Pages

Saturday, May 07, 2011

മണ്ടന്മാര്‍ ലണ്ടനില്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 8

കഥ ഇതുവരെ

കപ്പിത്താന്റെ മുന്നില്‍ തെളിയുന്ന റഡാര്‍ ചിത്രങ്ങളില്‍ ഒരു മഞ്ഞ വര പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
“കര കണ്ടു തുടങ്ങി....” ക്യാപ്റ്റന്‍ ഞങ്ങളോട് പറഞ്ഞു.എല്ലാവരും പുറത്തേക്ക് നോക്കി.അതാ അങ്ങകലെ ഒരു പൊട്ടു പോലെ ഞങ്ങളിതു വരെ കാണാത്ത ലക്ഷദ്വീപ് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കടലിന്റെ അഗാധതകള്‍ താണ്ടി ഞങ്ങള്‍ വീണ്ടും ഒരു കരയില്‍ എത്താന്‍ പോകുന്നു.ഒപ്പം ജമാലിന്റെ നാട്ടില്‍ കാല് കുത്തുന്ന ആദ്യ ഫാറൂക്കിയന്‍ (ഫാറൂക്ക് കോളേജില്‍ പഠിച്ചവന്‍) എന്ന റിക്കാര്‍ഡും എനിക്ക് കിട്ടാന്‍ പോകുന്നു.എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളാന്‍ തുടങ്ങി.1992-ല്‍ ജമാലുമായി പിരിഞ്ഞ ശേഷം വീണ്ടും കണ്ടുമുട്ടാന്‍ പോകുന്ന ആ നിമിഷം ഞാന്‍ മനസ്സില്‍ ദര്‍ശിച്ചു.

“യാത്രക്കാരുടെ ശ്രദ്ധക്ക്....” വീണ്ടും അറിയിപ്പ് വന്നപ്പോള്‍ എല്ലാവരും ചെവി കൂര്‍പ്പിച്ചു.
“പ്രാതല്‍ തയ്യാറായിട്ടുണ്ട്.എട്ടു മണിക്ക് മുമ്പ് എല്ലാവരും പ്രാതല്‍ കഴിക്കേണ്ടതാണ്.”

“എട്ടു മണിക്ക് കപ്പല്‍ നങ്കൂരമിടും.അതിന് മുമ്പ് പ്രാതല്‍ കഴിച്ച് റെഡിയായിരിക്കേണ്ടതാണ്...” കപ്പിത്താന്‍ ഞങ്ങളോട് പറഞ്ഞു.

“ങേ!ഈ നടുക്കടലില്‍ നങ്കൂരമിട്കയോ?” അല്പം ഭീതിയോടെ രാജേന്ദ്രന്‍ മാഷ് ചോദിച്ചു.

“ഇല്ല...കുറച്ച് കൂടി അടുക്കും...പിന്നെ ചാടണം...” കപ്പിത്താന്‍ പറഞ്ഞു.

“ങേ!കടലിലേക്ക് ചാടാനോ?” ഞങ്ങളെല്ലാവരും ഞെട്ടി.

“അതേയ് വേഗം പോയി പ്രാതല്‍ കഴിച്ച് റെഡിയായിക്കോളൂ...” ഇത്രയും നേരം സൌമ്യമായി സംസാരിച്ച കപ്പിത്താന്റെ മറുപടി കേട്ട് ഈ ലോകത്തിലെ അവസാന ഭക്ഷണത്തിനായി ഞങ്ങളില്‍ പലരും കോണിയിറങ്ങി.ഹരിദാസന്‍ മാഷും സതീശന്‍ മാഷും കോണിയില്‍ നിന്ന് കടലിന്റെ ആഴം എത്തിനോക്കുന്നുണ്ടായിരുന്നു.കാന്റീനില്‍ ഭക്ഷണത്തിന് മുമ്പില്‍ ഇരിക്കുമ്പോള്‍ പലര്‍ക്കും പഴയ ആവേശം ഉണ്ടായിരുന്നില്ല.രണ്ട് ബ്രെഡും ഒരു മുട്ടയും ഒരു പഴവും അടങ്ങിയ വിചിത്രമായ പ്രാതല്‍ ഞങ്ങളെ വീണ്ടും സ്തബ്ധരാക്കി.

“സാറെ...ഇനി എന്താ ചെയ്യാ..?” എല്ലാവരെയും കൂടി കടലില്‍ തള്ളാന്‍ കൊണ്ടുവന്ന എന്നെ നോക്കി അവരിലാരോ ചോദിച്ചു.

“പേടിക്കേണ്ട....ഓരോരുത്തരായി ചാടിയാല്‍ മതി...” ഞാന്‍ അവരെ സമാധാനിപ്പിച്ചു.

“ഓരോരുത്തരായി ചാടിയാല്‍ കടലില്‍ മുങ്ങില്ലേ?” നീന്തല്‍ അറിയുന്ന അബൂബക്കര്‍ മാഷ് ചോദിച്ചു.

“വെള്ളത്തിലേക്ക് വീഴാതെ ചാടണം!!!”

“ങേ!കപ്പലില്‍ നിന്ന് ചാടിയാല്‍ പിന്നെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കോ?” ശിവദാസന്‍ മാഷ് ആശ്ചര്യപ്പെട്ടു.

“താഴെ ബോട്ട് വന്ന് നില്‍ക്കും....കപ്പലില്‍ നിന്ന് ചാടേണ്ടത് ബോട്ടിലേക്കാണ്...കടലിലേക്കല്ല...”

“ഹാവൂ!!പതിനൊന്ന് പേരുടെ ശ്വാസം ഒരുമിച്ച് പ്രവഹിച്ചപ്പോള്‍ കാറ്റില്‍‌പെട്ട റബ്ബര്‍ മരത്തെപോലെ ഞാന്‍ ഒന്നുലഞ്ഞു.

“യാത്രക്കാരുടെ ശ്രദ്ധക്ക്....കടമം പോകാനുള്ളവര്‍ കപ്പലിന്റെ വലത് ഭാഗത്തുള്ള ബോട്ടിലേക്ക് ഇറങ്ങേണ്ടതാണ്...” എല്ലാവരേയും വീണ്ടും നടുക്കിക്കൊണ്ട് അനൌണ്‍സ്മെന്റ് ഉയര്‍ന്നു.

ഞങ്ങള്‍ ഓരോരുത്തരും അവനവന്റെ പെട്ടിയുമെടുത്ത് വലത് ഭാഗത്തെ വാതിലിന് നേരെ നീങ്ങി.കപ്പലിന്റെ വാതിലിനോട് അടുപ്പിച്ച് നിര്‍ത്തിയ ബോട്ടിലേക്ക് ഓരോരുത്തരായി ചാടി ഇറങ്ങി.ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല.ഞങ്ങളേയും കൊണ്ട് രണ്ട് കിലോമീറ്റര്‍ ദൂരെ ,നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്ന കടമത്ത് ബോട്ട് ജെട്ടിയിലേക്ക് ബോട്ട് കുതിക്കാന്‍ തുടങ്ങി.

ജെട്ടിയില്‍, എന്റെ കഷണ്ടിയെ വെല്ലുന്ന തിളക്കവുമായ് ഫാറൂക്ക് കോളേജിലെ ‘മുടിയന്‍’ ജമാല്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു.അവസാനമായി ബോട്ടില്‍ നിന്നിറങ്ങിയ എന്നെ ജമാല്‍ കെട്ടിപ്പിടിച്ചു.19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ പുന:സമാഗമത്തില്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി.എന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാര്‍ ആരും തന്നെ എത്താതിരുന്ന ആ നാട്ടിലും, ആദ്യം പദമൂന്നിയവന്‍ എന്ന റിക്കാര്‍ഡ് എന്നെ സന്തോഷത്തിലാറാടിച്ചു.

നൈറ്റ് വാച്ച്മാന്മാരുടെ വേഷത്തിലായിരുന്നു ഞാനടക്കം പലരും.കയ്യില്‍ ഭാണ്ഡങ്ങളും പേറി ഈ വേഷത്തില്‍ ജമാലിന്റെ കൂടെ ഞങ്ങള്‍ കടമത്തിന്റെ പ്രവേശന കവാടത്തിലേക്ക് നീങ്ങുമ്പോള്‍ ജമാലിന്റെ നേരെ ഒരു നാട്ടുകാരന്റെ ചോദ്യം - “ഓ...ഇത്ര പെട്ടെന്ന് വീടുപണിക്ക് നിനക്ക് പുതിയ പണിക്കാരെ കിട്ടിയോ?”
ജമാലിന്റെ മുഖം വിളറുന്നത് ഞാന്‍ ശ്രദ്ധിച്ചു.എന്റെ കൂട്ടുകാര്‍ ആരും ഇത് കേള്‍ക്കാത്തതിനാല്‍ മണ്ടന്മാര്‍ ലണ്ടനില്‍ എന്ന പോലെ അവര്‍ ഫുള്‍ ഹാപ്പി മൂഡില്‍ മുന്നോട്ട് നീങ്ങി.

(തുടരും...)

15 comments:

Areekkodan | അരീക്കോടന്‍ said...

“സാറെ...ഇനി എന്താ ചെയ്യാ..?” എല്ലാവരെയും കൂടി കടലില്‍ തള്ളാന്‍ കൊണ്ടുവന്ന എന്നെ നോക്കി അവരിലാരോ ചോദിച്ചു.

“പേടിക്കേണ്ട....ഓരോരുത്തരായി ചാടിയാല്‍ മതി...” ഞാന്‍ അവരെ സമാധാനിപ്പിച്ചു.

ഒരു യാത്രികന്‍ said...

കൂടെ തന്നെയുണ്ട്. രസകരമാവുന്നുണ്ട്...സസ്നേഹം

~ex-pravasini* said...

ജമാല്‍ ക ദോസ്ത്‌,,
ബാക്കികൂടി വേഗം പോന്നോട്ടെ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വായിക്കാറുണ്ട് കേട്ടൊ ഭായ്

Jazmikkutty said...

കാഴ്ചകള്‍ നമ്മുടെ മുന്നില്‍ കൊണ്ടു നിരത്തുന്ന ഈ വിവരണം കസറുന്നു..ലക്ഷ ദ്വീപ്‌ പുരാണം അടുത്ത ഭാഗം വേഗം വരട്ടെ...

Naushu said...

വായിച്ചു ... :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

യാത്ര തുടരട്ടെ...

G.manu said...

:) Next pls..

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ,
നെറ്റ് വളരെ സ്ലോ ആയതിനാല്‍ അടുത്ത ഭാഗം ഫാസ്റ്റ് ആയി പോസ്റ്റുന്നതാണ് എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു.

Sameer Thikkodi said...

രസകരമായ അവതരണം

വാഴക്കോടന്‍ ‍// vazhakodan said...

ലണ്ടനില്‍ എന്ന് കണ്ടാല്‍ തന്നെ അറിയാം മണ്ടന്മാര്‍ എന്ന് ചേര്‍ത്ത് വായിക്കണമെന്ന്! :) ന്നിട്ട്?

രഘുനാഥന്‍ said...

തുടരട്ടെ...
:)

അനുരാഗ് said...

സൂപ്പര്‍ ആകുന്നുണ്ട്

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പൊ മാഷ് വീടുപണി കോൺട്രാക്റ്റും തുടങ്ങി അല്ലേ...

Areekkodan | അരീക്കോടന്‍ said...

നന്ദി സുഹൃത്ത്ക്കളേ...

Post a Comment

നന്ദി....വീണ്ടും വരിക