Pages

Wednesday, April 20, 2011

കഷണ്ടി പര്‍വ്വം - തുഞ്ചന്‍ പറമ്പിലെ ഞാന്‍ (ഭാഗം 2)

ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നതിന് ശേഷം വീണ്ടും സദസ്സില്‍ വന്നിരുന്നു.എല്ലാവരും എന്റെ ചേനത്തല 70എം എം ല്‍ കാണുന്നത് അല്ല നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.’എന്താ വല്ല കാക്കയും തൂറിയോ’ ഈ കഷണ്ടിയില്‍ എന്ന് പോലും സംശയിക്കത്തക്ക രൂപത്തിലായിരുന്നു ചിലരുടെ നോട്ടം.

ഞാന്‍ വന്നിരുന്ന ഉടനെ ‘ഐസിബി’ പരിചയപ്പെടുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.
‘ഞമ്മള് ബാംഗ്ലൂരിലാണെങ്കിലും കുറ്റിച്ചെറേല്‍ ആണ് പൊര...ചട്ടിക്കരി ന്ന് പറഞ്ഞ ഒരു ബ്ലോഗ് ണ്ട്...അതില്‍ പറഞ്ഞ മാതിരി അയ്മ്പത് ഉന്നക്കായിം അയ്മ്പത് സമൂസിം ഉണ്ടാക്കി കൊണ്ടന്ന്ട്ട്‌ണ്ട്...മീറ്റ് മീറ്റ് ന്നൊക്കെ പറഞ്ഞപ്പൊ ഞാന്‍ വിചാരിച്ചി ആള് കൊറവായ്ക്കും ന്ന്...ത് പ്പോ തെകയൂല...അപ്പം അയ്‌ന് ഒരു പണിണ്ട്...സമൂസ ബീഫ് ആണ് ന്നങട്ട് കര്താ...വെജിറ്റേറിയന്‍സ് എല്ലാം ഒയ്‌വായില്ലേ...പിന്നെ ഉന്നാക്കായില്‍ പന്‍സാര കൂടുതലാ...അതോണ്ട് ഷുഗര്‍ ഉള്ളോല്‍ അതും തിന്നണ്ട...”

‘ഹാവൂ...മുന്നില്‍ ഇരിക്കുന്നവര്‍ മിക്കവരും വയസ്സന്മാരായതിനാല്‍ ഈ രണ്ട് ഫില്‍ട്ടറില്‍ ഏതെങ്കിലും ഒന്നില്‍ കുടുങ്ങും.അതോണ്ട് രണ്ടും തിന്നാനുള്ള മഹാഭാഗ്യം ലഭിക്കുന്നവന്‍ ഞാന്‍ തന്നെയായിരിക്കും‘ എന്ന് എന്റെ മനസ്സ് പറഞ്ഞു.ബീഫു സമൂസയും ഉന്നക്ക പൊരിച്ചതും തിന്നുമ്പോഴുള്ള ആ പുതിയ കോമ്പിനേഷന്‍ എന്റെ വായില്‍ ടൈറ്റാനിക്ക് ഓടിക്കാനുള്ള വെള്ളം നിറച്ചു.ആരോ പൊതിയും കൊണ്ട് അടുത്തെത്തിയപ്പോഴാണ് ആ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നത്.സഞ്ചിയില്‍ കയ്യിട്ട എനിക്കും കിട്ടി ആ ബ്ലോഗിന്റെ പേര് പോലെ കരിഞ്ഞ സമൂസയുടെ കുറേ പൊട്ടുപൊടികള്‍!ഉന്നക്കായ ഇന്ത്യ വിട്ട റോക്കറ്റ് പോലെ വേറെ ഏതോ ദിശയിലും പോയി.

സമൂസയും ഉന്നക്കായും നഷ്ടപ്പെട്ട വേദനയില്‍ ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.അപ്പോഴാണ് ചുണ്ടു ചുവപ്പിച്ച് വെളുത്ത മുണ്ടുടുത്ത് ചീകി ഒതുക്കി വച്ച മുടിയുമായി അവള്‍ അല്ല അയാള്‍ കടന്നു വന്നത് - സജി അച്ചായന്‍!

“അച്ചായോ?”

“അ...മാഷോ?”

“അപ്പോള്‍ മലേഷ്യയിലൊക്കെ പോയോ ?” മാതൃഭൂമി യാത്ര സംഘടിപ്പിച്ച യാത്രാ ബ്ലോഗിലെ വിജയിയായ അച്ചായനോട് ഞാന്‍ ചോദിച്ചു.

“ഇല്ല...ടിക്കറ്റ് എത്തിയതേയുള്ളൂ...അടുത്ത ആഴ്ച കുടുംബ സമേതം പോകണം...”

“ഓ.കെ.കങാരുറിലേഷന്‍സ്...”
പിന്നെ ഞങ്ങള്‍ മലേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഭൌതികശാസ്ത്രവും ജീവശാസ്ത്രം വരെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചെങ്കിലും ഒരു പാവം ‘കര്‍ത്താവ്’ അതിനിടയില്‍ കയറി വന്നു.അദ്ദേഹം എഴുതിയ ഒരു പുസ്തകം എന്റേയും മറ്റൊന്ന് അച്ചായന്റെയും കയ്യില്‍ തന്ന് അയാള്‍ ദയനീയമായി മുഖത്തേക്ക് നോക്കി.കവിത ആയതിനാല്‍ അച്ചായന്‍ മറിച്ചുനോക്കുന്ന പോലെ തന്നെ ഞാനും അത് മറിച്ചു നോക്കി.വേണ്ട എന്ന് പറയുന്നതിന് മുമ്പേ രണ്ട് പേരുടേയും കോപ്പിക്കുള്ള കാശ് അച്ചായന്‍ കൊടുത്തു.
‘ഹൊ...കവിത ഒട്ടും വായിക്കാത്ത എന്നെക്കൊണ്ട് അത് വായിപ്പിക്കാനുള്ള അച്ചായന്റെ മഹാമനസ്കത !അച്ചായാ...ഈ പുസ്തകകര്‍ത്താവ് പൊറുത്താലും മറ്റേ കര്‍ത്താവ് പൊറുക്കൂല ഈ പാപകൃത്യം’ എന്റെ മനസ്സ് അങ്ങനെ പറഞ്ഞില്ല.പകരം ഓസിന് കിട്ടിയത് സന്തോഷത്തോടെ സ്വീകരിച്ചു.ഇനി ആരെങ്കിലും ഐസ്ക്രീം വാങ്ങിത്തരുമോ ആവോ എന്ന് കരുതി മക്കളേയും കൊണ്ട് ഞാന്‍ പുറത്തിറങ്ങി.ആ പരിസരത്തൊന്നും ഐസ്ക്രീം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മ്യൂസിയം കാണാന്‍ പോയി.

മ്യൂസിയത്തിനുള്ളിലെ സംഗതികള്‍ എല്ലാം ഓടിച്ചു കണ്ട് ഞാന്‍ വീണ്ടും ഹാളിലേക്ക് വരുമ്പോള്‍ അവിടെ നരച്ച താടിയുള്ള ഒരാള്‍ വേറെ ഒരാളോട് സംസാരിക്കുന്നു.എന്നെ കണ്ട പാടേ ഈ “നരച്ച താടിക്കാരന്‍” കൈ നീട്ടി ചോദിച്ചു - “അരീക്കോടന്‍ മാഷല്ലേ ?”

കഷണ്ടിയില്‍ എഴുതിവച്ച പോലെ ആള്‍ക്കാര്‍ പേര് പറയുമ്പോള്‍ ഒന്നുറപ്പ് വരുത്താനായി ഞാന്‍ കഷണ്ടിയിലൂടെ കയ്യോടിച്ചു.ഒന്നും തടഞ്ഞില്ല (മുടി പോലും).

“അതേ...നിങ്ങളെ മനസ്സിലായില്ല..”

“ഞാന്‍ വി.കെ അബ്ദു...ഇന്ഫോമാധ്യമം...”

“ഓ...അറിയാം..”

“ഈ മോളുടെ ബ്ലോഗ് ഞാന്‍ പരിചയപ്പെടുത്തിയിരുന്നു ഇന്‍ഫോമാധ്യമത്തില്‍....” എന്റെ മോളെ നോക്കി അദ്ദേഹം പറഞ്ഞു.

“ങാ...ഞാന്‍ കണ്ടിരുന്നു...” അവിടേയും കടുക് കുമ്പളങ്ങയുടെ മുകളില്‍ കയറി!

വീണ്ടും ഞാന്‍ ഹാളില്‍ ചെന്നിരുന്നപ്പോഴാണ് നല്ലൊരു കഷണ്ടിക്കാരന്‍ ശതാബ്ദി എക്സ്പ്രെസ്സ് വരുന്ന പോലെ പാഞ്ഞടുത്തത്.‘ഞാന്‍ പരിചയപ്പെടുത്താന്‍ പോകുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നു.അയാളെയെങ്ങാനും അപ്പോള്‍ ഞാന്‍ തട്ടിയിരുന്നോ?ഇയാള്‍ എന്തിനുള്ള വരവാണിത്?‘ എന്റെ ഉള്ളില്‍ ഒരു ധൈര്യം പൊട്ടിമുളക്കുന്നത് ഞാനറിഞ്ഞു.

“മല മുഹമ്മെദിന്റെ അടുത്തേക്ക് വരുന്നില്ലെങ്കില്‍ മുഹമ്മെദ് മലയുടെ അടുത്തേക്ക് പോകുക..” എന്റെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.അപ്പോഴാണ് ആ കഷണ്ടി കോട്ടക്കല്‍കാരന്‍ മുഹമ്മെദ്കുട്ടിക്ക ആണെന്ന് എനിക്ക് മനസ്സിലായത്.ഈ മീറ്റിന്റെ നട്ടുച്ചക്ക് എന്നെപ്പോലെ ‘തിളങ്ങുന്ന’ ഒരാളെക്കൂടി കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ കുറേ കശുവണ്ടിക്കഥകള്‍ പറഞ്ഞു.

(തുടരും...)

16 comments:

Areekkodan | അരീക്കോടന്‍ said...

‘ഞാന്‍ പരിചയപ്പെടുത്താന്‍ പോകുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നു.അയാളെയെങ്ങാനും അപ്പോള്‍ ഞാന്‍ തട്ടിയിരുന്നോ?ഇയാള്‍ എന്തിനുള്ള വരവാണിത്?‘ എന്റെ ഉള്ളില്‍ ഒരു ധൈര്യം പൊട്ടിമുളക്കുന്നത് ഞാനറിഞ്ഞു.

റഫീക്ക് കിഴാറ്റൂര്‍ said...

അതേ...അരീക്കോട് മാഷേ...ഇതൊരു നോവലാക്കാനുള്ള പരിപാടിയാ...?

~ex-pravasini* said...

മീറ്റ് കൊണ്ടും തുടരന്‍ കളിക്കാനാ ഭാവം!!
എന്നാലിനി ആ കശുവണ്ടിക്കഥകള്‍ കൂടിയിങ്ങ് പോന്നോട്ടെ മാഷേ..
എന്തേയ്..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മാഷെ....
ബാക്കി കൂടി പോരട്ടെ.

കൂതറHashimܓ said...

വിവരണം ഇനിയും വരട്ടെ

നൗഷാദ് അകമ്പാടം said...

കഷ്ടപ്പെട്ട്..
ബുദ്ധിമുട്ടി..
മീറ്റ് പോസ്റ്റ് ലിങ്കുകളെല്ലാം കൂടെ
ദോണ്ടെ.. ഇവിടെയിട്ടിട്ടുണ്ട്..
ഒപ്പം ഈ പോസ്റ്റും ചേര്‍ത്തിരിക്കുന്നു കെട്ടോ..
http://entevara.blogspot.com/2011/04/2011.html

വീ കെ said...

അല്ല മാഷേ... നീണ്ട കഥ എഴുതാൻ വേറെ ഒരു വിഷയവും കിട്ടിയില്ലെ...?!

Lipi Ranju said...

അപ്പൊ ഈ 'തുടരും...' കളി തുടരാന്‍ തന്നെയാ പരിപാടില്ലേ! ശരി, തുടരട്ടേ...

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ...

ഇതൊന്ന് സ്റ്റോപ്പ് ചെയ്യാന്‍ ഞാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.എങ്കിലും അടുത്തതില്‍ നിര്‍ത്തിയിട്ട് വേണം എന്റെ ലക്ഷദ്വീപ് കഥ തുടരാന്‍.

OAB/ഒഎബി said...

മീറ്റ് വിശേഷങ്ങളില്‍ നര്‍മ്മം കൂട്ടുമ്പോള്‍ വായിക്കാന്‍ ഇഷ്ടം!
നമ്മള്‍ നമ്മുടെ മുറ്റത്തെ മീറ്റില്‍ പറഞ്ഞതു നിങ്ങളെല്ലാം കൂടി ഇത്രയുമാക്കി.
സന്തോഷം....

ഈ വെളുപ്പിക്കല്‍ നന്നായി ട്ടോ.

രഘുനാഥന്‍ said...

ഹി ഹി ...കഷണ്ടി പര്‍വ്വം..കൊള്ളാം...

ശ്രീനാഥന്‍ said...

രണ്ടു ഭാഗവും വായിച്ചു, രസകരമാവുന്നുണ്ട്!

Naushu said...

അടുത്ത ഭാഗം വരട്ടെ ... കാത്തിരിക്കുന്നു

കമ്പർ said...

ഹ..ഹ..ഹ
ബാക്കി കൂടി പോന്നോട്ടേ..
ആശംസകൾ

ഏറനാടന്‍ said...

ഹ ഹ ഹ എനിക്ക് ചിരി പൊട്ടി ബാക്കി ബേഗം താ..

Akbar said...

കഷണ്ടിക്കാടുടെ കശുവണ്ടി ക്കകഥ ളോ. ചിരിപ്പിച്ചു ട്ടോ

Post a Comment

നന്ദി....വീണ്ടും വരിക