Pages

Monday, August 01, 2011

അറ്റ്ലസ് എന്നാ‍ല്‍.....

“ഉപ്പച്ചീ....” മോള്‍ സ്കൂള്‍ വിട്ടു വരുന്നത് ദൂരെ നിന്ന് തന്നെ കേട്ടു തുടങ്ങി.

“എന്താ മോളേ?”

“ഇന്ന് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു...”

“എന്തായിരുന്നു ചോദിച്ചത്?”

“അറ്റ്ലസ് എന്നാല്‍ എന്താണെന്ന്...?”

“എന്നിട്ട് നീ പറഞ്ഞില്ലേ?”

“ആ...നമ്മള്‍ ഇന്നലെ ഷോപ്പിംഗിന് പോയ കടയുടെ പേരാണെന്ന് പറഞ്ഞു !!”

14 comments:

Areekkodan | അരീക്കോടന്‍ said...

വല്ലാത്തൊരു കാലം തന്നെ!!!

ശ്രീനാഥന്‍ said...

ഏതു കാലം മാഷേ, എംടിടെ നോവലാ?

mini//മിനി said...

നല്ല ഉത്തരം, നല്ല കമന്റ്,

ഹരീഷ് തൊടുപുഴ said...

നിങ്ങടെ മോളു തന്നെ..!
സംശയമില്ല..

faisu madeena said...

മോള് ആളു കൊള്ളാമല്ലോ ...ഹിഹിഹി

Naushu said...

"ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം" എന്നതല്ലേ ശരിയായ ഉത്തരം ..... ?

നീലക്കുറിഞ്ഞി said...

സംഭവാമി യുഗേ യുഗേ...

Areekkodan | അരീക്കോടന്‍ said...

ശ്രീനാഥ്ജി...അത് ഭൂത കാലം!!!

മിനി...എന്താ പറയാ ഇതിനൊക്കെ?

ഹരീഷ്...അതില്‍ എനിക്കൊട്ടും സംശയമില്ല!

ഫൈസു മദീന...ഇപ്പോള്‍ എല്ലാ മക്കളും ഇങനെയൊക്കെത്തന്നെയാ..

നൌഷു...എന്റെ വീട്ടില്‍ ടി.വി ഇല്ലാത്തത് കാരണം അതവള്‍ക്ക് അറിയില്ല.

സാജിദ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെന്നെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ഞാന്‍ വിശ്വസിക്കൂലാ :)
മോള്‍ പറഞ്ഞതു വിശ്വസിക്കാം

കൊമ്പന്‍ said...

ഹഹഹ് ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് പറഞ്ഞില്ലാലോ

Unknown said...

നല്ല ഉത്തരം! :)

Junaiths said...

കുഞ്ഞിനു എളുപ്പം ഓര്‍ക്കുന്നതല്ലേ പറയാന്‍ പറ്റൂ..

Areekkodan | അരീക്കോടന്‍ said...

ഡോക്റ്ററേ...വിശ്വസിച്ചാലും ഇല്ലെങ്കിലും അറ്റ്ലസ് എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് ഒരു കടതന്നെയാണ് .

കൊമ്പാ...അങ്ങനേയും ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും

തെച്ചിക്കോടാ...ഉത്തരം മുട്ടുന്ന ഉത്തരം

ജുനൈദ്...ശരിയാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യോ ഞാന്‍ പറഞ്ഞത്‌ വീട്ടില്‍ ടി വി ഇല്ലെന്നു പറഞ്ഞതാണ്‌

കമന്റ്‌ ടൈപ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും വിളി വന്നു.

അതെല്ലാം കഴിഞ്ഞു വന്നു കീബോര്‍ഡില്‍ ഞെക്കിയപ്പോള്‍ അതു ചേര്‍ക്കാതെ അങ്ങു പോസ്റ്റിപ്പോയി സോറി സോറി
:)

Post a Comment

നന്ദി....വീണ്ടും വരിക