള്‍ നമ്മളും ഇറങ്ങി തള്ളേണ്ടി വരുമോ?” അബൂബക്കര്‍ മാഷുടെ സംശയം വീണ്ടും ഉയര്‍ന്നു.

“പണ്ട് ചാലിയാറില്‍ തോണി ഉന്തിയിറക്കി, ചാടി ഒരു കയറ്റം ഉണ്ടായിരുന്നു...അന്ന് കുടിച്ച വെള്ളത്തിന് കയ്യും കണക്കുമില്ല...” ഞാന്‍ ആ പഴയ കുട്ടിക്കാലം പെട്ടെന്ന് ഓര്‍മ്മിച്ചു.

“അതെന്തിനാ തോണി ഉന്തിയതിന് ഇത്രേം വെള്ളം കുടിക്കുന്നത് ?അതത്ര്യൌം വലിയ പണിയാണോ?” സലീം മാഷും സംശയവുമായി ഇറങ്ങി.

“ഏയ്...തോണിയില്‍ ചാടി കയറുമ്പോള്‍ ബാലന്‍സ് തെറ്റി , ദാ മൂക്കും കുത്തി വെള്ളത്തില്‍...പിന്നെ വെള്ളം അല്ലാ‍തെ പാല് കുടിക്കാന്‍ കിട്ട്വാ?”

“ങേ!എങ്കില്‍ നമ്മളാരും കപ്പല്‍ ഉന്താന്‍ ഇറങ്ങണ്ട...ഈ കൊച്ചിയിലെ വെള്ളം കുടിച്ച് മരിക്കുന്നതിനെക്കാളും നല്ലത് വെള്ളം കുടിക്കാതെ മരിക്കാ...” ആന്റണിയുടെ വക കമന്റ് വന്നു.

കപ്പല്‍ തള്ളുന്നത് കാണാന്‍ ഞങ്ങള്‍ ഡെക്കിലെത്തി.ഞങ്ങളുടെ കപ്പലും തൊട്ടടുത്തുള്ള ഒരു കൂറ്റന്‍ ബോട്ടും തമ്മില്‍ ഒരു കയറിട്ട് ബന്ധിച്ചിരിക്കുന്നു.ആ ബോട്ട് നീങ്ങാന്‍ തുടങ്ങി.ഒപ്പം കപ്പലും നീങ്ങിത്തുടങ്ങി.കപ്പല്‍ അല്പം നീങ്ങിയതും ആരോ ആ കയറ് എടുത്ത് വെള്ളത്തിലേക്കിട്ടു!

“ദൈവമേ!! കണക്ഷന്‍ പോയി !!” റെജു പെട്ടെന്ന് അലറി.

“അതേ...ആ ബോട്ടുമായുള്ള കണക്ഷന്‍ പോയത് ആരും കണ്ടില്ലേ?” അബൂബക്കര്‍ മാഷും തന്റെ ഭൂതക്കണ്ണാടിയിലൂടെ അത് കണ്ടു.

“ഛെ...അതല്ല ഞാന്‍ പറഞ്ഞത്..” റെജു ദ്വേഷ്യത്തോടെ പറഞ്ഞു.

“പിന്നെ ...?” ആന്റണി റെജുവിനെ നോക്കി.

“ബി.എസ്.എന്‍.എല്‍.കണക്ഷന്‍....” റെജു ഇഞ്ചികടിച്ച കുഞ്ചനെപ്പോലെ നിന്ന്‍ പറഞ്ഞു.

“ഓ...ലെവളുമായി ലക്ഷദ്വീപ് യാത്രയൂടെ റണ്ണിംഗ് കമന്ററി അടിക്കുകയായിരുന്നു അല്ലേ...വെറുതെയല്ല ഇതുവരെ എല്ലാ റൂട്ടുകളും ബിസി ആയിരുന്നത്...അത് ഏതായാലും നന്നായി..” ആന്റണിക്ക് സമാധാനമായി.

“ഇനി ഈ കടലിലേക്ക് നോക്കി മധുസൂദനക്കുറുപ്പ് പാടിനടന്ന പോലെ ഡക്കിലൂടെ ഉലാത്തിക്കോളൂ...“ ഞാന്‍ റെജുവിനെ സമാധാനിപ്പിച്ചു.

“മധുസൂദനക്കുറുപ്പ് പാടിനടന്ന പോലെയോ? അതേതാ പാട്ട് ?” റെജു പെട്ടെന്ന് ആവേശഭരിതനായി.

“കടലേ...നീലക്കടലേ...എന്ന ചെമ്മീനിലെ പാട്ട്..”

“ഓ...ആ മധുസൂദനക്കുറുപ്പ് ...”

“ങാ...അതെന്നെ..”

“ദേ...അങ്ങോട്ട് നോക്കിക്കേ...” ആന്റണി റെജുവിന്റെ ശ്രദ്ധ ഡക്കിന്റെ ഒരറ്റത്തേക്ക് തിരിച്ചു.

“ങേ!” റെജു വാണം വിട്ട പോലെ അങ്ങോട്ട് കുതിച്ചു.ഇന്ത്യ വിട്ട റോക്കറ്റ് പോലെ പത്ത് മിനിട്ടിനകം തിരിച്ച് ഞങ്ങളുടെ അടുത്ത് തന്നെ എത്തുകയും ചെയ്തു.

(തുടരും...)

19 comments:

Areekkodan | അരീക്കോടന്‍ said...

“ദേ...അങോട്ട് നോക്കിക്കേ...” ആന്റണി റെജുവിന്റെ ശ്രദ്ധ ഡക്കിന്റെ ഒരറ്റത്തേക്ക് തിരിച്ചു.

“ങേ!” റെജു വാണം വിട്ട പോലെ അങ്ങോട്ട് കുതിച്ചു.ഇന്ത്യ വിട്ട റോക്കറ്റ് പോലെ പത്ത് മിനിട്ടിനകം തിരിച്ച് ഞങ്ങളുടെ അടുത്ത് തന്നെ എത്തുകയും ചെയ്തു.

~ex-pravasini* said...

നാല് വരിയെഴുതി സസ്പെന്‍സില്‍ നിര്‍ത്തി ഞങ്ങളെ എടങ്ങേറാക്കല്ലേ മാഷേ..
തുടങ്ങി വെച്ച ചിരി ഒന്ന് മുഴുവനാക്കാന്‍ പോലും ഇങ്ങള് സമ്മയിക്കൂലാന്നു വെച്ചാ..!
അതിനു മുമ്പ് പോസ്റ്റ് തീര്‍ന്നല്ലോ..

മുല്ല said...

അല്ലാ..ഇങ്ങള്പ്പോഴും നടുക്കടലില്‍ തന്നെയാല്ലേ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹേയ് ഇതു ശരിയാവൂല....
ഈ പാതി വഴിയില്‍ നിര്‍ത്തണ പരിപാടി ഒട്ടും ശരിയവൂല...

ഇങ്ങനാണേ ഞാനീ വഴി വരൂലാ....

ദിവാരേട്ടn said...

ഇങ്ങനെ പോയാല്‍ ഇത് ലക്ഷദ്വീപില്‍ എത്തുമ്പോഴേക്കും 'നേരം വെളുക്കും'. എന്തായാലും വായിക്കാന്‍ നല്ല രസം ഉണ്ട്.
[ദിവാരേട്ടന്‍ വെറുതെ പറഞ്ഞതാ ട്ടോ. മാഷ്‌ സാവകാശം പോയാല്‍ മതി]

ishaqh ഇസ്‌ഹാക് said...

(തുടരും)

Lipi Ranju said...

രസ്സായി വായിച്ചു വരുമ്പോ നിറുത്തി
കളഞ്ഞത് കഷ്ടായി മാഷെ... :(

mini//മിനി said...

ഈ കപ്പല് നേരെ പോവില്ലാ,,, ക്ലൈമാക്സിൽ വന്ന് സഡൻ ബ്രൈക്കിടുന്ന ഒരു കപ്പൽ?

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ട സുഹൃത്തുക്കളേ...

ഇത്തവണ കടമത്ത് ഇറങ്ങണം അല്ല ഇറക്കണം എന്ന് കരുതിയാണ് പോസ്റ്റി തുടങ്ങിയത്.ഇപ്പോ എത്തിയ സ്ഥലത്ത് എത്തിയപ്പോള്‍ ഒരു അര്‍ജന്റ് മീറ്റിംഗ് കാള്‍ വന്നു.നിര്‍ത്തി സ്ഥലം വിടുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ലായിരുന്നു.ക്ഷമിക്കുക.

Typist | എഴുത്തുകാരി said...

മാഷ്ക്കു പറ്റിയ കൂട്ടുകാർ. ഇത്തവണ കപ്പലു വിട്ടല്ലോ. അത്രയെങ്കിലും ആശ്വാസം.

ശങ്കരനാരായണന്‍ മലപ്പുറം said...

വായിക്കാന്‍ രസമുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്തവണ പഴയതിനെക്കാള്‍ കൂടുതല്‍ രസകരമായി എഴുതി അല്ലെ നന്നായിരിക്കുന്നു :)

വീ കെ said...

വായിക്കുന്നുണ്ട് മാഷെ...
പക്ഷെ, ഇതെപ്പൊഴാ അങ്ങ് എത്തുകാന്നു മാത്രം ഒരു പിടുത്തവുമില്ല.....!!

Manoj Vengola said...

വായിക്കാന്‍ നല്ല രസമുണ്ട്.സസ്പെന്‍സ് കൊള്ളാം.വി.കെ. പറഞ്ഞപോലെ ഇത് എപ്പോള്‍ അങ്ങെത്തും...?

വാഴക്കോടന്‍ ‍// vazhakodan said...

തുടരട്ടങ്ങനെ തുടരട്ടെ....:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മാഷേ.. താങ്കള്‍ക്ക് ഒരു ഹാസ്യ നോവല്‍ എഴുതാന്‍ സകല കഴിവും ഉണ്ട് .ഇടയ്ക്കു വച്ച് നിറുത്തുന്ന പണി കണ്ടത് കൊണ്ട് ചോദിച്ചതാ.. കപ്പലും ഇത് പോലെ കേടുവന്നു നടുക്കടലില്‍ കിടക്കതിരുന്നാല്‍ നന്നായിരുന്നു!
(മാഷ്‌ ജഗതി ശ്രീകുമാറിന് പഠിച്ചിട്ടുണ്ടോ?)

Areekkodan | അരീക്കോടന്‍ said...

എഴുത്ത്കാരി ചേച്ചീ...കപ്പല്‍ വിട്ടു.പക്ഷേ ഇവന്മാരുടെ ഓരോ കാര്യങ്ങള്‍ പറഞാല്‍. തീരില്ല.

ശങ്കരനാരായണന്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങലിലേക്ക് സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി.

ഇന്ത്യാഹെരിറ്റേജ്...ഏയ്, അങ്ങനെ തോന്നിയോ?

വീ.കെ...അത് എനിക്കും ഒരു പിടുത്തവുമില്ല!

മനോജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങലിലേക്ക് സ്വാഗതം.എനിക്കും അറിയില്ല!

വാഴക്കോടാ...പഞ്ചകര്‍മ്മവും തുടരട്ടെ.

ഇസ്മായില്‍....അതും സംഭവിക്കാന്‍ പോകുന്നു!

Mohamedkutty മുഹമ്മദുകുട്ടി said...

സംഭവം കലക്കുന്നുണ്ട്.പക്ഷെ മാഷിന്റെ ഈ സ്ലോ മോഷന്‍ കാണുമ്പോ എനിക്കു വേറെ അഭിപ്രായമാ പറയാന്‍ തോന്നുന്നത്.പിന്നെ ഇവിടെ പിള്ളാരുള്ളതു കൊണ്ട് മിണ്ടാതിരിക്കുന്നതാ. ഞാനിപ്പൊ ആറാം ഭാഗം വായിച്ച ശേഷമാ അഞ്ചാം ഭാഗം വായിച്ചത്.ഇനിയിപ്പോ ഇടയില്‍ ഒരു ഭാഗം വിട്ടാലും കഥയില്‍ വലിയ കോട്ടം വരില്ല.

sivanandg said...

മാഷേ പരീക്ഷാക്കാലമല്ലേ തിരക്കില്‍ ഇവിടെ എത്താന്‍ വൈകി, ബാക്കി മുഴുവന്‍ ഭാഗവും വായിച്ചിട്ട് കമന്റാം

Post a Comment

നന്ദി....വീണ്ടും വരിക