Pages

Thursday, April 14, 2011

കണ്ണ് തുറപ്പിച്ച അന്ധന്‍

ഇലക്ഷന്റെ തലേ ദിവസം ഞാന്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന്റെ തൊട്ടു മുമ്പായി ഭാര്യ വിളിച്ചു.
“എളുപ്പം മുറിക്കാന്‍ പറ്റുന്ന മീന്‍ എന്തെങ്കിലും കിട്ടുമെങ്കില്‍ കൊണ്ടുവരണം...” അല്ലെങ്കിലും ഇത്തരം നേരങ്ങളില്‍ അത്തരം ഫോണുകള്‍ അറ്റെന്റ് ചെയ്യാതിരിക്കുന്നതാണ് ഭൂഷണം.

ഏതായാലും കോളേജില്‍ നിന്ന് അല്പം നേരത്തെ ഇറങ്ങിയതിനാല്‍ ഞാന്‍ കോഴിക്കോട് നഗരസഭാ മാര്‍ക്കറ്റില്‍ തന്നെ പോയി നോക്കാം എന്ന് കരുതി.പക്ഷേ എളുപ്പം മുറിക്കാന്‍ പോയിട്ട് ഒന്നും മുറിക്കാനില്ലാത്ത കല്ലുമ്മക്കായയും അല്പം പഴയ മീനും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.അവയൊന്നും വാങ്ങാതെ ഞാന്‍ തിരിച്ച് സ്റ്റാന്റിലേക്ക് തന്നെ നടന്നു.

വഴിയില്‍ അന്ധനായ ഒരാള്‍ തപ്പിത്തടഞ്ഞ് നടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.മാതൃഭൂമി ജങ്ക്ഷനും അതു കഴിഞ്ഞ് റെയില്‍വേ ലെവല്‍ ക്രോസ്സും (രണ്ടാം ഗേറ്റ്) അത് കഴിഞ്ഞ് വീണ്ടും ജങ്ക്ഷനും മറികടക്കാന്‍ അയാള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞു.പക്ഷേ ആദ്യത്തെ ജങ്ക്ഷന്‍ അദ്ദേഹം അനായാസം മറികടന്നു.ഇനി റെയില്‍വേ ലെവല്‍ ക്രോസ് മറികടക്കണം.അയാളെ സഹായിക്കാനായി ഞാന്‍ തീരുമാനിച്ചു.അയാളുടെ അടുത്തെത്താന്‍ ഞാന്‍ ശ്രമിക്കുമ്പോഴേക്കും ആളെ കാണാതായി!

സംഭവിച്ചത് മറ്റൊന്നായിരുന്നു.ഞൊടിയിടയില്‍ ഒരു പയ്യന്‍ അയാളുടെ കൈ പിടിച്ച് റെയില്‍വേ ലെവല്‍ ക്രോസ് കടത്തി അപ്പുറത്തെ ജങ്ക്ഷനും കടത്തി വിട്ടു.ഓയിറ്റി റോഡില്‍ വീണ്ടും അയാള്‍ തപ്പിത്തടയുന്നത് കണ്ടപ്പോള്‍ എനിക്ക് ചെറിയൊരു ശങ്ക - അയാള്‍ക്ക് പോകേണ്ടത്ത് എവിടേക്കാണ് എന്ന് ചോദിക്കണൊ വേണ്ടയോ?അവസാനം എന്റെ ഉള്ളിലെ നല്ല മനസ്സ് തന്നെ വിജയിച്ചു.

“അസ്സലാമുഅലൈക്കും”

“വലൈകുമുസ്സലാം...”

“നിങ്ങള്‍ക്ക് എങോട്ടാ പോകേണ്ടത്?”

“പള്ളിയിലേക്ക്...”

“പള്ളി...???” എസ്.എം സ്ട്രീറ്റിലെ ഓയിറ്റി റോഡില്‍ ഒരു പള്ളി ഉള്ളത് എനിക്കറിയാമെങ്കിലും കൃത്യമായി ഏതിലൂടെ അങ്ങോട്ട് എത്താം എന്ന് എനിക്കറിയില്ലായിരുന്നു.അതിനാല്‍ ആദ്യം കണ്ട ബില്‍ഡിംഗ് ഗ്യാപിലൂടെ കയറി, അവിടെ നിന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു “ ഇവിടെ പള്ളി എവിടെയാ...?”

“അതെനിക്കറിയാം...ഇതാ ഈ വഴി അല്പം കൂടി മുന്നോട്ട് നടന്നാല്‍ മതി!...” മുന്നില്‍ ഇടത്തോട്ട് തിരിയുന്ന വഴിയിലേക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ കൈ പിടിച്ച് നടത്തുന്ന അന്ധന്‍ പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ അദ്ദേഹത്തേയും കൊണ്ട് ആ വഴി നടന്നു.എന്നും കടന്നു പോകുന്ന വഴി ആയതിനാല്‍ കൃത്യമായി എവിടെ തിരിയണം എന്ന് വരെ അവര്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുന്ന വിവരം ഞാന്‍ ആദ്യമായി അറിഞ്ഞു.

പള്ളിയുടെ മുമ്പിലെത്തിയപ്പോഴേക്കും അദ്ദേഹം ചോദിച്ചു “നിങ്ങളുടെ പേരെന്താ..?”

“ആബിദ്...”

“ഓ...ജസാകല്ലാഹു ഹൈറന്‍ (അല്ലാഹു നിങ്ങള്‍ക്ക് നല്ലതു വരുത്തട്ടെ...)....എന്താ ഹിന്ദി അറിയില്ലേ?”

“മാലും ഹേ...”

“തൊ ക്യോം നഹീം ബോല്‍തേ ഹോ...?”

“കേരള മേം, മൈം കിസി സേ ഹിന്ദി ബോലേഗ ?”

അദ്ദേഹവും ചിരിച്ചു...”മേര നാം അസദുല്ല...ആന്ദ്രവാല ഹും...യഹാം ചെറൂട്ടി റോഡ് മേം രഹ്ത ഹും...യെ മസ്ജിദ് മേം നമാസ് കര്‍നെ കൊ ആതാ ഹേ....”

ദിവസം അഞ്ചു നേരം ഇത്രയും തിരക്കേറിയ റോഡും റെയിലും കടന്ന് അയാള്‍ ആ പള്ളിയില്‍ ജമാ‌അത്ത് (സംഘമായി) നമസ്കാരത്തിന് എത്തുന്നു.ഒരു കുഴപ്പവുമില്ലാത്ത ഞാന്‍ എത്ര നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി സംഘമായി നിര്‍വ്വഹിക്കുന്നു? ദൈവം വെറുതെ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ ഞാന്‍ എത്ര പിന്നില്‍ നില്‍ക്കുന്നു?? നിങ്ങളോ ???

7 comments:

Areekkodan | അരീക്കോടന്‍ said...

ദിവസം അഞ്ചു നേരം ഇത്രയും തിരക്കേറിയ റോഡും റെയിലും കടന്ന് അയാള്‍ ആ പള്ളിയില്‍ ജമാ‌അത്ത് (സംഘമായി) നമസ്കാരത്തിന് എത്തുന്നു.ഒരു കുഴപ്പവുമില്ലാത്ത ഞാന്‍ എത്ര നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി സംഘമായി നിര്‍വ്വഹിക്കുന്നു?

~ex-pravasini* said...

അന്ധന്‍ എല്ലാവര്ക്കും മാതൃകയാവട്ടെ..
നല്ല പോസ്റ്റ്‌.
വിഷു ആശംസകള്‍..

Lipi Ranju said...

ആ പാവം മനുഷ്യനെ സഹായിക്കാന്‍ കാണിച്ച ഈ നല്ല മനസിനെക്കാള്‍ വലിയ എന്ത് പുണ്യമാണ് ദിവസവും പള്ളിയിലോ അമ്പലത്തിലോ
പോയാല്‍ കിട്ടുക? എത്രയോ പേര്‍ ആരാധനാലയങ്ങളിലെ നിത്യ സന്ദര്‍ശകരാണ്‌... അതില്‍ എത്ര പേര്‍ മറ്റുള്ളവരെ സഹായിക്കാന്‍ സമയം കളയും? പ്രാര്‍ഥിക്കാന്‍ എടുക്കുന്ന സമയം ഒരു നന്മ ചെയ്താല്‍ അതിലും വലിയ പ്രാര്‍ത്ഥന വേറെ ഇല്ലെന്നാണ് എന്‍റെ വിശ്വാസം.... അതുകൊണ്ട് മാഷേ, കുറ്റബോധത്തിന്റെ ഒരു ആവശ്യവും ഇല്ലാന്നാണ്‌ എന്‍റെ അഭിപ്രായം...

ആ പാവം മനുഷ്യനു പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും!

OAB/ഒഎബി said...

അപ്പോള്‍ വെറും 35 mtr: പള്ളിയുമായി അകലമുള്ള ഞാനോ ???

ജാബിര്‍ മലബാരി said...

yea.. open ur eyes,,open ur minds

ജാബിര്‍ മലബാരി said...

look around the world... knw the sign of god

ayyopavam said...

മാത്രകാ പുരുഷന്‍

യഥാര്ത അന്ദന്‍ നമ്മളോ അയാളോ?

Post a Comment

നന്ദി....വീണ്ടും വരിക