Pages

Saturday, May 21, 2011

കേരള ക്യാപ്റ്റന്‍ അരീക്കോടന്‍ !!!!!!!

അരീക്കോടന്‍ കൊച്ചിന്‍ ടസ്കേഴ്സ് കേരളയുടെ ക്യാപ്റ്റന്‍ ആയി എന്നു പറഞ്ഞാല്‍ നിങ്ങള്‍ ആരും വിശ്വസിക്കില്ല.സന്തോഷ്‌ട്രോഫി ടീമിന്റെ ക്യാപ്റ്റന്‍ ആയി എന്ന് പറഞ്ഞാല്‍, ഒരു അരീക്കോട്ടുകാരന്‍ എന്നതിനാല്‍ ചിലരെങ്കിലും വിശ്വസിച്ചേക്കാം.വിശ്വസിച്ചാലും ഇല്ലെങ്കിലും അരീക്കോടനും ഒരു കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്നു!!!

മെയ് 23 മുതല്‍ 29 വരെ പോണ്ടിച്ചേരിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഇന്റെഗ്രേഷന്‍ ക്യാമ്പില്‍(മലയാളത്തില്‍ എഴുതിയാല്‍ അക്ഷരപ്പിശാച് കടന്നു കൂടും!) ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്കീം) സെല്‍ ആണ്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിക്കുന്നത് ഞാന്‍ പ്രോഗ്രാം ഓഫീസര്‍ ആയ കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജും.എന്റെ കോളേജില്‍ നിന്നുള്ള പത്ത് എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്ക് ഒരുമിച്ച് ഒരു ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അസുലഭ സൌഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.ആ ടീമിന്റെ ലീഡറായി ഈ അരീക്കോടനും നാളെ പോണ്ടിയിലേക്ക് വണ്ടി കയറുന്നു!

അപ്പോള്‍ ഇനി പോണ്ടിയിലേക്കുള്ള വണ്ടിയും തുടര്‍ക്കഥകളും സഹിക്കാന്‍ തയ്യാറായിക്കൊള്ളുക.

ഒരു പ്രത്യേക അറിയിപ്പ്:ഈ ആഴ്ചത്തെ പ്രതിവാരക്കുറിപ്പ് അടുത്ത ആഴ്ചയും അതിനടുത്തത് പിറ്റേ ആഴ്ചയും അതിന്ന് ശേഷമുള്ളത് അത് കഴിഞ്ഞുള്ള ആഴ്ചയും പിന്നെ വരുന്ന ആഴ്ചയിലേത് അന്ന് വരുന്ന ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നതാണ്!

8 comments:

Areekkodan | അരീക്കോടന്‍ said...

വിശ്വസിച്ചാലും ഇല്ലെങ്കിലും അരീക്കോടനും ഒരു കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്നു!!!

Unknown said...

അഭിനന്ദനങ്ങള്‍ മാഷേ!

santhoo said...

ella assamsakalum abhnandhanangalum nerunnu... mashe

Naushu said...

അഭിനന്ദനങ്ങള്‍ ...

ഫൈസല്‍ ബാബു said...

ഒരു പ്രത്യേക അറിയിപ്പ്:ഈ ആഴ്ചത്തെ പ്രതിവാരക്കുറിപ്പ് അടുത്ത ആഴ്ചയും അതിനടുത്തത് പിറ്റേ ആഴ്ചയും അതിന്ന് ശേഷമുള്ളത് അത് കഴിഞ്ഞുള്ള ആഴ്ചയും പിന്നെ വരുന്ന ആഴ്ചയിലേത് അന്ന് വരുന്ന ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നതാണ്! ... ഇത് വായിച്ചു അറിയാതെ ചിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ ബോസ്സ് എന്നേ നോക്കി ഇങ്ങനെ കമന്ന്ടി ....he becomes foolsh now ..look laughing alone ...? നാട്ടില്‍ പോകാന്‍ ഒരു കുറുക്കുവഴി ..ഫൂളിഷ് ആയി അഭിനയ്ച്ചാലോ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ലക്ഷദീപ് യാത്രയുടെ കഥ ഇതുവരെ അവസാനിച്ചിട്ടില്ല..അതിനിടയിലാ "പോണ്ടിയാത്ര"
പടച്ചോനേ...ഇനി അതും ഞങ്ങള്‍ വായിക്കണ്ടേ...
മാഷെ ക്യാപ്റ്റന്‍ പദവി കിട്ടിയതിനു അഭിനന്ദങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ said...

abhinandananagl......

Areekkodan | അരീക്കോടന്‍ said...

എല്ലാ അഭിനന്ദനങ്ങള്‍ക്കും നന്ദി നന്ദി നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക