Pages

Tuesday, August 09, 2011

പുതുക്കിയ സമയവിലവിവരപ്പട്ടിക(രൂപയില്‍) !!!

8/8/2011 മുതലുള്ള എന്റെ പുതുക്കിയ സമയവില വിവരപ്പട്ടിക(രൂപയില്‍) പ്രസിദ്ധീകരിക്കുന്നു .ബ്രാക്കറ്റില്‍ പഴയ സമയവില വിവരം.സമയം രാവിലെത്തേത്!

7:35 - 17.00 (15.50)
7:45 - 19.00 (16.50)
8:05 - 20.00 (18.50)
8:10 - 22.00 (19.50)
8:15 - 27.00 (24.00)
8:20 - ????

ഞെട്ടേണ്ട.രാവിലെ കോഴിക്കോട്ടേക്ക് പോകുന്ന വിവിധ ബസ്സുകളില്‍ എനിക്കുള്ള നിരക്ക് ഇങ്ങനെയൊക്കെയാണ്. 8:20ന് ശേഷം പോയാല്‍ ഒരു ലീവും കൂടി പോകും എന്നതിനാല്‍ വിലവിവരം കൊടുക്കുന്നില്ല!
(ഇന്നലെ മുതല്‍ ബസ്‌ചാര്‍ജ്ജ് വര്‍ദ്ധിച്ചതോടെ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത് )

11 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നലെ മുതല്‍ ബസ്‌ചാര്‍ജ്ജ് വര്‍ദ്ധിച്ചതോടെ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്

മൻസൂർ അബ്ദു ചെറുവാടി said...

:)

വിധു ചോപ്ര said...

നല്ല കഥയായി.കൂട്ടിക്കൊടുപ്പുകാരായ അധികാരികളോട് കലഹിക്കുന്നതിനു പകരം,കൂട്ടിയ ചാർജ്ജ് വിളിച്ചു പറയുന്നോ? ബസ്സുകളുടെ മരണപ്പാച്ചിലിനെക്കാളും കടുപ്പമായിപ്പോയി കേട്ടോ.ഞാനേതായാലും ഞെട്ടി.എങ്ങനെ ഞെട്ടാതിരിക്കും? 8.50 മാത്രം നൽകി വന്നിരുന്ന ഞാനിപ്പോൾ കൊടുക്കുന്നത് 11.00രൂപ! (ഈ സംശയവും കൂടി തീർത്തു തരൂ:“എത്ര ബസ്സുകളുണ്ട് താങ്കൾക്ക്,അല്ലെങ്കിൽ ബന്ധുക്കൾക്ക്? ഒരെണ്ണം പോലുമില്ലെങ്കിൽ ചാർജ്ജ് വർദ്ധനയെ ഇമ്മട്ടിൽ ആഘോഷിക്കാനാവില്ലല്ലോ?) ഏതായാലും ആശംസകൾ അറിയിക്കട്ടെ. സ്നേഹ പൂർവ്വം വിധു

cvthankappan said...

മാഷെ ഇന്നലെ യാത്രക്കാരും കണ്ടക്ടറും തമ്മിലുള്ള
കശപിശ ബസ്സുകളിലെല്ലാം കാണാന്‍ കഴിഞ്ഞു!!!

cvthankappan

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യമായി ഹരിപ്പാട്ടു നിന്നും കോട്ടക്കല്‍ പോകുമ്പോള്‍
ആനവണ്ടി ഫാസ്റ്റ്‌ പാസഞ്ജറില്‍ രൂപ 8.50 ആയിരുന്നു കൂലി

എട്ടര മണിക്കൂര്‍ യാത്ര - എട്ടര രൂപ കൂലി

തൃശൂര്‍കാരന്‍ ..... said...

ഇതിപ്പോ ഇങ്ങോട്ട പോകുന്നത്! പെട്രോള്‍ വില, സ്വര്‍ണവില, ഭൂവില, എന്ന് വേണ്ട സകല വസ്തുക്കളുടെയും വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ എങ്ങനെ ജീവിക്കും!

ശ്രീനാഥന്‍ said...

മാഷപ്പോ ടിക്കറ്റെടുക്കാറുണ്ടല്ലേ?

mini//മിനി said...

ഏറ്റവും വിലപിടിച്ച സമയം ഇപ്പോൾ ഇങ്ങനെ ആയി.

Vp Ahmed said...

കൊള്ളാം

Areekkodan | അരീക്കോടന്‍ said...

ചെറുവാടീ...നാട്ടില്‍ വന്നിട്ട് മിണ്ടാതെ തിരിച്ചു പോയോ?ഇവിടെയും??

വിധു...സത്യമായിട്ടും എനിക്കോ എന്റെ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ഗൂഗ്‌ള്‍ ബസ് അല്ലാത്ത ഒരു ബസ്സും ഇല്ല.

തങ്കപ്പന്‍‌ജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.ആദ്യദിനം അതൊക്കെ സാധാരണം.

ഇന്‍ഡ്യഹെറിറ്റേജ്...പത്ത് പൈസ എസ്.ടി കൊടുത്ത കാലം ദേ ഇപ്പോ കഴിഞ്ഞ പോലെ.

Areekkodan | അരീക്കോടന്‍ said...

തൃശൂര്‍കാരാ...ആരോടാ ഈ ചോദ്യം?എനിക്കുത്തരം അറിയില്ല.

ശ്രീനാഥ്ജി...ബസ്സില്‍ ടിക്കറ്റെടുത്തേ യാത്ര ചെയ്യാന്‍ പറ്റൂ.നിങ്ങളേപ്പോലെ ട്രൈനില്‍ ആയിരുന്നെങ്കില്‍ ഈ വില വിവരപ്പട്ടിക മുഴുവന്‍ പൂജ്യം ആയേനെ!

മിനി...അതെ, സമയത്തിന്റെ വില ഇങ്ങനെയൊക്കെയാ.

അഹ്മെദ്....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക