Pages

Friday, April 22, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റിലെ പുന:സമാഗമം

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുന:സമാഗമം.അതും അപ്രതീക്ഷിതമായി.എന്ത് തോന്നും ആ നിമിഷത്തില്‍?അനുഭവിച്ചാലേ പറയാന്‍ ഒക്കൂ എന്ന് പറയും , കൂതറയെപ്പോലുള്ളവര്‍.ഇക്കഴിഞ്ഞ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റില്‍ എനിക്ക് അങ്ങനെ ഒരു അനുഭവം കൂടി ഉണ്ടായി.

ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പോസ്റ്റിലേക്കാണ്.പോസ്റ്റിന്റെ പേര് കലക്കന്‍ , പണി അതിലേറെ ‘കലക്കന്‍‘ എന്ന് ഞാന്‍ പറയാതെ “ഡോക്ടര്‍ പശുപതി” കണ്ടവര്‍ക്ക് അറിയാം.അതുകൊണ്ട് തന്നെ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ആ പണി നിര്‍ത്തി വേലി ചാടി, കരണ്ടാപ്പീസിലേക്ക്.അതു പോട്ടെ.

1998-ല്‍ ഈ ഇന്‍സ്പെക്ടര്‍ പദവി വലിച്ചെറിഞ്ഞ് പോരുമ്പോള്‍ എനിക്ക് മനസ്സില്‍ തങ്ങുന്ന ചില കൂട്ടുകാര്‍ അല്ല സഹപ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു.ഇന്നത്തെ പോലെ മൊബൈല്‍ വിപ്ലവമോ എന്തിന് ഫോണ്‍ വിപ്ലവമോ (എന്റെ വീട്ടില്‍ അന്ന് ഫോണ്‍ കണക്ഷന്‍ ലഭിച്ചിരുന്നില്ല)ഇല്ലാതിരുന്നതിനാല്‍ ആ ‘നമ്പര്‍’ ഇല്ലാത്ത കാലമായിരുന്നു.പിന്നെ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ പിരിഞ്ഞ് പോരുമ്പോള്‍ അഡ്രെസ്സ് കൈമാറുക എന്നതായിരുന്നു പരിപാടി.ഈ ഇന്‍സ്പെക്ടര്‍മാര്‍ എല്ലാവരും ആണുങ്ങള്‍ ആയതിനാല്‍ ആ ‘നമ്പറും’ ഏശിയില്ല.അതും പോട്ടെ.

അന്ന് പിടിവിട്ട ഒരു പുലി തുഞ്ചന്‍പറമ്പില്‍ എന്റെ കാറിന് കൈ കാട്ടി- പരപ്പനങ്ങാടിക്കാരന്‍ അബ്ദുല്‍ റസാഖ്.എന്നെ കണ്ട പാടേ (അന്ന് എന്റ്റെ ‘ട്രേഡ്മാര്‍ക്ക്’ ശൈശവ ദശയില്‍ ആയിരുന്നു , ഇത്ര വെളിവായിരുന്നില്ല)അവന്‍ എന്റെ നേരെ വന്നു.എനിക്കും പേര് പെട്ടെന്ന് കിട്ടിയില്ലെങ്കിലും എന്റെ വീട്ടില്‍ വന്ന ആ സുഹൃത്തിനെ ഞാന്‍ തിരിച്ചറിഞ്ഞു.ബ്ലോഗ് ഇല്ലെങ്കിലും ബ്ലോഗിനെപറ്റി പഠിക്കാനും അറിയാനും ആണ് 250 രൂപ റെജിസ്റ്റ്രേഷന്‍ ഫീസും കൊടുത്ത് ആ സുഹൃത്ത് അവിടെ വന്ന് ഇരുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നി.ബ്ലോഗിനെപറ്റി കൂടുതല്‍ അറിയാനുള്ള സൈറ്റുകളുടെ വിവരങ്ങള്‍ റസാക്ക് എഴുതി എടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് കാര്യത്തില്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.ഇതുപോലെയുള്ള എന്ത് പരിപാടിയുണ്ടെങ്കിലും അറിയിക്കണം എന്ന് കൂടി റസാക് പറഞ്ഞപ്പോള്‍ ആ സുഹൃത്തിന് ബ്ലോഗിങ്ങിനോടുള്ള താല്പര്യം എന്റെ മനസ്സില്‍ പതിഞ്ഞു.

പുതിയ പല സുഹൃത്തുക്കളേയും പരിചയപ്പെടാന്‍ സാധിക്കാത്ത വേദനയില്‍ നഷ്ടപ്പെട്ടുപോയ ഒരു ബന്ധം പുന‍:സ്ഥാപ്പിക്കാന്‍ കഴിഞ്ഞതില്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് എന്നെന്നും എന്റെ ഓര്‍മ്മയില്‍ നില്‍ക്കും.

വാല്‍: ഉണ്ടാക്കാന്‍ പ്രയാസമുള്ളതും നഷ്ടപ്പെടുത്താന്‍ എളുപ്പമുള്ളതും ആയതെന്തോ അതാണ് ബന്ധങ്ങള്‍.

18 comments:

Areekkodan | അരീക്കോടന്‍ said...

പുതിയ പല സുഹൃത്തുക്കളേയും പരിചയപ്പെടാന്‍ സാധിക്കാത്ത വേദനയില്‍ നഷ്ടപ്പെട്ടുപോയ ഒരു ബന്ധം പുന‍:സ്ഥാപ്പിക്കാന്‍ കഴിഞ്ഞതില്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് എന്നെന്നും എന്റെ ഓര്‍മ്മയില്‍ നില്‍ക്കും.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല സ്മരണയായി കേട്ടൊ ഭായ്
‘ഉണ്ടാക്കാന്‍ പ്രയാസമുള്ളതും നഷ്ടപ്പെടുത്താന്‍ എളുപ്പമുള്ളതും ആയതെന്തോ അതാണ് ബന്ധങ്ങള്‍...’

കൂതറHashimܓ said...

ആഹാ മാഷ് കാറിലാണ് വന്നതെന്നും മാഷിന് കാറുണ്ടെന്നും എല്ലാ‍രും അറിഞ്ഞില്ലേ... ദദാണ് ബ്ലോഗിന്റെ മെച്ചം.
(ചുമ്മാ, ഹഹഹഹ് അഹാ)

sherriff kottarakara said...

മാഷേ! ഈ പോസ്റ്റിനും അവസാനത്തെ വാലിനും അനേകമനേകം അഭിനന്ദനങ്ങള്‍.

നിസ്സാരന്‍ said...

അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേ

Muneer N.P said...

പുതിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പഴയ ഒരാളെ വീണ്ടും കണ്ടുമുട്ടാന്‍ ബ്ലോഗ്ഗ്
മീറ്റ് തുണയായല്ലോ.നല്ലത്

ശ്രീനാഥന്‍ said...

അതാണ് ഒരു സുഖം, പ്രതീക്ഷിക്കാതെ പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടുക, അതും തുഞ്ചൻ പറമ്പിൽ. നന്നായി. (എന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ബ്ലോഗ് മീറ്റിൽ അങ്ങനെ ഒരു കൂട്ടുകാരിയെ അവിചാരിതമായി കാണാനായി).

വിചാരം said...

കാണ്ടിരിന്നു എന്തോ പരിചയപ്പെടാനായില്ല , എന്നെ കണ്ടിരിന്നോ ? ഒരു ജിമ്മനായി കയ്യിൽ ടാഗ് കെട്ടിയ ഒരു ക്വട്ടേഷൻ ലുക്കോടെ … വീണ്ടും ഒരു മീറ്റ് വരട്ടെ അവിടെ വെച്ച് നമ്മുക്ക് കാണാം

ജുവൈരിയ സലാം said...

kandirunnu parajayapodan pattiyilla

Manoraj said...

വാല്‍: ഉണ്ടാക്കാന്‍ പ്രയാസമുള്ളതും നഷ്ടപ്പെടുത്താന്‍ എളുപ്പമുള്ളതും ആയതെന്തോ അതാണ് ബന്ധങ്ങള്‍.

എനിക്ക് വിയോജിപ്പുണ്ട് മാഷേ.. ഈ പറഞ്ഞ വാക്കുകളില്‍ അല്ല.. മറിച്ച് ഇത് വാലാണെന്നതില്‍. ഇത് തലയാണ്. ഇത് തലയായി കാണാത്തത് കൊണ്ടാണ് നഷ്ടപ്പെടുത്താന്‍ എളുപ്പത്തില്‍ കഴിയുന്നത്. തല നഷ്ടപ്പെടുമെന്ന് വന്നാല്‍ നമ്മള്‍ ഏറെ സൂക്ഷിക്കുക തന്നെ ചെയ്യും.

krishnakumar513 said...

മീറ്റ് വിശേഷങ്ങള്‍ മികവുറ്റതായി മാഷേ,എല്ലാം വായിച്ചു....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി...മീറ്റ് കൊണ്ട് അങ്ങിനെയും ഗുണമുണ്ടായില്ലേ...?

Akbar said...

മീറ്റില്‍ ഇങ്ങിനെ ചില അപൂര്‍വ്വ മീറ്റും നടന്നു അല്ലെ. സന്തോഷം.

മാനുഷിക ബന്ധങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം കൊടുക്കുന്ന ഒരു മനസ്സ് താങ്കള്‍ക്കുണ്ട്. അത് പല പോസ്റ്റുകളില്‍ നിന്നായി ഞാന്‍ മനസ്സിലാക്കിയ ഒന്നാണ്. ഈ നല്ല മനസ്സിന് എന്റെ ആദരവ്.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

കൂതറേ...ഞാന്‍ വന്നത് തീവണ്ടിയിലാ!അത് ഒരു പ്രയോഗം മാത്രമായിരുന്നു.

ശരീഫ്‌ക്കാ...നന്ദി

നിസ്സാരന്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അങ്ങനെയുള്ള സംഗതികള്‍ ഒന്നും എനിക്കറിയില്ല.

മുനീര്‍....അപ്പോള്‍ പുതിയവരെ പരിചയപ്പെടാന്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍?

ശ്രീനാഥന്‍ സാര്‍....അപ്പോള്‍ താങ്കള്‍ക്കും കിട്ടി ആ അനുഭവം.

Areekkodan | അരീക്കോടന്‍ said...

വിചാരം...ഓ മനസ്സിലായി.വ്യത്യസ്തയോടെ ഇങ്ങനെ ഊരു ചുറ്റുമ്പോള്‍ ശരിക്കും ആരെയോ തിരയുന്ന ഒരു ഭാവം കൂടി ഉണ്ടായിരുന്നല്ലോ മുഖത്ത്.

ജുവൈരിയ...കണ്ടു , പരിചയപ്പെടുകയും ചെയ്തു.താങ്കളുടെ ഹസ്ന്ബണ്ടിനെ പഠിപ്പിച്ച എന്റെ സുഹൃത്തുമായി ഞാന്‍ സമസാരിച്ച് നില്‍ക്കുമ്പോള്‍ വീണ്ടും അദ്ദേഹവുമായി പരിചയപ്പെട്ടു.

മനോരാജ്...അഭിപ്രായത്തോട് യോജിക്കുന്നു.ഇപ്പോള്‍ ആ വാല് വാലായി തന്നെ കിടക്കട്ടെ.

കൃഷണകുമാര്‍....നന്ദി

റിയാസ്...പല തരത്തില്‍ ഗുണങ്ങള്‍ വരുന്നു , നാം അറിയാതെ

അക്ബര്‍‌ക്ക...നല്ല വാക്കിന് നന്ദി.ദൈവം ഈ മനസ്സ് കാത്തു സൂക്ഷിക്കാന്‍ തൌഫീക്ക് നല്‍കട്ടെ,ആമീന്‍.

ജയിംസ് സണ്ണി പാറ്റൂര്‍ said...

മാഷേ താങ്കളുടെ ആദ്യ വകുപ്പിലെ
ഐസിഡിപി തിരുവനന്തപുരത്തിലെ
അക്കൌണ്ടന്റാണു ഞാന്‍.മീറ്റിനു ഞാനുമുണ്ടായിരുന്നു.കണ്ടുമുട്ടാത്തതു
കഷ്ടമായിപ്പോയി. അതു നല്ലൊരു
സമാഗാമം തന്നെ. ഞാനും കുറച്ചെ
ഴുതിപ്പോയി.ഒരിക്കല്‍ തമ്മില്‍ കാണാം.

ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെയങ്ങനെ ബ്ലോഗ് അനുഭവങ്ങൾ വാഴ്ത്തപ്പെടട്ടെ!

Areekkodan | അരീക്കോടന്‍ said...

ജയിംസ് സാര്‍....ഓ.കെ, എവിടെ വച്ചെങ്കിലും കാണാം.

സജീംജി...പരിചയപ്പെട്ടില്ല എങ്കിലും അറിയാം ഈ പേര്.

Post a Comment

നന്ദി....വീണ്ടും വരിക